For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനനമരണ ചക്രത്തില്‍ നിന്ന് മോചനം തരുന്ന ജഗന്നാഥ രഥയാത്ര

|

ഇന്ത്യയിലെ ഏറ്റവും ആഘോഷപൂര്‍വ്വമായ ഉത്സവങ്ങളിലൊന്നാണ് പുരി ജഗന്നാഥ രഥയാത്ര. ഒഡീഷയിലെ പുരി നഗരത്തിലാണ് വര്‍ഷം തോറും രഥയാത്ര നടക്കുന്നത്. ജഗന്നാഥനുമായി ബന്ധപ്പെട്ട ഈ പ്രത്യേക ഉത്സവം 9 ദിവസമായി ആഘോഷിക്കുന്നു. ഈ ആഘോഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കപില സംഹിത, ബ്രഹ്‌മപുരാണം, പദ്മ പുരാണം, സ്‌കന്ദ പുരാണം എന്നിവയില്‍ പോലും രേഖപ്പെടുത്തിയിട്ടുണ്ട്.

Most read: ജാതകത്തില്‍ കേതുദോഷം അറിയാതെ പിന്തുടരും; ലാല്‍ കിതാബിലുണ്ട് പരിഹാരം

ആഷാഢ മാസത്തിലെ ശുക്ലപക്ഷ ദ്വീതിയയില്‍ ആരംഭിക്കുന്ന ഈ ഉത്സവം ശുക്ലപക്ഷ ദശമിയില്‍ അവസാനിക്കുന്നു. വിശ്വാസമനുസരിച്ച്, ഗുണ്ടിച മാതാ ക്ഷേത്രത്തിലേക്കുള്ള ജഗന്നാഥന്റെ സന്ദര്‍ശനത്തെ മുന്‍നിര്‍ത്തിയാണ്‌ ഈ ഉത്സവം നടത്തുന്നത്. പുരി ജഗന്നാഥ ക്ഷേത്രം പണികഴിപ്പിച്ച ഇന്ദ്രദ്യുമ്‌ന രാജാവിന്റെ ഭാര്യയായിരുന്നു ഗുണ്ടിച രാജ്ഞി. 2021 ജൂലൈ 12 ന്, അതായത് ഇന്നാണ് രഥയാത്രാ ആഘോഷ ദിനം. ജഗന്നാഥ രഥയാത്രയുടെ പ്രാധാന്യവും വിശേഷവും വായിക്കാം..

ജഗന്നാഥ രഥയാത്രയുടെ പ്രാധാന്യം

ജഗന്നാഥ രഥയാത്രയുടെ പ്രാധാന്യം

ജഗന്നാഥന്‍ എന്നതിന്റെ അര്‍ത്ഥം തന്നെ പ്രപഞ്ചത്തിന്റെ നാഥന്‍ എന്നാണ്. ഹിന്ദുവിശ്വാസപ്രകാരമുള്ള നാല് ധാമുകളില്‍ ഒന്നാണ് ഒഡീഷ സംസ്ഥാനത്തെ പുരി ജഗന്നാഥ ക്ഷേത്രം. ഇവിടെ മഹാവിഷ്ണുവിന്റെ അവതാരമായ ജഗന്നാഥ ദേവനെ സഹോദരിയായ ദേവി സുഭദ്ര, സഹോദരന്‍ ബലഭദ്രന്‍ എന്നിവരോടൊപ്പം ആരാധിക്കുന്നു. ഗുണ്ടിച യാത്ര, ഘോസ യാത്ര, നവദിവസീയ യാത്ര, പടിത് പവന്‍ യാത്ര തുടങ്ങിയ പേരുകളിലെല്ലാം രഥയാത്ര അറിയപ്പെടുന്നു.

രഥത്തിന്റെ പ്രാധാന്യം

രഥത്തിന്റെ പ്രാധാന്യം

എല്ലാ വര്‍ഷവും ഒരു പുതിയ തടി രഥം രൂപകല്‍പ്പന ചെയ്യുന്നു. രഥ നിര്‍മാണത്തിനായുള്ള മരം ശേഖരണം വസന്ത പഞ്ചമി ദിവസം മുതല്‍ ആരംഭിക്കുന്നു. അതേസമയം, രഥ നിര്‍മ്മാണം അക്ഷയ് തൃതിയയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഈ വര്‍ഷം മെയ് 15 മുതല്‍ രഥ നിര്‍മാണം ആരംഭിച്ചിരുന്നു. ജഗന്നാഥന്‍, ബലഭദ്രന്‍, സുഭദ്രാ ദേവി എന്നിവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന മൂന്ന് രഥങ്ങളും പൂര്‍ത്തിയാക്കാന്‍ ഏകദേശം രണ്ട് മാസമെടുക്കും. ജഗന്നാഥന് 16 ചക്രങ്ങളുള്ള നന്ദിഗോഷ്, ബലഭദ്രന് 14 ചക്രങ്ങളുള്ള തല ദ്വജ, സുഭദ്രയ്ക്ക് 12 ചക്രങ്ങളുള്ള ദര്‍പ്പ ദളന്‍ എന്നിങ്ങനെയാണ് രഥങ്ങള്‍ തീര്‍ക്കുന്നത്.

