For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷ്ടതകള്‍ നീക്കും, വിജയത്തിലേക്ക് വഴിതുറക്കും ഭഗവത്ഗീതയിലെ ഈ വാക്കുകള്‍

|

ഹിന്ദുവിശ്വാസപ്രകാരം ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗമാണ് ഭഗവദ്ഗീത. കുരുക്ഷേത്രയുദ്ധകാലത്ത് അര്‍ജുനനും ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണങ്ങളുടെ സമാഹാരമാണിത്. ശ്രീകൃഷ്ണന്റെ 700 സംസ്‌കൃത ശ്ലോകങ്ങള്‍ ഇതിലുണ്ട്. ഈ വിശുദ്ധ ഗ്രന്ഥം എല്ലാവരുടെയും ഭൂതകാലത്തെയും വര്‍ത്തമാനത്തെയും പ്രചോദിപ്പിക്കുന്ന ജീവിതത്തിന്റെ അടിസ്ഥാന സത്യങ്ങളെ എടുത്തുകാണിക്കുന്നു. ഭഗവത്ഗീത ഒരു മനുഷ്യന്റെ സ്വയം തിരിച്ചറിവിനെക്കുറിച്ചും സംസാരിക്കുന്നു. അത് ജീവിതം ആസ്വദിക്കാനും വിജയം നേടാനും നിങ്ങളെ പഠിപ്പിക്കുന്നു.

Most read: ഭഗവത്ഗീത ഉദയം ചെയ്ത ഗീതാജയന്തി; ആരാധനയും പൂജാരീതിയും ശുഭസമയവും

ഈ വര്‍ഷം ഡിസംബര്‍ 3നാണ് ഗീതാ ജയന്തി ആഘോഷം. ഈ ദിവസത്തിന് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസമാണ് അര്‍ജ്ജുനന് ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണവും വിജയകരവുമാക്കുന്നതിന് ഗീതയില്‍ നല്‍കിയിരിക്കുന്ന വാക്കുകള്‍ ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. കുരുക്ഷേത്രത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനെ അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് ഗീതോപദേശത്തിലൂടെയാണ്. ഗീതയില്‍ ആകെ 18 അധ്യായങ്ങളും 700 ശ്ലോകങ്ങളുമുണ്ട്. ഒരു വ്യക്തിയുടെ പ്രയാസങ്ങള്‍ നീക്കി വിജയത്തിലേക്കുള്ള വഴി കാണിക്കുന്ന, ഗീതയിലെ ചില കാര്യങ്ങള്‍ ഇതാ.

കോപം നിയന്ത്രിക്കുക

കോപം നിയന്ത്രിക്കുക

ലക്ഷ്യം നേടുന്നതിന് നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. കോപത്തില്‍, ഒരു വ്യക്തി സ്വയമേവയും മറ്റുള്ളവര്‍ക്കും ദോഷം ചെയ്യും. കോപം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു, ആശയക്കുഴപ്പം ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ശക്തിയെ നശിപ്പിക്കുന്നു. കോപം കാരണം ഒരു മനുഷ്യന്‍ സ്വയം നശിക്കുന്നുവെന്നും ഗീതയില്‍ പറഞ്ഞിട്ടുണ്ട്.

കര്‍മ്മത്തില്‍ വിശ്വസിക്കുക

കര്‍മ്മത്തില്‍ വിശ്വസിക്കുക

ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും അവരുടെ കര്‍മ്മത്തിനനുസരിച്ചുള്ള ഫലം ലഭിക്കുന്നുണ്ടെന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ജോലി ചെയ്യുമ്പോള്‍ ഫലത്തെക്കുറിച്ച് വിഷമിക്കുന്നത് വ്യര്‍ത്ഥമാണ്. കാരണം അത് നിങ്ങളെ വഴിതെറ്റിക്കുന്നു. ഒരു ജോലിയില്‍ വിജയിച്ചില്ലെങ്കില്‍ നിങ്ങള്‍ നിരാശപ്പെടരുത്. കാരണം പരാജയം അറിവിന്റെ വാതിലുകള്‍ തുറക്കുന്നു. വിജയത്തില്‍ സന്തോഷമുള്ളതുപോലെ തോല്‍വിയിലും പാഠങ്ങളുണ്ട്. കര്‍മ്മങ്ങളില്‍ കുറച്ചും ഫലത്തില്‍ കൂടുതലും ശ്രദ്ധ നല്‍കുന്നവര്‍ അസന്തുഷ്ടരും അസ്വസ്ഥരുമായി മാറുന്നു.

Most read:ശുക്രന്‍ ധനു രാശിയിലേക്ക്; ഡിസംബര്‍ 5 മുതല്‍ 12 രാശിക്കും ഗുണഫലം മാറിമറിയും

മനസ്സിന്റെ നിയന്ത്രണം

മനസ്സിന്റെ നിയന്ത്രണം

മനുഷ്യ മനസ്സ് വളരെ ചഞ്ചലമാണ്. എന്തെങ്കിലും നേടാനുള്ള ആഗ്രഹത്തില്‍ അത് എളുപ്പത്തില്‍ വഴിതെറ്റുന്നു. ജീവിതത്തെ വിജയത്തിലേക്ക് നയിക്കണമെങ്കില്‍ മനസ്സിനെ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ശ്രീകൃഷ്ണന്‍ പറയുന്നു. ഏതുകാര്യത്തോടുമുള്ള അമിതമായ ആസക്തി നമ്മുടെ പരാജയത്തിന് ഒരു വലിയ കാരണമാണ്. കാരണം അത് നിറവേറ്റപ്പെടാതെ വരുമ്പോള്‍ കോപം ഉടലെടുക്കുകയും ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്യും. മനസ്സിനെ നിയന്ത്രിക്കുന്നതിലൂടെ നിങ്ങളുടെ പ്രവൃത്തികളില്‍ വിജയം നേടാനാകുന്നു.

