For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പുതുവര്‍ഷം കുടുംബത്തോടൊപ്പം ആഘോഷിക്കാം

|
New Year 2023

പുതുവര്‍ഷ രാവ് എന്നത് ഒരു വര്‍ഷത്തിന്റെ അവസാനവും ഒരു പുതിയ വര്‍ഷത്തിന്റെ തുടക്കത്തേയും സൂചിപ്പിക്കുന്നതാണ്. ഓരോ വര്‍ഷം കൊഴിഞ്ഞ് വീഴുമ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും എന്നും നിലനില്‍ക്കണം എന്നത് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ ഒരു ദിനം പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കുന്നതിനും സന്തോഷിക്കുന്നതിനും വേണ്ടി മാറ്റി വെക്കൂ. പലരും പാര്‍ട്ടികളും ഈവന്റുകളുമായി പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ ഈ വര്‍ഷത്തെ നിങ്ങളുടെ പുതുവര്‍ഷം കുടുംബത്തോടൊപ്പം ചിലവഴിക്കൂ. കുടുംബത്തോടൊപ്പം പുതുവത്സരാഘോഷം ആഘോഷിക്കാനുള്ള വഴികള്‍ നിങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍ അതിന് പറ്റിയ ചില കിടിലന്‍ ഐഡിയകള്‍ നമ്മുടെ കൈയ്യിലുണ്ട്. അതെന്താണെന്ന് നോക്കാം.

ഒരു പാര്‍ട്ടി നടത്തുക

നിങ്ങള്‍ക്ക് പുതുവര്‍ഷത്തിന് പാര്‍ട്ടി വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും കൂട്ടി ഒരു കിടിലന്‍ പാര്‍ട്ടി നടത്തുക.സ്ട്രീമറുകള്‍, ബലൂണുകള്‍, മറ്റ് ഉത്സവ അലങ്കാരങ്ങള്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വീട് അലങ്കരിക്കുക. ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിച്ച് ടേബിള്‍ ഒരുക്കുക. എന്നിങ്ങനെ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന തരത്തില്‍ പുതുവര്‍ഷത്തെ ആഘോഷിക്കു. എല്ലാവരുടേയും ആഗ്രഹവും സന്തോഷവും പരിഗണിച്ചുള്ള പുതുവര്‍ഷം തന്നെയാണ് എന്തിലും ഏതിലും മുന്നില്‍. കൂടാതെ വീട്ടില്‍ തന്നെ ഗെയിമുകളും മറ്റും ആസൂത്രണം ചെയ്യാവുന്നതാണ്.

അത്താഴത്തിന് പുറത്ത് പോകുക

ഇനി നിങ്ങള്‍ക്ക് പാര്‍ട്ടി നടത്താന്‍ പറ്റില്ലെന്നുണ്ടെങ്കില്‍ നമ്മുടെ കുടുംബത്തോടൊപ്പം പുറത്ത് പോവുകയും ഒരു പ്രത്യേക അത്താഴമോ വീട്ടില്‍ ഒരു ഫാന്‍സി ഡിന്നര്‍ പാര്‍ട്ടിയോ ഒരുക്കാം. ഇതും നിങ്ങളുടെ പുതുവര്‍ഷത്തെ സാധാരണത്തേതില്‍ നിന്ന് വ്യത്യസ്തമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കുറച്ച് കൂടി ആര്‍ഭാടമാക്കണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം സുഹൃത്തുക്കളുടെ കുടുംബത്തെക്കൂടി കൂട്ടുക. അങ്ങനെ ഈ ദിനം അവിസ്മരണീയമായി മാറ്റാം.

New Year 2023

പടക്കങ്ങള്‍ പൊട്ടിക്കാം

പുതുവര്‍ഷത്തിന് പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷിക്കുന്നത് ഈ അടുത്ത കാലത്തായി പലരും ചെയ്യുന്ന ഒരു പരിപാടിയാണ്. വിഷുവിനും ദീപാവലിക്കും ഇത് നമ്മള്‍ കുടുംബത്തോടൊപ്പം അല്ലേ ചെയ്യുന്നത്. എന്നാല്‍ പിന്നെ ന്യൂ ഇയറിന് ആയാല്‍ എന്താ. അതിന് നിങ്ങള്‍ക്ക് വീട്ടില്‍ മുറ്റത്ത് വിശാലമായ സ്ഥലം തിരഞ്ഞെടുക്കാം. കുട്ടികളെ അല്‍പം സുരക്ഷിതരായി മാറ്റി നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. എന്നിട്ട് പടക്കങ്ങള്‍ പൊട്ടിക്കാന്‍ ആരംഭിക്കാം. ഇനി നിങ്ങള്‍ക്ക് ഇതിന് സാധിച്ചില്ലെങ്കില്‍ ലൈവ് സ്ട്രീമിംങ് നടത്തി വീട്ടില്‍ തന്നെ പടക്കം പൊട്ടിക്കുന്നത് കാണാനും സാധിക്കും.

