For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആകാശവിസ്മയം; 2021ലെ ആദ്യ സൂര്യഗ്രഹണം ഈ മാസം

|

സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേര്‍രേഖയില്‍ വിന്യസിക്കുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും (3 ആകാശഗോളങ്ങള്‍ ഒരു നേര്‍രേഖയില്‍ വരുന്നു). ഭൂമിക്കും സൂര്യനും ഇടയിലായിലായി ചന്ദ്രന്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. 2021 വര്‍ഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം ജൂണ്‍ 10 ന് ദൃശ്യമാകും. ഈ അപൂര്‍വ കോസ്മിക് പ്രതിഭാസം കാണാന്‍ ആഗ്രഹിക്കുന്നവര്‍ സംരക്ഷിത ഗ്ലാസുകള്‍ ഉപയോഗിക്കണം. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണ സമയം, തീയതി, ഇന്ത്യയില്‍ എങ്ങനെ കാണാമെന്നതിനെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

Most read: 2021ലെ ആദ്യ സൂര്യഗ്രഹണം 12 രാശിക്കും കരുതിവച്ച ഫലങ്ങള്‍ ഇതാണ്Most read: 2021ലെ ആദ്യ സൂര്യഗ്രഹണം 12 രാശിക്കും കരുതിവച്ച ഫലങ്ങള്‍ ഇതാണ്

2021ലെ ആദ്യത്തെ സൂര്യഗ്രഹണം

2021ലെ ആദ്യത്തെ സൂര്യഗ്രഹണം

ജൂണ്‍ 10 നാണ് ഈ വാര്‍ഷിക ആദ്യ സൂര്യഗ്രഹണം നടക്കുന്നത്. കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01:42 ന് ആരംഭിച്ച് വൈകിട്ട് 06:41 വരെ ഇത് ദൃശ്യമാകും.

സൂര്യഗ്രഹണം എവിടെയൊക്കെ ദൃശ്യമാകും?

സൂര്യഗ്രഹണം എവിടെയൊക്കെ ദൃശ്യമാകും?

നാസയുടെ കണക്കുകള്‍ പ്രകാരം, കാനഡ, ഗ്രീന്‍ലാന്‍ഡ്, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് സൂര്യഗ്രഹണം ദൃശ്യമാകും. കാനഡ, വടക്കന്‍ ഒന്റാറിയോ, സുപ്പീരിയര്‍ തടാകത്തിന്റെ വടക്ക് ഭാഗത്തുള്ളവര്‍ക്ക് ഇത് ദൃശ്യമാകും. കൂടാതെ, കനേഡിയന്‍മാര്‍ മൂന്ന് മിനിറ്റ് നേരം സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. സൂര്യഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍, ഗ്രീന്‍ലാന്റില്‍ താമസിക്കുന്ന ആളുകള്‍ക്ക് 'റിങ് ഓഫ് ഫയര്‍' (അഗ്നി വലയം) കാണാനാകും. സൈബീരിയയിലും ഉത്തരധ്രുവത്തിലും ഇത് ദൃശ്യമാകും. യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഈ സൂര്യഗ്രഹണം നഷ്ടമാകും.

Most read:ഭാവി അറിയാനുള്ള രണ്ട് വഴികള്‍; നാഡീ ജ്യോതിഷവും വേദ ജ്യോതിഷവും

അഗ്‌നി വലയത്തിന് കാരണമാകുന്നത് എന്താണ്?

അഗ്‌നി വലയത്തിന് കാരണമാകുന്നത് എന്താണ്?

സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഗ്രഹണം നടക്കുന്ന സമയത്ത് ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള അകലം കൂടുതലായതിനാല്‍ സൂര്യനെ പൂര്‍ണ്ണമായി മൂടാന്‍ സാധിക്കില്ല. ഇതാണ് ഗ്രഹണസമയത്ത് അഗ്‌നി വലയം അഥവാ 'റിങ് ഓഫ് ഫയറിന്' കാരണമാകുന്നത്. അതിനാല്‍ ഗ്രഹണ സമയത്ത്, നിങ്ങള്‍ ഒരു പ്രകാശവലയത്തിന് സാക്ഷ്യം വഹിക്കുന്നു.

അടുത്ത സൂര്യഗ്രഹണം എപ്പോഴാണ്?

അടുത്ത സൂര്യഗ്രഹണം എപ്പോഴാണ്?

2021 ലെ രണ്ടാമത്തെ സൂര്യഗ്രഹണം ഡിസംബര്‍ 4 ന് കാണാനാകും. ഈ ആകാശപ്രതിഭാസവും ഇന്ത്യയില്‍ ദൃശ്യമാകില്ല. തെക്കേ അമേരിക്ക, പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങള്‍, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കാണ് 2021 ലെ അവസാന സൂര്യഗ്രഹണം കാണാന്‍ കഴിയുക.

Most read:ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കുംMost read:ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കും

English summary

Solar Eclipse 2021 Date, Time, When, Where and How to Watch in India in Malayalam

The annular solar eclipse 2021 is just a week away and will take place this month. Know the date, time, where and how to watch in india in Malayalam.
X
Desktop Bottom Promotion