For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

|

തിന്മയില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്ന് വിശ്വസിക്കുന്നതാണ് ഹിന്ദുമതം. നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടെയും ശക്തിയോടെയും ആരാധനയോടെയും അത്തരം വിശ്വാസങ്ങളെ പിന്തുടരുകയാണെങ്കില്‍, നിങ്ങള്‍ക്ക് തീര്‍ച്ചായായും നല്ല ഫലങ്ങള്‍ ലഭിക്കും. അത്തരം വിശ്വാസങ്ങളിലൊന്നാണ് ചരട് ജപിച്ചു കെട്ടല്‍. കൈത്തണ്ട, കഴുത്ത്, അരക്കെട്ട് എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുവപ്പ്, ഓറഞ്ച്, കറുപ്പ്, മഞ്ഞ തുടങ്ങിയ വ്യത്യസ്ത നിറങ്ങളിലുള്ള ചരടുകള്‍ ധരിക്കുന്ന ആളുകളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം.

Most read: ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

ഓരോ ചരടിനും അതിന്റേതായ പ്രാധാന്യമുണ്ട്. തിന്മയുടെ കണ്ണുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനോ ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ നേടുന്നതിനോ അടിസ്ഥാനപരമായി അവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബന്ധിപ്പിച്ചിരിക്കുന്നു. എന്നാല്‍ തോന്നിയപോലെ എല്ലാ ചരടും എല്ലാവര്‍ക്കും ധരിക്കാന്‍ കഴിയില്ല. അവയ്ക്ക് അവയുടേതായ പ്രത്യേക കാരണങ്ങളുണ്ട്. ഓരോ നിറത്തിലുള്ള ചരടും എന്തിനൊക്കെ ഉപകരിക്കുന്നു എന്ന് ഇവിടെ വായിച്ചറിയാം.

വെള്ള ചരട്

വെള്ള ചരട്

വെളുത്ത നിറം 'ശുക്രന്റെ' പ്രതീകമാണ്, ഇത് ഉപനയനം ചടങ്ങിന്റെ സമയത്ത് സാധാരണയായി ഉപയോഗിക്കുന്നു. വിശുദ്ധിയുടെ പ്രതീകമാണ് വെള്ള ചരട്. വേദ ജ്യോതിഷമനുസരിച്ച് ബ്രാഹ്മണരെപ്പോലെ ഉയര്‍ന്ന ജാതിക്കാര്‍ ഇത് ധരിക്കുന്നു. ഈ ചടങ്ങ് ബ്രാഹ്മണ കുടുംബത്തിലെ പുരുഷ അംഗങ്ങള്‍ക്ക് മാത്രമായി ആഘോഷിക്കപ്പെടുന്നു, ഇത് ചെറുപ്പക്കാരനെ പുരുഷനായി പരിവര്‍ത്തനം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. ചില ക്ഷത്രിയരും വൈശ്യരും വെള്ള ചരട് ധരിക്കാറുണ്ട്.

ചുവന്ന ചരട്

ചുവന്ന ചരട്

ഹിന്ദുക്കളില്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതാണ് ചുവന്ന ചരട്. പൂജാ ആചാരങ്ങളിലൂടെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇത് ധരിക്കാന്‍ കഴിയും. ഇത് ചൊവ്വയെ പ്രതിനിധീകരിക്കുന്നു. പുരുഷന്മാരും സ്ത്രീകളും യഥാക്രമം വലത്, ഇടത് കൈത്തണ്ടയില്‍ ഒരു ചെറിയ പൂജയ്ക്ക് ശേഷം ഈ ചരട് ധരിക്കുന്നതായി ഞങ്ങള്‍ കണ്ടേക്കാം. അതേസമയം വിവാഹിതരായ സ്ത്രീകള്‍ ഇത് ഇടത് കൈയില്‍ കെട്ടുന്നു.

Most read: ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്; കാരണം

ചുവന്ന ചരട്

ചുവന്ന ചരട്

ചുവന്ന നൂല്‍, ദീര്‍ഘായുസ്സിനെയും ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണത്തെയും പ്രതീകപ്പെടുത്തുന്നു. അതിനാല്‍ ഇതിനെ രക്ഷാചരട് എന്നും വിളിക്കുന്നു. ഇത് ധരിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹം നിങ്ങളോടൊപ്പം നിലനിര്‍ത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ധരിക്കുന്നത് സന്തോഷവും ആരോഗ്യവും സമൃദ്ധിയും നല്‍കുമെന്നു വിശ്വസിക്കപ്പെടുന്നു.

കറുത്ത ചരട്

കറുത്ത ചരട്

ഹിന്ദു വിശ്വാസപ്രകാരം ധരിക്കുന്ന മറ്റൊന്നാണ് കറുത്ത ചരടുകള്‍. ചെറിയ കുട്ടികളില്‍ ഇത് സാധാരണയായി അരയില്‍ കെട്ടിയിരിക്കുന്നതു കാണാം. മുതിര്‍ന്നവര്‍ ഇടത് കൈത്തണ്ടയിലോ കെട്ടുന്നു. ചിലര്‍ അതിനൊപ്പം ഒരു പ്രത്യേക ലോക്കറ്റോ മറ്റോ കെട്ടി മാലയായി ധരിക്കുന്നു. ബ്ലാക്ക് മാജിക് അല്ലെങ്കില്‍ താന്ത്രിക വിദ്യ അഭ്യസിക്കുന്ന ആളുകള്‍ അവരുടെ വലതു കാലിലും കറുത്ത ചരട് കെട്ടിയിരിക്കുന്നത് കാണാം.

