For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃദോഷം അകന്നുനില്‍ക്കും, വാസ്തു പരിഹാരം ഇതെങ്കില്‍

|

പിതൃ പക്ഷം ആരംഭിച്ചു. ഈ ദിവസങ്ങളില്‍ പൂര്‍വ്വികരെ അനുസ്മരിച്ച് ശ്രാദ്ധ കര്‍മ്മവും തര്‍പ്പണവും ചെയ്യുന്നു. പൂര്‍വ്വികരെ ദൈവങ്ങളെ പോലെ ആരാധിക്കണമെന്ന് വേദങ്ങളില്‍ പറയുന്നു. അവര്‍ സന്തുഷ്ടരായിരിക്കുമ്പോള്‍, അവര്‍ ദൈവങ്ങളെപ്പോലെ നിങ്ങള്‍ക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങള്‍ നല്‍കുന്നു. അതേസമയം പിതൃക്കള്‍ ദേഷ്യപ്പെടുമ്പോള്‍ അവര്‍ക്ക് ജീവിതത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും പിതൃദോഷവും നേരിടേണ്ടിവരും.

Most read: ഒക്ടോബറില്‍ 4 ഗ്രഹങ്ങളുടെ രാശിമാറ്റം; ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലംMost read: ഒക്ടോബറില്‍ 4 ഗ്രഹങ്ങളുടെ രാശിമാറ്റം; ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലം

പിതൃദോഷത്തില്‍ നിന്ന് മുക്തി നേടാനും പിതൃക്കളെ സന്തോഷിപ്പിക്കാനുമായി ചില കാര്യങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ വഴികള്‍ സ്വീകരിക്കുന്നതിലൂടെ പൂര്‍വ്വികര്‍ സന്തോഷിക്കുകയും അവരുടെ അനുഗ്രഹം നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. പിതൃപക്ഷം അവസാനിച്ചാലും ഈ കാര്യങ്ങള്‍ മറക്കാന്‍ പാടില്ല. പൂര്‍വ്വികരെ പ്രസാദിപ്പിക്കാന്‍ വാസ്തുവിന്റെ പരിഹാരങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ വായിച്ചറിയാം.

ഈ സ്ഥലത്ത് പിതൃക്കളുടെ ചിത്രം വയ്ക്കരുത്

ഈ സ്ഥലത്ത് പിതൃക്കളുടെ ചിത്രം വയ്ക്കരുത്

വാസ്തു ശാസ്ത്ര പ്രകാരം, നിങ്ങള്‍ ഉറങ്ങുന്ന കിടപ്പുമുറിയില്‍ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ ഒരിക്കലും വയ്ക്കരുത്. കൂടാതെ, പൂജാമുറിയിലോ അടുക്കളയിലോ നിങ്ങള്‍ പൂര്‍വ്വികരുടെ ചിത്രം വയ്ക്കരുത്. വാസ്തുശാസ്ത്രത്തില്‍, ഇത്തരം സ്ഥലങ്ങളില്‍ പൂര്‍വ്വികരുടെ ചിത്രം സ്ഥാപിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഈ സ്ഥലങ്ങളില്‍ മരിച്ചുപോയവരുടെ ചിത്രം വയ്ക്കുന്നതിലൂടെ ആരാധനാമൂര്‍ത്തികള്‍ കോപിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ, കുടുംബത്തില്‍ ഭിന്നത വര്‍ദ്ധിക്കുകയും സന്തോഷവും സമൃദ്ധിയയും കുറയുകയും ചെയ്യുന്നു.

മരിച്ചുപോയവരുടെ ചിത്രം വയ്ക്കാന്‍ നല്ല സ്ഥലം

മരിച്ചുപോയവരുടെ ചിത്രം വയ്ക്കാന്‍ നല്ല സ്ഥലം

പൂര്‍വ്വികരുടെ ചിത്രം വീട്ടില്‍ തെക്ക് ദിശയില്‍ സ്ഥാപിക്കണം, അതായത് പൂര്‍വ്വികരുടെ മുഖം തെക്ക് ദിശയിലായിരിക്കണം. യമദേവന്റെയും പിതൃക്കളുടെയും ദിശയാണ് തെക്ക് ദിശ എന്ന് പറയപ്പെടുന്നു.

