For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടക മാസം ദശപുഷ്പം വീട്ടില്‍ ഐശ്വര്യം നിറക്കും

|

കര്‍ക്കിടക മാസത്തിന് തുടക്കമായി, ഇന്നത്തെ ദിവസം ശ്രീപാര്‍വ്വതിയേ വീട്ടില്‍ കുടിയിരുത്തി ജ്യേഷ്ഠയെ പുറത്തേക്ക് കളയുന്നതിന് വേണ്ടിയുള്ളതാണ്. പഞ്ഞമാസമായി കണക്കാക്കുന്ന കര്‍ക്കിടകത്തില്‍ രോഗശമനത്തിനും പാപ പരിഹാരത്തിനും ദശപുഷ്പങ്ങള്‍ നല്ലതാണെന്നാണ് വിശ്വാസം. കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുമ്പോളും ശീവോതിക്ക് വെക്കുമ്പോഴും തലയില്‍ ചൂടുന്നതിനും എല്ലാം കര്‍ക്കിടകമാസത്തില്‍ ദശ പുഷ്പങ്ങള്‍ ഉപയോഗിക്കുന്നു. കര്‍ക്കിടക മാസത്തിലെ സുഖചികിത്സയിലും ദശപുഷ്പങ്ങളുടെ പങ്ക് ഒഴിച്ച് കൂടാനാവാത്തതാണ്.

Dasapushpam During Karkidaka

എന്നാല്‍ കര്‍ക്കിടക മാസത്തില്‍ എങ്ങനെയെല്ലാം ദശപുഷ്പം ഉപയോഗിക്കുന്നു എന്നും എന്തൊക്കെയാണ് ഇതിന്റെ പ്രാധാന്യം എന്നും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്. പുത്തന്‍ തലമുറക്ക് ഇതിനെക്കുറിച്ചും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും പലപ്പോഴും അറിവില്ല. എന്നാല്‍ പഴയ തലമുറയില്‍ പെട്ടവര്‍ വീട്ടിലുണ്ടെങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ദശപുഷ്പങ്ങള്‍ക്ക് കര്‍ക്കിടക മാസത്തിലെ പ്രാധാന്യം എന്താണെന്ന് നമുക്ക് നോക്കാം.

 കറുക

കറുക

ദശപുഷ്പങ്ങളില്‍ പ്രധാനിയാണ് കറുക. ഗണപതി ഭഗവാന് പൂജ നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രധാന സസ്യമാണ് കറുക. കുട്ടികള്‍ക്ക് വേണ്ടി അവരുടെ ബാലാരിഷ്ടതകള്‍ മാറുന്നതിന് വേണ്ടി കറുക ഹോമം നടത്തുന്നത് സ്ഥിരമാണ്. അതിനെല്ലാം കറുക ഉപയോഗിക്കുന്നു. എന്നാല്‍ കറുക ഒരിക്കലും ദുര്‍ഗ്ഗാ ദേവിയെ പൂജിക്കുന്നതിന് വേണ്ടി എടുക്കുന്നില്ല. കര്‍ക്കിടക മാസ ചികിത്സയിലും ശീപോവതി വെക്കുന്നതിനും കറുക വളരെയധികം ഉപയോഗിക്കുന്നു. ഇത് ഐശ്വര്യം കൊണ്ട് വരും എന്നാണ് വിശ്വാസം.

