Just In
Don't Miss
- Sports
നിനക്ക് അതിനു കഴിഞ്ഞാല് അഭിമാനം! ഉപദേശം ഒന്നു മാത്രം- ഗില്ലിനോട് ഹര്ഭജന്
- Automobiles
ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്സ് ഗൂർഖ വിപണിയിലേക്ക്
- Finance
സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേയ്ക്ക്, ബാങ്ക്, മെറ്റൽ ഓഹരികൾക്ക് ഇടിവ്
- News
പിസി ചാക്കോയും ഇടത് സ്വതന്ത്രനായേക്കും, സിപിഎം ലക്ഷ്യം ഇങ്ങനെ, കോണ്ഗ്രസില് കൂറുമാറ്റം!!
- Movies
സിനിമ കുറച്ച് സീരിയസ്സായി ചിന്തിച്ച് തുടങ്ങിയപ്പോഴേയ്ക്കും അത് കൈയ്യിൽ നിന്ന് പോയി, തുറന്നുപറഞ്ഞ് രാധിക
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള് അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജനുവരി മാസം ഇവർ അല്‍പം നെഗറ്റീവ് ആണ്
ജനുവരി മാസത്തിൽ ജനിച്ചവർക്ക് എന്തൊക്കെ സ്വഭാവ സവിശേഷതകൾ ഉണ്ട് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. എന്നാൽ നല്ല സ്വഭാവം മാത്രമല്ല ചില ചീത്ത സ്വഭാവങ്ങളും ജനുവരി മാസത്തിൽ ജനിച്ചവർക്ക് ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇവരെ ബാധിക്കുന്ന ചില മോശം സ്വഭാവങ്ങൾ എന്ന് നമുക്ക് നോക്കാം.
Most read:വെളുത്തുള്ളി ഒറ്റമൂലി; ചെവിയും പോയി ദുർഗന്ധവും
ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് വേണം ഇവരോട് ഇടപെടുന്നതിന്. അല്ലെങ്കിൽ വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവത്തിലായിരിക്കും ഇവർ പെരുമാറുന്നതും. അതുകൊണ്ട് തന്നെ എന്തൊക്കെയാണ് ജനുവരി മാസക്കാരുടെ മോശം സ്വഭാവങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് മനസ്സിൽ വെച്ച് പെരുമാറുന്നതിന് വേണം ശ്രദ്ധിക്കാൻ. കൂടുതൽ അറിയാൻ വായിക്കൂ

നേതാവിനെപ്പോലെ
എപ്പോഴും ഒരു വലിയ നേതാവിനെപ്പോലെയാണ് ഇവർ പെരുമാറുന്നത്. അതുകൊണ്ട് തന്നെ ഇവരോട് അടുത്ത് പെരുമാറുന്നതിന് പലർക്കും സാധിക്കില്ല. മനസ്സിനോട് അടുത്ത് നിൽക്കുന്നവരോട് പോലും പലപ്പോഴും ഇവർ തന്നിഷ്ടത്തോടെ പെരുമാറുന്ന ഒരു നേതാവിനെപ്പോലെയാണ് പെരുമാറുക. എപ്പോഴും ഏത് കാര്യത്തിനും പെർഫക്റ്റ് ആവുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് പലപ്പോഴും ബോസിനെ പോലെ പെരുമാറുന്നതിന് ഇവരെ പ്രലോഭിപ്പിക്കുന്നു,

പെട്ടെന്ന് വികാരം കൊള്ളുന്നവർ
പെട്ടെന്ന് വികാരം കൊള്ളുന്നവരായിരിക്കും ജനുവരിയിൽ ജനിച്ചവർ. ദേഷ്യമായാലും സങ്കടമായാലും സന്തോഷമായാലും പെട്ടെന്ന് പ്രകടിപ്പിക്കുന്നവരായിരിക്കും. പലപ്പോഴും സങ്കടം വരുന്ന കാര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഇവർക്ക് അറിയുകയില്ല. അത് ഇവരെ കൂടുതല്‍ വിഷമത്തിലാക്കുകയാണ് ചെയ്യുന്നത്. ഓരോ അവസ്ഥയിലും നിങ്ങളുടെ മാനസികാവസ്ഥക്ക് അനുസരിച്ചായിരിക്കും പെരുമാറുന്നതും. ഇത് പലപ്പോഴും സുഹൃത്തുക്കളെ നിങ്ങളിൽ നിന്നും അകറ്റുന്നതിന് കാരണമാകുന്നുണ്ട്.

