For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയിലാണോ ജനിച്ചത്? എങ്കില്‍ നിങ്ങളുടെ സ്വഭാവം ഇങ്ങനെയൊക്കെയാണ്

|

ഏതൊരു വ്യക്തിയുടെയും ഗുണങ്ങളും ബലഹീനതകളും അറിയാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് വ്യത്യസ്തമായ കാര്യമാണ്. അതെ, ജ്യോതിഷ പ്രകാരം, വ്യക്തിയുടെ ജനന സമയം അതിനെക്കുറിച്ച് ധാരാളം പറയുന്നു. നമ്മുടെ ജനന സമയം നമ്മുടെ വ്യക്തിത്വത്തെ വളരെയധികം സ്വാധീനിക്കുന്നുവെന്ന് ജ്യോതിഷം വിശദീകരിക്കുന്നു.

Most read: എന്താണ് രാഹുകാലം? രാഹുകാലം കണക്കാക്കുന്ന വിധം; ഓരോ ദിവസത്തെയും രാഹുകാല സമയം

ഇത് മാത്രമല്ല, ജാതകം എഴുതുമ്പോള്‍ ഒരു വ്യക്തിയുടെ ജനന സമയവും വളരെ പ്രധാനമാണ്. വൈകുന്നേരമോ രാത്രി വൈകിയോ ജനിച്ചവര്‍ക്ക് പകലോ രാവിലെയോ ജനിക്കുന്ന ആളുകളേക്കാള്‍ തികച്ചും വ്യത്യസ്തമായ വ്യക്തിത്വങ്ങളുണ്ട്. ഇത്തരത്തില്‍ ഇവിടെ ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് രാത്രിയില്‍ ജനിച്ചവരുടെ ചില പ്രത്യേകതകളെക്കുറിച്ചാണ്. രാത്രിയില്‍ ജനിക്കുന്ന ആളുകളുടെ ചില വ്യക്തിത്വ സവിശേഷതകള്‍ ഇതാ.

മികച്ച ചിന്തകര്‍

മികച്ച ചിന്തകര്‍

സൂര്യാസ്തമയത്തിനും ചന്ദ്രോദയത്തിനും ശേഷം ജനിച്ച ആളുകള്‍ മികച്ച ചിന്തകരും ദാര്‍ശനികരും ആയിരിക്കുമെന്ന് പറയപ്പെടുന്നു. കലയിലും സംഗീതത്തിലും അവര്‍ക്ക് നല്ല അഭിരുചിയുണ്ടാകും.

അമ്മയോട് സ്‌നേഹമുള്ളവര്‍

അമ്മയോട് സ്‌നേഹമുള്ളവര്‍

ഇത്തരം ആളുകള്‍ പൊതുവെ അമ്മമാരോട് കൂടുതല്‍ ചായ്‌വുള്ളവരാണ്. അവര്‍ വളരുമ്പോള്‍, അവര്‍ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയും അവര്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അവരുടെ നിരീക്ഷണങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു.

Most read:പുതുവര്‍ഷത്തില്‍ ഭാഗ്യവും സമ്പത്തും കൂടെക്കൂട്ടാം; ഈ ഫെങ് ഷൂയി ഭാഗ്യവസ്തുക്കള്‍ വീട്ടിലെ

ആത്മവിശ്വാസമുള്ള വ്യക്തികള്‍

ആത്മവിശ്വാസമുള്ള വ്യക്തികള്‍

ഇത്തരക്കാര്‍ വളരെ ആത്മവിശ്വാസമുള്ള വ്യക്തികളാണെന്ന് പറയപ്പെടുന്നു. അവര്‍ ഒന്നിനും വഴങ്ങില്ല. പകല്‍ സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും അവര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരും ഉല്‍പ്പാദനക്ഷമതയോടെ പ്രവര്‍ത്തിക്കുന്നവരുമായിരിക്കും.

