Just In
Don't Miss
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര് വീക്ക് ആണ്; ക്യാപ്റ്റന് കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്ക്കു തന്നെ- സ്റ്റോക്സിന് ട്രോള്
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- News
കോവിഡ് വാക്സിന് കൂടുതല് ലഭ്യമാക്കാന് കേന്ദ്രത്തില് സമ്മര്ദ്ദം ചെലുത്തും; മുഖ്യമന്ത്രി
- Finance
സർക്കാർ ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്; പ്രഖ്യാപനവുമായി ഫ്ലിപ്കാര്ട്ട്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊറോണയെ മുന്കൂട്ടി പ്രവചിച്ചോ ഇവര് ?
കൊറോണ വൈറസ് ഇതിനകം ലോകത്ത് അയ്യായിരത്തിനടുത്ത് ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു. മരണ സംഖ്യ ഇനിയും ഉയരുമെന്ന് ആരോഗ്യ വിദഗ്ദ്ധര് കണക്കുകൂട്ടുന്നു. ആഗോളതലത്തില് ഇത് 1,35,000 ലധികം ആളുകളെ ബാധിച്ചു. ലോകം പകര്ച്ചവ്യാധിയുമായി പൊരുത്തപ്പെടുന്നതിനിടെ കൂടുതല് കൂടുതല് നഗരങ്ങള് പുതിയ കൊവിഡ് 19 റിപ്പോര്ട്ട് ചെയ്യുന്നു. ഇന്ത്യയില് 78 പേര്ക്ക് കൊറോണ ബാധയുണ്ട്, ഒരാള് മരിക്കുകയും ചെയ്തു.
Most read: കൊറോണ: ചൈനയിലെ മുടിവെട്ട് ഇപ്പോള് ഇങ്ങനെയാണ്
വൈറല് അണുബാധയെക്കുറിച്ചുള്ള വ്യാപകമായ ആശയക്കുഴപ്പങ്ങള്ക്കും പരിഭ്രാന്തികള്ക്കുമിടെ മനസ്സിനെ തട്ടുന്ന നിരവധി സിദ്ധാന്തങ്ങള് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. വര്ഷങ്ങള്ക്ക് മുന്നേ ഇറങ്ങിയ ചില പുസ്തകങ്ങളിലും സിനിമകളിലും വൈറസ് ബാധ മുന്കൂട്ടി കണ്ടതു പോലെ എഴുത്തുകാര് ചിത്രീകരിച്ചിരിക്കുന്നു.

ദി ഫോര്ച്ച്യൂണ് ടെല്ലര് സിംസണ്സ് (1993)
'സിംപ്സണ്സ്' എന്ന ആനിമേറ്റഡ് കോമഡി സീരീസ് പ്രധാന ലോക സംഭവങ്ങള് പ്രവചിക്കുന്നതില് മുന്പുതന്നെ ലോകത്തെ അത്ഭുതപ്പെടുത്തിയതാണ്. ഏകദേശം 16 വര്ഷം മുമ്പ്, 'ബാര്ട്ട് ടു ദി ഫ്യൂച്ചര്' എന്ന എപ്പിസോഡില്, ഡൊണാള്ഡ് ട്രംപ് അമേരിക്കന് ഐക്യനാടുകളുടെ പ്രസിഡന്റാകുമെന്ന് ഈ കോമഡി സീരീസ് കാണിച്ചിരുന്നു.

ദി ഫോര്ച്ച്യൂണ് ടെല്ലര് സിംസണ്സ് (1993)
ഇപ്പോള് ഈ കോമഡി സീരീസ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത് കൊറോണയുടെ പശ്ചാത്തലത്തിലാണ്. 1993 ലെ സിംസണ്സിന്റെ എപ്പിസോഡില് നിന്ന് എടുത്ത ചിത്രങ്ങളുടെ വൈറല് ശേഖരം സമൂഹ മാധ്യമങ്ങളില് വൈറലാകുന്നു. ചൈനയില് നിന്നല്ല, ജപ്പാനില് നിന്നാണ് വൈറല് ഇന്ഫ്ളുവന്സ ഉത്ഭവിക്കുന്നതെന്ന് ഈ സിംസണ്സില് പറയുന്നു.