Most read: കാലിലെ കറുത്ത ചരട്; രഹസ്യമെന്ത് ?

കറുത്ത ചരട്

കറുത്ത ചരട്

കറുത്ത ചരട് കെട്ടുന്നത് കുട്ടികളെ ദുഷിച്ച കണ്ണില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതായി പറയപ്പെടുന്നു. ഇത് ആളുകളെ ദുരാത്മാവില്‍ നിന്നോ അനാവശ്യമായ തന്ത്ര മന്ത്രങ്ങളില്‍ നിന്നോ അകറ്റിനിര്‍ത്തുന്നു. കറുത്ത ചരട് ധരിക്കുന്നത് ശരീരത്തിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും എല്ലാത്തരം അശുഭാപ്തി മനോഭാവം പുറന്തള്ളുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നു

ഓറഞ്ച് അല്ലെങ്കില്‍ കുങ്കുമ ചരട്

ഓറഞ്ച് അല്ലെങ്കില്‍ കുങ്കുമ ചരട്

തീ, ഗ്രഹങ്ങള്‍, സൂര്യന്‍, മറ്റ് സാര്‍വത്രിക മൂലകങ്ങള്‍ എന്നിവയുടെ നിറമാണ് കുങ്കുമം അല്ലെങ്കില്‍ ഓറഞ്ച്. കുങ്കുമം ഹിന്ദുക്കളുടെ ഏറ്റവും പവിത്രമായ നിറമായി കണക്കാക്കപ്പെടുന്നു. ഈ നിറം പ്രകാശത്തിനായുള്ള അന്വേഷണത്തെ പ്രതീകപ്പെടുത്തുന്നു. സത്യവും രക്ഷയും തേടി ഭവനം വിട്ടുപോയ സന്യാസിമാരാണ് കുങ്കുമം നിറം ധരിക്കുന്നത്.

ഓറഞ്ച് അല്ലെങ്കില്‍ കുങ്കുമ ചരട്

ഓറഞ്ച് അല്ലെങ്കില്‍ കുങ്കുമ ചരട്

ഈ നിറം വ്യാഴത്തിന്റെ സഹായത്തോടെ ആത്മീയത വ്യാപിപ്പിക്കുന്നതിനും സഹായിക്കുന്നു. ആളുകള്‍ കുങ്കുമം അല്ലെങ്കില്‍ ഓറഞ്ച് ചരട് കെട്ടുന്നത് പേര്, പ്രശസ്തി, ശക്തി, സമൃദ്ധി എന്നിവ നല്‍കുമെന്നും വ്യക്തിയെ ദുഷിച്ച കണ്ണുകളില്‍ നിന്ന് സംരക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read: ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

മഞ്ഞ ചരട്

മഞ്ഞ ചരട്

മഞ്ഞ നിറം ജീവിതത്തില്‍ വളരെ പ്രധാനമാണ്. വിഷ്ണുവിന്റെ പ്രതീകമാണിത്. ഇത് ഒരാളുടെ ജീവിതത്തിലെ സര്‍ഗ്ഗാത്മകതയെയും യുക്തിസഹമായ കഴിവിനെയും സൂചിപ്പിക്കുന്നു. ഒരു വ്യക്തി മഞ്ഞ ചരട് ധരിച്ചാല്‍, അത് ഒരു വ്യക്തിയില്‍ ഏകാഗ്രതയും ആശയവിനിമയവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും. ഇത് വിവാഹത്തിന്റെ പ്രതീകവുമാണ്. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി സ്ത്രീകള്‍ മഞ്ഞ ചരട് ധരിക്കുന്നു.

മഞ്ഞ ചരട്

മഞ്ഞ ചരട്

വിശുദ്ധിയുടെയും നല്ല ആരോഗ്യത്തിന്റെയും നിറമാണ് മഞ്ഞ. വിവാഹങ്ങള്‍ അല്ലെങ്കില്‍ വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് പോലുള്ള ശുഭ മുഹൂര്‍ത്തങ്ങളില്‍ ഈ നിറം വളരെ പ്രധാനമാണെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഹിന്ദുക്കള്‍ വിവാഹസമയത്ത് മഞ്ഞച്ചരട് ഭാഗ്യത്തിന്റെ പ്രതീകമായി ഉപയോഗിക്കുകയും ചെയ്യുന്നു. കഴുത്തിലോ കൈത്തണ്ടയിലോ മൂന്ന് കെട്ടുകള്‍ കെട്ടി വധുവിനെ ഇതണിയിക്കുന്നു.

English summary

Significance Of The Sacred Thread In Hinduism

Hinduism has many colored sacred threads which serve for different purposes and resolve issues. These holy threads are a miracle. Learn how.
Story first published: Monday, May 25, 2020, 15:25 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X