For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ചില്‍പാത്രം കഴുകാതെ ഉറങ്ങിയാല്‍ ഫലം ദാരിദ്ര്യം

എച്ചില്‍പാത്രം കഴുകാതെ ഉറങ്ങിയാല്‍ ഫലം

|

വീട്ടിലെ ലക്ഷ്മിയാണ് സ്ത്രീ എന്നു പറയും. വീട്ടിലെ സ്ത്രീ നന്നായാല്‍ കുടുംബം നന്നാകും എന്നു പറയും. വീട്ടിലെ നിലവിളക്കാകണം സ്ത്രീ എന്നു വേണം പറയുവാന്‍. ഇതു പോലെ സ്ത്രീയ്ക്ക് സ്ഥാനം നല്‍കാത്ത, സ്ത്രീയെ ബഹുമാനിയ്ക്കാത്ത വീട് വീടല്ലെന്നും ഉയര്‍ച്ചയില്ലാതാകും എന്നു പറയും.

അടുക്കളയിലെ റാണി സ്ത്രീയാണെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. സ്ത്രീയുടെ അടുക്കള ശീലങ്ങള്‍ വീടിനും വീട്ടിലുള്ളവര്‍ക്കും ഐശ്വര്യദായകമാകുമെന്നാണ് പറയുന്നത്. വീട്ടിലെ സ്ത്രീയുടെ ചില ശീലങ്ങള്‍ വീടിന് നല്ലതും മറ്റു ചിലത് ദോഷവും ചെയ്യുന്നതുമാണ്.

ഇതു പോലെയുള്ള ഒന്നാണ് വീട്ടിലെ എച്ചില്‍പാത്രവുമായി ബന്ധപ്പെട്ടിട്ടുള്ള ഒന്ന്. വീട്ടില്‍ അത്താഴ ശേഷം എച്ചില്‍പാത്രങ്ങള്‍ പിറ്റേന്നെയ്ക്കു കഴുകാന്‍ മാറ്റി വയ്ക്കുന്ന സ്ത്രീകളുണ്ട്. ചിലര്‍ ഇതു മുഴുവന്‍ കഴുകി അടുക്കള വൃത്തിയാക്കിയേ കിടക്കൂ. രണ്ടാമത്തേതു തന്നെയാണ് ആരോഗ്യപരമായും വിശ്വാസസംബന്ധമായും നല്ല കാര്യം എന്നു വേണം, പറയുവാന്‍.

വീട്ടില്‍ സ്ത്രീകള്‍ എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടന്നുറങ്ങിയാല്‍ ഫലം പലതുമാകും. ഇത് ദോഷ ഫലങ്ങള്‍ എന്ന കാര്യത്തില്‍ സംശയവും വേണ്ട.

എച്ചില്‍ പാത്രങ്ങള്‍ കഴുകി വച്ചു കിടന്നില്ലെങ്കില്‍

എച്ചില്‍ പാത്രങ്ങള്‍ കഴുകി വച്ചു കിടന്നില്ലെങ്കില്‍

എച്ചില്‍ പാത്രങ്ങള്‍ കഴുകി വച്ചു കിടന്നില്ലെങ്കില്‍ ഇവിടെ യോഗമുണ്ടെങ്കില്‍ പോലും ആഗ്രഹിയ്ക്കുന്ന സമയത്തു ഭക്ഷണം കഴിയ്ക്കാന്‍ യോഗമുണ്ടെങ്കില്‍ പോലും ഭക്ഷണം കഴിയ്ക്കാന്‍ സാധിയ്ക്കില്ലെന്നു വേണം, പറയുവാന്‍. ദാരിദ്ര്യ ദുഖം ഇവിടെ ഫലമായി വരുമെന്നു പറയാം.

