For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ സദ്യ ഇങ്ങനെ കഴിക്കണം; ചിട്ടവട്ടങ്ങള്‍ ഇതാണ്

|

ഓണം അടുത്തെത്തിക്കഴിഞ്ഞു, എന്നാല്‍ കൊവിഡ് കാലമായത് കൊണ്ട് തന്നെ അല്‍പം നിയന്ത്രണങ്ങളോടെയാണ് ഇപ്രാവശ്യത്തെ ഓണം എന്നുള്ളതാണ്. വീട്ടിലിരുന്ന് സന്തോഷത്തോടെയും സുരക്ഷിതത്തോടെയും നമുക്ക് ഓണം ആഘോഷിക്കാവുന്നതാണ്. എന്നാല്‍ ഓണത്തിന് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്ന് തന്നെയാണ് ഓണസദ്യ. പക്ഷേ സദ്യ എങ്ങനെയെങ്കിലും കഴിച്ചാല്‍ പോരാ. അതിന്റേതായ എല്ലാ ചിട്ടവട്ടങ്ങളോടെയും തന്നെ ഓണസദ്യ കഴിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് കൂടി സഹായിക്കുന്ന തരത്തിലുള്ളതാണ് എന്ന കാര്യം എല്ലാവരും ഓര്‍മ്മിക്കേണ്ടതാണ്.

ഓണസദ്യ ഇങ്ങനെ കഴിച്ചാല്‍ മരുന്നാകും, അറിയൂഓണസദ്യ ഇങ്ങനെ കഴിച്ചാല്‍ മരുന്നാകും, അറിയൂ

ഓണത്തിന് സദ്യ ഇല്ലാതെ എന്ത് ആഘോഷം എന്നുള്ളതാണ്. വീട്ടില്‍ സദ്യ ഒരുക്കുമ്പോള്‍ പായസവും പപ്പടവും പുളിശേരിയും എന്ന് വേണ്ട എല്ലാം കൊണ്ടും വിഭവ സമൃദ്ധം തന്നെയാണ്. എന്നാല്‍ ഇതെല്ലാം എങ്ങനെ കഴിക്കണം എന്നുള്ളത് ഒരു ചോദ്യം തന്നെയാണ്. സദ്യ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതിലുപരി സദ്യയുടെ പ്രാധാന്യം എന്താണെന്നും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഓണസദ്യയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ആരോഗ്യത്തിന് നല്ലത്

ആരോഗ്യത്തിന് നല്ലത്

സദ്യ എന്ന് പറയുമ്പോള്‍ എല്ലാ രസങ്ങളും ചേര്‍ന്ന് വരുന്ന ഒന്നാണ്. ഇതില്‍ എരിവും പുളിയും മധുരവും ഉപ്പും എല്ലാം വരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വേണ്ടി കൃത്യമായ അളവില്‍ എരിവും പുളിയും ഉപ്പും മധുരവും എല്ലാം ചേര്‍ന്നതാണ് സദ്യ. പ്രത്യേകിച്ചും വയറിന്റെ ആരോഗ്യത്തിന്. വിഭവങ്ങള്‍ എല്ലാം തന്നെ ചേരുമ്പോള്‍ അതില്‍ ആരോഗ്യവും ആയുസ്സും ഉണ്ടാവുന്നു എന്നുള്ളതാണ് സത്യം. സദ്യ വിളമ്പുന്നത് മാത്രമല്ല കഴിക്കുന്നതും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

പരിപ്പ് തൊട്ട് തുടങ്ങാം

പരിപ്പ് തൊട്ട് തുടങ്ങാം

എല്ലാ വിഭവങ്ങളും വിളമ്പി കഴിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം ഏത് കഴിക്കണം എന്നുള്ള കണ്‍ഫ്യൂഷന്‍ നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ ആദ്യം ചെയ്യേണ്ടത് പരിപ്പ് കൂട്ടി അല്‍പം ചോറ് കഴിക്കുക എന്നുള്ളതാണ്. പരിപ്പും നെയ്യും ഒഴിച്ച് സദ്യ ആരംഭിച്ച് അതോടൊപ്പം അവിയലും കൂട്ടുകറിയും എല്ലാം ഇതോടൊപ്പം കഴിക്കാവുന്നതാണ്. അധികം എരിവില്ലാത്ത ഇത്തരം കറികളോടെ തന്നെയാണ് സദ്യക്ക് തുടക്കം കുറിക്കേണ്ടതും. നല്ല ചൂടു ചോറില്‍ നെയ്യും പരിപ്പും മിക്‌സ് ചെയ്ത് അതില്‍ അവിയലും കൂട്ടുകറിയും ചേര്‍ത്ത് ആദ്യം കഴിച്ച് നോക്കൂ. വയറിന് നല്ല ഒരു സുഖം കിട്ടും.

പരിപ്പിന് ശേഷം സാമ്പാര്‍

പരിപ്പിന് ശേഷം സാമ്പാര്‍

പരിപ്പിന് ശേഷം ഇനി സാമ്പാര്‍ ഒഴിച്ച് കഴിക്കാന്‍ തുടങ്ങാം. സദ്യക്ക് ഒഴിവാക്കാനാവാത്ത ഒരു കറിയാണ് സാമ്പാര്‍. ഓണസദ്യക്ക് മാത്രമല്ല ഏത് സദ്യക്കും സാമ്പാര്‍ അനിവാര്യമായ ഒരു കറി തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പാറിനൊപ്പം കറികളായി തൈര് ചേര്‍ത്ത കറികളായ കാളന്‍ അവിയല്‍ പച്ചടി, കിച്ചടി എന്നിവയും പൈനാപ്പിള്‍ പച്ചടിയും കഴിക്കാവുന്നതാണ്. ഇതോടെ നമ്മള്‍ സദ്യയുടെ മധ്യത്തില്‍ എത്തി എന്ന് വേണം പറയാന്‍ കാരണം അവിയലും പച്ചടിയും കാളനും കൂട്ടുകറിയും എല്ലാം സാമ്പാറിന്റെ കൂട്ടത്തില്‍ ചേരുന്നത് തന്നെയാണ്.

