For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂണ്‍ 10-ലെ സൂര്യഗ്രഹണം ഭയക്കേണ്ടതോ, വിശ്വാസങ്ങള്‍ ഇങ്ങനെ

|

സൂര്യഗ്രഹണം എപ്പോഴും ജിജ്ഞാസയും ഭയവും സൃഷ്ടിക്കുന്നവയായി മാറുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. ഇത് കൂടാതെ ഇവയെപ്പോഴും ചരിത്രത്തിലുടനീളം പുരാണങ്ങള്‍, ഐതിഹ്യങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നും സൂര്യന്റെ ഒരു ഗ്രഹണം പല സംസ്‌കാരങ്ങളിലും ഒരു മോശം ശകുനമായി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷത്തെ ആദ്യ ഗ്രഹണം സംഭവിക്കുന്ന ജൂണ്‍ 10നാണ്. 2021 ജൂണില്‍, ചന്ദ്രഗ്രഹണത്തിന് രണ്ടാഴ്ച കഴിഞ്ഞ്, മെയ് 26 ന്, റഷ്യ, ഗ്രീന്‍ലാന്‍ഡ്, കാനഡ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ സൂര്യഗ്രഹണം കാണും. കാലാവസ്ഥ അനുകൂലമെങ്കില്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ചൈന, മംഗോളിയ, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ ഭാഗങ്ങള്‍ ഭാഗിക സൂര്യഗ്രഹണം സംഭവിക്കും.

ഗ്രഹണ ശേഷം കുളിക്കണം, ഭക്ഷണം അരുത്; ഇതിനെല്ലാം ശാസ്ത്രീയ കാരണം ഇതാഗ്രഹണ ശേഷം കുളിക്കണം, ഭക്ഷണം അരുത്; ഇതിനെല്ലാം ശാസ്ത്രീയ കാരണം ഇതാ

എന്നാല്‍ ഗ്രഹണത്തെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങള്‍ നിലവിലുണ്ട്. ഇത് പലപ്പോഴും നമ്മുടെ ആരോഗ്യത്തേയും ഭക്തിയേയും വിശ്വാസത്തേയും പറ്റിയുള്ളതായിരിക്കും. സൂര്യ ഗ്രഹണത്തില്‍ സംഭവിക്കുന്ന പല മോശം കാര്യങ്ങളും പലപ്പോഴും നിങ്ങളില്‍ ഗ്രഹണവുമായി ബന്ധപ്പെട്ടതെന്ന വിശ്വാസം ഊട്ടിയുറപ്പിക്കും. പല സംസ്‌കാരങ്ങളിലും, സൂര്യഗ്രഹണത്തെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളില്‍ സൂര്യനെ ഭക്ഷിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുന്നു എന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. ഗ്രഹണത്തെക്കുറിച്ച് നിലനില്‍ക്കുന്ന ചില അസാധാരണമായ വിശ്വാസങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഹിന്ദുപുരാണം പറയും ഗ്രഹണം

ഹിന്ദുപുരാണം പറയും ഗ്രഹണം

എന്താണ് ഹിന്ദു പുരാണപ്രകാരം ഗ്രഹണം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം. ഗ്രഹണം എപ്പോഴും ഭയപ്പെടുത്തുന്നതും മോശവുമായ ഒരു കാര്യമാണ് പലരും കരുതിപ്പോന്നിരുന്നത്. എന്നാല്‍ ഗ്രഹണം എന്നാല്‍ രാഹു സൂര്യനേയും ചന്ദ്രനേയും വിഴുങ്ങുകയും ഭൂമി അന്ധകാരത്തിലാവുകയും ചെയ്യുന്നതാണ് എന്നാണ് വിശ്വാസം. എന്നാല്‍ രാഹുവിന്റെ കഴുത്ത് ഛേദിക്കപ്പെട്ടതിനാല്‍ സൂര്യനേയും ചന്ദ്രനേയും അധികസമയം വായില്‍ പിടിച്ച് നിര്‍ത്തുന്നതിന് രാഹുവിന് കഴിയുന്നില്ല. ഈ സമയമാണ് ഗ്രഹണം കഴിഞ്ഞ് സൂര്യ ചന്ദ്രന്‍മാര്‍ പുറത്തേക്ക് വരുന്നത് എന്നാണ് വിശ്വാസം. ഈ ചെറിയ സമയം സൂര്യ ഗ്രഹണം അഥവാ ചന്ദ്രഗ്രഹണം എന്ന് അറിയപ്പെടുന്നു.