ഒരു സിനിമാ മാരത്തണ്‍ നടത്തുക

നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വീട്ടില്‍ ഇരുന്ന് തന്നെ നിങ്ങള്‍ക്ക് നല്ല സിനിമാ മാരത്തണ്‍ പോലുള്ള ഗെയിമുകള്‍ ആസൂത്രണം ചെയ്യാവുന്നതാണ്. ഇതിന് വേണ്ടി നിങ്ങള്‍ക്ക് കൃത്യമായി പ്ലാന്‍ ചെയ്യാവുന്നതാണ്. മാത്രമല്ല വളരെയധികം സന്തോഷം നിറക്കുന്ന നിമിഷങ്ങള്‍ നിങ്ങള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കുകയും ചെയ്യാം. ജീവിതത്തില്‍ വളരെയധികം സന്തോഷം എന്നത് എപ്പോഴും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക എന്നത് തന്നെയായിരിക്കും.

ഗെയിമുകള്‍ കളിക്കുക

നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വൈകുന്നേരം ബോര്‍ഡ് ഗെയിമുകള്‍, കാര്‍ഡ് ഗെയിമുകള്‍ അല്ലെങ്കില്‍ വീഡിയോ ഗെയിമുകള്‍ എന്നിവക്ക് വേണ്ടി സമയം കണ്ടെത്താവുന്നതാണ്. നിങ്ങള്‍ക്ക് ഒരു ഗെയിം ന്യൂഇയര്‍ രാത്രിയില്‍ പ്ലാന്‍ ചെയ്യാവുന്നതാണ്. ഇതിന് നിങ്ങളുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും എല്ലാം ഒരുമിച്ച് ചേര്‍ക്കുകയും ചെയ്യാം.

നൃത്തം ചെയ്യുക

New Year 2023

ഇനി നിങ്ങള്‍ക്ക് പുറത്ത് പോണം ആഘോഷിക്കണം എന്നുണ്ടെങ്കില്‍ കുടുംബത്തോടൊപ്പം തന്നെ പുറത്ത് പോവുന്നതിന് ശ്രദ്ധിക്കുക. ഒരു ഡാന്‍സ് പാര്‍ട്ടിയിലോ ക്ലബ്ബിലോ പങ്കെടുത്ത് ഡാന്‍സ് ഫ്‌ലോറില്‍ പുതുവര്‍ഷം ആഘോഷമാക്കാം. നിങ്ങളുടെ പ്രിയപ്പെട്ട ട്യൂണുകളുടെ പ്ലേലിസ്റ്റും രസകരമായ ചില പാര്‍ട്ടി ലൈറ്റുകളും എല്ലാം കൊണ്ടും ഇനി വേണമെങ്കില്‍ വീട്ടിലും നിങ്ങള്‍ക്ക് നല്ല കിടിലന്‍ ഡാന്‍സ് പാര്‍ട്ടി സംഘടിപ്പിക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം ക്ഷണിച്ച് കൊണ്ട് തന്നെ.

ഒരു ട്രിപ്പ് പോകുക

യാത്ര പോവുക എന്നത് ഏറ്റവും മികച്ച ഒരു ഓപ്ഷനാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്നതിന് അവരേയും കൂട്ടി നല്ലൊരു യാത്ര പ്ലാന്‍ ചെയ്യാം. ഒരു സ്‌കീ വെക്കേഷന്‍, ഒരു ബീച്ച് ഗെറ്റ്അവേ, അല്ലെങ്കില്‍ ഒരു സിറ്റി ബ്രേക്ക് എന്നിങ്ങനെ ഡെസ്റ്റിനേഷന്‍ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍, ഒരു ഫാംഹൗസ് എടുത്ത് അവിടേയും പുതുവര്‍ഷം ആഘോഷിക്കാം. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പുതുവത്സരാഘോഷം എങ്ങനെ ആഘോഷിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്താലും ശ്രദ്ധിക്കേണ്ടത് ഏത് ആഘോഷത്തിലും അവരേയും ചേര്‍ക്കുക എന്നതാണ്.

പുതുവര്‍ഷം ആഘോഷിക്കാന്‍ തുടങ്ങും മുന്‍പ് ശ്രദ്ധിക്കൂപുതുവര്‍ഷം ആഘോഷിക്കാന്‍ തുടങ്ങും മുന്‍പ് ശ്രദ്ധിക്കൂ

 2023-ല്‍ ലോട്ടറി യോഗമോ? ഈ നമ്പറുകള്‍ നോക്കിയെടുക്കാം: ഭാഗ്യനമ്പറുകള്‍ ഇതാ 2023-ല്‍ ലോട്ടറി യോഗമോ? ഈ നമ്പറുകള്‍ നോക്കിയെടുക്കാം: ഭാഗ്യനമ്പറുകള്‍ ഇതാ

English summary

New Year 2023: How To Celebrate New Year At Home With Family

Here in this article we are sharing a new year note. How to celebrate new year at home with family in malayalam.
Story first published: Saturday, December 31, 2022, 20:55 [IST]
X
Desktop Bottom Promotion