സന്തുലിതാവസ്ഥ

സന്തുലിതാവസ്ഥ

മാറ്റം പ്രകൃതിയുടെ നിയമമാണ്. ഭഗവത്ഗീത പ്രകാരം, മനുഷ്യന്‍ എല്ലാ സാഹചര്യങ്ങളിലും സ്വയം സമനില പാലിക്കണം. ജീവിതത്തില്‍ ബാലന്‍സ് നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. സന്തോഷം, ദുഃഖം, സ്‌നേഹം.. ഒന്നും അമിതമാക്കരുത്. സന്തോഷം വരുമ്പോള്‍ അതിനെക്കുറിച്ചു സംസാരിക്കുന്നതും ദുഃഖസമയത്ത് നിരാശയില്‍ മുഴുകുന്നതും രണ്ടും ദോഷകരമാണ്. അസന്തുലിതാവസ്ഥ ജീവിതത്തിന്റെ വേഗതയെയും ദിശയെയും തടസ്സപ്പെടുത്തും.

Most read:ഡിസംബര്‍ മാസത്തിലെ ഗ്രഹസ്ഥാനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തിലുണ്ടാക്കും മാറ്റം

ആത്മപരിശോധന

ആത്മപരിശോധന

ഓരോ വ്യക്തിയും ആത്മപരിശോധന നടത്തണമെന്ന് ഗീത പറയുന്നു. ആത്മജ്ഞാനത്തിന് മാത്രമേ അഹന്തയെ നശിപ്പിക്കാന്‍ കഴിയൂ. അഹങ്കാരം അജ്ഞതയെ പ്രോത്സാഹിപ്പിക്കുന്നു. മികവിലേക്ക് പോകുന്നതിന്, സ്വയം മുന്നേറുന്നതിനൊപ്പം ശരിയായ ക്രിയാത്മകമായ ചിന്തകള്‍ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളെ ആത്മവിശ്വാസവും പോസിറ്റീവും നിറഞ്ഞതാക്കാന്‍, നിങ്ങളുടെ ചിന്തകള്‍ ശരിയായി സൂക്ഷിക്കുക.

സ്വയം വിശ്വസിക്കുക

സ്വയം വിശ്വസിക്കുക

ഒരു വ്യക്തിക്ക് താന്‍ ആഗ്രഹിക്കുന്നതെന്തും ആകാന്‍ കഴിയുമെന്ന് ഭഗവാന്‍ കൃഷ്ണന്‍ പറയുന്നു. ആഗ്രഹത്തിനനുസരിച്ച് നിരന്തരം ചിന്തിക്കുക മാത്രമാണ് വേണ്ടത്. ഇത് ചെയ്യുന്നതിലൂടെ വ്യക്തിക്ക് ശക്തി ലഭിക്കുകയും അവര്‍ ആഗ്രഹിച്ച കാര്യം നേടുകയും ചെയ്യുന്നു.

Most read:ശുക്രന്‍ രാശിമാറി ധനു രാശിയിലേക്ക്; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യക്കേടും ദോഷഫലങ്ങളും

പരിശീലനം

പരിശീലനം

പരിശീലനം

ഗീതയിലെ വാക്കുകള്‍

ഗീതയിലെ വാക്കുകള്‍

* നിങ്ങളുടെ ആഗ്രഹങ്ങളാണ് നിങ്ങളുടെ ദുഃഖത്തിന് കാരണം. സന്തോഷത്തിന്റെ താക്കോലാണ് ദുഃഖത്തെ ഇല്ലാതാക്കല്‍.

* നരകത്തിന് മൂന്ന് വിദ്വേഷങ്ങളുണ്ട്: കാമം, ക്രോധം, അത്യാഗ്രഹം.

* നല്ല പ്രവൃത്തി ചെയ്യുന്ന ആര്‍ക്കും ഭൂമിയിലും പരലോകത്തും ദോഷം സംഭവിക്കുകയില്ല

* മറ്റൊരാളുടെ ജീവിതത്തെ അനുകരിച്ച് പൂര്‍ണതയോടെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് നിങ്ങളുടെ സ്വന്തം വിധി അപൂര്‍ണ്ണമായി ജീവിക്കുന്നതാണ്.

* നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ പോരാടുന്നില്ലെങ്കില്‍. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതോര്‍ത്ത് നിങ്ങള്‍ കരയരുത്.

* ശാന്തത, സൗമ്യത, നിശ്ശബ്ദത, ആത്മസംയമനം, പരിശുദ്ധി.. ഇവയാണ് മനസ്സിന്റെ ശിക്ഷണങ്ങള്‍.

English summary

Teaching From Bhagavad Gita For Success In Life In Malayalam

Bhagavad Gita highlights the fundamental truths of life that have been inspiring the past and the present of everyone. Here are some teaching from Bhagavad Gita for success in life. Take a look.
Story first published: Saturday, December 3, 2022, 9:56 [IST]
X
Desktop Bottom Promotion