For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശിപ്രകാരം ഭാഗ്യാനുഭവത്തിനായി നിങ്ങള്‍ പരിപാലിക്കേണ്ട ചെടി

|

ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഓരോ തരത്തിലാണ് നമ്മളോരോരുത്തരുടേയും ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഓരോ രാശിക്കാരുടേയും ഭാഗ്യം തെളിയുന്നതിനുംഭാഗ്യാനുഭവത്തിനും വേണ്ടി ചില ചെടികള്‍ നട്ട് പിടിപ്പിക്കാവുന്നതാണ്. കാരണം നിങ്ങളുടെ ഭാഗ്യാനുഭവത്തിന് വേണ്ടി ഏത് ചെടിയെയാണ് പരിപാലിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. രസകരമായ ഒരു വായനക്കായി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

Perfect Plant According To Your Zodiac Sign

ചില ചെടികള്‍ നമ്മള്‍ നട്ട് പിടിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. എന്നാല്‍ അവ രാശിപ്രകാരം ആണെങ്കില്‍ ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ചെടികള്‍ നട്ടു പിടിപ്പിക്കുന്നത് തന്നെ ഒരു തരത്തില്‍ അനുഗ്രഹമാണ്. എന്നാല്‍ രാശിപ്രകാരം ഏതൊക്കെ ചെടികളാണ് നിങ്ങള്‍ നട്ടു പിടിപ്പിക്കേണ്ടത് എന്ന് നോക്കാം. പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള ലേഖനമായത് കൊണ്ട് തന്നെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമാവണം എന്നില്ല.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ അഗ്നി രാശി എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ആ രാശിയുടെ അധിപന്‍ ചൊവ്വയാണ്. ഇവര്‍ എപ്പോഴും ചുവന്ന നിറമുള്ള ചെടികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതാണ്. ചുവന്ന റോസാപ്പൂവ്, ചുവന്ന പഴങ്ങളുണ്ടാവുന്ന, മല്ലി, ചുവന്ന മുളക് തുടങ്ങിയവയെല്ലാം നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നതാണ് എന്നതാണ് സത്യം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരുടെ ഗ്രഹം ഭൂമിയാണ്. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും ഐതിഹാസികമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സമയം ചിലവഴിക്കുന്നത്. ഇവര്‍ പലപ്പോഴും മാതളനാരങ്ങ വെച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ പൂക്കളെ ധാരാളം സ്‌നേഹിക്കുന്നവരാണ് ഇവര്‍ അതുകൊണ്ട് തന്നെ ലാവെന്‍ഡര്‍ പോലുള്ളവ ഇവര്‍ നട്ട് പിടിപ്പിക്കുന്നത് ഭാഗ്യാനുഭവങ്ങള്‍ കൊണ്ട് വരുന്നു എന്നാണ് പറയുന്നത്. ഇത് കൂടാതെ ചീര, ചെമ്പരത്തി മുതലായവയും ഇടവം രാശിക്കാര്‍ക്ക് വെച്ച് പിടിപ്പിക്കാവുന്നതാണ്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് രണ്ട് തരത്തിലുള്ള സ്വഭാവം ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് എപ്പോഴും താല്‍പ്പര്യം ധആരാളം പൂക്കളുള്ള ചെടികളെയാണ്. ക്രിയേറ്റീവ് ചിന്താഗതിക്കാരായതിനാല്‍ ഇവര്‍ ലാവെന്‍ഡര്‍, ഓര്‍ക്കിഡുകള്‍, കാരറ്റ്, ഇരട്ടിമധുരം എന്നിവയെല്ലാം വെച്ച് പിടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇത് കൂടാതെ താമര, ചതകുപ്പ, ലോബെലിയ എന്നിവയും മിഥുന രാശിക്കാര്‍ക്ക് ഭാഗ്യമുള്ള സസ്യങ്ങളാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ പൊതുവേ ജലചിഹ്നമായാണ് അറിയപ്പെടുന്നത്. ഇവരുടെ ഭാവാധിപന്‍ ചന്ദ്രനാണ്. ജലചിഹ്നമായത് കൊണ്ട് തന്നെ ജലത്തില്‍ വളരുന്ന ചെടികള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. പെപ്പര്‍മിന്റ്, ബ്രൊക്കോളി, ഡെയ്സി, വാട്ടര്‍ ലില്ലി, നാരകം, വെളുത്ത റോസ് ചെടികള്‍ എന്നിവയാണ് കര്‍ക്കിടകം രാശിക്കാരുടെ ഭാഗ്യ സസ്യങ്ങള്‍.

