For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുനീത് രാജ്കുമാര്‍; കന്നട സിനിമയുടെ 'രാജകുമാരന്‍'

|

പുനീത് രാജ്കുമാറിന്റെ വിയോഗത്തോടെ സിനിമാ ലോകത്തിന് നഷ്ടമായത് അതുല്യമായൊരു കലാകാരനെയും മനുഷ്യസ്‌നേഹിയെയും. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ വച്ചായിരുന്ന അദ്ദേഹത്തിന്റെ മരണം. ജിമ്മില്‍ വ്യായാമത്തിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നട സിനിമാ ലോകം.

46 വയസ്സുള്ള പുനീത് രാജ്കുമാര്‍ കന്നഡ ചലച്ചിത്ര മേഖലയിലെ ഏറ്റവും ജനപ്രിയ താരങ്ങളില്‍ ഒരാളായിരുന്നു. കന്നഡ ചലച്ചിത്ര മേഖലയില്‍ അദ്ദേഹത്തിന് വലിയൊരു കൂട്ടം ആരാധകവൃന്ദം തന്നെ ഉണ്ടായിരുന്നു. 'അപ്പു' എന്നും 'പവര്‍ സ്റ്റാര്‍' എന്നും അറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാര്‍ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ നിരവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള ചില വസ്തുതകള്‍ ഇതാ.

രാജ്കുമാറിന്റെ മകന്‍

രാജ്കുമാറിന്റെ മകന്‍

കന്നഡ സിനിമാ വ്യവസായത്തിലെ ഏറ്റവും കഴിവുള്ള നടന്മാരില്‍ ഒരാളാണ് പുനീത് രാജ്കുമാര്‍. അഭിനയം, നൃത്തം, അവതാരക കഴിവുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പേരും പ്രശസ്തിയും അദ്ദേഹം നേടിയിട്ടുണ്ട്. കര്‍ണാടകയിലെ ജനങ്ങള്‍ 'അണ്ണവരു' എന്ന് വിളിക്കുന്ന ഇതിഹാസ നടന്‍ ഡോ. രാജ്കുമാറിന്റെ ഇളയ മകനാണ് അദ്ദേഹം.

അപ്പു

അപ്പു

അപ്പു എന്ന ചിത്രത്തിന് ശേഷം കന്നഡ ചലച്ചിത്രമേഖലയില്‍ ആരാധകര്‍ പുനീതിന് നല്‍കിയ പേരാണ് അപ്പു. ഈ ചിത്രത്തിലൂടെയാണ് പുനീത് നായകനായി അഭിനയരംഗത്തേക്ക് കടന്നുവന്നത്. 2002ല്‍ പുറത്തിറങ്ങിയതായിരുന്നു 'അപ്പു' എന്ന ചിത്രം.

ലോഹിത്

ലോഹിത്

പുനീത് ചെന്നൈയിലാണ് ജനിച്ചത്, അദ്ദേഹത്തിന്റെ ബാല്യകാല നാമം ലോഹിത് എന്നാണ്. അറിയപ്പെടുന്ന നടനും നടനും നിര്‍മ്മാതാവുമായ ശിവരാജ്കുമാറിന്റെ സഹോദരനാണ് പുനീത്.

ആദ്യ ചിത്രം

ആദ്യ ചിത്രം

പുനീത് ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത് വെറും ആറുമാസം പ്രായമുള്ള കുഞ്ഞായിരിക്കുമ്പോഴാണ് എന്ന് പലര്‍ക്കും അറിയില്ല. 1976ല്‍ പുറത്തിറങ്ങിയ 'പ്രേമദ കാണികേ' എന്ന സിനിമയില്‍ പിതാവ് ഡോ. രാജ്കുമാറിനൊപ്പം അഭിനയിച്ചു. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു.

ദേശീയ അവാര്‍ഡ്

ദേശീയ അവാര്‍ഡ്

ഷേര്‍ളി എല്‍ അറോറയുടെ നോവലിനെ ആസ്പദമാക്കി എന്‍. ലക്ഷ്മിനാരായണന്‍ സംവിധാനം ചെയ്ത 'ബെട്ടട ഹൂവു' എന്ന ചിത്രത്തിലെ അഭിനയത്തിന് പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 'രാമു' എന്ന കഥാപാത്രത്തെയാണ് പുനീത് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യ ഗാനം

ആദ്യ ഗാനം

അച്ഛന്‍ ഡോ. രാജ്കുമാറിനെപ്പോലെ പുനീതും നല്ലൊരു പ്രൊഫഷണല്‍ ഗായകനാണ്. അദ്ദേഹത്തിന് ആറ് വയസ്സുള്ളപ്പോള്‍, പ്രശസ്ത സംഗീതജ്ഞന്‍ ടി ജി രചിച്ച 'ബാന ദാരിയല്ലി സൂര്യ' എന്ന തന്റെ ആദ്യ ഗാനം അദ്ദേഹം റെക്കോര്‍ഡുചെയ്തു. 1982ല്‍ പുറത്തിറങ്ങിയ ഭാഗ്യവന്ത എന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം.

മികച്ച ബാലതാരത്തിനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ്

മികച്ച ബാലതാരത്തിനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ്

1982-83ല്‍ പുറത്തിറങ്ങിയ 'ചാലിസുവ മൊദഗളു' എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുനീതിന് ലഭിച്ചു.

English summary

Puneeth Rajkumar death; Interesting Facts about Kannada Actor in Malayalam

Here are some lesser-known facts about the Kannada actor Puneeth Rajkumar who passed away due to heart attack. Take a look.
Story first published: Friday, October 29, 2021, 15:34 [IST]
X
Desktop Bottom Promotion