For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേംസ് നദിയിലെ അരയന്നങ്ങള്‍, യുകെയിലെ ഡോള്‍ഫിനുകള്‍: രാഞ്ജിക്ക് സ്വന്തമായ വിചിത്ര വസ്തുക്കള്‍

|

ലോകമെമ്പാടും എലിസബത്ത് രാഞ്ജിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കൊണ്ടിരിക്കുകയാണ്. ഏറെക്കാലം ബ്രിട്ടീഷ് ഭരണത്തിലിരുന്ന രാഞ്ജിയാണ് എലിസബത്ത് രാഞ്ജി. എന്നാല്‍ രാഞ്ജിക്ക് ചില അപൂര്‍വ്വ സ്വത്തുക്കള്‍ ഉണ്ട്. ഇവയെക്കുറിച്ച് പലര്‍ക്കും അറിയാം. ഏകദേശം 39 തരത്തിലുള്ള സ്വത്തുക്കളാണ് രാഞ്ജിക്കുള്ളത്. കരകൗശല വസ്തുക്കളോടും പക്ഷി-മൃഗാദികളോടും രാഞജിക്കുള്ള സ്‌നേഹവും ഇഷ്ടവും എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഇത്തരത്തില്‍ രാഞ്ജിക്ക് സ്വന്തമായ ഈ അപൂര്‍വ്വ സ്വത്തുക്കള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. വവ്വാലുകള്‍ മുതല്‍ ബെന്റ്‌ലി വരെയുള്ളവയാണ് എലിസബത്ത് രാഞ്ജിയുടെ അധീനതയില്‍ ഉള്ളത്. എലിസബത്ത് രാഞ്ജിയുടെ ഉടമസ്ഥതയില്‍ ഉള്ള അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങള്‍ ഇതാ. കൂടുതല്‍ അറിയാന്‍ വായിക്കൂ.

തേംസ് നദിയിലെ അരയന്നങ്ങള്‍

തേംസ് നദിയിലെ അരയന്നങ്ങള്‍

തേംസ് നദിയിലെ അരയന്നങ്ങള്‍ എലിസബത്ത് രാഞ്ജിക്ക് സ്വന്തമാണ്. ഓമനമൃഗങ്ങളോടുള്ള രാഞ്ജിയുടെ ഇഷ്ടം ലോകപ്രശസ്തമാണ് എന്നതാണ് സത്യം. ഇത് കൂടാതെ യുകെയിലെ ഡോള്‍ഫിനുകളും രാഞ്തിക്ക് സ്വന്തം. അതോടൊപ്പം രണ്ട് ഡോര്‍ഗിസ് ഇനത്തില്‍ പെട്ട നായ്ക്കളും രാഞ്ജിക്ക് സ്വന്തമായുണ്ട്. ഇത് കൂടാതെ ബല്‍മോര്‍ കൊട്ടാരത്തിലെ വവ്വാലുകളുടെ കൂട്ടവും രാഞ്ജിയുടെ പ്രിയപ്പെട്ട പെറ്റുകളാണ്.

രാജകീയ കൊട്ടാരങ്ങള്‍

രാജകീയ കൊട്ടാരങ്ങള്‍

രാഞ്ജിക്ക് ഇത് വരെ സ്വന്തമായി രാജകീയ കൊട്ടാരങ്ങള്‍ ആറെണ്ണമാണ് സ്വന്തമായിട്ടുള്ളത്. ഇത് കൂടാതെ ലണ്ടനിലുള്ള എല്ലാ റീജന്റ് സ്ട്രീറ്റുകളും രാഞ്ജിയുടെ ഉടമസ്ഥതയില്‍ തന്നെയാണ്. എന്നാല്‍ ഇവിടെയെത്തുന്ന സഞ്ചാരികളില്‍ നിന്ന് ലഭിക്കുന്ന ആദായമൊന്നും രാഞ്ജിക്ക് അവകാശപ്പെട്ടതല്ല. ആറ് കൊട്ടാരങ്ങളില്‍ 775 മുറികളുള്ള ബക്കിംഗ് ഹാം പാലസിലാണ് രാഞ്ജി താമസിക്കുന്നത്.

Image: BBC

ഹാന്‍ഡ്ബാഗുകളുടെ ശേഖരം

ഹാന്‍ഡ്ബാഗുകളുടെ ശേഖരം

ഹാന്‍ഡ്ബാഗുകളുടെ ശേഖരത്തില്‍ രാഞ്ജി എപ്പോഴും മുന്നിലാണ്. ഒരിക്കലും രാഞ്ജിയെ ഹാന്‍ഡ്ബാഗില്ലാതെ കാണുക എന്നത് അപൂര്‍വ്വമായ കാര്യമാണ്. ലണ്ടനിലെ ഡിസൈനറായ ലോണറിന്റെയും ട്രയാവിറ്റയുടെയും ബാഗുകളാണ് രാഞ്ജി എപ്പോഴും ഉപയോഗിക്കുന്നത്. ബാഗില്ലാതെ രാഞ്ജിയെ കാണില്ല എന്നതാണ് പ്രത്യേകത. ഏകദേശം 200-ലധികം ബാഗുകള്‍ രാഞ്ജിക്ക് സ്വന്തനായുണ്ട്. തന്റെ അനുയായികള്‍ക്ക് അടയാളങ്ങള്‍ നല്‍കുന്നത് പോലും ബാഗുകള്‍ വഴിയാണ് എന്നൊരു സംസാരം ഉണ്ട്.