Most read:ദോഷമുള്ള ഗ്രഹങ്ങളെ ശാന്തമാക്കി ഭാഗ്യം വരാന്‍ ദിവസവും ചെയ്യേണ്ടത്

ജഗന്നാഥ രഥയാത്രയുടെ ആചാരങ്ങള്‍

ജഗന്നാഥ രഥയാത്രയുടെ ആചാരങ്ങള്‍

രഥയാത്രയുടെ ആചാരങ്ങള്‍ ആരംഭിക്കുന്നത് ഏകദേശം 18 ദിവസം മുമ്പാണ്. ജഗന്നാഥ രഥയാത്രയില്‍ അനുഷ്ഠിക്കുന്ന ആചാരങ്ങളുടെ പട്ടിക ഇതാ:

സ്‌നാന പൂര്‍ണിമ

ജഗന്നാഥന്‍, ബലഭദ്രന്‍, ദേവി സുഭദ്ര എന്നിവര്‍ക്ക് സ്‌നാന യാത്ര എന്നറിയപ്പെടുന്ന ആചാരപരമായ കുളി നല്‍കുന്നു. ജ്യേഷ്ഠ പൂര്‍ണിമയില്‍ നടത്തുന്ന ഇതിനെ മഹാസ്‌നാനം എന്നും വിളിക്കുന്നു. 35 സ്വര്‍ണ്ണ കലശവുമായി ജഗന്നാഥനും 22 കലശവുമായി ബലഭദ്രനും 18 സ്വര്‍ണ്ണ കലശം നിറച്ച വെള്ളവുമായി ദേവി സുഭദ്രയെയും കുളിപ്പിക്കുന്നു.

രഥയാത്രയുടെ ആചാരങ്ങള്‍

രഥയാത്രയുടെ ആചാരങ്ങള്‍

അന്‍സാരി

സ്‌നാന പൂര്‍ണിമയ്ക്ക് ശേഷം മര വിഗ്രഹങ്ങള്‍ ഘോഷയാത്രയുടെ തീയതി വരെ പ്രത്യേകമായി സൂക്ഷിക്കുന്നു.

ചേര പഹാര

ക്ഷേത്രത്തിലെ സിംഗ് ദ്വാരില്‍ രഥങ്ങള്‍ വടക്ക് അഭിമുഖമായി സ്ഥാപിക്കുന്നു. ഒഡീഷയിലെ രാജാവ് രഥത്തെ സ്വര്‍ണ്ണ കൈപ്പിടിയുള്ള ചൂല് കൊണ്ട് വൃത്തിയാക്കുകയും പാത വൃത്തിയാക്കുകയും ചന്ദനം തളിക്കുകയും ചെയ്യുന്നു. മൂന്ന് ദേവന്‍മാരെയും കൊണ്ടുവന്ന് രഥങ്ങളില്‍ വയ്ക്കുന്നു. ജ്യേഷ്ഠ മാസത്തിലെ ശുക്ലപക്ഷത്തിന്റെ ദ്വിതിയ ദിനത്തിലാണ് ഘോഷയാത്ര ആരംഭിക്കുന്നത്.

Most read:ശത്രുദോഷം, ഇഷ്ടകാര്യസിദ്ധി; പഞ്ചമുഖ ഹനുമാനെ ആരാധിച്ചാല്‍ ഫലം നിശ്ചയം

ബഹുദ യാത്ര

ബഹുദ യാത്ര

ഗുണ്ടിച ക്ഷേത്ര ഘോഷയാത്രയില്‍ നിന്ന് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതാണ് ബഹുദ യാത്ര. ഇത് എട്ടാം ദിവസം, അതായത് ദശമി ദിവസമാണ് നടക്കുന്നത്. മടക്കത്തില്‍, അര്‍ധശിനി ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന മൗസി മാ ക്ഷേത്രത്തിലും രഥം നിര്‍ത്തുന്നു.

സുനവെസ

യാത്ര ജഗന്നാഥ ക്ഷേത്രത്തില്‍ തിരിച്ചെത്തുമ്പോള്‍ ആരാധനാമൂര്‍ത്തികളെ പുതിയ വസ്ത്രങ്ങള്‍ ധരിച്ച് സന്തോഷത്തോടെ ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിക്കുന്നു.

ഹീര പഞ്ചമി

ജഗന്നാഥന്റെ ഭാര്യയായ ലക്ഷ്മി ദേവിയുടെ ആചാരമാണിത്.

രഥയാത്രയുടെ പുണ്യം

രഥയാത്രയുടെ പുണ്യം

വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണെന്ന് വിശ്വസിക്കപ്പെടുന്ന ജഗന്നാഥന് സമര്‍പ്പിച്ചിരിക്കുന്ന ഉത്സവമാണ് പുരി രഥയാത്ര. മതപരമായ പ്രാധാന്യമുള്ള ഹിന്ദുക്കളുടെ നാല് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ജഗന്നാഥ ക്ഷേത്രം. പുരി രഥയാത്രയില്‍, ജഗന്നാഥനെ രഥത്തില്‍ കാണുന്നത് പോലും വളരെ ശുഭമായി കണക്കാക്കുന്നു. ഒരു വ്യക്തി രഥയാത്രയില്‍ പൂര്‍ണ്ണ ഭക്തിയോടെ പങ്കെടുക്കുകയാണെങ്കില്‍ ജനനമരണ ചക്രത്തില്‍ നിന്ന് മോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെ

English summary

Rath Yatra 2021 Date, Schedule, Religious Importance and Significance in Malayalam

The festival of Puri Rath Yatra is devoted to Lord Jagannath who is believed to be one of the incarnations of Lord Vishnu. Read on to know more about the festival.
Story first published: Monday, July 12, 2021, 9:28 [IST]
X