For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെ

|

കര്‍പ്പൂരത്തിന് നിരവധി ആത്മീയ ഗുണങ്ങള്‍ ഉണ്ട്. ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമായ പൂജകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി കര്‍പ്പൂരത്തെ കണക്കാക്കപ്പെടുന്നു. കര്‍പ്പൂരത്തിന്റെ പ്രാധാന്യം ആര്‍ക്കും അവഗണിക്കാനാവില്ല. ജീവിതത്തില്‍ നിന്ന് എല്ലാ നെഗറ്റീവ് എനര്‍ജിയെയും നീക്കംചെയ്യുന്നതിന് ഇത് പേരുകേട്ടതാണ്. അത്ഭുതകരമായ സ്വഭാവസവിശേഷതകള്‍ നിറഞ്ഞ ഒന്നാണ് കര്‍പ്പൂരം. കര്‍പ്പൂരത്തിന്റെ ഗന്ധം നിങ്ങളുടെ ചുറ്റുപാടുകളെ പൂര്‍ണ്ണമായി ശുദ്ധീകരിക്കുന്നു. അതിന്റെ പുക എല്ലാ ദുഷ്ടശക്തികളെയും നെഗറ്റീവ് ഊര്‍ജത്തെയും പിടിച്ചെടുക്കുകയും അവയെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

അന്തരീക്ഷം പതുക്കെ ശുദ്ധവും പുതുമയും ആയിക്കഴിഞ്ഞാല്‍, കര്‍പ്പൂരത്തിന്റെ ശക്തമായ മണം തിരികെ വരാന്‍ തുടങ്ങുന്നു. അതിനാല്‍ ഒരാള്‍ അവരുടെ വീട്ടില്‍ പൂജ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ദിവസവും കര്‍പ്പൂരം കത്തിക്കണം. വീട്ടില്‍ കര്‍പ്പൂരം കത്തിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളും കര്‍പ്പൂരം കത്തിച്ച് ദുഷ്ടശക്തിയുടെ ഒഴുക്കിനെ തിരിച്ചറിയുന്ന വിധവും എങ്ങനെയെന്ന് നമുക്ക് നോക്കാം.

കര്‍പ്പൂരം കത്തിക്കുന്നത്

കര്‍പ്പൂരം കത്തിക്കുന്നത്

ആളുകള്‍ ദൈവത്തെ ആരാധിക്കുന്നത് ഭക്തിയോടും വലിയ ബഹുമാനത്തോടും കൂടിയാണ്. അതിനാല്‍, കര്‍പ്പൂര വിളക്ക് കത്തിക്കുമ്പോള്‍, ഭക്തര്‍ ദൈവങ്ങളോട് കൂടുതല്‍ അടുക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നേടുന്നതിനായി കീര്‍ത്തനങ്ങള്‍ ആലപിച്ച് നിങ്ങള്‍ക്ക് പൂജ തുടരാം. ആരതി നടത്തുമ്പോള്‍, അവശിഷ്ടങ്ങളൊന്നുമില്ലാതെ കര്‍പ്പൂരം കത്തിത്തീരുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

* വീടിന്റെ അന്തരീക്ഷം ശുദ്ധീകരിക്കപ്പെടുകയും എല്ലാ ദുരാത്മാക്കളെയും അകറ്റുകയും ചെയ്യുന്നു

* കര്‍പ്പൂരത്തില്‍ നിന്ന് പുറപ്പെടുന്ന പുകയും ദുര്‍ഗന്ധവും നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും

* ദുര്‍ഗന്ധം നീക്കുന്നതിനാല്‍ കര്‍പ്പൂരം ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. പ്രത്യേകിച്ച് വാതം, അപസ്മാരം, ഹിസ്റ്റീരിയ എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്.