കാറുകളുടെ ശേഖരം

കാറുകളുടെ ശേഖരം

കാറുകളുടെ വലിയൊരു ശേഖരവും എലിസബത്ത് രാഞ്ജിക്കക് സ്വന്തമായുണ്ട്. 10 മില്ല്യണ്‍ ഡോളറിലധികം വിലവരുന്ന കാറുകളാണ് രാഞ്ജിക്കുള്ളത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് രാഞ്ജിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഇത് കൂടാതെ റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, റേഞ്ച് റോവര്‍ തുടങ്ങി കാറുകളുടെ കമനീയ ശേഖരം തന്നെ രാഞ്ജിയുടെ പക്കലുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാഞ്ജി ട്രക്ക് ഡ്രൈവറായും യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. അന്ന് മുതലാണ് രാഞ്ജിക്ക് വാഹനങ്ങളോടുള്ള ഇഷ്ടം തുടങ്ങിയത്.

കിരീടം

കിരീടം

കിരീടമില്ലാതെ രാഞ്ജിയെ കാണുക എന്നത് വളരെ അപൂര്‍വ്വമാണ്. കിരീടമോ തൊപ്പിയോ ധരിച്ചായിരിക്കും രാഞ്ജിയെ കാണുന്നത്. എന്നാല്‍ കിരീടത്തില്‍ മഞ്ഞ നിറത്തിലുള്ള വജ്രം പതിപ്പിച്ചിട്ടുണ്ടായിരിക്കും. ഈ കിരീടം നിര്‍മ്മിച്ചത് ജോര്‍ജ്ജ് നാലാമന് വേണ്ടിയാണ്. തലമുറകള്‍ കൈമാറിയാണ് ഈ കിരീടം രാഞ്ജിയിലേക്ക് എത്തിയത്.

Image: history.com

വിമ്പിള്‍ഡണ്‍ ഇരിപ്പിടം

വിമ്പിള്‍ഡണ്‍ ഇരിപ്പിടം

വിമ്പിള്‍ഡണ്‍ കാണുന്നതിന് വേണ്ടി രാഞ്ജിക്ക് പ്രത്യേക ഇരിപ്പിടം ഉണ്ട്. റോയല്‍ബോക്‌സ് എന്നാണ് ഈ ഇരിപ്പിടത്തിന്റെ പേര്. മുപ്പത് വര്‍ഷത്തോളമായി ഇവിടെ തന്നെയാണ് രാഞ്ജി കളി കാണുന്നതിന് വേണ്ടി ഇരിക്കുന്നത്. ഇത്കൂടാതെ നിരവധി ആര്‍ട്ട് വര്‍ക്കുകളും പെയിന്റിംഗുകളും സ്‌കെച്ച് ബുക്കുകള്‍, മത്സരത്തിനായി തയ്യാറെടുത്ത് നില്‍ക്കുന്ന കുതിരകള്‍, മറ്റ് കരകൗശല വസ്തുക്കള്‍ എന്നിവയെല്ലാം രാഞ്ജിയുടേതായി ഉണ്ട്.

Image: Pinterest

വിചിത്ര വസ്തുക്കള്‍

വിചിത്ര വസ്തുക്കള്‍

കൂടാതെ അബര്‍ഡീന്‍ ആംഗസ് പശു, വിവിധ തരത്തിലുള്ള ആമകള്‍, നാല് ഗിന്നസ് റെക്കോര്‍ഡുകള്‍, 25000ത്തിലധികം ഏക്കറില്‍ വരുന്ന കാറ്റാടിപ്പാടങ്ങള്‍, സ്‌കോട്ട്‌ലന്റിലുള്ള സ്വര്‍ണഖനികള്‍, സമുദ്രത്തിന്റെ അടിത്തട്ട്, വിക്ടോറിയ രാഞ്ജിയുടെ വിവാഹ വസ്ത്രം, ഹെന്റ്രി എട്ടാമന്റെ പടച്ചട്ട, പാലസിലെ മള്‍ബറികള്‍, സ്വന്തമായി ഉള്ള പതാക തുടങ്ങി വിചിത്രമായ വിവിധ വസ്തുക്കളാണ് എലിസബത്ത് രാഞ്ജിക്ക് സ്വന്തമായി ഉള്ളത്.

ബാബ വാംഗയുടെ പ്രവചനം: മനുഷ്യരാശിയില്‍ 2046-ന് ശേഷം വരുന്ന മാറ്റംബാബ വാംഗയുടെ പ്രവചനം: മനുഷ്യരാശിയില്‍ 2046-ന് ശേഷം വരുന്ന മാറ്റം

Read more about: wealth money പണം
English summary

Surprising Things Owned By Queen Elizabeth II In Malayalam

Here in this article we are sharing some surprising things owned by Queen Elizabeth II in malayalam. Take a look.
Story first published: Friday, September 9, 2022, 12:16 [IST]
X
Desktop Bottom Promotion