മുക്കുറ്റി

മുക്കുറ്റി

ദശപുഷ്പങ്ങളില്‍ അടുത്തതാണ് മുക്കുറ്റി. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ നിന്ന് ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ചെടിയാണ് മുക്കുറ്റി. മുക്കുറ്റി സന്താനഭാഗ്യവും ഭര്‍ത്താവിന് ദീര്‍ഘായുസ്സും നല്‍കുന്നു എന്നാണ് വിശ്വാസം.അത്തപ്പൂവില്‍ ഒഴിച്ച് കൂടാനാവാത്ത ഒരു പുഷ്പമാണ് എന്നതാണ് സത്യം. അതിലുപരി ഗണപതിഭഗവാന് മാല ചാര്‍ത്തുന്നതിന് മുക്കുറ്റി ഉപയോഗിക്കുന്നു. കണ്‍മഷി ഉണ്ടാക്കുന്നതിനും മുക്കുറ്റി മികച്ചതാണ്. ഇത് മികച്ച രോഗപ്രതിരോധ ശേഷിയുള്ള ഒരു ഔഷധ സസ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പിത്ത-കഫ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സന്ധിവാതം പോലുള്ളവക്ക് പ്രതിരോധം തീര്‍ക്കുന്നതിനും മുക്കുറ്റി മികച്ചതാണ്.

നിലപ്പന

നിലപ്പന

അടുത്തതായി വരുന്ന ഒന്നാണ് നിലപ്പന. ഇതിന്റെ ഔഷധ ഗുണങ്ങള്‍ തലമുറകളായി കൈമാറ്റം ചെയ്ത് വരുന്നതാണ്. ഭൂമിദേവിയെയാണ് നിലപ്പന സൂചിപ്പിക്കുന്നത്. ഇത് പാപങ്ങളില്‍ നിന്ന് മോചനം നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്.അമിത വിശപ്പിനെ തടയിടുന്നതിനും, മൂലക്കുരു, വാതം, പിത്തം, ലൈംഗിക രോഗങ്ങള്‍ എന്നിവക്കെല്ലാം പ്രധാനപ്പെട്ടതാണ് നിലപ്പന. ഇത് കര്‍ക്കിടക മാസത്തില്‍ കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്നു. ഇത് കൂടാതെ ദശപുഷ്പങ്ങള്‍ ശീപോവതിക്ക് വെക്കുമ്പോള്‍ അതിലെ പ്രധാനിയാണ് നിലപ്പന.

image courtesy: Wikipedia

ഉഴിഞ്ഞ

ഉഴിഞ്ഞ

ഇന്ദ്രാണിയെയാണ് ഈ സസ്യം പ്രതിനിധാനം ചെയ്യുന്നത്. ആഗ്രഹസാഫല്യത്തിന് ഈ ചെടി സഹായയിക്കുന്നു എന്നാണ് വിശ്വാസം. ഉഴിഞ്ഞയും ആരോഗ്യത്തിനും കരുത്തിനും മികച്ചത് തന്നെയാണ്. ഇതിന് കര്‍ക്കിടക മാസത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. യമനാണ് ഇതിന്റെ ദേവത. ഇഷ്ട സിദ്ധിക്കും ആഗ്രഹ സാധ്യത്തിനും വേണ്ടി ഇത് സമര്‍പ്പിക്കാവുന്നതാണ്. ചെവി വേദന ചികിത്സിക്കുന്നതിനും വീക്കം ഒഴിവാക്കുന്നതിനും ഉഴിഞ്ഞ മികച്ചതാണ്. താരന്‍ കുറയ്ക്കുന്നതിനും മുടി കറുപ്പിക്കുന്നതിനും എണ്ണ കാച്ചുന്നതിനും എല്ലാം ഉഴിഞ്ഞ ഉപയോഗിക്കാവുന്നതാണ്. ഇത് കിഡ്‌നിസ്‌റ്റോണിനെ വരെ പ്രതിരോധിക്കും എന്നാണ് പറയുന്നത്.