Most read:നവരാത്രി വ്രതമെടുക്കുന്നവര്‍ അറിയാതെ പോകരുത് ഈ കാര്യങ്ങള്‍Most read:നവരാത്രി വ്രതമെടുക്കുന്നവര്‍ അറിയാതെ പോകരുത് ഈ കാര്യങ്ങള്‍

പ്രധാന വാതില്‍ ശ്രദ്ധിക്കുക

പ്രധാന വാതില്‍ ശ്രദ്ധിക്കുക

പിതൃപക്ഷ സമയത്ത്, വീടിന്റെ പ്രധാന വാതില്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് ഓര്‍മ്മിക്കുക. പ്രധാന കവാടത്തില്‍ ദിവസവും വെള്ളം നല്‍കണം. അതേ സമയം, വൈകുന്നേരം തെക്ക് ദിശയില്‍ വിളക്ക് കത്തിക്കണം. തെക്ക് ഭാഗത്ത് പൂര്‍വ്വികരുടെ ലോകമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിശയില്‍ ഒരു വിളക്ക് കത്തിക്കുന്നതിലൂടെ, ഒരാള്‍ക്ക് പിതൃദോഷത്തില്‍ നിന്ന് മുക്തി ലഭിക്കുന്നു. പിതൃക്കളുടെ അനുഗ്രഹത്താല്‍ പണത്തിനും ധാന്യങ്ങള്‍ക്കും ഒരു കുറവുമുണ്ടാവില്ല. അതേസമയം, വീട്ടിലെ അംഗങ്ങള്‍ക്ക് ജീവിതത്തില്‍ പുരോഗതിയും കൈവരുന്നു.

ഈ കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക

ഈ കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക

വാസ്തു ശാസ്ത്രമനുസരിച്ച്, പിതൃപക്ഷ സമയത്ത് വീട്ടിലെ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. കാരണം ഈ സമയത്ത് പൂര്‍വ്വികര്‍ ഭൂമിയിലുള്ള അവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വരും. അതിനാല്‍, വീട്ടില്‍ എവിടെയെങ്കിലും മാലിന്യം കിടക്കുകയാണെങ്കില്‍, അത് നീക്കുക. നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍, ഭക്ഷണം കഴിച്ചയുടനെ ആ സ്ഥലം വൃത്തിയാക്കുക, അത് വലിച്ചെറിയരുത് എന്ന് ഓര്‍ക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യുന്നതിലൂടെ, പൂര്‍വ്വികരുടെ അനുഗ്രഹം എല്ലായ്‌പ്പോഴും നിലനില്‍ക്കുകയും അവരുടെ കൃപയാല്‍ നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാവുകയും ചെയ്യും.

Most read:ഒക്ടോബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read:ഒക്ടോബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