വിയറ്റ്‌നാമിലെ വിശ്വാസം

വിയറ്റ്‌നാമിലെ വിശ്വാസം

നമ്മുടെ നാട്ടില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും സൂര്യഗ്രഹണത്തെ ചുറ്റിപ്പറ്റി ചില വിശ്വാസങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒരു വലിയ തവള സൂര്യനെ വിഴുങ്ങുമ്പോള്‍ ഗ്രഹണം സംഭവിക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ യജമാനനായ ഹാന്‍ പ്രഭു തവളയോട് സൂര്യനെ തുപ്പിക്കളയുന്നതിന് ആഞ്ജാപിക്കുന്നതിലൂടെയാണ് ഗ്രഹണശേഷം സൂര്യന്‍ പുറത്തേക്ക് വരുന്നത് എന്നാണ് പറയുന്നത്. ഇത് തന്നെയാണ് വിയറ്റ്‌നാമിലെ ഗ്രഹണത്തെക്കുറിച്ചുള്ള വിശ്വാസം.

ചൈനീസ് പുരാണത്തില്‍

ചൈനീസ് പുരാണത്തില്‍

ചൈനീസ് പുരാണങ്ങളും ഡ്രാഗണുകളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അതിനാല്‍ സ്വാഭാവികമായും, ഉച്ചഭക്ഷണത്തിനായി സൂര്യനെ ഭക്ഷിക്കുന്ന ഒരു വ്യാളി മുഖേനയാണ് ഗ്രഹണം സംഭവിക്കുന്നത് എന്നാണ് വിശ്വാസം. അതുവഴി ഗ്രഹണം സംഭവിക്കുന്നു. എങ്ങനെയാണ് ഗ്രഹണം അവസാനിക്കുന്നത് എന്നും അവര്‍ പറയുന്നുണ്ട്. ജന്മദേവനായ ഴാങ് സിയാന്‍ സൂര്യനെ പുറത്തക്കേ് കളയുന്നതിന് വേണ്ടി നിര്‍ബന്ധിക്കുകയും അതിലൂടെ സൂര്യന്‍ പുറത്തേക്ക് എത്തും എന്നുമാണ് വിശ്വാസം.

മൃഗങ്ങളെ ചുറ്റിപ്പറ്റി

മൃഗങ്ങളെ ചുറ്റിപ്പറ്റി

എന്നാല്‍ മൃഗങ്ങളെ ചുറ്റിപ്പറ്റി പലപ്പോഴും പല വിധത്തിലുള്ള ഗ്രഹണ കഥകളും ഉണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഗ്രഹണങ്ങളെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകളില്‍ മൃഗങ്ങള്‍ പ്രധാനമായും കാണപ്പെടുന്നു. നോര്‍സ് ഇതിഹാസങ്ങളും മൃഗങ്ങളുടെ ഗ്രഹണത്തിന് കാരണമാകുന്നു. അവരുടെ വിശ്വാസപ്രകാരം ഒരു ജോടി ചെന്നായ്ക്കള്‍ സൂര്യനെയും ചന്ദ്രനെയും പിന്തുടരുകയും അതിന് ശേഷം അവര്‍ സൂര്യനെ വിഴുങ്ങുകയും ചെയ്യുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത് എന്നാണ് വിശ്വാസം. എന്നാല്‍ ഇത് കൂടാതെ വടക്കേ അമേരിക്കയിലെ ചിപ്പേവ ഗോത്രം സൂര്യനെ പുനരുജ്ജീവിപ്പിക്കാന്‍ ആകാശത്തേക്ക് അഗ്നി തൊടുത്ത് അമ്പുകള്‍ എറിയുകയും സൂര്യനെ ഗ്രഹണത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

