For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ പെണ്‍കുഞ്ഞും ലോകത്തിന്റെ അഭിമാനം; ഇന്ന് ദേശീയ ബാലികാ ദിനം

|

ഇന്ന് ദേശീയ ബാലികാ ദിനം. ഈ ദിനത്തില്‍ നാം പെണ്‍കുട്ടികളുടെ അവകാശത്തെക്കുറിച്ചും പെണ്‍കുട്ടികള്‍ക്ക് വേണ്ട സംരക്ഷണത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യേണ്ട ദിനം. ഈ ദിനത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ വരുത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് കൂടിയാണ് പറയുന്നത്. പലപ്പോഴും പെണ്‍കുട്ടികളുടെ കാര്യത്തില്‍ പലരും അറിവില്ലായ്മ കൊണ്ടും അവരുടെ കഴിവില്ലായ്മയും ദാരിദ്ര്യവും കൊണ്ട് പല വിധത്തിലുള്ള തെറ്റായ വിശ്വാസങ്ങള്‍ ഇന്നും വെച്ച് പുലര്‍ത്തുന്നുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ചും നമ്മുടെ വളര്‍ന്ന് വരുന്ന പെണ്‍കുട്ടികളെക്കുറിച്ചും എല്ലാവരിലും അവബോധം വളര്‍ത്തുക എന്നതാണ് ദേശീയ ബാലികാ ദിനത്തിന്റെ പ്രധാന ലക്ഷ്യം എന്ന് പറയുന്നത്.

National Girl Child Day 2023

വനിതാ ശിശു വികസന മന്ത്രാലയമാണ് ജനുവരി 24-ന് ദേശീയ ബാലികാ ദിനമായി ആചരിക്കാന്‍ മുന്‍കൈ എടുത്തത്. ഇന്ത്യയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ തന്നെ പ്രാധാന്യവും തുല്യമായ അവസരങ്ങളും നല്‍കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശ്യം. പെണ്‍കുട്ടികള്‍ അവര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം എന്ന് പറയുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും തന്നെയാണ് ഈ ദിനത്തില്‍ പ്രാധാന്യം നല്‍കുന്നത്. പെണ്‍ശിശുഹത്യ വര്‍ദ്ധിച്ച് വരുന്നതിന് എതിരെ പ്രവര്ത്തിക്കുകയും, ലിംഗ അസമത്വം ഒഴിവാക്കുകയും ചെയ്യുക എന്നതും വനിതാ ശിശു വികസന ദിനത്തിന്റെ പ്രത്യേകതയാണ്.

ചരിത്രം ഇപ്രകാരം

വനിതാ ശിശു വികസന മന്ത്രാലയം 2008 ജനുവരു 24-നാണ് ആദ്യമായി ദേശീയ ബാലികാ ദിനം ആചരിച്ചക്. പെണ്‍കുട്ടികള്‍ നേരിടുന്ന പല അസമത്വങ്ങള്‍ക്ക് എതിരേയും പ്രവര്‍ത്തിക്കുക പോരാടുക ബോധവത്കരണം നടത്തുക എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ലക്ഷ്യം. പെണ്‍കുട്ടിയുടെ അവകാശങ്ങളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനത്തില്‍ ഇത്തരം ബോധവത്കരണത്തിന് തുടക്കം കുറിച്ചത്.

പ്രാധാന്യം

National Girl Child Day 2023

ജനുവരി 24-ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുമ്പോള്‍ പല സംസ്ഥാനങ്ങളിലും മാസങ്ങളോ ആഴ്ചകളോ നിലനില്‍ക്കുന്ന ആഘോഷങ്ങളും പദ്ധതികളുമാണ് ആവിഷ്‌കരിക്കപ്പെടുന്നത്. പഞ്ചാബില്‍ ജനുവരി മാസം ബാലികാ മാസമായാണ് ആചരിക്കപ്പെടുന്നത് തന്നെ. അത്രയേറെ പ്രാധാന്യത്തോടെയാണ് ഈ ദിനത്തില്‍ നാം ദേശീയ ബാലികാ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ വളരെയധികം പ്രാധാന്യമുണ്ട് എന്നതിന്റെ പ്രധാന തെളിവാണ് ഈ ദിനത്തിലെ പ്രത്യേകതകള്‍. ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ച് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ജനുവരി 22-ന് ബേട്ടിബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതതി ആരംഭിച്ചിരുന്നു. വളരെയധികം പ്രാധാന്യമാണ് ഇതിന് ലഭിച്ചതും.

ദേശീയ ബാലികാ ദിന ആഘോഷങ്ങള്‍

National Girl Child Day 2023

ദേശീയ ബാലിക ദിന ആഘോഷങ്ങള്‍ അനുസരിച്ച് എല്ലാ വര്‍ഷവും നിരവധി സാസ്‌കാരിക പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഈ ദിനത്തില്‍ നാം വളരെയധികം പ്രാധാന്യം നല്‍കുന്നത് കൊണ്ട് തന്നെയാണ് ഇത്തരം പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതും. ഈ ദിനത്തില്‍ 20 വയസ്സിന് താഴെയുള്ള 75 യുവ വനിതാ വിജയികളെ ഈ ദിനത്തില്‍ എല്ലാ വര്‍ഷവും ആദരിക്കുന്നു. ദേശീയ ബാലികാ ദിനത്തിലാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റത്. 2008 മുതലാണ് ദേശീയ ബാലികാ ദിനമായി ആചരിച്ച് തുടങ്ങിയത്. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന എല്ലാ വിവേചനങ്ങള്‍ക്കും ആണ്‍ പെണ്‍ വേര്‍തിരിവുകള്‍ക്കും എതിരെ പ്രവര്‍ത്തിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുക എന്നത് തന്നെയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ലിംഗ സമത്വവും ആരോഗ്യകരമായ ചുറ്റുപാടും സുരക്ഷിതത്വവും നല്‍കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമ തന്നെയാണ്. അതിനുള്ള ആദ്യത്തെ ചുവട് വെപ്പ് നമ്മുടെ വീടുകളില്‍ നിന്ന് തന്നെ ആരംഭിക്കുകകയും വേണം.

English summary

National Girl Child Day 2023: History And Significance Of This Day In Malayalam

National Girl Child Day is an annual observance observed every year on 24 January. Take a look.
X
Desktop Bottom Promotion