For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരതത്തിന്റെ മഹത്വം ഉയര്‍ത്തിയ ആദിശങ്കരന്‍; ഇന്ന് ശങ്കരാചാര്യ ജയന്തി

|

വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ പഞ്ചമി ദിവസമാണ് ആദിശങ്കരാചാര്യ ജയന്തി. ഇന്ന് മെയ് 6ന് ആദിശങ്കരാചാര്യരുടെ 1234-ാം ജന്മവാര്‍ഷികമാണ്. ജഗത്ഗുരു ശങ്കരാചാര്യര്‍ എന്നറിയപ്പെടുന്ന ആദിശങ്കരാചാര്യര്‍ ഇന്ത്യയിലെ പ്രധാന ആത്മീയസന്യാസിമാരില്‍ ഒരാളാണ്. ആദിശങ്കരാചാര്യ ജയന്തി എല്ലാ വര്‍ഷവും വൈശാഖത്തിലെ ശുക്ല പക്ഷ പഞ്ചമി തിഥിയിലോ പൗര്‍ണ്ണമി മാസത്തിലെ അഞ്ചാം ദിവസത്തിലോ അദ്ദേഹത്തിന്റെ ഭക്തര്‍ ആഘോഷിക്കുന്നു. എ.ഡി 788-ല്‍ കേരളത്തിലെ കാലടിയിലാണ് അദ്ദേഹം ജനിച്ചത്. ഹിന്ദു തത്ത്വചിന്തയുടെ പുനരുജ്ജീവനത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം.

Shankaracharya jayanti 2022 Date, Time and Significance of Adi Shankaracharya birth anniversary in Malayalam

ശങ്കരാചാര്യര്‍ വളരെ ചെറുപ്പത്തില്‍ തന്നെ വേദങ്ങള്‍ മനഃപാഠമാക്കി അവയില്‍ പ്രാവീണ്യം നേടി. കുട്ടിക്കാലം മുതല്‍ കഴിവുള്ള കുട്ടിയായിരുന്നു അദ്ദേഹം. ആദി ഗുരു ശങ്കരാചാര്യരുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ആദിശങ്കരാചാര്യ ജയന്തി ചരിത്രം

ഹിന്ദുമതത്തിന്റെ സ്ഥാപകനായ ആദിശങ്കരാചാര്യര്‍ ഏകദേശം 1200 വര്‍ഷങ്ങള്‍ക്ക് കാലടി എന്ന ഗ്രാമത്തില്‍ ഒരു നമ്പൂതിരി ബ്രാഹ്‌മണ കുടുംബത്തിലാണ് ജനിച്ചത്. നിലവില്‍ ഈ വംശത്തിലെ ബ്രാഹ്‌മണരാണ് ബദരീനാഥ് ക്ഷേത്രത്തിലെ റാവലുകള്‍. ഇതുകൂടാതെ ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യരുടെ സിംഹാസനത്തില്‍ ഇരിക്കുന്നത് നമ്പൂതിരി ബ്രാഹ്‌മണര്‍ മാത്രമാണ്.

ചെറുപ്രായത്തില്‍ തന്നെ വേദങ്ങളെക്കുറിച്ചുള്ള അറിവ്

ചെറുപ്രായത്തില്‍ തന്നെ വേദങ്ങളില്‍ പൂര്‍ണ്ണമായ അറിവ് നേടിയ അദ്ദേഹം 12-ാം വയസ്സില്‍ വേദപഠനം നടത്തിയിരുന്നു. പതിനാറാം വയസ്സില്‍ തന്നെ അദ്ദേഹം നൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 32-ാം വയസ്സില്‍ അദ്ദേഹം കേദാര്‍നാഥില്‍ സമാധിയായി. ഹിന്ദുമതത്തിന്റെ പ്രചരണത്തിനായി ആദിശങ്കരാചാര്യര്‍ രാജ്യത്തിന്റെ നാല് കോണുകളിലും ആശ്രമങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇവയെ ശങ്കരാചാര്യ പീഠം എന്ന് വിളിക്കപ്പെടുന്നു.

ശങ്കരാചാര്യ ജയന്തിയുടെ പ്രാധാന്യം

ആദിശങ്കരാചാര്യരുടെ ജന്മദിനം വര്‍ഷം തോറും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ പഞ്ചമി നാളില്‍ ആഘോഷിക്കപ്പെടുന്നു, നിലവില്‍ ഏപ്രില്‍-മെയ് മാസങ്ങളിലാണ് ഇത് വരുന്നത്. ഹിന്ദു സംസ്‌കാരം തകര്‍ച്ച നേരിടുന്ന ഒരു സമയത്ത് അദ്വൈത വേദാന്ത സിദ്ധാന്തത്തെ ശക്തിപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തത് അദ്ദേഹമാണ്. മാധവന്‍, രാമാനുജം തുടങ്ങിയ ഹൈന്ദവ ഋഷിമാര്‍ക്കൊപ്പം ഹിന്ദുമതത്തിന്റെ പുനരുജ്ജീവനത്തില്‍ ശങ്കരാചാര്യര്‍ പ്രധാന പങ്കുവഹിച്ചതായി പറയപ്പെടുന്നു. ഹൈന്ദവ തത്ത്വചിന്തയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി അദ്ദേഹം അറിയപ്പെടുന്നു. ആദിശങ്കരാചാര്യരുടെ ശ്രദ്ധേയമായ കൃതികളില്‍ ഭഗവദ് ഗീതയും 12 ഉപനിഷത്തുകളും ഉള്‍പ്പെടെയുള്ള ഹിന്ദു ഗ്രന്ഥങ്ങളുടെ നിരവധി വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടുന്നു.

English summary

Shankaracharya jayanti 2022 Date, Time and Significance of Adi Shankaracharya birth anniversary in Malayalam

Adi Shankaracharya was an Indian Guru and philosopher. Know about the Date, Time and Significance of Adi Shankaracharya birth anniversary.
Story first published: Friday, May 6, 2022, 15:01 [IST]
X
Desktop Bottom Promotion