For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനികരും മനസലിവുള്ളവരും; ഏകാദശി നാളില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകള്‍

|
Nature And Personalities Of People Born On Ekadashi Tithi in Malayalam

ഹിന്ദുമത വിശ്വാസപ്രകാരം ഒരു വ്യക്തിയുടെ രാശി തീരുമാനിക്കുന്നത് അവന്റെ ജനന സമയം, തീയതി, സ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ്. ഇത്തരത്തില്‍ അവരുടെ സ്വഭാവവും അറിയാന്‍ കഴിയും. ഒരു വ്യക്തിയുടെ സ്വഭാവവും വ്യക്തിത്വവും ജനനത്തീയതിയുടെ അടിസ്ഥാനത്തില്‍ അറിയാന്‍ കഴിയും. ഒരു വ്യക്തിയുടെ ജനന സമയത്ത്, ദിവസത്തിനും നക്ഷത്രത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ഇതിന്റെ ഫലം ആ വ്യക്തിയുടെ സ്വഭാവത്തിലും പ്രതിഫലിക്കും.

Most read: പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള ശക്തി; പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാലുള്ള നേട്ടങ്ങള്‍Most read: പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള ശക്തി; പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാലുള്ള നേട്ടങ്ങള്‍

ഒരു മാസത്തില്‍ രണ്ട് ഏകാദശി തിഥികള്‍ ഉണ്ട്. ഒന്ന് ശുക്ല പക്ഷത്തിലും രണ്ടാമത്തേത് കൃഷ്ണപക്ഷത്തിലും. ഈ ദിവസത്തിന് മതപരമായ പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിനെ ആരാധിക്കാന്‍ ഉത്തമ ദിവസമാണ് ഏകാദശി നാള്‍ എന്ന് പറയപ്പെടുന്നു. ഏകാദശി ദിനത്തില്‍ ജനിച്ചവരുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഏകാദശി ദിനത്തില്‍ ജനിക്കുന്നവരുടെ പ്രത്യേകതകള്‍

ഏകാദശി ദിനത്തില്‍ ജനിച്ച ആളുകള്‍ ഭാഗ്യവാന്മാരായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ ജനിച്ച ആളുകള്‍ വളരെ ധനികരും നിയമങ്ങള്‍ അനുസരിക്കുന്നവരുമായി ജീവിക്കും. ഇത് മാത്രമല്ല, ഇത്തരം ആളുകള്‍ തങ്ങളുടെ പൂര്‍വ്വികരുടെ സമ്പത്തും അന്തസ്സും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമായിരിക്കും. ഈ ദിവസം ജനിച്ച ആളുകളുടെ ചിന്തകള്‍ വളരെ ശുദ്ധമായിരിക്കും. അവര്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളോട് വളരെയേറെ അടുപ്പമുണ്ടായിരിക്കും.

Most read: ശുക്രന്റെ ഉദയം; ഈ രാശിക്കാര്‍ക്ക് ശുക്രനുദിക്കും, ഭാഗ്യദിനങ്ങള്‍ മുന്നില്‍Most read: ശുക്രന്റെ ഉദയം; ഈ രാശിക്കാര്‍ക്ക് ശുക്രനുദിക്കും, ഭാഗ്യദിനങ്ങള്‍ മുന്നില്‍

ഏകാദശി ദിനത്തില്‍ ജനിക്കുന്നവരുടെ പ്രത്യേകതകള്‍

നിര്‍ജ്ജല ഏകാദശി, മോഹിനി ഏകാദശി, ദേവശയനി ഏകാദശി തുടങ്ങി നിരവധി സുപ്രധാന ഏകാദശികളുണ്ട്. അവയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഏകാദശി ദിനത്തില്‍ ജനിച്ച ആളുകള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നവരാണ്. ഇത്തരം ആളുകള്‍ സംസാരത്തില്‍ പരുഷമായിരിക്കാമെങ്കിലും മനസുകൊണ്ട് സ്‌നേഹമുള്ളവരായിരിക്കും. ആരുടെയും സങ്കടം കാണുമ്പോള്‍ മനസ് പെട്ടെന്ന് അലിയുന്നവരായിരിക്കും. ഏകാദശിയില്‍ ജനിച്ച വ്യക്തികള്‍ അമിതമായ നേട്ടങ്ങള്‍ കൊതിക്കുന്നില്ല. അവര്‍ അവര്‍ക്കുള്ളതുകൊണ്ട് തൃപ്തരായി ജീവിക്കുന്നവരാണ്.