image courtesy: Wikipedia

തിരുതാളി

തിരുതാളി

ദശപുഷ്പങ്ങളില്‍ അടുത്തതാണ് തിരുതാളി. ലക്ഷ്മീ ദേവിയെ സൂചിപ്പിക്കുന്ന സസ്യമാണ് തിരുതാളി. ഇത് നിങ്ങള്‍ക്ക് ഐശ്വര്യം കൊണ്ട് വരുന്നു എന്നാണ് പറയുന്നത്.കര്‍ക്കിടകത്തിലെ ജ്യേഷ്ഠയെ പുറത്താക്കി ശീപോവതിയെ സ്വീകരിക്കുമ്പോള്‍ താലത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് തിരുതാളി. കര്‍ക്കിടക കഞ്ഞിയിലും ഈ ആയുര്‍വ്വേദ സസ്യം ഒരു അനിവാര്യ ഘടകം തന്നെയാണ്. വന്ധ്യത, വാതപിത്ത രോഗങ്ങള്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് തിരുതാളി. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഈ പുഷ്പം ഉപയോഗിക്കാവുന്നതാണ്.

മുയല്‍ ചെവിയന്‍

മുയല്‍ ചെവിയന്‍

പേര് പോലെ തന്നെയാണ് ഈ ചെടിയും. പരമശിവനും കാമദേവനുമാണ് ഇതിന്റ ദേവതമാര്‍. ദശപുഷ്പങ്ങള്‍ വെക്കുമ്പോള്‍ പ്രധാനമായും വേണ്ട ഒന്നാണ് മുയല്‍ച്ചെവിയന്‍. ഇതിന്റെ ആരോഗ്യ ഗുണങ്ങളാകട്ടെ വളരെ കൂടുതലാണ്. നിശാന്ധത, കണ്ണുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് മുയല്‍ച്ചെവിയന്‍ കര്‍ക്കിടകകഞ്ഞിയില്‍ ഇതിന്റെ വേര് ഉപയോഗിക്കുന്നു. ഇത് കൂടാതെ വയറിളക്കം പോലുള്ള പ്രതിസന്ധികളെ പിടിച്ച് നിര്‍ത്തുന്നതിനും ഇത് മികച്ചതാണ്.

Image Courtesy: Wikipedia

കയ്യോന്നി

കയ്യോന്നി

കയ്യോന്നിക്ക് നമ്മുടെ ഇടയിലുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. ദശപുഷ്പങ്ങളില്‍ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി വീട്ടിലുടനീളം പോസിറ്റീവ് എനര്‍ജി നിറക്കുന്നതിനും കയ്യോന്നിക്ക് സാധിക്കുന്നു. കയ്യോന്നി ശിവനെയാണ് സൂചിപ്പിക്കുന്നത്. ദീര്‍ഘായുസ്സും സര്‍വ്വ പാപ പരിഹാരവുമായാണ് ഈ ചെടിയെ കണക്കാക്കുന്നത്.

ഇത് ആരോഗ്യത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. വിഷവിരുദ്ധമായി ഉപയോഗിക്കുന്നതിനും തേള്‍ പോലുള്ളവയുടെ വിഷത്തെ പെട്ടെന്ന് പ്രതിരോധിക്കുന്നതിനും കയ്യോന്നി മികച്ചതാണ്. കാല്‍ വേദനക്ക് പ്രതിരോധം തീര്‍ക്കുന്നതിനും കയ്യോന്നി സഹായിക്കും.

ചെറുള

ചെറുള

ദീര്‍ഘായുസ്സിന് വേണ്ടി ചെറുള ചൂടുന്നു എന്നാണ് വിശ്വാസം. അത് മാത്രമല്ല ഇത് യമദേവനെയാണ് സൂചിപ്പിക്കുന്നതും. കര്‍ക്കിടക മാസത്തില്‍ ഇത് വളരെയധികം കൂടുതലായി കാണപ്പെടുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ചെറുള വംശനാശം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ചെറുള വളരെ മികച്ചതാണ്. ഇത് ലൈംഗിക രോഗങ്ങള്‍, അമിത വിശപ്പ്, അമിതവണ്ണം, എന്നിവയെ പ്രതിരോധിക്കുന്നതിന് ഉപയോഗിക്കുന്ന ആയുര്‍വ്വേദ ഫോര്‍മുലയാണ്. അതിലുപരി ചെറുള കര്‍ക്കിടക മാസത്തില്‍ ദശപുഷ്പതളികയില്‍ ഉണ്ടെങ്കില്‍ ഐശ്വര്യം നിറയും എന്നും കര്‍ക്കിടക മാസ ദോഷങ്ങളെ അകറ്റും എന്നും വിശ്വാസമുണ്ട്.

