For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗം ബാധിച്ച കുഞ്ഞുമായി അമ്മപ്പൂച്ച ആശുപത്രിയില്‍

|

ലോകത്ത് നിന്ന് സ്‌നേഹവും സഹതാപവും എല്ലാം ഇല്ലാതാവുന്ന ഈ സമയത്തും നമുക്ക് മാതൃകയാവുന്ന നമ്മള്‍ മാതൃകയാക്കേണ്ട ചിലതുണ്ട്. അവിടെ മൃഗങ്ങളെന്നോ മനുഷ്യരെന്നോ ഒന്നും ഇല്ല. അതുകൊണ്ട് തന്നെ കണ്ടു പഠിക്കേണ്ടത് മൃഗങ്ങളില്‍ നിന്നാണെങ്കില്‍ ഒരിക്കലും മടിക്കേണ്ടതില്ല. സ്വന്തം മക്കളെ ഇല്ലാതാക്കുന്ന അമ്മമാരെക്കുറിച്ച് നാം ധാരാളം വായിച്ചിട്ടുണ്ട്. നമ്മുടെ ചുറ്റും തന്നെ ഇതെല്ലാം സംഭവിക്കുന്നുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തം മക്കളെ ജീവനെപ്പോലെ സ്‌നേഹിക്കുന്ന അമ്മമാരും നമുക്ക് ചുറ്റും ഉണ്ട്.

 5 IVF ആര്‍ത്തവവിരാമം;ഗര്‍ഭധാരണം 14വര്‍ഷത്തിന് ശേഷം 5 IVF ആര്‍ത്തവവിരാമം;ഗര്‍ഭധാരണം 14വര്‍ഷത്തിന് ശേഷം

കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ അസുഖം ബാധിച്ച തന്റെ കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയ അമ്മപ്പൂച്ചയുടെ ദൃശ്യങ്ങളാണ് കൗതുകമായി മാറുന്നത്. തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് ഇത് സംഭവിച്ചത്. ഏവരുടേയും ഹൃദയമലിയിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇതെന്നത് നമുക്ക് നിസ്സംശയം പറയാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

തുര്‍ക്കിയിലെ ഇസ്താംബൂള്‍

തുര്‍ക്കിയിലെ ഇസ്താംബൂള്‍

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ആണ് ഇത്തരത്തില്‍ വളരെ കൗതുകകരമായ ഒരു കാര്യം നടന്നത്. അസുഖം ബാധിച്ച കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയ അമ്മപ്പൂച്ചയുടെ ദൃശ്യങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ അങ്ങോളമിങ്ങോളം പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. കുഞ്ഞിനേയും കടിച്ച് പിടിച്ച് ആശുപത്രിയില്‍ എത്തിയ അമ്മപ്പൂച്ചയെ കണ്ട് ആദ്യം അവിടെയുള്ളവര്‍ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ഗൗരവതരമായി ഇടപെടുക തന്നെയാണ് ആശുപത്രി അധികൃതരും ചെയ്തത്.

എറെ കരുതലോടെ

എറെ കരുതലോടെ

ഏറെ കരുതലോടെ തന്നെയാണ് അമ്മപ്പൂച്ച തന്റെ കുഞ്ഞിനേയും കടിച്ചെടുത്ത് ആശുപത്രിയില്‍ എത്തിയത്. ധാരാളം നഴ്‌സുമാരും രോഗികളും ഡോക്ടര്‍മാരും ഈ കാഴ്ച കണ്ട് അത്ഭുതത്തോടെ നോക്കി. അമ്മപ്പൂച്ചയേയും ഇവര്‍ വേണ്ട രീതിയില്‍ തന്നെ ശ്രദ്ധിച്ചു. ആവശ്യമായ പാലും ഭക്ഷണവും എല്ലാം ആശുപത്രി അധികൃതര്‍ അമ്മപ്പൂച്ചക്ക് നല്‍കി. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ കണ്ടവരെല്ലാം തന്നെ ഇത് അതിവേഗമാണ് ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

അത്യാഹിത വിഭാഗത്തില്‍

അത്യാഹിത വിഭാഗത്തില്‍

ഇതില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം എന്ന് പറയുന്നത് അത്യാഹിത വിഭാഗത്തിലാണ് പൂച്ച കുഞ്ഞിനേയും കൊണ്ട് എത്തിയത്. ഡോക്ടര്‍മാരും നഴ്‌സ്മാരും നില്‍ക്കുന്നത് നിങ്ങള്‍ക്ക് ഈചിത്രത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് നോക്കുകയും പരിശോധനക്ക് ശേഷം കുഞ്ഞിനെയും അമ്മയേയും വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അമ്മക്കും കുഞ്ഞിനും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് വ്യക്തമാക്കി.

ഇത്രയും സമയം

കുഞ്ഞിനെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്ന സമയമത്രയും തന്നെ അമ്മപ്പൂച്ച അവിടെ തന്നെ നില്‍ക്കുകയായിരുന്നു. മെര്‍വ് ഓസ്‌കന്‍ എന്ന വ്യക്തിയാണ് ഈ സമയം ചിത്രങ്ങള്‍ പകര്‍ത്തിയതും ട്വിറ്ററിലൂടെ ഇത് പങ്ക് വെക്കുകയും ചെയ്തത്. അമ്മപ്പൂച്ചയുടെ സ്‌നേഹവും കരുതലും ഈ ചിത്രങ്ങളില്‍ തന്നെ വ്യക്തമാണ്. എവിടേയും പോവാതെ കുഞ്ഞിനെ തന്നെ നോക്കി ഡോക്ടര്‍മാരുടെ ചുറ്റുമാണ് ഈ അമ്മപ്പൂച്ച നടന്നിരുന്നത്. അമ്മയുടെ സ്‌നേഹവും കരുതലും എന്താണെന്ന് തന്നെയാണ് ഓരോ ചിത്രങ്ങളും ഇതിലൂടെ നമുക്ക് കാണിച്ച് തരുന്നത്.

തെരുവ് മൃഗങ്ങളുടെ അഭയ കേന്ദ്രം

തുര്‍ക്കിയിലെ ഇസ്താംബൂള്‍ എന്ന് പറയുന്നത് ആയിരക്കണക്കിന് തെരുവ് പൂച്ചകളുടെ അഭയകേന്ദ്രമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നായകളോടും പൂച്ചകളോടും അങ്ങേയറ്റം അനുകമ്പയും സ്‌നേഹവും ദയയും കാണിക്കുന്ന രാജ്യം തന്നെയാണ് തുര്‍ക്കി. ഇവിടെ മൃഗങ്ങള്‍ക്കായി ഭക്ഷണവും വെള്ളവും എല്ലായിടത്തും ഒരുക്കി വെക്കുന്നുണ്ട്. ആരാധനാലായങ്ങളിലും മറ്റും ഇവക്കെല്ലാം എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാവുന്നതാണ്. തെരുവ് മൃഗങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തുര്‍ക്കി എന്നത് നിസ്സംശയം പറയാം.

English summary

Stray Cat Brings Sick Kitten to Hospital, Medics Rush to Their Aid

Here is the weird story of A cat carried her sick kitten to hospital emergency room. Medics rush to their aid. Read on.
X
Desktop Bottom Promotion