ബ്രാഹ്‌മണഭോജനം

ബ്രാഹ്‌മണഭോജനം

വാസ്തു ശാസ്ത്ര പ്രകാരം, പിതൃപക്ഷത്തില്‍ ബ്രാഹ്‌മണരെ ബഹുമാനത്തോടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ക്ഷണിച്ച ബ്രാഹ്‌മണനെ ഭക്ഷണത്തിനായി തെക്ക് ദിശയില്‍ ഇരുത്തുകയും ചെയ്യുക. കാരണം പിതൃ കര്‍മ്മങ്ങള്‍ക്ക് ദക്ഷിണ ദിശയ്ക്ക് ഒരു പ്രത്യേക വ്യവസ്ഥയുണ്ട്. ഇതിനുപുറമെ, ബ്രാഹ്‌മണനെ മരം അല്ലെങ്കില്‍ കമ്പിളി എന്നിവയാല്‍ തീര്‍ത്ത ഒരു ഇരിപ്പിടത്തില്‍ ഇരുത്തുക. എന്നിട്ട് നിങ്ങള്‍ക്ക് കഴിയുന്നപോലെ സംഭാവന നല്‍കി അവരുടെ പാദങ്ങളില്‍ സ്പര്‍ശിക്കുക. ബ്രാഹ്‌മണര്‍ക്ക് വിരുന്നിന് ലോഹ പാത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്യരുത്. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ, പൂര്‍വ്വികര്‍ സന്തോഷിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ പുരോഗതി കൈവരികയും ചെയ്യുന്നു.

പിതൃദോഷം ഫലങ്ങള്‍

പിതൃദോഷം ഫലങ്ങള്‍

കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, വൈവാഹിക ബന്ധത്തില്‍ പൊരുത്തക്കേടുകള്‍, സാമ്പത്തിക ബുദ്ധിമുട്ട്, പാമ്പിനെ സ്വപ്നം കാണല്‍, ശത്രുക്കളുടെ ബുദ്ധിമുട്ട്, ജീവിതത്തില്‍ അനാവശ്യ വിഷമങ്ങള്‍, നിയമപരമായ കേസുകള്‍, തര്‍ക്കങ്ങള്‍ എന്നിവ, പലരും നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും നിങ്ങളുടെ ജോലിയില്‍ പ്രശ്നങ്ങളും, കടക്കെണി, കടങ്ങളില്‍ നിന്ന് മോചനമില്ലാതെ വരിക എന്നിവ പിതൃദോഷം ബാധിച്ചാലുള്ള ചില സാധാരണ ഫലങ്ങളാണ്.

Most read:2021 ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങള്‍, പുണ്യ ദിനങ്ങള്‍Most read:2021 ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങള്‍, പുണ്യ ദിനങ്ങള്‍

പിതൃദോഷ പരിഹാരങ്ങള്‍

പിതൃദോഷ പരിഹാരങ്ങള്‍

* ബലിതര്‍പ്പണം നടത്തുക

* നിങ്ങളുടെ പൂര്‍വ്വികന്‍ മരിച്ച അതേ ദിവസം തന്നെ നിങ്ങള്‍ എല്ലാ വര്‍ഷവും ശ്രാദ്ധം നടത്തണം.

* ഒരു ആല്‍മരത്തിന് വെള്ളം അര്‍പ്പിക്കുന്നത് പൂര്‍വ്വികര്‍ക്ക് വഴിപാടുകള്‍ അര്‍പ്പിക്കുന്നതിനുള്ള ഒരു വഴിയാണ്.

* ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കുന്നത് പിതൃദോഷം അകറ്റാനുള്ള പരിഹാരമാണ്. ഓരോ അമാവാസി ദിവസത്തിലും പിതൃദോഷമുള്ളവര്‍ ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കുക.

* ദരിദ്രര്‍ക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുന്നതിലൂടെ പിതൃദോഷത്തിന് പരിഹാരം കാണാവുന്നതാണ്. പൗര്‍ണ്ണമി ദിനത്തിലും അമാവാസി ദിനത്തിലും ക്ഷേത്രത്തിലും മറ്റ് ആത്മീയ സ്ഥലങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ ദാനം ചെയ്യുക.

* പിതൃദോഷ നിവാരണ മന്ത്രം ചൊല്ലുന്നതിലൂടെ പിതൃദോഷത്തിന്റെ ഫലങ്ങള്‍ ലഘൂകരിക്കാന്‍ കഴിയും.

English summary

Pitru Paksha : Ancestors Can Be Pleased With These Remedy According to Vastu

Let us know what are the remedies of Vastu to please ancestors.
Story first published: Thursday, September 30, 2021, 12:36 [IST]
X
Desktop Bottom Promotion