For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021-ലെ സൂര്യ ചന്ദ്ര ഗ്രഹണങ്ങള്‍: അറിയേണ്ടതെല്ലാം

|

സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേര്‍രേഖയില്‍ വരുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ചന്ദ്രഗ്രഹണവും, സൂര്യഗ്രഹണവും. സൂര്യപ്രകാശത്തില്‍ നിന്നുള്ള ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണഅ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ഭൂമി, സൂര്യനും, ചന്ദ്രനും ഇടയിലായിരിക്കും വരുന്നത്. എന്നിരുന്നാലും, 2020 ലെ അവസാന ഗ്രഹണം 2020 ഡിസംബര്‍ 14 നാണ് നടന്നത്. നിര്‍ഭാഗ്യവശാല്‍, ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായിരുന്നില്ല, എന്നാല്‍ 2021 ല്‍ സംഭവിക്കാന്‍ നാല് ഗ്രഹണങ്ങള്‍ ഇനിയുണ്ട്.

പെണ്ണിലെ ഈ മറുകുകള്‍ പറയും വൈവാഹിക ജീവിതത്തിലെ ഭാഗ്യങ്ങള്‍പെണ്ണിലെ ഈ മറുകുകള്‍ പറയും വൈവാഹിക ജീവിതത്തിലെ ഭാഗ്യങ്ങള്‍

വരാനിരിക്കുന്ന സൂര്യ, ചന്ദ്രഗ്രഹണങ്ങളുടെ പൂര്‍ണ്ണമായ ലിസ്റ്റ് ഇവിടെയുണ്ട്, ഇതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ നോക്കാവുന്നതാണ്. സൂര്യഗ്രഹണം സംഭവിക്കുന്നത് എപ്പോഴും അമാവാസി ദിനത്തിലാണ്.ചന്ദ്രഗ്രഹണം സൂര്യ ഗ്രഹണത്തെ അപേക്ഷിച്ച് കൂടുതല്‍ നേരം നീണ്ട് നില്‍ക്കുന്നുണ്ട്. സൂര്യ ഗ്രഹണത്തില്‍ ഒരിക്കലും സൂര്യന്റെ മൊത്തം വ്യാസത്തില്‍ ഗ്രഹണം ബാധിക്കുന്നില്ല. ഈ വര്‍ഷത്തെ എല്ലാ ഗ്രഹണത്തെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ചന്ദ്രഗ്രഹണം 2021: മെയ് 26 (ആകെ ചന്ദ്രഗ്രഹണം)

ചന്ദ്രഗ്രഹണം 2021: മെയ് 26 (ആകെ ചന്ദ്രഗ്രഹണം)

2021 ലെ ആദ്യത്തെ ചന്ദ്രഗ്രഹണം പൂര്‍ണ ചന്ദ്രഗ്രഹണം ആയിരിക്കും. ഇന്ത്യയില്‍ ഉച്ചക്ക് 2:17 ന് ആരംഭിച്ച് 7:19 ന് അവസാനിക്കും. ദക്ഷിണേഷ്യ, കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാകും.

സൂര്യഗ്രഹണം 2021: ജൂണ്‍ 10 (വാര്‍ഷിക സൂര്യഗ്രഹണം)

സൂര്യഗ്രഹണം 2021: ജൂണ്‍ 10 (വാര്‍ഷിക സൂര്യഗ്രഹണം)

2021 ജൂണ്‍ 10 ന് ഒരു വാര്‍ഷിക സൂര്യഗ്രഹണം നടക്കും. ഇത് ഇന്ത്യന്‍ സമയം ഉച്ചക്ക് 1:42 ഓടെ ആരംഭിച്ച് 6:41 ന് സമാപിക്കും. യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക, പശ്ചിമാഫ്രിക്ക, വടക്കേ അമേരിക്ക, അറ്റ്‌ലാന്റിക്, ആര്‍ട്ടിക് എന്നിവിടങ്ങളില്‍ നിന്ന് ഇതിന് സാക്ഷ്യം വഹിക്കാം.

ചന്ദ്രഗ്രഹണം 2021: നവംബര്‍ 18-19 (ഭാഗിക ചന്ദ്രഗ്രഹണം)

ചന്ദ്രഗ്രഹണം 2021: നവംബര്‍ 18-19 (ഭാഗിക ചന്ദ്രഗ്രഹണം)

ഇത് ഒരു ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും, അത് രാവിലെ 11:32 ന് ആരംഭിച്ച് 6:33 ന് അവസാനിക്കും. യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, വടക്കേ ആഫ്രിക്ക, പശ്ചിമാഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക് മഹാസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം, ആര്‍ട്ടിക് എന്നിവിടങ്ങളില്‍ പെന്‍ബ്രല്‍ എക്ലിപ്‌സ് ദൃശ്യമാകും.

സൂര്യഗ്രഹണം 2021: ഡിസംബര്‍ 4 (പൂര്‍ണ സൂര്യഗ്രഹണം)

സൂര്യഗ്രഹണം 2021: ഡിസംബര്‍ 4 (പൂര്‍ണ സൂര്യഗ്രഹണം)

ഗ്രഹണം ഒരു സ്ഥലത്ത് ആരംഭിച്ച് മറ്റൊരിടത്ത് അവസാനിക്കുന്നു. ഇത് മൊത്തം സൂര്യഗ്രഹണമായിരിക്കും, അത് രാവിലെ 10:59 ന് ആരംഭിച്ച് 03:07 ന് അവസാനിക്കും. 2021 ലെ അവസാന ഗ്രഹണം തെക്ക് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അമേരിക്കയിലെ തെക്ക്, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ ദൃശ്യമാകും.

English summary

Solar and Lunar Eclipse 2021: Here is the complete list in malayalam

Here's is a complete list of upcoming Solar and Lunar Eclipse in the year of 2021, check all details here.
X
Desktop Bottom Promotion