For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടസങ്ങള്‍ നീങ്ങും, ജീവിതം പച്ചപിടിക്കും; തുളസിമാല ധരിച്ചാല്‍ സംഭവിക്കുന്നത്

|

ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഏറ്റവും പവിത്രമായ സസ്യങ്ങളിലൊന്നാണ് തുളസി. തുളസിച്ചെടിയെ ഒരു ദേവിയായി ചിത്രീകരിച്ച് പലരും വീടുകളില്‍ ഇതിനെ ആരാധിക്കുന്നു. ശുഭസൂചകമെന്നോണം, ആളുകള്‍ വീടുകളില്‍ തുളസി ചെടികള്‍ വളര്‍ത്തുന്നു. സ്ത്രീകള്‍ രാവിലെയും വൈകുന്നേരവും തുളസിച്ചെടിയെ വണങ്ങി പ്രാര്‍ത്ഥിക്കുന്നു. വീടിന്റെ ഏറ്റവും പവിത്രമായ സ്ഥലമായി കണക്കാക്കപ്പെടുന്ന കേന്ദ്രമാണ് ബ്രഹ്‌മസ്ഥാനം. വീടിന്റെ ബ്രഹ്‌മസ്ഥാനത്ത് ഒരു തുളസിച്ചെടി നട്ടുപിടിപ്പിക്കുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു.

Most read: വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതിMost read: വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതി

തുളസിച്ചെടി നിലകൊള്ളുന്നതിന്റെ ചുറ്റിലും ദൈവത്വം പ്രസരിപ്പിക്കുകയും പോസിറ്റീവ് എനര്‍ജി ഒഴുകുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി ഔഷധ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ് തുളസി. ഇതുകൂടാതെ തുളസിയുടെ തണ്ട് ഉപയോഗിച്ച് നിര്‍മിച്ച മാല ധരിക്കുന്നതും ഒരു വ്യക്തിക്ക് ഐശ്വര്യം നല്‍കുന്നു. ഒരു തുളസി മാല ധരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന അത്ഭുത ഗുണങ്ങള്‍ എന്തൊക്കെയെന്ന് വായിച്ചറിയൂ.

തുളസി മാല ഉപയോഗിച്ചാല്‍

തുളസി മാല ഉപയോഗിച്ചാല്‍

തുളസി മാല ഒരു അലങ്കാരമായും ജപമലയായും കണക്കാക്കപ്പെടുന്നു. ജപമാലയായി ഉപയോഗിക്കുമ്പോള്‍, 108 + 1 മുത്തുകള്‍ ഉള്ളതാണ് നല്ലത്. ദേവിയുടെ 108 പേരുകള്‍ ചൊല്ലുന്നതിനോ 108 തവണ മന്ത്രം ചൊല്ലുന്നതിനോ ആയി ഇത് സൂചിപ്പിക്കുന്നു. ബാക്കി 1 മുത്ത് അല്‍പം വലുതായിരിക്കും. ഇത് ശ്രീകൃഷ്ണനെ പ്രതീകപ്പെടുത്തുന്നു. മന്ത്രങ്ങള്‍ ചൊല്ലുന്നത് മാലയുടെ ഒരു വശത്ത് നിന്ന് ആരംഭിക്കണം. 108 മുത്തുകള്‍ കഴിഞ്ഞ് വലിയ മുത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നെ അതു മറികടക്കാതെ വിപരീത ദിശയില്‍ വേണം ബാക്കി ആരംഭിക്കാന്‍.

ഗരുഡ പുരാണത്തില്‍ പറയുന്നത്

ഗരുഡ പുരാണത്തില്‍ പറയുന്നത്

തുളസി മാലയുടെ ഗുണങ്ങളുമായി ബന്ധപ്പെട്ട നിരവധി നേട്ടങ്ങള്‍ ഗരുഡ പുരാണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വിഷ്ണുവിനും ശ്രീകൃഷ്ണനും തുളസി പ്രിയപ്പെട്ടതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. തുളസിക്കമ്പില്‍ തീര്‍ത്ത മാല ധരിച്ച വ്യക്തിയുടെ കൂടെ വിഷ്ണു ഭഗവാന്‍ വസിക്കുന്നുവെന്ന് ഗരുഡ പുരാണത്തില്‍ പരാമര്‍ശിക്കുന്നു. ദേവതാ പൂജ, പിതൃ പൂജ അല്ലെങ്കില്‍ മറ്റ് പുണ്യ കര്‍മ്മങ്ങള്‍ എന്നിവയിലൂടെ ലഭിക്കുന്ന നേട്ടങ്ങളേക്കാള്‍ പതിന്‍മടങ്ങ് കൂടുതലാണ് ഒരു തുളസി മാല ധരിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളെന്നും ഗരുഡപുരാണത്തില്‍ പരാമര്‍ശിക്കുന്നു. ദുസ്വപ്നങ്ങള്‍, ഭയം, അപകടങ്ങള്‍, ആയുധങ്ങള്‍ എന്നിവയില്‍ നിന്നും ഇത് സംരക്ഷണം നല്‍കുന്നു. തുളസി മാല ധരിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന് മരണത്തിന്റെ നാഥനായ യമരാജന്റെ പ്രതിനിധികള്‍ അകലം പാലിക്കുന്നു. പ്രേതങ്ങളില്‍ നിന്നും ദുരാത്മാക്കളില്‍ നിന്നും ഇത് സംരക്ഷണം നല്‍കുന്നു.