Most read: സാമ്പത്തിക വര്‍ഷഫലം; 12 രാശിക്കും 2023ല്‍ സാമ്പത്തിക സ്ഥിതി; ഉയര്‍ച്ചയും തളര്‍ച്ചയുംMost read: സാമ്പത്തിക വര്‍ഷഫലം; 12 രാശിക്കും 2023ല്‍ സാമ്പത്തിക സ്ഥിതി; ഉയര്‍ച്ചയും തളര്‍ച്ചയും

ഏകാദശി ദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ഏകാദശി നാളില്‍ ചോറ് കഴിക്കുന്നത് നിഷിദ്ധമാണ്. ഈ ദിവസം തെറ്റായ കാര്യങ്ങള്‍ സംസാരിക്കുന്നതും നിഷിദ്ധമാണ്. ഇതിനു പുറമെ ഏകാദശി നാളില്‍ ഒരിക്കലും ദേഷ്യപ്പെടരുത്. ആരുമായും മാനസികമായും ശാരീരികമായും ഉപദ്രവിക്കരുത്. ഏകാദശി നാളില്‍ മദ്യപാനവും മാംസാഹാരവും കഴിക്കരുത്. ഈ ദിവസം കള്ളം പറയുന്നതും ഒഴിവാക്കണം. ഏകാദശി ദിനത്തില്‍ ആരെയും കുറ്റപ്പെടുത്തരുത്. ഏകാദശി നാളില്‍ മഹാവിഷ്ണുവിനെ ആരാധിക്കണം. ഇതുകൂടാതെ, ഈ ദിവസം രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നത് വളരെ ഐശ്വര്യമായ ഫലങ്ങള്‍ നല്‍കും. ഏകാദശി നാളില്‍ വെറ്റില കഴിക്കാന്‍ പാടില്ല. സൂര്യോദയത്തിന് മുമ്പ് കുളിച്ച് മഹാവിഷ്ണുവിന്റെ മന്ത്രങ്ങള്‍ ജപിക്കുന്നത് വളരെ നല്ലതാണ്.

Most read: സമ്പൂര്‍ണ ന്യൂമറോളജി ഫലം; സംഖ്യാശാസ്ത്രം പ്രകാരം 2023ല്‍ നിങ്ങളുടെ ഭാവിഫലംMost read: സമ്പൂര്‍ണ ന്യൂമറോളജി ഫലം; സംഖ്യാശാസ്ത്രം പ്രകാരം 2023ല്‍ നിങ്ങളുടെ ഭാവിഫലം

ഏകാദശി നാളില്‍ ഇത് ചെയ്യണം

എല്ലാ വ്രതങ്ങളിലും വച്ച് ഏകാദശി വ്രതം വളരെ പ്രധാനമാണ്. ഈ ദിവസം ദാനകര്‍മ്മം നടത്തുന്നതിന്റെ പ്രത്യേക പ്രാധാന്യം പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ ദിവസം മഞ്ഞനിറമുള്ള വസ്തുക്കള്‍ ദാനം ചെയ്യുന്നത് വീട്ടില്‍ ഐശ്വര്യം കൊണ്ടുവരും. ഇതോടൊപ്പം മഹാവിഷ്ണുവിന്റെ കൃപയും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിന് മഞ്ഞ പൂക്കള്‍, പഴങ്ങള്‍, വസ്ത്രങ്ങള്‍, ധാന്യങ്ങള്‍ മുതലായവ സമര്‍പ്പിക്കുക. ഇത് ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ സഹായിക്കുന്നു.

English summary

Nature And Personalities Of People Born On Ekadashi Tithi in Malayalam

Here are the personality traits of people born on ekadashi. Take a look.
Story first published: Friday, November 25, 2022, 14:05 [IST]
X
Desktop Bottom Promotion