For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിപ്പബ്ലിക് ദിനം അറിഞ്ഞിരിക്കണം ഈ ചരിത്രം

|

ഈ വര്‍ഷം ജനുവരി 26 ന് ഇന്ത്യ അതിന്റെ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്.

1946 ഡിസംബര്‍ 9-ന് ന്യൂഡല്‍ഹിയില്‍, ഇപ്പോള്‍ പാര്‍ലമെന്റ് ഹൗസിന്റെ സെന്‍ട്രല്‍ ഹാളായ ഭരണഘടനാ ഹാളിലാണ് ഭരണഘടനാ അസംബ്ലി യോഗം ആദ്യമായി ചേരുന്നത്.

അറിയണം റിപ്പബ്ലിക് ദിനത്തിനു പിന്നിലെ കഥഅറിയണം റിപ്പബ്ലിക് ദിനത്തിനു പിന്നിലെ കഥ

Republic Day 2022

ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍മാനായുള്ള ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപീകരണത്തിനായി 2എ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടായിരുന്നു.

ഭരണഘടനാ അസംബ്ലി സ്വതന്ത്ര ഇന്ത്യക്ക് വേണ്ടിയുള്ള ഭരണഘടന തയ്യാറാക്കുന്നതിനുള്ള ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഏകദേശം മൂന്ന് വര്‍ഷത്തോളം സമയമെടുത്തു. ഇതിനെ കൃത്യമായി പറഞ്ഞാല്‍ രണ്ട് വര്‍ഷം, പതിനൊന്ന് മാസം, പതിനേഴു ദിവസം എന്ന് കണക്കാക്കാം.

1949 നവംബര്‍ 26-ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26-ന് ഇത് പ്രാബല്യത്തില്‍ വന്നു. ഈ ദിനമാണ് റിപ്പബ്ലിക് ദിനമായി മാറിയത്.

Republic Day 2022

1950 ജനുവരി 24-ന്, അസംബ്ലി അംഗങ്ങള്‍ ഭരണഘടനയുടെ രണ്ട് കൈയെഴുത്ത് പകര്‍പ്പുകളില്‍ ഒപ്പിട്ടു, ഒന്ന് ഇംഗ്ലീഷിലും ഒന്ന് ഹിന്ദിയിലും. രണ്ട് ദിവസത്തിന് ശേഷം 1950 ജനുവരി 26 ന് ആ ചരിത്രം സൃഷ്ടിച്ചു. ഈ ദിനത്തില്‍ 73-ാമത്തെ റിപ്പബ്ലിക് ദിനമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിഖിത ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന. അതേ ദിവസം തന്നെ ഡോ രാജേന്ദ്ര പ്രസാദ് ഇന്ത്യന്‍ യൂണിയന്റെ ആദ്യ പ്രസിഡന്റായി സ്ഥാനമേറ്റു.

Republic Day 2022

1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചത്. എന്നാല്‍ ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവില്‍ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതല്‍ 1950 വരെയുള്ള വര്‍ഷങ്ങളില്‍ ജോര്‍ജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവന്‍. ആ കാലഘട്ടത്തിലെ ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരി ആയിരുന്നു.

English summary

Republic Day 2023 History, Significance and Interesting Facts about the day in Malayalam

Here in this article we are sharing the significance and interesting facts about republic day 2023 in malayalam. Take a look.
X
Desktop Bottom Promotion