For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഷ്ട്രഭാഷയുടെ മഹത്വം വിളിച്ചോതി ഇന്ന് 'ഹിന്ദി ദിവസ്'

|

ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും പൈതൃകവും സ്വത്വവുമാണ് സംസ്‌കാരം. അനേകം സംസ്‌കാരങ്ങള്‍ ചേരുന്ന ഇന്ത്യയിലെ പൗരന്മാരാണ് നാം. നമുക്ക് ഒരു സംയോജിത സംസ്‌കാരമുണ്ട്. ഭാഷകളുടെ കാര്യത്തിലും ഇന്ത്യ പിന്നിലല്ല. നിരവധി ഭാഷകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ സംസ്ഥാനങ്ങളെ വിഭജിച്ചതുതന്നെ ഭാഷകളുടെ അടിസ്ഥാനത്തിലാണ്. നമ്മുടെ ദേശീയ ഭാഷയാണ് ഹിന്ദി.

Most read: ലോക പ്രഥമശുശ്രൂഷാ ദിനം; ജീവന്‍ രക്ഷിക്കാന്‍ പ്രഥമ ശുശ്രൂഷയുടെ പങ്ക്Most read: ലോക പ്രഥമശുശ്രൂഷാ ദിനം; ജീവന്‍ രക്ഷിക്കാന്‍ പ്രഥമ ശുശ്രൂഷയുടെ പങ്ക്

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ന് രാജ്യത്തുടനീളം ഹിന്ദി ദിവസ് ആഘോഷിക്കുന്നു. സ്വാതന്ത്ര്യാനന്തരം, രാജ്യത്ത് ഹിന്ദിയുടെ ഉന്നമനത്തിനായി 1949 സെപ്റ്റംബര്‍ 14ന് ഹിന്ദിക്ക് ഔദ്യോഗിക ഭാഷാ പദവി ലഭിച്ചു. 1953 മുതല്‍, രാഷ്ട്രഭാഷാ പ്രചാര സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന്, എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14ന് ഹിന്ദി ദിവസ് ആഘോഷിച്ചുവരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ കൂടിയാണ് ഹിന്ദി. ഹിന്ദി ദിവസിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ വായിച്ചറിയാം.

ഹിന്ദി ദിവസിന്റെ ചരിത്രം

ഹിന്ദി ദിവസിന്റെ ചരിത്രം

1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍, ഒരു ഔദ്യോഗിക ഭാഷ തിരഞ്ഞെടുക്കുന്നത് രാജ്യത്തിന് മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നു. ഇന്ത്യയില്‍ നൂറുകണക്കിന് വ്യത്യസ്ത ഭാഷകളും ഉപഭാഷകളുമുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ദേശീയ ഭാഷയായി ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് വലിയ ചോദ്യമായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷം, ഭരണഘടനാ അസംബ്ലി ദേവനാഗരി ലിപിയില്‍ എഴുതിയ ഹിന്ദിയെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം 17 ലെ ആര്‍ട്ടിക്കിള്‍ 343 (1) രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയും ലിപി ദേവനാഗരിയും ആയിരിക്കണമെന്ന് പറയുന്നു. ഈ ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14ന് ഹിന്ദി ദിവസ് ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചു.

