For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണയ്ക്കും മുമ്പ് ലോകം വിറപ്പിച്ചവര്‍

|

ഇന്ന് കൊറോണ വൈറസിനെ പേടിക്കാതെയായി ലോകത്ത് ആരുമുണ്ടാവില്ല. അത്രയും ഭയാനകമായ രീതിയിലാണ് വൈറസ് ഓരോ രാജ്യത്തും വ്യാപിക്കുന്നത്. വ്യാപനത്തിനും തടയിടാനായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ലോകരാജ്യങ്ങള്‍ കൈകോര്‍ത്ത് നടത്തുന്നുമുണ്ട്. ഇതിന്റെ ഭീകരത കണക്കിലെടുത്ത് ഒരു ആഗോള മഹാമാരിയായി കൊറോണ വൈറസിനെ ലോകാര്യോഗ്യ സംഘടന വിശേഷിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ കൊറോണ വൈറസിനും മുമ്പ്, നൂറ്റാണ്ടുകളായി മനുഷ്യരാശിക്ക് വിവിധ പകര്‍ച്ചവ്യാധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. അവയില്‍ പലതിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ട്.

Most read: കൊറോണയെ മുന്‍കൂട്ടി പ്രവചിച്ചോ ഇവര്‍ ?

ഒരു രോഗം ഒരേ വേഗതയില്‍ ഭൂഖണ്ഡങ്ങളില്‍ വ്യാപിക്കുമ്പോള്‍ ഒരു പകര്‍ച്ചവ്യാധിയായി മാറുന്നു. എന്നിരുന്നാലും, അണുബാധയുടെയും മരണത്തിന്റെയും നിരക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഇത് ഒരു പാന്‍ഡെമിക് അഥവാ മഹാമാരിയായി തരംതിരിക്കാം. കൊറോണ വൈറസ് മരണ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കൊവിഡ് 19 നു മുമ്പ് ലോകത്തെ പിടിച്ചു കുലുക്കിയ ചില മാരകമായ മുന്‍ഗാമികളെക്കുറിച്ച് നമുക്കു വായിക്കാം.

ആറാമത്തെ കോളറ (1910 - 1911)

ആറാമത്തെ കോളറ (1910 - 1911)

ആറാമത്തെ കോളറ പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയിലായിരുന്നു. പിന്നീട് മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ഈ മഹാമാരി കവര്‍ന്നത് 8,00,000 പേരുടെ ജീവനാണ്.

മൂന്നാമത്തെ കോളറ (1852)

മൂന്നാമത്തെ കോളറ (1852)

മൂന്നാമത്തെ കോളറ പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയില്‍ നിന്നാണ്. ഇത് പിന്നീട് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു. ലോകമെമ്പാടും ഒരു ദശലക്ഷത്തിലധികം ആളുകള്‍ കോളറ ബാധിച്ച് മരിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിലെ പകര്‍ച്ചവ്യാധികളില്‍ മൂന്നാമത്തെ കോളറയിലാണ് ഏറ്റവുമധികം പേര്‍ മരണമടഞ്ഞത്.

ഹോങ്കോംഗ് ഇന്‍ഫ്‌ളുവന്‍സ(1968)

ഹോങ്കോംഗ് ഇന്‍ഫ്‌ളുവന്‍സ(1968)

ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ഉത്ഭവിച്ച ഇന്‍ഫ്‌ലുവന്‍സ വൈറസിന്റെ ആഗോള പകര്‍ച്ചവ്യാധിയായിരുന്നു 1968ലെ പനി. 1957ലെ എച്ച്3എന്‍2 പനിയില്‍ നിന്ന് പരിണമിച്ചതായി സംശയിക്കുന്നതാണ് ഈ 1968ലെ ഹോങ്കോംഗ് ഇന്‍ഫ്‌ളുവന്‍സ. ഈ വൈറസ് ഒരു ദശലക്ഷം ആളുകളെ കൊന്നു.

ഇന്‍ഫ്‌ലുവന്‍സ (1889 - 1890)

ഇന്‍ഫ്‌ലുവന്‍സ (1889 - 1890)

ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ ഈ പതിപ്പ് എച്ച്3എന്‍8 ഉപതരം ആയിരുന്നു. ഇത് റഷ്യയില്‍ നിന്ന് ഉത്ഭവിച്ച് പിന്നീട് വടക്കന്‍ അര്‍ദ്ധഗോളത്തില്‍ വ്യാപിച്ചു. ഈ രോഗത്തിന്റെ പിടിയില്‍പെട്ട് പത്ത് ലക്ഷം പേര്‍ മരിച്ചു.

Most read: പക്ഷിപ്പനിക്കിടെ കോഴിയും മുട്ടയും കഴിക്കാമോ?