ഉത്സാഹം നിറഞ്ഞവര്‍

ഉത്സാഹം നിറഞ്ഞവര്‍

ഇത്തരം വ്യക്തികള്‍ സ്ഥിരോത്സാഹമുള്ളവരും ആഗ്രഹങ്ങള്‍ ഉള്ളവരുമായിരിക്കും. അവര്‍ക്ക് അതിശയകരമായ ഭാവനാ ശക്തിയുണ്ട്, അത് അവരെ തികച്ചും സര്‍ഗ്ഗാത്മകമായ വ്യക്തികളാക്കുന്നു.

Most read:വീടിന് ഐശ്വര്യക്കേടും വീട്ടംഗങ്ങള്‍ക്ക് ദോഷവും; ഈ ദിവസങ്ങളില്‍ തുളസി ചെടിക്ക് വെള്ളമൊഴിക്കരുത്

ഷാര്‍പ്പായ മനസുള്ളവര്‍

ഷാര്‍പ്പായ മനസുള്ളവര്‍

അവര്‍ക്ക് വളരെ ഷാര്‍പ്പായ മനസ്സുണ്ട്, നല്ല വിമര്‍ശകനാകാന്‍ ഇഷ്ടമുള്ളവരുമാണ് ഇത്തരക്കാര്‍. ഏറ്റവും പുതിയ വാര്‍ത്തകളും സമകാലിക കാര്യങ്ങളും അവര്‍ പതിവായി അപ്ഡേറ്റ് ചെയ്യുന്നു. നല്ല സൗഹൃദവലയവും ഇവര്‍ക്കുണ്ടാകും.

മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്നവര്‍

മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്നവര്‍

രാത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ പെരുമാറ്റത്തില്‍ വളരെ കഴിവുള്ളവരാണ്. അവരുടെ സ്വഭാവം വളരെ നല്ലതാണ്. അവരുടെ സ്വഭാവത്താല്‍ അവര്‍ എളുപ്പത്തില്‍ മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്നു. വളരെ ഉത്സാഹമുള്ളവരാണ് അവര്‍. കഠിനാധ്വാനങ്ങളില്‍ നിന്നും അവര്‍ പിന്മാറുന്നില്ല. കഠിനാധ്വാനത്തിലൂടെ അവര്‍ പേരും പ്രശസ്തിയും നേടിയെടുക്കുന്നു.

Most read:2023ല്‍ ഇടവം ഉള്‍പ്പെടെ 4 രാശിക്ക് കഷ്ടതകള്‍; രാഹുവിന്റെ പ്രതികൂല ഫലം

ബന്ധങ്ങള്‍ക്ക് വിലകൊടുക്കുന്നവര്‍

ബന്ധങ്ങള്‍ക്ക് വിലകൊടുക്കുന്നവര്‍

ബന്ധത്തെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് അവര്‍. എല്ലാ സമയത്തും അവര്‍ സ്വന്തം ധാരണയോടെ മാത്രമേ ബന്ധങ്ങള്‍ തീരുമാനിക്കുകയുള്ളൂ. അവര്‍ ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരാകുന്നു. ഇത്തരക്കാര്‍ വളരെ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് ഒന്നിനും കുറവുണ്ടാകില്ല.

ഗ്രഹസ്ഥാനങ്ങളുടെ ഫലം

ഗ്രഹസ്ഥാനങ്ങളുടെ ഫലം

ഇത്തരക്കാരുടെ ജനന സമയത്ത് വ്യാഴത്തിന്റെയും രാഹുവിന്റെയും ഗ്രഹങ്ങള്‍ അവരുടെ ജാതകത്തില്‍ ശക്തമാണ്, അതിനാല്‍ അവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ബഹുമാനത്തിന്റെയും കരുത്തില്‍ എല്ലായ്‌പ്പോഴും അര്‍ഹമായ ഫലങ്ങള്‍ ലഭിക്കും.

English summary

Personality Traits of People Born at Night in Malayalam

Here, in this article, we've shared some of the personality traits of people who are born at night.
Story first published: Thursday, December 8, 2022, 19:26 [IST]
X
Desktop Bottom Promotion