അന്ധവിശ്വാസങ്ങള്‍

അന്ധവിശ്വാസങ്ങള്‍

എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കും ഗ്രഹണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കാവുന്നതാണ്. ഗ്രഹണങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന നിരവധി അന്ധവിശ്വാസങ്ങളും ഉണ്ട്. അവയില്‍ പലതും അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്ന ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഗ്രഹണ സമയത്തെക്കുറിച്ച് ഇന്നും നിലനില്‍ക്കുന്ന ചില അന്ധവിശ്വാസങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഗ്രഹണ സംയത്ത് ഭക്ഷണം കഴിക്കുന്നത്

ഗ്രഹണ സംയത്ത് ഭക്ഷണം കഴിക്കുന്നത്

ഒരു ഗ്രഹണ സമയത്ത് പലരും ഭക്ഷണം പാകം ചെയ്യുകയോ കഴിക്കുകയോ ഇല്ല. വാസ്തവത്തില്‍, ഈ കാലയളവിനു തൊട്ടുമുമ്പ് നിരവധി ആളുകള്‍ തയ്യാറാക്കിയ ഭക്ഷണം ഉപേക്ഷിക്കുന്നു. ഗ്രഹണസമയത്ത് ഭക്ഷണത്തില്‍ സൂക്ഷ്മാണുക്കള്‍ വളരുമെന്ന് ഭയപ്പെടുന്നു. ഈ വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ല എന്നുള്ളതാണ് സത്യം.

ഗര്‍ഭസ്ഥശിശുവിന്റെ കാര്യത്തില്‍

ഗര്‍ഭസ്ഥശിശുവിന്റെ കാര്യത്തില്‍

ഗര്‍ഭസ്ഥ ശിശുവിന് മോശമായ അവസ്ഥകള്‍ ഉണ്ടാവുമെന്ന് ഭയപ്പെടുന്നതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ ഗ്രഹണസമയത്ത് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശിക്കുന്നു. ഈ അന്ധവിശ്വാസത്തിനും ശാസ്ത്രീയ അടിത്തറയില്ല. സൂര്യഗ്രഹണത്തെക്കുറിച്ചുള്ള ഭയം ഇന്നും നിലനില്‍ക്കുന്നു എന്നത് തന്നെ നമ്മളെ ഞെട്ടിക്കുന്നതാണ്. ലോകമെമ്പാടുമുള്ള പലരും ഇപ്പോഴും ഗ്രഹണങ്ങളെ മരണം, നാശം, ദുരന്തങ്ങള്‍ എന്നിവ വരുത്തുന്ന ദുഷിച്ച ശകുനങ്ങളായാണ് സൂര്യഗ്രഹണത്തെ കാണുന്നത്.

ശാസ്ത്രീയ അടിസ്ഥാനമില്ല

ശാസ്ത്രീയ അടിസ്ഥാനമില്ല

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ജ്യോതിശാസ്ത്രജ്ഞരും അത്തരം അവകാശവാദങ്ങളെ നിരാകരിച്ച് പലപ്പോഴായി മുന്നോട്ട് വന്നിട്ടുണ്ട്. സൂര്യഗ്രഹണം മനുഷ്യന്റെ സ്വഭാവത്തെയോ ആരോഗ്യത്തെയോ പരിസ്ഥിതിയെയോ ബാധിക്കുമെന്ന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, സൂര്യഗ്രഹണം കാണുന്ന ഏതൊരാളും അവരുടെ കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കണം എന്നുള്ളതാണ് സത്യം.

English summary

Solar Eclipse 2021: Myths And Superstitions From Around the World

Here in this article we are discussing about the myths and superstitions from around the world on solar eclipse. Take a look.
X
Desktop Bottom Promotion