Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ചെവി വലുതോ ചെറുതോ; പ്രശസ്തിയാണോ ദുഷ്കീര്ത്തിയാണോ ഫലമെന്നറിയാം
സാമുദ്രിക ശാസ്ത്രം എന്താണെന്ന് എല്ലാവര്ക്കും അറിയണം എന്നില്ല. എന്നാല്‍ ഈ ലക്ഷണശാസ്ത്രപ്രകാരം നമുക്ക് പല വിധ്ത്തിലുള്ള മാറ്റങ്ങള്‍ നല്‍കുന്നുണ്ട് എന്നുള്ളതാണ് സത്യം. പണ്ട് മുതല്‍ തന്നെ പ്രചാരത്തിലുള്ള ഈ ലക്ഷണശാസ്ത്രം വെച്ച് നമുക്ക് നമ്മുടെ ശരീരത്തിലെ അവയവങ്ങളെക്കുറിച്ച് പറയുന്ന ശാസ്ത്രമാണ് ഇത്. അവയവങ്ങളുടെ പ്രത്യേകത നോക്കിയാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ലക്ഷണങ്ങള്‍ പറയുന്നത്.

ഇന്ന് ചെവിയുടെ മാറ്റമാണ് ലക്ഷണശാസ്ത്രത്തില്‍ പറയുന്നത്. ധാരാളം ആളുകള്‍ക്ക് ചെറിയ ചെവികളും പലര്‍ക്കും വലിയ ചെവികളുമുണ്ടെന്ന് നമുക്കെല്ലാം അറിയാം. അതുപോലെ, ചെവിക്ക് വ്യത്യസ്ത തരം ടെക്സ്ചര്‍ ഉണ്ട്. സമുദ്രശാസ്ത്രമനുസരിച്ച്, ഒരു വ്യക്തിക്ക് അവന്റെ ജീവിതം, സ്വഭാവം, ജീവിതത്തിലെ നേട്ടം എന്നിവയെക്കുറിച്ച് ധാരാളം അറിയാന്‍ കഴിയും. ചെവിയുടെ ഓരോ പ്രത്യേകത നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് ചെവിയുടെ പ്രത്യേകത നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

തടിച്ച ചെവികള്‍
കട്ടിയുള്ള ചെവിയുള്ള ആളുകള്‍ വളരെയധികം ധൈര്യമുള്ളവരാണ്. ഈ ആളുകള്‍ രാഷ്ട്രീയത്തില്‍ നല്ല പേര് നേടുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നുള്ളതാണ് സത്യം. കാരണം അത്തരം ആളുകളും തികച്ചും സ്വാര്‍ത്ഥരാണ്. ഈ ആളുകള്‍ കഠിനാധ്വാനം ചെയ്യുന്നതിന് അല്പം മടിയുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ഈ തടിച്ച ചെവിയുള്ളവരെ അത്രക്ക് നിസ്സാരമായി കാണേണ്ടതില്ല. ജീവിതത്തില്‍ ഇവര്‍ ആര്‍ജ്ജിക്കുന്ന പ്രശസ്തി ചില്ലറയല്ല എന്നുള്ളതാണ്. അത്രക്കും ഉയരത്തില്‍ എത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

ചെറിയ ചെവികള്‍
സാധാരണ വലുപ്പത്തേക്കാള്‍ അല്പം ചെറിയ ചെവിയുള്ള ആളുകള്‍ ധാരാളമുണ്ട്. ഓരോരുത്തരുടേയും ശരീരത്തിന്റെ പ്രത്യേകത നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ചെറിയ ചെവിയുള്ള ആളുകള്‍ ശക്തരാണ്. ഈ ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കാന്‍ കഴിയും. ഈ ആളുകള്‍ക്കും കലാരംഗത്ത് കൂടുതല്‍ താല്‍പ്പര്യമുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ക്ക് പ്രശസ്തിയുണ്ടാവുന്നു. എന്നാല്‍ പ്രശസ്തിയോടൊപ്പം തന്നെ ഇവരെ തേടി ദുഷ്കീര്‍ത്തിയും ഉണ്ട് എന്നാണ് പറയുന്നത്. കാരണം ചെറിയ പ്രശസ്തിയില്‍ അഹങ്കരിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് പ്രശസ്തിയുടെ വിപരീതഫലം ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു.