* കര്‍പ്പൂരം കത്തിക്കുന്നത് നിങ്ങള്‍ക്ക് സമ്പത്തും സമൃദ്ധിയും നല്‍കുന്നു

Most read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം

കര്‍പ്പൂരം കൊണ്ട് നെഗറ്റീവ് ഊര്‍ജ്ജം തിരിച്ചറിയുന്ന വിധം

കര്‍പ്പൂരം കൊണ്ട് നെഗറ്റീവ് ഊര്‍ജ്ജം തിരിച്ചറിയുന്ന വിധം

* കര്‍പ്പൂരം കത്തിക്കുമ്പോള്‍ അഗ്‌നിജ്വാല സ്ഥിരതയോടെ കത്തിയാലോ പുകയില്ലാതെയിരുന്നാലോ ഒരു വ്യക്തിക്ക് കണ്ണേറ് ബാധിച്ചിട്ടില്ലെന്ന് മനസിലാക്കാം.

* കര്‍പ്പൂരം കത്തിക്കുമ്പോള്‍, അഗ്‌നിജ്വാല അല്‍പം ഉലഞ്ഞാലോ അല്‍പം പുക പുറത്തുവന്നാലോ, ആ വ്യക്തിക്ക് ചെറിയ തോതില്‍ കണ്ണേറ് ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം.

കഠിനമായ കണ്ണേറ് തട്ടിയാല്‍

കഠിനമായ കണ്ണേറ് തട്ടിയാല്‍

* കര്‍പ്പൂരം കത്തിക്കുമ്പോള്‍, അഗ്‌നിജ്വാല ധാരാളം പുക പുറപ്പെടുവിക്കുകയാണെങ്കില്‍ ആ വ്യക്തിയെ ദുഷ്ടശക്തി കഠിനമായി പിടികൂടിയിട്ടുണ്ടെന്ന് മനസിലാക്കാം.

* കര്‍പ്പൂരം കത്തിക്കുമ്പോള്‍, തീജ്വാല ശബ്ദത്തോടെ ആളിക്കത്തുകയും ഉടനെ കെടുകയും ചെയ്താല്‍ അതിനര്‍ത്ഥം ആ വ്യക്തിയെ വളരെ കഠിനമായി ദോഷശക്തികള്‍ പിടികൂടിയിട്ടുണ്ടെന്നാണ്, അത് അങ്ങേയറ്റം ദോഷകരമാണ്.

Most read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലം

കര്‍പ്പൂരം ഉപയോഗിച്ച് തിന്മയെ പുറന്തള്ളുന്ന രീതി

കര്‍പ്പൂരം ഉപയോഗിച്ച് തിന്മയെ പുറന്തള്ളുന്ന രീതി

* കര്‍പ്പൂരത്തിന്റെ ഒരു ഭാഗം വലതു കൈയില്‍ പിടിച്ച്, കണ്ണേറ് ബാധിച്ച വ്യക്തിക്കു നേരെ മൂന്ന് പ്രാവശ്യം ഘടികാരദിശയില്‍ കാലില്‍ നിന്ന് തലയിലേക്ക് നീക്കി ഉഴിഞ്ഞ് വീണ്ടും താഴേക്ക് ഉഴിയുക. തുടര്‍ന്ന്, കര്‍പ്പൂരം തറയില്‍ ഇട്ട് കത്തിക്കുന്നു.

* കണ്ണേറില്‍ നിന്ന് മുക്തമാകാന്‍ ഉപയോഗിക്കുന്ന മറ്റ് ഘടകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കര്‍പ്പൂരത്തിന്റെ സുഗന്ധത്തിന് ദിഷിച്ച സ്പന്ദനങ്ങള്‍ ആഗിരണം ചെയ്യാനും തീയുടെ സഹായത്തോടെ അവയെ നശിപ്പിക്കാനും ശേഷിയുണ്ട്.

* കണ്ണേറ് കൊണ്ട വ്യക്തിയെ ചുറ്റി കര്‍പ്പൂരം നീക്കിയ ശേഷം അത് തീയിലേക്ക് വലിച്ചെറിയപ്പെടുന്നില്ല, പകരം നിലത്ത് വയ്ക്കുകയും തനിയെ കത്തിത്തീരുകയും ചെയ്യുന്നു.

English summary

Spiritual Significance Of Burning Camphor In House

Camphor fragrance reduces the Raja component in the distressing vibrations and thereby drastically decreases their ability to function. Take a look.
Story first published: Thursday, May 20, 2021, 16:54 [IST]
X