For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആകാശക്കാഴ്ച; ഈ ദശകത്തിലെ അവസാന സൂര്യഗ്രഹണം 14ന്

|

2020 അവസാനിക്കുന്നത് വീണ്ടുമൊരു വാനവിസ്മയത്തോടെയാണ്. 2020 ഡിസംബര്‍ 14 ന് ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെതുമായ സൂര്യഗ്രഹണം നടക്കും. ഇത് ഒരു പൂര്‍ണ സൂര്യഗ്രഹണം ആയിരിക്കും. അതായത് ഗ്രഹണത്തിന്റെ പാരമ്യതയില്‍ ചന്ദ്രന്റെ നിഴല്‍ പൂര്‍ണ്ണമായും സൂര്യനെ മറയ്ക്കും. 2 മിനിറ്റും 10 സെക്കന്‍ഡും നേരം സൂര്യന്‍ നിഴലിനു പുറകില്‍ മറയും. ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ജൂണ്‍ 21 നായിരുന്നു.

Most read: 2020ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ഇതാണ്Most read: 2020ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ഇതാണ്

സൂര്യഗ്രഹണം സമയം

സൂര്യഗ്രഹണം സമയം

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അനുസരിച്ച് ഡിസംബര്‍ 14 ന് വൈകുന്നേരം 7:03 നും ഡിസംബര്‍ 15 ന് പുലര്‍ച്ചെ 12:23 നും ഇടയിലാണ് ഗ്രഹണം നടക്കുക. ഗ്രഹണത്തിന്റെ പാരമ്യത രാത്രി 9:43 ന് ആയിരിക്കും. ഗ്രഹണം ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കും.

ഇന്ത്യയില്‍ ദൃശ്യമാകുമോ ?

ഇന്ത്യയില്‍ ദൃശ്യമാകുമോ ?

ഇന്ത്യയിലോ ഏഷ്യന്‍ രാജ്യങ്ങളിലോ ഗ്രഹണം ദൃശ്യമാകില്ല. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ചില രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ ആകാശ പ്രതിഭാസം ദൃശ്യമാകും. ചിലി, അര്‍ജന്റീനയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പൂര്‍ണ ഗ്രഹണം കാണാന്‍ കഴിയും. ചിലിയിലെ സാന്റിയാഗോ, ബ്രസീലിലെ സാവോ പോളോ, അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ്, പെറുവിലെ ലിമ, ഉറുഗ്വേയിലെ മോണ്ടെവീഡിയോ, പരാഗ്വേയിലെ അസുന്‍സിയോണ്‍ എന്നിവിടങ്ങളാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്ന പ്രധാന സ്ഥലങ്ങള്‍.

Most read:'ട്വിറ്ററില്‍ മാസ്റ്ററായി വിജയ്': 2020ല്‍ ഏറ്റവുമധികം ട്വിറ്റര്‍ റീട്വീറ്റ് വിജയ്‌യുടേത്Most read:'ട്വിറ്ററില്‍ മാസ്റ്ററായി വിജയ്': 2020ല്‍ ഏറ്റവുമധികം ട്വിറ്റര്‍ റീട്വീറ്റ് വിജയ്‌യുടേത്

സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം

സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം

സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേര്‍രേഖയില്‍ വിന്യസിക്കുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും (3 ആകാശഗോളങ്ങള്‍ ഒരു നേര്‍രേഖയില്‍ വരുന്നു). ഭൂമിക്കും സൂര്യനും ഇടയിലായിലായി ചന്ദ്രന്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. സൂര്യനും ചന്ദ്രനും ഇടയിലായില്‍ ഭൂമി വരുമ്പോള്‍ ചന്ദ്രഗ്രഹണവും സംഭവിക്കുന്നു.

സൂര്യഗ്രഹണം എത്ര തവണ സംഭവിക്കുന്നു

സൂര്യഗ്രഹണം എത്ര തവണ സംഭവിക്കുന്നു

എല്ലാ വര്‍ഷവും 2 മുതല്‍ 5 വരെ സൂര്യഗ്രഹണങ്ങള്‍ സംഭവിക്കുന്നു. ഓരോന്നും ഭൂമിയില്‍ പരിമിതമായ പ്രദേശത്ത് മാത്രം ദൃശ്യമാവുകയും ചെയ്യുന്നു. അതിനാല്‍, മിക്കവാറും കലണ്ടര്‍ വര്‍ഷങ്ങളില്‍ 2 സൂര്യഗ്രഹണങ്ങള്‍ സംഭവിക്കാറുണ്ട്. ഒരേ വര്‍ഷം സംഭവിക്കാവുന്ന പരമാവധി സൂര്യഗ്രഹണങ്ങളുടെ എണ്ണം 5 ആണ്, എന്നാല്‍ ഇത് വളരെ അപൂര്‍വവുമാണ്.

Most read:ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങള്‍Most read:ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങള്‍

5 സൂര്യഗ്രഹണങ്ങള്‍

5 സൂര്യഗ്രഹണങ്ങള്‍

നാസയുടെ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, കഴിഞ്ഞ 5,000 വര്‍ഷങ്ങളില്‍ ഏകദേശം 25 വര്‍ഷങ്ങളില്‍ മാത്രമേ 5 സൂര്യഗ്രഹണങ്ങള്‍ ഉണ്ടായിട്ടുള്ളൂ. ഇത് അവസാനമായി സംഭവിച്ചത് 1935 ലാണ്. അടുത്തത് 2206ല്‍ ആയിരിക്കും.

Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലംMost read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

English summary

Solar Eclipse December 2020: Date, Time And Significance

The last Solar Eclipse of the year 2020 is expected to take place on December 14. Here is all you need to know about time and significance.
X
Desktop Bottom Promotion