For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ അവധിയെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി

|

ആര്‍ത്തവം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സമയം കൂടിയാണ്. അതുകൊണ്ട് തന്നെ ഈ സമയം എല്ലാവരും വിശ്രമം തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ജോലിക്ക് പോവുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായ വിശ്രമത്തിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ആര്‍ത്തവ അവധിക്ക് വേണ്ടി പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി. രാജ്യത്തെ വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആണ് ആര്‍ത്തവ ദിനത്തില്‍ അവധി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നില്‍ പൊതു താല്‍പ്പര്യ ഹര്‍ജി സമര്പ്പിച്ചിരിക്കുന്നത്.

 Seeking Menstrual Leave

സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അനുഭവിക്കുന്ന വേദനയേയും ബുദ്ധിമുട്ടുകളേയും ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഒരു സ്ത്രീ ആര്‍ത്തവ സമയത്ത് അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാവുന്ന വേദനക്ക് സമാനമാണ് എന്നാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് നടത്തിയ പഠനത്തില്‍ പറയുന്നത്. ഈ പഠനത്തെക്കുറിച്ചും ഷൈലേന്ദ്രമണി തന്റെ ഹര്‍ജിയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കൂടാതെ ആര്‍ത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വേദന വനിതാ ജീവനക്കാരില്‍ അവരുടെ ഉത്പാദന ക്ഷമതയേയും ജോലിയേയും വളരെയധികം മോശമായി ബാധിക്കും എന്നും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 Seeking Menstrual Leave

ഇന്ത്യയില്‍ വിവിധ കമ്പനികള്‍ ശമ്പളത്തോട് കൂടിയ അവധി ആര്‍ത്തവ ദിനങ്ങളില്‍ നല്‍കുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ ആര്‍ത്തവ അവധികള്‍ ഉണ്ടെങ്കിലും പലപ്പോഴും സ്ത്രീകള്‍ക്ക് അത് ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നു. സ്ത്രീകള്‍ക്ക് അവകാശപ്പെട്ട ആര്‍ത്തവ അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സ്ത്രീകളെ വളരെ വ്യത്യസ്തമായാണ് പരിഗണിക്കുന്നത് എന്നും സ്ത്രീകള്‍ എല്ലാ സ്ഥലത്തും തുല്യമായി പരിഗണിക്കപ്പെടേണ്ടവരാണെന്നും ഇവര്‍ക്ക് തുല്യ അവകാശം നല്‍കുകയും വേണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 Seeking Menstrual Leave

2018-ല്‍ ശശിതരൂര്‍ സമര്‍പ്പിച്ച ലൈംഗിക, പ്രത്യുത്പാദന, ആര്‍ത്തവ അവകാശ ബില്ലിനെക്കുറിച്ചും ഹര്‍ജി ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണം എന്ന് നിര്‍ദ്ദേശിച്ച് കൊണ്ടുള്ളതായിരുന്നു അത്. 2017-ല്‍ ആര്‍ത്തവവ ആനുകൂല്യ ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചെങ്കിലും ഈ വിഷയത്തെ അണ്‍ക്ലീന്‍ വിഷയമെന്ന് പറഞ്ഞ് നിയമസഭ തള്ളിക്കളയുകയും ചെയ്തിരുന്നു. 2022-ലെ നിയമസഭാ സമ്മേളനത്തിലായിരുന്നു ഇത്തരത്തില്‍ ഒരു നടപടിയുണ്ടായത്. അതുകൊണ്ട് തന്നെ അര്‍ഹിക്കുന്ന പരിഗണന ഈ വിഷയത്തിന് ലഭിച്ചില്ലെന്ന കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിദേശരാജ്യങ്ങളായ യു.കെ, വെയില്‍സ്, ചൈന, ജപ്പാന്‍, തായ്‌വാന്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്.

തണുപ്പ് കാലത്തും ശ്വാസകോശം കരുത്തോടെ സംരക്ഷിക്കാന്‍ വിന്റര്‍ ഡയറ്റ്തണുപ്പ് കാലത്തും ശ്വാസകോശം കരുത്തോടെ സംരക്ഷിക്കാന്‍ വിന്റര്‍ ഡയറ്റ്

 ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീകളെ പാടുപെടുത്തും: പരിഹാരം ഭക്ഷണത്തില്‍ ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീകളെ പാടുപെടുത്തും: പരിഹാരം ഭക്ഷണത്തില്‍

English summary

Petition Filed In Supreme Court Seeking Menstrual Leave Know Details In Malayalam

The PIL seeking menstrual leave which has been filed before the Supreme Court. Take a look
Story first published: Thursday, January 12, 2023, 10:14 [IST]
X
Desktop Bottom Promotion