For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍ക്ക് പ്രതീക്ഷയുമായി ഇന്ന് പുകവലി വിരുദ്ധ ദിനം

|

പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന പഴഞ്ചൊല്ല് നമ്മള്‍ ജീവിതത്തില്‍ പലതവണ കേട്ടിട്ടുണ്ട്. സിഗരറ്റും ബീഡിയും മറ്റ് പുകയില വസ്തുക്കളും ഒരു വ്യക്തിയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. ശ്വാസകോശം ദുര്‍ബലമാവുകയും വിവിധ ശ്വസന രോഗങ്ങള്‍ ബാധിക്കുകയും ചെയ്യുന്നു, അതിലൊന്നാണ് ആസ്ത്മ.

Most read: കേള്‍വിശക്തി നശിപ്പിക്കും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍Most read: കേള്‍വിശക്തി നശിപ്പിക്കും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍

പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പുകവലി ഉപേക്ഷിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച പുകവലി വിരുദ്ധ ദിനം ആചരിക്കുന്നു. ഈ വര്‍ഷം, പുകവലി വിരുദ്ധ ദിനം മാര്‍ച്ച് 9നാണ്‌. പുകയില വിരുദ്ധ ദിനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ദിനം പ്രധാനമായും ആഘോഷിക്കുന്നത്.

പുകവലി നിരോധന ദിനം: ചരിത്രം

പുകവലി നിരോധന ദിനം: ചരിത്രം

1984 ല്‍ ബ്രിട്ടനിലാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. നേരത്തെ, മാര്‍ച്ച് മാസത്തിലെ ആദ്യ ബുധനാഴ്ചയായിരുന്നു ഇത്. എന്നാല്‍, കാലക്രമേണ അത് രണ്ടാം ബുധനാഴ്ചയിലേക്ക് മാറി. ഇപ്പോള്‍, യുണൈറ്റഡ് കിംഗ്ഡം മുഴുവനും മറ്റ് രാജ്യങ്ങളിലും ഇത് ഒരു വാര്‍ഷിക പരിപാടിയായി ആഘോഷിക്കപ്പെടുന്നു. ആസക്തിയുള്ള പുകവലിക്കാരെ എന്നെന്നേക്കുമായി പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം ആരംഭിച്ചത്. വ്യത്യസ്തമായ പ്രമേയവുമായി എല്ലാ വര്‍ഷവും നടക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ ദിനമാണിത്. വിജയകരമായ തീമുകളില്‍ ചിലത് 'ബ്രേക്ക് ഫ്രീ', 'ടൈം ടു ക്വിറ്റ്?' എന്നിവയാണ്. 2022ലെ സന്ദേശം 'പുകവലി ഉപേക്ഷിക്കുന്നതില്‍ സമ്മര്‍ദമുണ്ടാക്കേണ്ടതില്ല' എന്നതാണ്. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍, ഈ പ്രക്രിയയില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ലെന്ന് അവരെ അറിയിക്കുക.

പുകവലി നിരോധന ദിനം: പ്രാധാന്യം

പുകവലി നിരോധന ദിനം: പ്രാധാന്യം

പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും കൃത്യസമയത്ത് അത് ഉപേക്ഷിക്കാന്‍ അവരെ സഹായിക്കാനുമാണ് ഈ ദിനാചരണം ആരംഭിച്ചത്. സ്ഥിരമായി പുകവലിക്കുന്നവരുടെ ശരീരം അതിന് അടിമപ്പെടുന്നതിനാല്‍ പുകവലി ഉപേക്ഷിക്കുന്നതിന് വളരെയധികം അര്‍പ്പണബോധവും പ്രചോദനവും ആവശ്യമാണ്. അത്തരക്കാര്‍ പുകവലി നിര്‍ത്തിയാല്‍, അവരുടെ ശരീരം പല വിധത്തില്‍ പ്രതികരിക്കും. അതിനാല്‍, ഈ മാരകമായ ശീലം ഉപേക്ഷിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് എല്ലാവര്‍ക്കും ഈ ദിവസം ഒരു മികച്ച അവസരമാണ്. വിവിധ ഗവേഷണങ്ങള്‍ അനുസരിച്ച്, ഈ ദുശ്ശീലം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പത്തില്‍ ഒരാള്‍ക്ക് നോ സ്‌മോക്കിംഗ് ഡേ സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Most read:അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ ?Most read:അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ ?