ചിങ്ങം രാശി

ചിങ്ങം രാശി

അഗ്നി രാശിയാണ് ചിങ്ങം രാശി, ഇവരുടെ ഭാവാധിപന്‍ എന്ന് പറയുന്നത് സൂര്യനാണ്. ഈ രാശിക്കാര്‍ എപ്പോഴും സ്‌നേഹിക്കപ്പെടുന്നതിന് താല്‍പ്പര്യമുള്ളവരാണ്. ഇവര്‍ക്ക് അതുകൊണ്ട് തന്നെ ഹൃദയാകൃതിയിലുള്ള ഇലകളെയാണ് ഇഷ്ടം. കമോമൈല്‍, കാബേജ്, ജമന്തി, സൂര്യകാന്തി, ഡാലിയ, റോസ്‌മേരി എന്നിവ ഈ ചിഹ്നത്തിന് ഭാഗ്യസസ്യമായാണ് കണക്കാക്കുന്നത്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ ഭൂമിയെയാണ് സൂചിപ്പിക്കുന്നത്. ഇവരുടെ ഭാവാധിപന്‍ എന്ന് പറയുന്നത് ബുധന്‍ ആണ്. നന്നായി വിടര്‍ന്ന് നില്‍ക്കുന്ന ഇലകളും തണ്ടുകളും, ചെറുതും, ഭംഗിയുള്ളതും, പൂക്കളോട് കൂടിയതുമായ ചെടിയാണ് ഇവര്‍ക്ക് താല്‍പ്പര്യം. അതിലോലമായ സുഗന്ധവുമുള്ള ചെടികള്‍ കന്നിരാശിക്ക് ഭാഗ്യം കൊണ്ട് വരുന്നതാണ്. ഇതില്‍ തന്നെ ചതകുപ്പ, ബ്ലാക്ക്ബെറി, ഓര്‍ക്കിഡ് എന്നിവ കന്നി രാശിക്കാര്‍ക്ക് ഭാഗ്യ സസ്യങ്ങളാണ്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് വായുവാണ് അധിപന്‍, ഇവരുടെ ഗ്രഹം ശുക്രനാണ്. ആകര്‍ഷകമായ സുഗന്ധമുള്ള എല്ലാ മനോഹരമായ പൂച്ചെടികളും തുലാം രാശിക്കാരുടെ ഭാഗ്യം കൊണ്ട് വരുന്നതാണ്. ബ്രോക്കോളി, വഴുതന, ആപ്പിള്‍, ഒലിവ്, ചീര, ഡെയ്സി, പുതിന, കാശിത്തുമ്പ, സൂര്യകാന്തി എന്നിവയെല്ലാം തുലാം രാശിക്കാര്‍ക്ക് ഭാഗ്യ ചിഹ്നങ്ങളാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. ഇവര്‍ വളരെയധികം മാസ്മരിക സ്വഭാവമുള്ളവരാണ്. കറ്റാര്‍ വാഴ, പെന്നിറോയല്‍, കൂണ്‍, കുരുമുളക്, കടുക്, റാഡിഷ്, ആന്തൂറിയം എന്നിവയാണ് ഇവര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന ചെടികള്‍. ഇവയെ പരിപാലിക്കുന്നതിലൂടെ നിങ്ങളുടെ ഭാഗ്യം തെളിയും എന്നാണ് വിശ്വാസം.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് വ്യാഴമാണ് അവരുടെ ഭാവാധിപന്‍. ജീവിതത്തില്‍ ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിനും പുതിയ കാര്യങ്ങളെ പരീക്ഷിക്കുന്നതിനും ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. ഒലിവ്, ശതാവരി, തക്കാളി, ഡാന്‍ഡെലിയോണ്‍, പുതിന എന്നീ സസ്യങ്ങളാണ് ഇവര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നത്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് അവരുടെ അധിപന്‍ ശനിയാണ്. ഈ ചിഹ്നത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ് ഏത് കാര്യത്തിനേയും ദൃഢനിശ്ചയത്തോടെ മുന്നോട്ട് കൊണ്ട് പോവുക എന്നത്. അതിന് വേണ്ടി എന്തും ചെയ്യുന്നതിനും കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറാണ്. ബീറ്റ്‌റൂട്ട്, ചീര, ആഫ്രിക്കന്‍ വയലറ്റ്, മുല്ല, ലക്കി ബാംബൂ എന്നിവയാണ് ഈ രാശിയുടെ ഭാഗ്യ സസ്യങ്ങള്‍.

 കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് അവരുടെ ഭാവാധിപന്‍ എന്ന് പറയുന്നത് വ്യാഴമാണ്. നാഡീവ്യവസ്ഥയെ വിശ്രമിക്കാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന സസ്യങ്ങളെയാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. കമോമൈല്‍, പാഷന്‍ഫ്രൂട്ട്, കറ്റാര്‍ വാഴ, ചീര, ഗ്രാമ്പൂ എന്നിവയാണ് ഈ രാശിക്കാരുടെ ഭാഗ്യ സസ്യങ്ങള്‍.

 മീനം രാശി

മീനം രാശി

മീനം രാശിക്കാരുടേത് ഒരു ജലരാശിയാണ്. ഇവരെ വ്യാഴമാണ് ഭരിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ അയതിനാല്‍ അത്തരത്തിലുള്ള ചെടികളെയാണ് ഇവരുടെ തിരഞ്ഞെടുപ്പില്‍ നമുക്ക് കാണാനാവുക. ലൈലാക്ക്, പോപ്പി, കൂണ്‍, വാട്ടര്‍ ലില്ലി, ബീറ്റ്‌റൂട്ട്, തക്കാളി, മുല്ല, സൂര്യകാന്തി എന്നിവ ഈ രാശിക്കാര്‍ക്ക് ഭാഗ്യമുള്ള സസ്യങ്ങളാണ്.

12 രാശിയിലും ഉറക്കത്തിന്റെ രീതി നിങ്ങളെക്കുറിച്ച് പറയുന്നു12 രാശിയിലും ഉറക്കത്തിന്റെ രീതി നിങ്ങളെക്കുറിച്ച് പറയുന്നു

most read:നെറ്റിയിലെ രേഖകള്‍ നിസ്സാരമല്ല: 7 തരം രേഖകള്‍ നിങ്ങളെക്കുറിച്ച് പറയുന്നത്

English summary

Perfect Plant According To Your Zodiac Sign In Malayalam

Here in this article we are sharing a perfect plant according to your zodiac sign in malayalam. Take a look
X
Desktop Bottom Promotion