Most read:ദുരിതം വിട്ടുമാറില്ല; ബെഡ്‌റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്Most read:ദുരിതം വിട്ടുമാറില്ല; ബെഡ്‌റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്

സ്‌കന്ദപുരാണത്തില്‍ പറയുന്നത്

സ്‌കന്ദപുരാണത്തില്‍ പറയുന്നത്

തുളസി മാലയുടെ ഉപയോഗം മനസ്സിനെയും ശരീരത്തെയും ഒരു വ്യക്തിയുടെ ആത്മാവിനെയും ശുദ്ധീകരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഒരു വ്യക്തിയുടെ പ്രഭാവലയത്തില്‍ പോസിറ്റീവ് വൈബുകള്‍ പുറപ്പെടുവിക്കുകയും എല്ലാത്തരം നെഗറ്റീവ് എനര്‍ജികളില്‍ നിന്നു മുക്തി നല്‍കുകയും ചെയ്യുന്നു. തുളസി മാല ധരിക്കുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ധരിക്കുന്നയാള്‍ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുകയും ചെയ്യുന്നു. ഇത് ധരിക്കുന്നയാളുകളുടെ പാപങ്ങളെ നീക്കം ചെയ്യപ്പെടുന്നുവെന്ന് സ്‌കന്ദപുരാണത്തില്‍ പറയുന്നു.

മാല ധരിക്കുന്നതിന്റെ നിയമങ്ങള്‍

മാല ധരിക്കുന്നതിന്റെ നിയമങ്ങള്‍

ഹിന്ദുക്കള്‍ വെളുത്ത നിറമുള്ള മാലകളും ബുദ്ധമതക്കാര്‍ കറുത്ത നിറമുള്ള മാലകളും ഉപയോഗിക്കുന്നു. തുളസി മാല ധരിക്കുന്നതിന് ചില നിയമങ്ങള്‍ പാലിക്കുക. തുളസി മാല ധരിക്കുന്നതിനുമുമ്പ് വിഷ്ണുവിനു മുമ്പാകെ അത് പൂജയ്ക്ക് വയ്ക്കണം. അതിനുശേഷം ഗവ്യം ഉപയോഗിച്ച് മാല ശുദ്ധീകരിക്കേണ്ടതുണ്ട്. മൂല മന്ത്രം ചൊല്ലുക, ഗായത്രി മന്ത്രം എട്ട് തവണ പാരായണം ചെയ്യുക. അതിന് ശേഷം സദ്യോജത മന്ത്രം ചൊല്ലണം. ഇവയെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, തുളസി ദേവിയോട് നന്ദി പറയുകയും മഹാവിഷ്ണുവിനെ തന്നിലേക്ക് അടുപ്പിക്കണമെന്നും പ്രാര്‍ത്ഥിച്ച് മന്ത്രം ചൊല്ലണം.

തുളസി മാല ധരിക്കുന്നതിന്റെ ഗുണങ്ങള്‍

തുളസി മാല ധരിക്കുന്നതിന്റെ ഗുണങ്ങള്‍

* ഈ മാല ധരിക്കുന്നയാള്‍ ആരോഗ്യവും സമാധാനവും നേടുന്നു.

* ഇത് ആചാരപരമായ വിശുദ്ധി നിലനിര്‍ത്തുകയും തിന്മകളെ അകറ്റുകയും ചെയ്യുന്നു.

* ലക്ഷ്മീദേവിയുടെ നാലാമത്തെ അവതാരമായി തുളസിയെ കണക്കാക്കുന്നു.

* മഹാവിഷ്ണുവിനെയും ശ്രീരാമനെയും ശ്രീകൃഷ്ണനെയും ആരാധിക്കാന്‍ ഏറ്റവും മികച്ചതായി തുളസിയെ കണക്കാക്കുന്നു.

* ആയുര്‍വേദം അനുസരിച്ച് ഇത് തൊണ്ട സംബന്ധമായ രോഗങ്ങള്‍ക്ക് വളരെ ഉപയോഗപ്രദമാണ്.

Most read:കറുത്ത നായ വീട്ടിലുണ്ടെങ്കില്‍ നല്ലതോ ദോഷമോ? വാസ്തു പറയുന്നത്Most read:കറുത്ത നായ വീട്ടിലുണ്ടെങ്കില്‍ നല്ലതോ ദോഷമോ? വാസ്തു പറയുന്നത്

തുളസി മാല ധരിക്കുന്നതിന്റെ ഗുണങ്ങള്‍

തുളസി മാല ധരിക്കുന്നതിന്റെ ഗുണങ്ങള്‍

* ശരീരത്തിന്റെ ശുദ്ധിക്കും ഇത് ഉപയോഗിക്കുന്നു.

* ഇത് മനസമാധാനം നല്‍കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

* വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു

*് നാഡികളില്‍ നിന്ന് വിഷവസ്തുക്കളെ നീക്കംചെയ്യുന്നു, രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.

English summary

Spiritual Significance Of Wearing Tulsi Mala Around Neck in Malayalam

In India, the Tulsi is regarded as the most sacred plant. Read on the spiritual significance of wearing a tulsi mala around neck.
Story first published: Monday, June 28, 2021, 10:43 [IST]
X
Desktop Bottom Promotion