നീളമുള്ള ചെവികള്‍
നീളമുള്ള ചെവികളുള്ള ആളുകള്‍ വളരെയധികം കഠിനാധ്വാനികളാണ്. ഇവര്‍ മികച്ച സ്വഭാവത്തില്‍ അഭിനിവേശമുള്ളവരാണ്. അദ്ദേഹം തന്റെ കുടുംബാംഗങ്ങളെ ജീവനക്കേള്‍ സ്നേഹിക്കുന്നവരായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ മാത്രം ഇവര്‍ ആലോചിച്ച് തീരുമാനം എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. വിവാഹം മൂലം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മോശം പേര് ഉണ്ടാവുന്നു. അവരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ട്. മനസ്സിന്റെ ധൈര്യം കാരണം ജീവിതത്തിന്റെ എല്ലാ മേഖലകളിലും അയാള്‍ക്ക് വിജയം ലഭിക്കുന്നു. എല്ലാ ജോലികളും ഒരേ രീതിയില്‍ തന്നെ ചെയ്യുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. ജീവിതത്തില്‍ ഇവര്‍ക്ക് ക്ഷമ വളരെയധികം അത്യാവശ്യമാണ്.

വിശാലമായ ചെവികള്‍
വിശാലമായ ചെവിയുള്ള ആളുകള്‍ ജീവിതത്തില്‍ സന്തുഷ്ടരാണ്. അവര്‍ക്ക് ജീവിതം വളരെയധികം ഭാഗ്യം നിറഞ്ഞതായിരിക്കും. ഇത് കൂടാതെ ജീവിതത്തിലെ ഏത് പ്രവൃത്തിയും നല്ല രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. കുറഞ്ഞ ശ്രമങ്ങളില്‍ അവര്‍ വിജയം നേടുന്നു. അവര്‍ക്ക് പണത്തിന്റെ കുറവ് നേരിടേണ്ടിവരും. ഈ ആളുകള്‍ മതസ്വഭാവമുള്ളവരാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അവര്‍ കൂടുതല്‍ പങ്കെടുക്കുന്നുണ്ട്. അത്തരം ആളുകളും അവസരവാദികളാണ്. എന്നാല്‍ അതുകൊണ്ട് തന്നെ ഇവര്‍ക്ക് കൂടുതല്‍ ആളുകളെ നേരിടേണ്ടി വരുന്നുണ്ട്. ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് ചെറിയ തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ചെവിയിലെ മുടി
അല്പം പ്രായമായവരില്‍ പലപ്പോഴും ചെവിയില്‍ മുടി കാണപ്പെടാറുണ്ട്. എന്നാല്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ ചെവിയില്‍ നീളമുള്ള മുടി ഉണ്ടാകുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. അത്തരം ആളുകള്‍ക്ക് ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ലെന്ന് പറയപ്പെടുന്നു. ഈ ആളുകള്‍ക്ക് ഭാഗ്യമുണ്ട്. ഈ ആളുകള്‍ അവരുടെ കഠിനാധ്വാനത്തിലൂടെ കരിയറില്‍ ഒരു നല്ല സ്ഥാനം നേടുന്നു. എന്നിരുന്നാലും, അല്പം സ്വാര്‍ത്ഥരും അഹങ്കാരികളുമായിരിക്കും ഇവര്‍. ഇവരെ ജീവിതത്തില്‍ തോല്‍പ്പിക്കുന്നതിന് നമുക്ക് സാധിക്കുന്നില്ല. ഇവരെക്കുറിച്ച് നിരവധി പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ നേരിടേണ്ടി വരുമെങ്കിലും എല്ലാവര്ക്കും പ്രിയപ്പെട്ടവര്‍ തന്നെയായിരിക്കും ഇത്തരക്കാര്‍.



Click it and Unblock the Notifications
