For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തും ഐശ്വര്യവും നിങ്ങളെ വിട്ടുപോകില്ല; ഈ ഞായറാഴ്ച ഇത് ചെയ്താല്‍

|

സാഹോദര്യ ബന്ധത്തിന്റെ ഉത്സവമായ രക്ഷാബന്ധന്‍ വന്നെത്തി. ശ്രാവണ പൗര്‍ണ്ണമിയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഈ വര്‍ഷം 2021 ആഗസ്റ്റ് 22 ഞായറാഴ്ചയാണ് രക്ഷാബന്ധന്‍ ആഘോഷങ്ങള്‍. ഈ ശുഭദിനത്തില്‍, സഹോദരിമാര്‍ അവരുടെ സഹോദരന്മാരുടെ കൈത്തണ്ടയില്‍ സംരക്ഷണത്തിന്റെ ഒരു ചരട് കെട്ടുന്നു, സഹോദരന്‍ തന്റെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ശ്രാവണ പൗര്‍ണ്ണമിയിലെ ഈ ആഘോഷത്തിന് രാഖി പൂര്‍ണിമ എന്നും പേരുണ്ട്.

Most read: രക്ഷാബന്ധനില്‍ ഇത് ചെയ്താല്‍ ലക്ഷ്മീദേവി ഒരിക്കലും കൈവിടില്ലMost read: രക്ഷാബന്ധനില്‍ ഇത് ചെയ്താല്‍ ലക്ഷ്മീദേവി ഒരിക്കലും കൈവിടില്ല

വിശ്വാസപ്രകാരം ഏറെ ശുഭകരമായ ദിനമാണ് ഇത്. ഈ ദിവസം ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ നല്ല നേട്ടങ്ങള്‍ ലഭ്യമാകുന്നു. ശ്രാവണ പൂര്‍ണിമയിലാണ് രക്ഷാബന്ധന്‍ എന്നതിനാല്‍ ഈ ദിവസം ഉപവസിക്കുന്നതിനും പ്രത്യേക പ്രാധാന്യമുള്ളത്. രക്ഷാബന്ധന്റെ ഈ ശുഭദിനത്തില്‍ നിങ്ങള്‍ ചില നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹങ്ങള്‍ ലഭിക്കും. ഇത് നിങ്ങളുടെ സമ്പത്തും പ്രശസ്തിയും വര്‍ദ്ധിപ്പിക്കും. ഇതാ, അതിനുള്ള ചില വഴികള്‍ നോക്കൂ..

വെള്ളി നാണയം

വെള്ളി നാണയം

രക്ഷാബന്ധന്‍ ദിവസം നിങ്ങളുടെ സഹോദരിയുടെ കൈയില്‍ നിന്ന് വെറ്റില, ഒരു വെള്ളി നാണയം എന്നിവ വാങ്ങി ഒരു പിങ്ക് തുണിയില്‍ പൊതിഞ്ഞ് വീടിന്റെ നിലവറയിലോ പൂജാമുറിയിലോ സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് നേടാനാകും. അതിലൂടെ വീട്ടില്‍ സമ്പത്തും സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും.

സാമ്പത്തിക പ്രശ്‌നം നീങ്ങാന്‍

സാമ്പത്തിക പ്രശ്‌നം നീങ്ങാന്‍

ലക്ഷ്മീദേവിയുടെ പ്രിയപ്പെട്ട നിറമാണ് പിങ്ക് നിറം. രക്ഷാബന്ധന്‍ ദിവസം ലക്ഷ്മീദേവിയുടെ പാദങ്ങളില്‍ പിങ്ക് നിറമുള്ള രാഖി അര്‍പ്പിച്ച് നിങ്ങളുടെ സഹോദരന്റെ കൈയ്യില്‍ കെട്ടുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ സഹോദരന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ നീക്കം ചെയ്യപ്പെടും.

Most read:സാഹോദര്യത്തിന്റെ പ്രതീകം; രക്ഷാബന്ധന്‍ ചടങ്ങുകളും പ്രാധാന്യവുംMost read:സാഹോദര്യത്തിന്റെ പ്രതീകം; രക്ഷാബന്ധന്‍ ചടങ്ങുകളും പ്രാധാന്യവും

ചന്ദ്രനെ ആരാധിക്കുക

ചന്ദ്രനെ ആരാധിക്കുക

ശ്രാവണ പൗര്‍ണ്ണമിയിലാണ് രക്ഷാബന്ധന്‍ ഉത്സവം ആഘോഷിക്കുന്നത്. ശ്രാവണ പൂര്‍ണിമ ദിവസം നിങ്ങള്‍ പാല്‍ അല്ലെങ്കില്‍ വെളുത്ത മധുരപലഹാരങ്ങള്‍ ചന്ദ്രന് സമര്‍പ്പിക്കുകയാണെങ്കില്‍, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

ചാന്ദ്രദോഷം നീക്കാന്‍

ചാന്ദ്രദോഷം നീക്കാന്‍

രക്ഷാബന്ധന്‍ ദിവസം, അതായത് ശ്രാവണ പൂര്‍ണിമ ദിവസം, 'ഓം സോമേശ്വരായ നമ' എന്ന മന്ത്രം ജപിച്ച് പാല്‍ ദാനം ചെയ്താല്‍, ജാതകത്തിലെ ചാന്ദ്ര ദോഷം അവസാനിക്കും.

Most read:രാശിപ്രകാരം കൈയ്യില്‍ കെട്ടുന്ന രാഖിയുടെ നിറം ഇതെങ്കില്‍ ഐശ്വര്യംMost read:രാശിപ്രകാരം കൈയ്യില്‍ കെട്ടുന്ന രാഖിയുടെ നിറം ഇതെങ്കില്‍ ഐശ്വര്യം

ഗണപതിക്ക് രാഖി കെട്ടുക

ഗണപതിക്ക് രാഖി കെട്ടുക

രക്ഷാബന്ധന്‍ ദിനത്തില്‍ ഗണപതി ഭഗവാന് രാഖി കെട്ടുന്നതിലൂടെ, സഹോദരനും സഹോദരിയും തമ്മിലുള്ള അകല്‍ച്ച അവസാനിക്കുകയും അവര്‍ക്കിടയില്‍ പരസ്പര സ്‌നേഹവും ഐക്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഹനുമാന് രാഖി കെട്ടുക

ഹനുമാന് രാഖി കെട്ടുക

രക്ഷാബന്ധന്‍ ദിവസം സഹോദരിമാര്‍ ഹനുമാന്‍ സ്വാമിക്ക് രാഖി കെട്ടിയാല്‍, സഹോദരനും സഹോദരിയും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും തടസ്സങ്ങളും നീങ്ങും.

Most read:സൂര്യന്റെ ചിങ്ങം രാശി സംക്രമണം; ഈ 6 രാശിക്കാര്‍ക്ക് രാജയോഗംMost read:സൂര്യന്റെ ചിങ്ങം രാശി സംക്രമണം; ഈ 6 രാശിക്കാര്‍ക്ക് രാജയോഗം

English summary

Raksha Bandhan 2021: Follow These Measures to Solve Your Money Related Problems in Malayalam

If you take these measures on this auspicious day of Rakshabandhan, then you get immense blessings of Goddess Lakshmi. Take a look.
Story first published: Friday, August 20, 2021, 9:33 [IST]
X
Desktop Bottom Promotion