Image courtesy: Wikipedia

പൂവാംകുരുന്തല്‍

പൂവാംകുരുന്തല്‍

പൂവ്വാംകുരുന്തല്‍ ഉപയോഗിക്കുന്നത് സ്ഥിരമായി നാം കാണുന്ന ഒന്നാണ്. ബ്രഹ്മാവിനെയാണ് പൂവാംകുരുന്തല്‍ സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്കുണ്ടാവുന്ന ദാരിദ്ര്യത്തെ ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും എന്നാണ് വിശ്വാസം.ഇതിനുള്ള ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ക്യാന്‍സര്‍ പോലുള്ള മാരകാവസ്ഥകളെ വരെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ശരീര വേദന, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍, പനി എന്നിവയെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ പൂവ്വാംകുരുന്തല്‍ മികച്ചതാണ്. ശ്രീപാര്‍വ്വതിയെ കുടിയിരുത്തി വീട്ടില്‍ കര്‍ക്കിടക ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് പൂവ്വാംകുരുന്തല്‍ താലത്തില്‍ വേണം.

വിഷ്ണുക്രാന്തി

വിഷ്ണുക്രാന്തി

ഭഗവാന്‍ വിഷ്ണുവിനെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. അത് മാത്രമല്ല ഇത് കര്‍ക്കിടക മാസത്തില്‍ വിഷ്ണുവിനെ പ്രസാദിപ്പിക്കുകയും ഐശ്വര്യം നിറക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. പേരില്‍ തന്നെ അതിന്റെ ഐശ്വര്യവും നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. ഇതിലുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങളാകട്ടെ നാം വിചാരിക്കുന്നതില്‍ അധികമാണ്. കര്‍ക്കിടക മാസത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് വിഷ്ണു ക്രാന്തി. ഇത് ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഓര്‍മ്മക്കുറവിന് പരിഹാരം കാണുന്നതിനും നാഢീസംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും എല്ലാം വിഷ്ണുക്രാന്തി ഉപയോഗിക്കപ്പെടുന്നു. ഇത് കൂടാതെ മുടി വളരുന്നതിനും താരനെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും എല്ലാം വിഷ്ണുക്രാന്തി തന്നെയാണ് മുന്നില്‍. കര്‍ക്കിടകത്തിലെ ദോഷങ്ങളകറ്റി ഉന്മേഷം നല്‍കുന്നതിന് അതുകൊണ്ട് തന്നെ വിഷ്ണുക്രാന്തിയും തളികയില്‍ വെക്കാം.

കര്‍ക്കിടക സംക്രാന്തി: സൂര്യന്റെ ഈ രാശിമാറ്റത്തില്‍ ചടങ്ങുകള്‍ ഇപ്രകാരംകര്‍ക്കിടക സംക്രാന്തി: സൂര്യന്റെ ഈ രാശിമാറ്റത്തില്‍ ചടങ്ങുകള്‍ ഇപ്രകാരം

കര്‍ക്കിടകത്തില്‍ ഐശ്വര്യത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുംകര്‍ക്കിടകത്തില്‍ ഐശ്വര്യത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതും

English summary

Spiritual Significance Of Dasapushpam During Karkidaka Month In Malayalam

Here in this article we are sharing the spiritual divine significance of Dasapushpam in karkidakam month in malayalam. Take a look.
Story first published: Saturday, July 16, 2022, 12:31 [IST]
X
Desktop Bottom Promotion