കുടുംബത്തില്‍

കുടുംബത്തില്‍

ഇതുപോലെ എച്ചില്‍ പാത്രങ്ങള്‍ കഴുകി വയ്ക്കാത്ത കുടുംബത്തില്‍ ഐക്യം കുറയുമെന്നും വിശ്വാസമുണ്ട്. കുടുംബത്തിന്റെ ഐക്യം എന്നു പറയുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം എന്നു തന്നെ വേണം, പറയുവാന്‍. മാത്രമല്ല, ഇത്തരം കുടുംബത്തില്‍ ലക്ഷ്മീ ദേവിയ്ക്കു പകരം ചേട്ടാ ഭഗവതി വാഴുമെന്നും വിശ്വാസം. അതായത് ഐശ്വര്യക്കേടാണ് ലക്ഷണമായി പറയുന്നത്.

ഇത്തരം സ്ഥലങ്ങളില്‍

ഇത്തരം സ്ഥലങ്ങളില്‍

ഇത്തരം സ്ഥലങ്ങളില്‍ നല്ലതല്ലാത്ത ആത്മാക്കള്‍, പ്രത്യേകിച്ചും ദുര്‍മരണം സംഭവിച്ചവരുടെ ആത്മാക്കള്‍ വാഴുമെന്നും ഇത്തരം എച്ചില്‍ കൂമ്പാരത്തല്‍ ഭക്ഷണത്തിനായി കയ്യിട്ടു വാരുമെന്നാണ് വിശ്വാസം. ചുരുക്കിപ്പറഞ്ഞാല്‍ എച്ചില്‍പാത്രങ്ങള്‍ കൂട്ടിയിട്ടുറങ്ങുന്ന വീട്ടില്‍ നല്ലതല്ലാത്ത ശക്തികള്‍ വന്നു കയറുമെന്നും ഇതു വഴി നെഗറ്റീവ് എനര്‍ജി വരുമെന്നും പറയാം.

ദുരിതം

ദുരിതം

വീടിന് ഇത്തരം ശീലം ദുരിതം വരുത്തുമെന്നാണ് പറയുക. ഇത്തരം വീടുകളില്‍ ലക്ഷ്മീദേവി വസിയ്ക്കില്ല. അത്താഴം മുടക്കുവാന്‍ ഇത്തരം എച്ചില്‍ പാത്ര ശീലം വഴി വയ്ക്കുമെന്നു പറയാം. കുടുംബത്തിലെ ബന്ധങ്ങള്‍ നല്ല രീതിയില്‍ കൊണ്ടു പോകണമെങ്കില്‍ ഇത്തരം അടുക്കള ശീലങ്ങള്‍ സ്ത്രീകള്‍ ഒഴിവാക്കുക.

ആരോഗ്യപരമായും

ആരോഗ്യപരമായും

ആരോഗ്യപരമായും ഇതു നല്ലതല്ല. എച്ചില്‍ പാത്രങ്ങള്‍ കൂട്ടിയിടുന്നത് പാറ്റ പോലുള്ള ക്ഷുദ്ര ജീവികള്‍ക്കു വളരാനും വസിയ്ക്കാനുമുള്ള ഇടം നല്‍കുന്നു. ഇവയ്ക്കിടയില്‍ രോഗാതുരമായ ബാക്ടീരിയകള്‍ വളരുകയും ചെയ്യുന്നു. അടുക്കളയെ വൃത്തിഹീനമാക്കുന്ന ഒരു ശീലമാണിതെന്നു വേണം, പറയുവാന്‍.

ദിവസവും രാത്രി കിടക്കും മുന്‍പ്

ദിവസവും രാത്രി കിടക്കും മുന്‍പ്

ദിവസവും രാത്രി കിടക്കും മുന്‍പ് എച്ചില്‍പാത്രം വൃത്തിയാക്കി അടുക്കളയും വൃത്തിയാക്കി കിടന്നുറങ്ങുന്നതാണ് വീടിന്റെയും വീട്ടുകാരുടേയും ഐശ്വര്യത്തിന് നല്ലതെന്നു വേണം, പറയുവാന്‍. ഇത്തരം ശീലങ്ങള്‍ വീടിന് ആകെ ഐശ്വര്യം നല്‍കും.

English summary

Reasons Why Should You Clean Used Vessels Before Sleeping

Reasons Why Should You Clean Used Vessels Before Sleeping, Read more to know about,
X
Desktop Bottom Promotion