'വുഹാന് വൈറസിനെ' കുറിച്ച് പറഞ്ഞ നോവല് (1981)
1981ല് ഡീന് കൂന്റ്സ് എഴുതിയ ക്രൈം ത്രില്ലര് നോവലായ 'ദി ഐസ് ഓഫ് ദി ഡാര്ക്ക്നെസ്'ല് വുഹാന് -400 എന്ന വൈറസിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. അത് ഒരു ലബോറട്ടറിയില് ബയോ ആയുധമായി സൃഷ്ടിക്കപ്പെട്ടെന്നു പറയുന്നു. കൂടാതെ, ഒരു നഗരത്തെയോ രാജ്യത്തെയോ തുടച്ചുമാറ്റാനുള്ള കഴിവ് വൈറസിനുണ്ടെന്നും പുസ്തകത്തില് പറയുന്നു.
Most read: കൊറോണ: കൈ കഴുകല് നൃത്തം പങ്കിട്ട് യുനിസെഫ്

'വുഹാന് വൈറസിനെ' കുറിച്ച് പറഞ്ഞ നോവല് (1981)
സാങ്കല്പ്പികവും യഥാര്ത്ഥവുമായ രംഗങ്ങള്ക്കിടയില് സമാനതകള് സൃഷ്ടിക്കാന് തുടങ്ങിയപ്പോള് ഈ വിചിത്രമായ യാദൃശ്ചികത ലോകമെമ്പാടുമുള്ള ആളുകള്ക്കിടയില് ആഘാതങ്ങളുടെ തിരമാലകള് അടച്ചെന്ന് ഇന്നത്തെ വൈറസ് ബാധയുടെ പശ്ചാത്തലം പറയുന്നു. കൊറോണ വൈറസ് ഏകദേശം 40 വര്ഷം മുമ്പ് പ്രവചിച്ചതായി കാണിക്കുന്ന പുസ്തകത്തില് നിന്നുള്ള ഭാഗം ഓണ്ലൈനില് ഇന്ന് തകര്ത്തോടുകയാണ്.
Most read: കൊറോണ: പരിശോധന എങ്ങനെ?

'എന്ഡ് ഓഫ് ഡെയ്സ്' - പുസ്തകം (2008)
2008ല് തന്നെ ഈ വൈറസ് ബാധ പ്രവചിച്ചതായി ട്വിറ്റര് ഉപയോക്താക്കള് അവകാശപ്പെടുന്ന പുസ്തകമാണ് 'എന്ഡ് ഓഫ് ഡെയ്സ്'. അതു ശരിയാണെന്ന് പുസ്തകത്തിലെ വരികള് സാക്ഷ്യപ്പെടുത്തുന്നു. സില്വിയ ബ്രൗണ് ആണ് ഈ പുസ്തകം എഴുതിയത്. '2020 ഓടെ ന്യൂമോണിയ പോലുള്ള അസുഖം ലോകമെമ്പാടും വ്യാപിക്കുകയും ശ്വാസകോശത്തെയും ശ്വാസകോശ ട്യൂബുകളെയും ആക്രമിക്കുകയും അറിയപ്പെടുന്ന എല്ലാ ചികിത്സകളെയും പ്രതിരോധിക്കുകയും ചെയ്യും'' എന്ന് പുസ്തകത്തില് പറയുന്നു.

'എന്ഡ് ഓഫ് ഡെയ്സ്' - പുസ്തകം (2008)
'രോഗത്തെക്കാള് ഏറെ അസ്വസ്ഥത, അത് വന്നയുടന് പെട്ടെന്ന് അപ്രത്യക്ഷമാവുകയും 10 വര്ഷത്തിനുശേഷം വീണ്ടും ആക്രമിക്കുകയും പിന്നീട് പൂര്ണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യും.' പുസ്തകത്തില് ഈ പറഞ്ഞ കാര്യങ്ങളില് ഒന്നു നടന്നുകഴിഞ്ഞു, കൊറോണ പൊട്ടിപ്പുറപ്പെട്ടു. എന്നാല് ഇതിനെ തടയിട്ടു കഴിഞ്ഞാലും വീണ്ടും വരുമെന്നു പുസ്തകം പറയുന്നത് ഏറെ അസ്വസ്ഥതകള് സൃഷ്ടിക്കുന്നതാണ്.

2011 ലെ സിനിമ 'കണ്ടേജിയണ്'
ഗ്വിനെത്ത് പാല്ട്രോ അഭിനയിച്ച 2011 ലെ ഒരു സിനിമയുണ്ട്, അതില് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് സമാനമായ ഒരു രംഗം ഉണ്ടായിരുന്നു! ആത്ഭുതം അല്ലേ? ഈ സ്റ്റീവന് സോഡര്ബര്ഗ് സിനിമ ഹോങ്കോങ്ങില് ആരംഭിച്ച വൈറസ് ബാധയെക്കുറിച്ചാണ്. ഈ സാങ്കല്പ്പിക വൈറസ്, സിനിമയില് MEV-1 എന്നറിയപ്പെടുന്നു. ഇത് ബാധിച്ച് ലോകത്തിലെ 20 ശതമാനം ആളുകളെ കൊല്ലുമെന്ന് കാണിക്കുന്നു. 2011 ലെ ഈ സിനിമ അതിന്റെ പ്രവചനത്തില്, നിലവിലെ സാഹചര്യത്തില് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.