പുകവലി ഉപേക്ഷിക്കാന്‍ ചില വഴികള്‍

പുകവലി ഉപേക്ഷിക്കാന്‍ ചില വഴികള്‍

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ മരണത്തിനും രോഗത്തിനും കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് പുകയിലയുടെ ഉപയോഗം. ഓരോ വര്‍ഷവും ഏകദേശം 1.35 ദശലക്ഷം മരണങ്ങള്‍ സംഭവിക്കുന്നു. കൂടാതെ, ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ ഇന്ത്യ (2016-17) പ്രകാരം ഇന്ത്യയില്‍ ഏകദേശം 267 ദശലക്ഷം മുതിര്‍ന്നവര്‍ (15 വയസും അതിനുമുകളിലും) പുകയില ഉപയോഗിക്കുന്നവരാണ്. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള പുകയില രൂപങ്ങള്‍ സിഗരറ്റ്, ബീഡി, ഹുക്ക എന്നിവയാണ്. പുകവലി ഉപേക്ഷിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ഫലപ്രദമായ വഴികള്‍ ഇതാ.

നിക്കോട്ടിന്‍ തെറാപ്പി

നിക്കോട്ടിന്‍ തെറാപ്പി

നിങ്ങള്‍ പുകവലി നിര്‍ത്തുമ്പോള്‍, നിക്കോട്ടിന്‍ പിന്‍മാറ്റം നിങ്ങള്‍ക്ക് തലവേദന അല്ലെങ്കില്‍ നിങ്ങളുടെ മാനസികാവസ്ഥയെ ബാധിച്ചേക്കാം. നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി ഇതിന് സഹായിക്കും. നിക്കോട്ടിന്‍ ഗം, ലോസഞ്ചുകള്‍, പാച്ചുകള്‍ എന്നിവ നിങ്ങളുടെ വിജയസാധ്യത മെച്ചപ്പെടുത്തുന്നു.

Most read:ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ; തടയേണ്ട വഴികള്‍Most read:ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ; തടയേണ്ട വഴികള്‍

നിക്കോട്ടിന്‍ അല്ലാത്ത മരുന്നുകള്‍

നിക്കോട്ടിന്‍ അല്ലാത്ത മരുന്നുകള്‍

പുകവലി നിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നതിന് നിക്കോട്ടിന്‍ ഇതര മരുന്നുകള്‍ പരീക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് തോന്നുകയാണെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുക.

വൈകാരിക പിന്തുണ തേടുക

വൈകാരിക പിന്തുണ തേടുക

പുകവലിയില്‍ നിങ്ങള്‍ക്കുള്ള വൈകാരികവും ശാരീരികവുമായ ആശ്രിതത്വം അതില്‍ നിന്ന് അകന്നു നില്‍ക്കാന്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ഈ സമയം ഇതിനെ മറികടക്കാന്‍ നിങ്ങളെ സഹായിക്കുന്ന കൗണ്‍സിലിംഗ് സേവനങ്ങള്‍, സ്വയം സഹായ സാമഗ്രികള്‍, പിന്തുണാ സേവനങ്ങള്‍ എന്നിവ പരീക്ഷിക്കുക. നിങ്ങള്‍ പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതായി നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മറ്റ് ആളുകളോടും പറയുക. പ്രത്യേകിച്ച് പുകവലിക്കാന്‍ നിങ്ങള്‍ പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ അവര്‍ നിങ്ങളെ പിന്തിരിപ്പിക്കും.

English summary

No Smoking Day 2022: History, Significance And Theme in Malayalam

No Smoking Day is observed annually to create awareness about the use of tobacco and its impact on health. Read on to know the history, significance and theme of this day.
Story first published: Wednesday, March 9, 2022, 9:50 [IST]
X
Desktop Bottom Promotion