പിന്നീട് പായസത്തിന്റെ വരവ്

പിന്നീട് പായസത്തിന്റെ വരവ്

സാമ്പാറൊഴിച്ച് ചോറ് കഴിച്ച് കഴിഞ്ഞാല്‍ പിന്നെ സദ്യകളിലെ രാജാവ് പായസം വരികയായി. പായസം കഴിക്കുമ്പോള്‍ പ്രഥമന്‍ തന്നെ കഴിക്കണം എന്നുള്ളതാണ് അതിന്റെ ഒരു ഇത്. പായസം കഴിക്കുമ്പോള്‍ ഇടക്കൊന്ന് തൊട്ടുനക്കുന്നതിന് അല്‍പം നാരങ്ങ അച്ചാറും കൈയ്യെത്തും അരികെ ഉണ്ടാവുന്നത് നല്ലതാണ്. ഇത് പായസത്തിന്റെ മത്തിനെ ഇല്ലാതാക്കി ഒരു ആശ്വാസം നല്‍കുന്നു. പ്രഥമനോടൊപ്പം രണ്ട് പഴവും ഒരു പപ്പടവും പൊടിച്ച് ചേര്‍ത്ത് കഴിച്ചാല്‍ പിന്നെ സദ്യയുടെ മുക്കാലും പൂര്‍ത്തിയായി എന്ന് തന്നെ പറയാം.

പുളിശേരി കൂട്ടി ഒരു പിടി

പുളിശേരി കൂട്ടി ഒരു പിടി

എന്നാല്‍ പായസം കഴിച്ചാല്‍ സദ്യ പൂര്‍ത്തിയായി എന്ന് പറയാന്‍ സാധിക്കില്ല. കാരണം പായസത്തിന് ശേഷം ഒരു പിടി ചോറ് അല്‍പം പുളിശേരി കൂട്ടി കഴിക്കണം എന്നാണ് പ്രമാണം. പുളിശേരിയും മാങ്ങാ അച്ചാറും ചേര്‍ത്ത് അല്‍പം ചോറ് കഴിച്ചാല്‍ അതിലും വലിയ സ്വര്‍ഗ്ഗം ഇല്ല എന്ന് തന്നെ പറയാം. ഇതോടൊപ്പം നല്ല ദഹനത്തിനായി അല്‍പം ഓലനും ചേര്‍ക്കാവുന്നതാണ്. എല്ലാം കഴിഞ്ഞ് അല്‍പം രസവും ഒരു തവി പച്ചമോരും കഴിക്കുന്നതിലൂടെ സദ്യ കേമമായി എന്ന് തന്നെ പറയാം. ഇത്രയുമാണ് സദ്യ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം.

ആരോഗ്യം ഇങ്ങനെ

ആരോഗ്യം ഇങ്ങനെ

സദ്യ കഴിക്കുമ്പോള്‍ ആരോഗ്യം എങ്ങനെ എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. കാളനില്‍ ചേര്‍ക്കുന്ന പല വിഭവങ്ങളും ദഹന പ്രശ്‌നങ്ങള്‍ക്കുള്ള മികച്ച ഒരു പരിഹാരമാണ് എന്നനുള്ളതാണ് സത്യം. ഇത് കൂടാതെ കഫക്കെട്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കാളന്‍. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അവിയല്‍. ആന്റി ഓക്‌സിഡന്റുകള്‍ മിനറലുകള്‍ എന്നിവയെല്ലാം പലതരം പച്ചക്കറികള്‍ ചേര്‍ത്ത് വേവിക്കുന്ന അവിയലില്‍ ഉണ്ട് എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ എല്ലാം ഓരോ വിഭവത്തിന്റെ പുറകിലും ഉണ്ട് എന്നുള്ളതാണ് സത്യം.

ആരോഗ്യം ഇങ്ങനെ

ആരോഗ്യം ഇങ്ങനെ

ഓലന്‍ കഴിക്കുന്നവര്‍ക്ക് അത് കുടലില്‍ ഉണ്ടാവുന്ന പുണ്ണിനേയും കുടലില്‍ പറ്റിപ്പിടിക്കുന്ന അവശിഷ്ടങ്ങള്‍ നീക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ കുടലിലെ അസ്വസ്ഥതകളേയും വയറിന്റെ അസ്വസ്ഥതകളേയും നെഞ്ചെരിച്ചിലിനേയും എല്ലാം ഇല്ലാതാക്കുന്നതിന് സാമ്പാറും രസവും മോരും എല്ലാം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പായസം കുടിച്ച് കഴിഞ്ഞതിന് ശേഷം അല്‍പം രസം കുടിക്കണം എന്ന് പറയുന്നത്. കാരണം ഇത് നിങ്ങളുടെ ദഹന പ്രശ്‌നത്തിന് പരിഹാരവും നല്ല സുഖമുള്ള ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളത് തന്നെയാണ്.

English summary

Onam 2021 : Importance of onam sadya And Right Way To Eat

Here in this article we are discussing about the importance and the right way to eating sadya. Take a look.
X
Desktop Bottom Promotion