ഡിപ്രഷന്‍റെ ഇര
നിങ്ങൾ ഡിപ്രഷന്‍റെ ഇരകളാണ് എന്ന കാര്യത്തിലും സംശയം വേണ്ട . ജനുവരി മാസത്തിൽ ജനിച്ചവരെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് എന്തായാലും ഡിപ്രഷൻ തന്നെയാണ്. ചെറിയ കാര്യങ്ങൾക്ക് പോലും കടുത്ത സമ്മർദ്ദം അനുഭവിക്കുന്നവരാവും ഇവർ. അതുകൊണ്ട് തന്നെ ഇവരെ അൽപം സൂക്ഷിച്ച് തന്നെ കൈകാര്യം ചെയ്യേണ്ടതായിരിക്കും. അല്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ പോവുന്നതിനുള്ള സാധ്യതയുണ്ട്.

പെട്ടെന്നുള്ള മൂഡ് മാറ്റം
പെട്ടെന്നുള്ള മൂഡ് മാറ്റം പലപ്പോഴും നിങ്ങളുടെ ജന്മനാ ഉള്ള സ്വഭാവമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ഇവരെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. എപ്പോൾ എങ്ങനെ പ്രതികരിക്കും എന്ന കാര്യം പലപ്പോഴും ഇവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. വളരെയധികം വൈകാരികമായി ചിന്തിക്കുന്നവരായിരിക്കും ഇവർ.അതുകൊണ്ട് തന്നെ ഇവരുടെ പെട്ടെന്നുള്ള മൂഡ് മാറ്റം നിങ്ങളെ എങ്ങനെയെല്ലാം ബാധിക്കുമെന്നത് ഇവർ ചിന്തിക്കുന്നില്ല.

സുഹൃത്തുക്കളില്ലാത്തവർ
സുഹൃത്തുക്കൾ ഇല്ലാത്തവരായിരിക്കും ഇവർ. എത്രയൊക്കെ ശ്രദ്ധിച്ചാലും സുഹൃത്തുക്കളെ ഉണ്ടാക്കുന്ന കാര്യത്തിൽ ഇവർ പുറകിലോട്ട് തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യം അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇവരോട് കൂട്ടു കൂടാൻ പോവുന്നവർ അൽപം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ സുഹൃത്തുക്കളുടെ കാര്യത്തിൽ ഇവർ എപ്പോഴും ഒറ്റപ്പെട്ട് നിൽക്കുന്നവരായിരിക്കും.

മറ്റുള്ളവരോട് പെരുമാറ്റം
മറ്റുള്ളവരോടുള്ള പെരുമാറ്റവും അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ജനുവരി മാസത്തിൽ ജ നിച്ചവർ അക്കാര്യത്തിൽ അൽപം പുറകില്‍ തന്നെയായിരിക്കും. പലപ്പോഴും ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഉള്ളത് പോലും കൈയ്യിൽ നിന്ന് പോവും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് മറ്റുള്ളവരോട് പെരുമാറുന്നതിൽ നിന്ന് അധികം പ്രതീക്ഷകൾ മറ്റുള്ളവര്‍ വെക്കേണ്ടതില്ല.

വിവാഹ ജീവിതത്തിൽ പരാജയം
ജനുവരി മാസത്തിൽ ജനിച്ചവർക്ക് വിവാഹ ജീവിതത്തില്‍ പരാജയപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കാരണം മുകളില്‍ പറഞ്ഞ സ്വഭാവങ്ങൾ ഉള്ളവരാണെങ്കില്‍ അൽപം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ജനുവരി മാസത്തിൽ ജനിച്ചവർ വിവാഹത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള അഡ്ജസ്റ്റ്മെന്‍റുകൾക്ക് വിധേയമാവേണ്ടതായി വരുന്നുണ്ട്.

മറ്റുള്ളവരെ മനസ്സിലാക്കാത്തവർ
മറ്റുള്ളവരെ മനസ്സിലാക്കാൻ പറ്റാത്തവരായിരിക്കും ഇവർ. ജനുവരി മാസത്തിൽ ജനിച്ചവർക്ക് പല വിധത്തിലുള്ള കാര്യങ്ങൾ ഇത്തരത്തിൽ വെല്ലുവിളിയായി മാറുന്നുണ്ട്. മറ്റുള്ളവരെ മനസ്സിലാക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഓരോ അവസ്ഥയിലും വളരെയധികം ശ്രദ്ധയോടെ വേണം ഇവരെ കൈകാര്യം ചെയ്യുന്നതിന്.