For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജൈനയില്ലാതെയും സെക്‌സ് സാധ്യമാക്കിയ യുവതി

വജൈനയില്ലാതെ സെക്‌സ് സാധ്യമാക്കിയ യുവതി

|

ഒരു കുഞ്ഞു ജനിയ്ക്കുമ്പോള്‍ തന്നെ ലൈംഗികാവയവങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടാകും. ഇതു പെണ്‍കുഞ്ഞെങ്കിലും ആണ്‍കുഞ്ഞെങ്കിലും, പൂര്‍ണ വളര്‍ച്ച പ്രാപിയ്ക്കുന്നതു പിന്നീടാണെങ്കിലും. സാധാരണ ഇതു നോക്കിയാണ് പെണ്‍കുഞ്ഞ് അല്ലെങ്കില്‍ ആണ്‍കുഞ്ഞ് എന്ന നിഗമനത്തില്‍ എത്തുന്നതും.

സാധാരണ വജൈനയാണ് സ്ത്രീ ലൈംഗികാവയവം. എന്നാല്‍ ഇതില്ലാത്ത സ്ത്രീകളുമുണ്ട്. അപൂര്‍വമായ മെഡിക്കല്‍ അവസ്ഥയാണിത്. ഇതേ രീതിയായിരുന്നിട്ടും സെക്‌സ് സാധ്യമായ ലോകത്തെ ആദ്യ പെണ്‍കുട്ടിയെ പറ്റി അറിയൂ.

ജ്യൂസിലെന്‍ മരിന്‍ഹോ

ജ്യൂസിലെന്‍ മരിന്‍ഹോ

ജ്യൂസിലെന്‍ മരിന്‍ഹോ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. സ്ത്രീയ്ക്കു വേണ്ട മറ്റ് അവയവങ്ങള്‍ എല്ലാം തന്നെ ഉണ്ടായിരുന്നിട്ടും വജൈനയില്ലാതിരുന്ന ഈ പെണ്‍കുട്ടി 15-ാമത്തെ വയസിലാണ് ഈ പ്രശ്‌നവുമായി ഡോക്ടര്‍ക്കടുത്തെത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് ആര്‍ത്തവത്തിന്റെ എല്ലാ വേദനകളും ഉണ്ടായിരുന്നുവെങ്കിലും വജൈനയില്ലാത്തതിനാല്‍ തന്നെ ആര്‍ത്തവം പുറത്തേയ്ക്കു വന്നില്ല.

അപൂര്‍വമായ മെഡിക്കല്‍ കണ്ടീഷനായിരുന്നു

അപൂര്‍വമായ മെഡിക്കല്‍ കണ്ടീഷനായിരുന്നു

മെയര്‍ റോക്കിറ്റെന്‍സി കുറ്റ്‌സര്‍ ഹോസര്‍ എന്ന അപൂര്‍വമായ മെഡിക്കല്‍ കണ്ടീഷനായിരുന്നു

ഈ പെണ്‍കുട്ടിയ്ക്ക്. ഈ ഭാഗത്തുണ്ടാകുന്ന കണക്ടീവ് കോശങ്ങളിലുണ്ടാകുന്ന അപാകത. ഇതാണ് ഈ പെണ്‍കുട്ടിയെ ലൈംഗികാവയവമില്ലാത്ത പെണ്‍കുട്ടിയാക്കിയത്.

നിയോവജൈനോ പ്ലാസ്റ്റി

നിയോവജൈനോ പ്ലാസ്റ്റി

ഇതിന് നിയോവജൈനോ പ്ലാസ്റ്റി എന്ന സര്‍ജറിയിലൂടെ പരിഹാരവും ഡോക്ടര്‍മാര്‍ കണ്ടെത്തി. തിലാപ്പിയ മത്സ്യത്തിന്റെ തോല്‍ കൊണ്ട് കൃത്രിമമായ വജൈനല്‍ ഓപ്പണിംഗ് നിര്‍മിച്ചു. ഇതിനു മുന്നോടിയായി മത്സ്യത്തിന്റെ ചര്‍മം വൃത്തിയാക്കുകയും രോഗാണു വിമുക്തമാക്കുകയും അടക്കമുള്ള പല വിധ പ്രക്രിയകള്‍ നടത്തിയിരുന്നു. സര്‍ജറിയ്ക്കു ശേഷം മൂന്നു മാസത്തോളം ഇവര്‍ നിരീക്ഷണത്തിന്‍ തന്നെയായിരുന്നു.

തനിക്ക്

തനിക്ക്

തനിക്ക് സ്വാഭാവിക സെക്‌സും ഇതില്‍ നിന്നുള്ള സുഖവും ലഭ്യമാകുന്നുവെന്നാണ് ഇപ്പോള്‍ 23 കാരിയായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ആദ്യം സെക്‌സിന് തനിക്കു ഭയമായിരുന്നുവെന്നും ഇതിലൂടെ വേദനയോ കൃത്രിമ വജൈനയ്ക്ക് കേടുപാടുകളോ സംഭവിയ്ക്കുമെന്നോ താന്‍ ഭയന്നിരുന്നതായി ഇവര്‍ പറഞ്ഞു. എന്നാല്‍ ഭയപ്പെട്ടതു പോലെ യാതൊന്നും തന്നെ സംഭവിച്ചില്ല. മാത്രമല്ല, താന്‍ ഇപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും സാധാരണ യുവതിയായി മാറിയെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. ഈ ആത്മവിശ്വാസം ഇത്തരമൊരു സര്‍ജറിയിലൂടെ ലഭിച്ചു.

ലോകത്ത്

ലോകത്ത്

ലോകത്ത് എല്ലാ വര്‍ഷവും ഇത്തരം അവസ്ഥയുമായി 5000ല്‍ ഒരു പെണ്‍കുഞ്ഞു ജനിയ്ക്കുന്നുണ്ട്. ഇവര്‍ക്ക് യൂട്രസ്, സെര്‍വിക്‌സ് തുടങ്ങിയ അവയവങ്ങളുമുണ്ടാകില്ല. ഇതു കൊണ്ടു തന്നെ സ്വാഭാവിക രീതിയിലെ ഗര്‍ഭധാരണം സാധ്യവുമല്ല.

English summary

The Story Of Women Who Born Without Vagina

The Story Of Women Who Born Without Vagina, Read more to know about,
X
Desktop Bottom Promotion