For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരിത്രമായി പ്രീത് ചാന്ദി: ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ കൂടുതല്‍ ദുരം സഞ്ചരിച്ച വനിത

|

ദക്ഷിണ ധ്രുവത്തിലേക്ക് ഒറ്റക്ക് സഞ്ചരിക്കുന്ന വിദേശിയല്ലാത്ത ആദ്യ വനിത എന്ന ബഹുമതി 32-കാരിയായ പ്രീത് ചാന്ദി സ്വന്തമാക്കു. 40 ദിവസം കൊണ്ടാണ് ഇവര്‍ 1127 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ദക്ഷിണ ധ്രുവവത്തില്‍ എത്തിയത്. ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം തനിച്ച് യാത്ര ചെയ്യുന്ന വ്യക്തി എന്ന റെക്കോര്‍ഡാണ് പ്രീത് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വംശജയായ പ്രീത് ബ്രിട്ടീഷ് ആര്‍മി ഉദ്യോഗസ്ഥ കൂടിയാണ്. ജര്‍മ്മന്‍ സ്വദേശിയായ ആജ്ഞ ബ്ലാച്ചയുടെ റെക്കോര്‍ഡാണ് ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. 1368 കിലോമീറ്ററായിരിക്കും ആജ്ഞയുടെ റെക്കോര്‍ഡ് ദൂരം.

preeth chandi

അതികഠിനമായ ശൈത്യത്തെ അതിജീവിച്ചാണ് പ്രീത് തന്റെ റെക്കോര്‍ഡ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. സിഖുകാരിയാണ് ഇവര്‍. മൈനസ്‌ 50 ഡിഗ്രി വരെയുള്ള കൊടുംതണുപ്പിലൂടെ അതിശൈത്യത്തിലൂടെ സഞ്ചരിച്ചാണ് ഇപ്പോള്‍ താന്‍ ലക്ഷ്യസ്ഥാനത്തെത്തിയത് എന്ന് പ്രീത് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചു. നവംബര്‍ 24-നാണ് ഇവര്‍ അന്റാര്‍ട്ടിക്കയിലെ ഹെര്‍ക്കുലീസില്‍ ഇവര്‍ വിമാനത്തില്‍ നിന്നും പാരച്യൂട്ട് വഴി ലാന്‍ഡ് ചെയ്തത്. പതിനൊന്ന് മണിക്കൂറോളം സ്‌കീയിംഗ് നടത്തുകയും ചെയ്യുകയുണ്ടായി. രാത്രി ടെന്‍ഡ് അടിച്ച് ഐസ് ഉരുക്കിയാണ് പ്രീത് വെള്ളം കുടിച്ചത്. അതികഠിനമായ യാതനകള്‍ സഹിച്ചാണ് ഈ റെക്കോര്‍ഡ് നേട്ടം പ്രീത് സ്വന്തമാക്കിയത്.

preeth chandi

പോളാര്‍ പ്രീത് എന്ന് പേരുള്ള ഇവര്‍ ഏകദേശം 1100 മൈല്‍ ദൂരം ഒറ്റക്ക് സഞ്ചരിക്കുന്നതിനായിരുന്നു പദ്ധതിയിട്ടിരുന്നത്. 75 ദിവസം കൊണ്ടാണ് അതിശൈത്യത്തിന് ഇടയിലും ഇവര്‍ യാത്ര പൂര്‍ത്തീകരിച്ചത്. 67 ദിവസം കൊണ്ട് പ്രീത് ഏകദേശം 868 കിലോമീറ്ററുകളോളം സഞ്ചരിച്ചു. പ്രീതിന്റെ അഭിപ്രായത്തില്‍ മഞ്ഞ് മൂടിക്കിടക്കുന്ന ദക്ഷിണാര്‍ദ്ധഗോളത്തിലൂടെ സഞ്ചരിക്കുക എന്നത് തന്റെ ജീവിതത്തിലെ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു നിമിഷമാണ് എന്നാണ് പറയുന്നത്. ഇവിടെ എത്തി എന്ന് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു എന്നാണ് പ്രീത് കുറിച്ചത്. 45 ദിവസത്തേക്കുള്ള മരുന്ന്, ഭക്ഷണം, വസ്ത്രങ്ങള്‍ കൈയ്യില്‍ കരുതിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇവര്‍ യാത്ര ആരംഭിച്ചത് . എന്ത് തന്നെയായാലും ചരിത്രം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ പ്രീത് ചാന്ദിഎന്ന വനിത.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് പോളാര്‍ ലോകത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സ്വപ്‌നതുല്യമായുള്ള ഒരു അനുഭവമാണ് എന്നാണ് തന്റെ നേട്ട് സ്വന്തമാക്കിയ ശേഷം പ്രീത് ചാന്ദി പറഞ്ഞത്. ദക്ഷിണ ധ്രുവത്തില്‍ ഇതുപോലെ നില്‍ക്കുമ്പോള്‍ മനസ്സില്‍ ഒരുപാട് കാര്യങ്ങളും വികാരങ്ങളും കടന്നു പോവുന്നുണ്ടെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പറഞ്ഞാണ് പ്രീത് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്

കുഞ്ഞിനെ ചുംബിക്കുന്നത് സൂക്ഷിച്ച് വേണം: അപകടം പതിയിരിക്കുന്നുകുഞ്ഞിനെ ചുംബിക്കുന്നത് സൂക്ഷിച്ച് വേണം: അപകടം പതിയിരിക്കുന്നു

English summary

Preet Chandi Sets Record By Woman For Taking The Longest Polar Solo Expedition

British army officer Preet Chandi sets a new record for the longest polar expedition. Read on.
X
Desktop Bottom Promotion