For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗരുഡപുരാണം പറയുന്നു; ജീവന്‍ അപകടത്തിലായേക്കാം, ഈ 4 കാര്യങ്ങളെ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കരുത്

|
Never Trust These Four Things In Your Life According To Garuda Purana in Malayalam

സനാതന ധര്‍മ്മത്തില്‍ ഗരുഡപുരാണത്തെ മഹാപുരാണമായി കണക്കാക്കപ്പെടുന്നു. ഈ പുരാണത്തില്‍ മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെയും ശ്രീ ഹരി വിഷ്ണുവിന്റെയും സംഭാഷണത്തിലൂടെ ശരിയായ ജീവിതരീതി, പുണ്യം, ഭക്തി, ശാന്തത, യാഗം, തപസ്സ് മുതലായവയുടെ പ്രാധാന്യത്തെക്കുറിച്ചാണ് വിവരിക്കുന്നത്. ഗരുഡപുരാണത്തില്‍ ജീവിതവും മരണവും മരണാനന്തര കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.

Most read: സൂര്യനും ശുക്രനും വൃശ്ചികം രാശിയില്‍ വരുത്തും യുതിയോഗം; ഈ 3 രാശിക്കാര്‍ കരുതിയിരിക്കണംMost read: സൂര്യനും ശുക്രനും വൃശ്ചികം രാശിയില്‍ വരുത്തും യുതിയോഗം; ഈ 3 രാശിക്കാര്‍ കരുതിയിരിക്കണം

പാപ-പുണ്യത്തെ നിര്‍ണയിക്കുകയും മരണശേഷം അയാള്‍ക്ക് കിട്ടുന്ന ശിക്ഷയെക്കുറിച്ചും അടുത്ത ജന്മത്തിലെ ജനനത്തെക്കുറിച്ചും വരെ ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. അത്തരത്തില്‍, ജീവിതത്തില്‍ ചില വ്യക്തികളെയും കാര്യങ്ങളെയും വിശ്വസിക്കരുതെന്നും ഈ പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണം പറയുന്ന, ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലാത്ത ആളുകളെയും കാര്യങ്ങളെയും കുറിച്ച് അറിയാന്‍ ലേഖനം വായിക്കൂ.

ഉന്നതസ്ഥാനം വഹിക്കുന്നവര്‍

ഗരുഡപുരാണം അനുസരിച്ച്, ഒരാള്‍ ഒരിക്കലും ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തികളെ വിശ്വസിക്കരുത്. അതായത്, തന്നേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന ആളുകളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നത് ഒഴിവാക്കണം. ഇത്തരം ആളുകളോട് നിങ്ങളുടെ രഹസ്യങ്ങള്‍ ഒരിക്കലും പറയരുത്. കാരണം സമയം വരുമ്പോള്‍, അവര്‍ നിങ്ങളുടെ വാക്കുകള്‍ അവരുടെ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചേക്കാം. അതിനാല്‍ പേടിച്ച് ജീവിക്കുന്നതിനേക്കാള്‍ നല്ലത് അവരോട് ഒന്നും പറയാതിരിക്കുന്നതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ എപ്പോഴും അകലം പാലിക്കുക.

Most read: ശുക്രന്റെ ഉദയം; അഷ്ടലക്ഷ്മി രാജയോഗം; ഈ 3 രാശിക്ക് സൗഭാഗ്യഫലങ്ങള്‍Most read: ശുക്രന്റെ ഉദയം; അഷ്ടലക്ഷ്മി രാജയോഗം; ഈ 3 രാശിക്ക് സൗഭാഗ്യഫലങ്ങള്‍

തീ

തീയെ ഒരിക്കലും വിശ്വസിക്കരുത്. കാരണം ഏത് നിമിഷവും ഒരു തീപ്പൊരിയില്‍ നിന്ന് ഭയാനകമായ അഗ്നി രൂപപ്പെട്ടേക്കാം. ഇതുമൂലം ജീവനും സ്വത്തിനും നാശം സംഭവിച്ചേക്കാം. അതിനാല്‍ കൃത്യസമയത്ത് തീ നിയന്ത്രണവിധേയമാക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലെങ്കില്‍, അഗ്‌നി അതിന്റെ ഭയാനകമായ രൂപത്തില്‍ സര്‍വ്വതും നശിപ്പിക്കും.

Most read: മീനം രാശിയില്‍ വ്യാഴം നേര്‍രേഖയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

പാമ്പ്

വിഷം ഉള്ളതായാലും ഇല്ലെങ്കിലും പാമ്പിനെ എപ്പോഴും നിങ്ങള്‍ ഭയക്കണം. കാരണം അത് നിങ്ങളുടെ മരണത്തിന് വരെ കാരണമായേക്കാം. അതുകൊണ്ട് തന്നെ എവിടെയെങ്കിലും നിങ്ങള്‍ പാമ്പിനെ കണ്ടാല്‍ കരുതലോടെ നടക്കുക.

ശത്രുവിന്റെ സേവകന്‍

നിങ്ങളുടെ ശത്രുവിന്റെ സേവകനെ ഒരിക്കലും വിശ്വസിക്കരുത്. പുരാണത്തില്‍ ഇതിന് തെളിവായി നിരവധി കഥകളുണ്ട്. നിങ്ങള്‍ നിങ്ങളുടെ ശത്രുവിന്റെ ദാസനെ വിശ്വസിച്ച് എന്തെങ്കിലും അവരോട് പറയുന്നുവെങ്കില്‍, അവര്‍ എല്ലാ രഹസ്യങ്ങളും നിങ്ങളുടെ ശത്രുവിന്റെ അടുത്തെത്തിക്കും. അതിനാല്‍ നിങ്ങളുടെ സ്വകാര്യ രഹസ്യങ്ങള്‍ എപ്പോഴും ശത്രുക്കളുടെ സേവകരില്‍ നിന്ന് മറച്ചുവെക്കുക.

 Most read: 2023ല്‍ ആണുബോംബ് ആക്രമണം, അന്യഗ്രഹജീവികളുടെ വരവ്‌; ബാംബ വാംഗയുടെ പ്രവചനങ്ങള്‍ Most read: 2023ല്‍ ആണുബോംബ് ആക്രമണം, അന്യഗ്രഹജീവികളുടെ വരവ്‌; ബാംബ വാംഗയുടെ പ്രവചനങ്ങള്‍

English summary

Never Trust These Four Things In Your Life According To Garuda Purana in Malayalam

Garuda Purana has been considered as Mahapurana in Sanatan Dharma. It says that never trust these four things in your Life. Because it can prove to be dangerous in the coming times. Read on.
Story first published: Thursday, November 17, 2022, 16:27 [IST]
X
Desktop Bottom Promotion