ലോക ഹിന്ദി ദിനവും ദേശീയ ഹിന്ദി ദിനവും

ലോക ഹിന്ദി ദിനവും ദേശീയ ഹിന്ദി ദിനവും

ലോക ഹിന്ദി ദിനം ജനുവരി 10 ന് ലോകമെമ്പാടും ആഘോഷിക്കുന്നു. ആഗോള തലത്തില്‍ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതേസമയം, ദേശീയ ഹിന്ദി ദിനം സെപ്റ്റംബര്‍ 14 ന് ആഘോഷിക്കുന്നു. 1953 സെപ്റ്റംബര്‍ 14നാണ് ഔദ്യോഗികമായി ആദ്യത്തെ ഹിന്ദി ദിനം ആചരിച്ചത്. രാഷ്ട്രഭാഷാ കീര്‍ത്തി പുരസ്‌കാരവും രാഷ്ട്രഭാഷാ ഗൗരവ് പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഈ ദിവസത്തില്‍ നല്‍കപ്പെടുന്നു. രാഷ്ട്രഭാഷ ഗൗരവ് അവാര്‍ഡ് തിരഞ്ഞെടുത്ത ആളുകള്‍ക്ക് നല്‍കുന്നതാണ്. അതേസമയം രാഷ്ട്രഭാഷ കീര്‍ത്തി അവാര്‍ഡ് ഒരു വകുപ്പിനോ കമ്മിറ്റിക്കോ നല്‍കുന്നു.

Most read:പിതൃദോഷം നീക്കാനുള്ള പുണ്യകാലം; പിതൃപക്ഷം 2022 തീയതിയും ആചാരങ്ങളുംMost read:പിതൃദോഷം നീക്കാനുള്ള പുണ്യകാലം; പിതൃപക്ഷം 2022 തീയതിയും ആചാരങ്ങളും

ഹിന്ദി ദിവസിന്റെ പ്രാധാന്യം

ഹിന്ദി ദിവസിന്റെ പ്രാധാന്യം

ഹിന്ദി ഭാഷയുടെ ഉന്നമനത്തിനും ഇന്ത്യയില്‍ ദേശീയ ഭാഷയെ ആദരിക്കുന്നതിനുമായാണ് ഹിന്ദി ദിവസ് ആഘോഷിക്കുന്നത്. ഹിന്ദി ദിവസ് ഒരാഴ്ച മുഴുവന്‍ ആഘോഷിക്കപ്പെടുന്നു. സ്‌കൂളുകള്‍ മുതല്‍ ഓഫീസുകള്‍ വരെ ഈ ദിനം വിവിധ രീതിയില്‍ ആഘോഷിക്കും. ഉപന്യാസ മത്സരം, പ്രസംഗം, കവിത, സെമിനാര്‍, സംവാദം തുടങ്ങിയ മത്സരങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു.

ഹിന്ദി ഒരു ഇന്തോ-യൂറോപ്യന്‍ ഭാഷ

ഹിന്ദി ഒരു ഇന്തോ-യൂറോപ്യന്‍ ഭാഷ

ഹിന്ദി എന്നത് ഹിന്ദുസ്ഥാനിയില്‍ നിന്നും ഉറുദുവിനൊപ്പം ഉരുത്തിരിഞ്ഞ ഒരു ഭാഷയാണ്. ഹിന്ദിയും ഉറുദുവും കാര്യമായ സമാനതകള്‍ പങ്കിടുന്നു, അവ ഇപ്പോഴും ഭാഷാപരമായി ഹിന്ദുസ്ഥാനിയുടെ രണ്ട് വകഭേദങ്ങളായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള 366 ദശലക്ഷം ആളുകള്‍ ഹിന്ദി സംസാരിക്കുന്നു. കൂടുതലും സംസാരിക്കുന്നത് ഇന്ത്യയുടെ വടക്കന്‍ ഭാഗത്താണ്. മൗറീഷ്യസ്, ഫിജി, ഗയാന, സുരിനാം, ട്രിനിഡാഡ് ആന്റ് ടൊബാഗോ, നേപ്പാള്‍ എന്നിവിടങ്ങളിലും ഹിന്ദി സംസാരിക്കുന്നവു. ഹിന്ദി അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും അതിന്റേതായ വ്യതിരിക്തവും സ്വതന്ത്രവുമായ ശബ്ദമുണ്ട്.

English summary

National Hindi Diwas 2022 Date, History, Significance And Why It Is Celebrated in Malayalam

Hindi Diwas is celebrated across the country on 14 September every year. Read on the importance of the day.
Story first published: Wednesday, September 14, 2022, 10:55 [IST]
X
Desktop Bottom Promotion