ഏഷ്യന്‍ ഇന്‍ഫ്‌ളുവന്‍സ (1957)

ഏഷ്യന്‍ ഇന്‍ഫ്‌ളുവന്‍സ (1957)

ഏഷ്യന്‍ ഇന്‍ഫ്‌ളുവന്‍സ ഒരു ഏവിയന്‍ ഇന്‍ഫ്‌ലുളന്‍സയായി പടര്‍ന്നുപിടിക്കുകയും 1950കളുടെ അവസാനത്തില്‍ വ്യാപിക്കുകയും ചെയ്തു. പിന്നീട് ഒരു വാക്‌സിന്‍ കണ്ടുപിടിക്കുന്നതു വരെ വൈറസ് അതിന്റെ ശക്തികൊണ്ട് രണ്ട് ദശലക്ഷം ആളുകളുടെ ജീവനെടുത്തു.

അന്റോണിയന്‍ പ്ലേഗ്( AD165)

അന്റോണിയന്‍ പ്ലേഗ്( AD165)

റോമന്‍ സാമ്രാജ്യത്തെ ബാധിച്ച അന്റോണിയന്‍ പ്ലേഗ് ഗാലന്‍ പ്ലേഗ് എന്നും അറിയപ്പെടുന്നു. ഇതിന്റെ പിടിയിലമര്‍ന്ന് അഞ്ച് ദശലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. വിദൂര കിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് റോമിലേക്ക് മടങ്ങിയെത്തിയ സൈനികരില്‍ ബാധച്ച വസൂരി അല്ലെങ്കില്‍ മീസില്‍സ് ആയിരുന്നെന്ന് ഇതെന്നും സംശയിക്കുന്നു.

പ്ലേഗ് ഓഫ് ജസ്റ്റിനിയന്‍ (541 - 542)

പ്ലേഗ് ഓഫ് ജസ്റ്റിനിയന്‍ (541 - 542)

ബൈസന്റൈന്‍ സാമ്രാജ്യത്തെയും മെഡിറ്ററേനിയന്‍ കടലിനു ചുറ്റുമുള്ള പല നഗരങ്ങളെയും ബാധിച്ചതായിരുന്നു ഈ പകര്‍ച്ചവ്യാധി. തുറമുഖങ്ങളിലേക്ക് വലിയ അശുദ്ധമായ കപ്പലുകള്‍ വന്നതിനാല്‍ രോഗം അനായാസം പടര്‍ന്നു. ഈ പ്ലേഗ് 25 ദശലക്ഷം ആളുകളെ കൊന്നൊടുക്കിയതായി കണക്കാക്കപ്പെടുന്നു (അക്കാലത്ത് അത് യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം ആയിരുന്നു).

എച്ച്.ഐ.വി/എയ്ഡ്‌സ് (2005 - 2012)

എച്ച്.ഐ.വി/എയ്ഡ്‌സ് (2005 - 2012)

ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് (എച്ച്.ഐ.വി) മൂലമുണ്ടായ ഒരു സ്വയം രോഗപ്രതിരോധ രോഗമാണ് എയ്ഡ്‌സ്. ഇത് 1976ല്‍ കോംഗോയില്‍ ആദ്യമായി തിരിച്ചറിഞ്ഞെങ്കിലും 2005നും 2012നും ഇടയില്‍ ഇത് ഒരു മഹാമാരിയായിത്തീര്‍ന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ വലിയ തോതില്‍ ഇത് ബാധിച്ചു. ലൈംഗിക പകര്‍ച്ചവ്യാധി വൈറസ് നിലനിന്ന് അന്നു തൊട്ടിങ്ങോട്ട് 35 ദശലക്ഷത്തിലധികം ആളുകളെ ഇത് കൊന്നിട്ടുണ്ട്.

സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സ (1918)

സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സ (1918)

ചരിത്രത്തിലെ ഏറ്റവും മാരകമായ പനിയായി പടര്‍ന്നുപിടിച്ച ഇത് 500 ദശലക്ഷം ആളുകളെ ബാധിക്കുകയും 50 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുകയും ചെയ്തു. എച്ച്1എന്‍1 വൈറസ് മൂലമുണ്ടായ രണ്ട് പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് പാന്‍ഡെമിക്. തിങ്ങിനിറഞ്ഞ ആശുപത്രികളും ശുചിത്വക്കുറവുമാണ് രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ബ്ലാക്ക് ഡെത്ത് (1346 - 1353)

ബ്ലാക്ക് ഡെത്ത് (1346 - 1353)

റെക്കോര്‍ഡുചെയ്ത ചരിത്രത്തിലെ ഏറ്റവും ഭീകരമായ മഹാമാരി. ബ്ലാക്ക് ഡെത്ത് 200 ദശലക്ഷത്തിലധികം ആളുകളെ കൊന്നു, ലോകമെമ്പാടുമുള്ള ജനസംഖ്യാശാസ്ത്രത്തെ പുനര്‍നിര്‍മ്മിച്ചു. ഏഷ്യയില്‍ നിന്നാണ് ഈ രോഗം ഉത്ഭവിച്ചതെന്നും കറുത്ത എലികളെ പാര്‍പ്പിച്ച കപ്പലുകളിലൂടെ ലോകമെമ്പാടും സഞ്ചരിച്ചതായും ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.

English summary

Pandemic Diseases In The World

Before the coronavirus, the human race has had to deal with various epidemics and pandemics across the centuries. Take a look at the virus's deadly predecessors.
Story first published: Monday, March 16, 2020, 19:01 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X