For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവാക്കളേ മുന്നോട്ട്; ഇന്ന് ദേശീയ യുവജനദിനം

|

''മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. അല്ലാത്തവര്‍ മരിച്ചവരാണ്.'' - സ്വാമി വിവേകാനന്ദന്‍

ഭാരതീയ നവോത്ഥാനത്തിന് പുതുജീവന്‍ നല്‍കിയ തത്വചിന്തകനും ആത്മീയാചാര്യനുമായിരുന്ന സ്വാമി വിവേകാനന്ദന്റെ 158ാം ജന്‍മവാര്‍ഷികം രാജ്യം ഇന്ന് കൊണ്ടാടുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ജനുവരി 12 ന് ദേശീയ യുവജന ദിനമായി ആചരിക്കുന്നു.

Most read: എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെ

ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായിരുന്ന അദ്ദേഹം ഇന്ത്യയില്‍ ഹിന്ദുമതത്തിന്റെ പുനരുജ്ജീവനത്തില്‍ പ്രധാന പങ്കുവഹിച്ചു. ആത്മീയ നേതാവെന്നതിലുപരി വിവേകാനന്ദനെ ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായി കണക്കാക്കുന്നു. ദേശീയ യുവജന ദിനത്തെ സംബന്ധിച്ചുള്ള ചരിത്രവും പ്രാധാന്യവും അറിയാന്‍ ലേഖനം വായിക്കൂ.

ദേശീയ യുവജന ദിനത്തിന്റെ ചരിത്രം

ദേശീയ യുവജന ദിനത്തിന്റെ ചരിത്രം

1863 ജനുവരി 12 ന് കൊല്‍ക്കത്തയിലാണ് സ്വാമി വിവേകാനന്ദന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ വ്യക്തിത്വം 19-ാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിലും ഇന്ത്യയിലും അമേരിക്കയിലും ശ്രദ്ധ പിടിച്ചുപറ്റി. വേദാന്ത, യോഗ തുടങ്ങിയ ഇന്ത്യന്‍ തത്വശാസ്ത്രങ്ങള്‍ പാശ്ചാത്യലോകത്ത് പ്രചരിപ്പിക്കുകയും 19 ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹിന്ദുത്വത്തെ ലോകത്തിലെ പ്രധാന മതങ്ങളില്‍ ഒന്നാക്കി മാറ്റുന്ന തരത്തില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്ത പ്രധാനികളില്‍ ഒരാളായിരുന്നു അദ്ദേഹം.

ദേശീയ യുവജന ദിനത്തിന്റെ പ്രാധാന്യം

ദേശീയ യുവജന ദിനത്തിന്റെ പ്രാധാന്യം

നരേന്ദ്രനാഥ ദത്ത് എന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ യഥാര്‍ത്ഥ നാമം. 1893-ല്‍ ചിക്കാഗോയിലെ പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജിയന്‍സ് എന്ന പ്രഭാഷണമാണ് അദ്ദേഹത്തെ ലോകത്തിനു മുന്നില്‍ത്തന്നെ പ്രശസ്തനാക്കിയത്. 'ചിക്കാഗോ പ്രസംഗം' എന്ന പേരില്‍ പിന്നീടത് പ്രശസ്തമായി. ചിക്കാഗോയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിച്ചത് വിവേകാനന്ദനായിരുന്നു. പൗരസ്ത്യ, പാശ്ചാത്യ സംസ്‌കാരങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ജ്ഞാനത്തോടൊപ്പം ഉജ്ജ്വലമായ സംഭാഷണചാതുരിയും വിശാലമായ മാനുഷിക മൂല്യങ്ങളും ഒത്തുചേര്‍ന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം പാശ്ചാത്യര്‍ക്ക് പുതിയൊരു ആകര്‍ഷണീയതയായി മാറി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ യുവാക്കള്‍ക്ക് പ്രചോദനമായി മാറി.

Most read: ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്

യുവാക്കളുടെ പ്രാധാന്യം

യുവാക്കളുടെ പ്രാധാന്യം

യുവാക്കള്‍ അവരുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് അവര്‍ ആഗ്രഹിക്കുന്നതെന്തും നേടണമെന്ന് വിവേകാനന്ദന്‍ ആഗ്രഹിച്ചു. ലോകത്തെ വിജയിപ്പിക്കാനുള്ള ഏറ്റവും നല്ല ആയുധങ്ങള്‍ സമാധാനവും വിദ്യാഭ്യാസവുമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു.

ചിക്കാഗോ പ്രസംഗം

ചിക്കാഗോ പ്രസംഗം

1893 സെപ്റ്റംബര്‍ 11 നാണ് ലോകം സ്വാമി വിവേകാനന്ദനെ ശ്രദ്ധിച്ചു തുടങ്ങിയത്. ലോകത്തിന്റെ ഹൃദയം തൊട്ടത് ഒരേയോരു സംബോധന കൊണ്ടും, 'അമേരിക്കയിലെ സഹോദരീ സഹോദരന്‍മാരേ'.. ലോകത്തിന് മുന്നില്‍ ഇന്ത്യയെക്കുറിച്ചുള്ള ധാരണകള്‍ മാറ്റിമറിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സാംസ്‌കാരികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഇന്ത്യന്‍ ജനത എന്ന പാശ്ചാത്യലോകത്തിന്റെ ധാരണകളെ തിരുത്തുന്നതായിരുന്നു സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍. യൂറോപ്യന്‍ സൈദ്ധാന്തിക നിലപാടുകള്‍ ഇവിടെ ചെയ്യപ്പെട്ടു. കൊളോണിയലിസം മുന്നോട്ടുവച്ച സാംസ്‌കാരിക സമ്പന്നതാബോധത്തെ മാറ്റിമറിക്കാന്‍ ചിക്കാഗോ പ്രസംഗത്തിലൂടെ വിവേകാനന്ദന് സാധിച്ചു. ആ വിശ്വപ്രസിദ്ധമായ പ്രസംഗം നടത്തുമ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും 30 വയസ്സ്!!

Most read: ജനുവരി 2021; പ്രധാന ഉത്സവങ്ങളും ആഘോഷ ദിനങ്ങളും

ദേശീയ യുവജന ദിനമായി പ്രഖ്യാപിച്ചത്

ദേശീയ യുവജന ദിനമായി പ്രഖ്യാപിച്ചത്

കാല്‍നടയായി ഇന്ത്യ ചുറ്റിക്കണ്ട അദ്ദേഹം, മതമല്ല ഭക്ഷണമാണ് ജനങ്ങള്‍ക്കാവശ്യമെന്ന് പ്രഖ്യാപിച്ചു. 1897ല്‍ ദരിദ്രരുടെ ഉന്നമനവും വിദ്യാഭ്യാസവും ലക്ഷ്യമാക്കി ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചു. 1902 ജൂലൈ 14ന് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം 1984 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജനനത്തീയതി ദേശീയ യുവജന ദിനമായി പ്രഖ്യാപിച്ചു. രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ യുവാക്കളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. അതാണ് മറ്റ് ആത്മീയാചാര്യന്‍മാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി നിര്‍ത്തുന്നതും.

English summary

National Youth Day 2021 | Yuva Diwas | Swami Vivekananda Birthday : Date, History, Significance and Key Facts

Every year Swami Vivekananda's birth date is celebrated as National You Day. Read on the history, significance and key facts about national youth day.
Story first published: Tuesday, January 12, 2021, 10:30 [IST]
X