Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?
കാലാവസ്ഥാ വ്യതിയാനങ്ങള് ലോകത്തെമ്പാടും അപൂര്വ്വമായ മാറ്റങ്ങള്ക്ക് വഴിയൊരുക്കികൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും ഇതുവരെ കാണാത്ത മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് വര്ഷമായി അനുഭവപ്പെടുന്നത് എന്നത് സമകാലീന സംഭവങ്ങളില് നിന്ന് വ്യക്തമാണ്. അസാധാരണമായ ചൂട്, വെള്ളപ്പൊക്കം, മഞ്ഞിടിച്ചില്, മേഘവിസ്ഫോടനങ്ങള്, ഉരുള്പൊട്ടല്, പേമാരി, ഭൂകമ്പം, വരള്ച്ച തുടങ്ങിയ കാലാവസ്ഥാസംബന്ധിയായ പ്രശ്നങ്ങള് പല സ്ഥലങ്ങളെയും അപകടത്തിലാക്കുന്നുണ്ട്. ഒരു പ്രദേശത്തെ തന്നെ ഇല്ലാതാക്കാന് പോന്നതാണ് ഇത്തരം അപകടങ്ങള്.
ഇപ്പോള് ലോകത്തെ മുഴുവന് ആശങ്കയിലാക്കിയിരിക്കുകയാണ് അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാസയുടെ ഒരു പഠനം. അതില് പറയുന്നത്, ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ല് റെക്കോര്ഡ് പ്രളയമുണ്ടാകുമെന്നുമാണ്. ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങള് കാരണം ഒന്പത് വര്ഷത്തിനു ശേഷം ഭൂമിയില് പലയിടത്തും മഹാ പ്രളയങ്ങള് സംഭവിക്കുമെന്നാണ് ഗവേഷകര് പ്രവചിക്കുന്നത്.

നാസയുടെ പഠനം
അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാഷണല് എയറോനോട്ടിക്സ് ആന്ഡ് സ്പേസ് അഡ്മിനിസ്ട്രേഷന് (നാസ) യാണ് പഠനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു 'ചലനം' മൂലവും ഭൂമിയില് വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് നാസ പ്രവചിക്കുന്നു. ഇതോടെ സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നും അവര് മുന്നറിയിപ്പ് നല്കുന്നു.

വെള്ളപ്പൊക്ക ഭീതി
നേച്ചര് ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലില് ജൂണ് 21 നാണ് പഠനം പ്രസിദ്ധീകരിച്ചത്. തീരപ്രദേശങ്ങളില് നിലവില് ഉണ്ടാകുന്ന ചെറിയ വെള്ളപ്പൊക്കങ്ങള് ക്രമേണ വര്ധിക്കുകയും ഒടുവിലത് തെരുവുകളും വീടുകളും മൂടുകയും സമീപഭാവിയില് തന്നെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തില് കൂടുതല് പ്രശ്നങ്ങളുണ്ടാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്.

2030ല് സംഭവിക്കുന്നത്
2030ന്റെ പകുതിയോടെ വെള്ളപ്പൊക്ക ഭീഷണി അതിന്റെ പാരമ്യതയിലെത്തുമെന്നും നാസ പ്രവചിച്ചു. തല്ഫലമായി, അമേരിക്കന് വന്കരയുടെ തീരപ്രദേശങ്ങളില് ഉണ്ടാവുന്ന വേലിയേറ്റങ്ങളില് മൂന്നോ നാലോ ഇരട്ടി വര്ദ്ധനവ് അടുത്ത പത്തു വര്ഷത്തിനുള്ളില് സംഭവിക്കുമെന്നും നാസ അഡ്മിനിസ്ട്രേറ്റര് ബില് നെല്സണ് പറഞ്ഞു.

ചന്ദ്രന്റെ ചലനത്തിലെ മാറ്റം
ചന്ദ്രന്റെ ഗുരുത്വാകര്ഷണം, സമുദ്രനിരപ്പിലെ വര്ധന, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം കൂടിച്ചേര്ന്ന് ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളില് വെള്ളപ്പൊക്കത്തിന്റെ ഭീകരത വര്ദ്ധിപ്പിക്കും. തീരപ്രദേശങ്ങളില് വേലിയേറ്റം സംഭവിക്കുന്നത് പതിവാണ്. എന്നാല്, വെള്ളം ഏറെ ഉയരത്തില് പൊങ്ങി ഇതുവരെ നേരിടാത്ത വേലിയേറ്റ ഭീഷണി വരുമെന്നും പഠന റിപ്പോര്ട്ടിലുണ്ട്. വേലിയേറ്റങ്ങള് കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങളും സംഭവിക്കുമെന്നും ഈ പ്രളയങ്ങള് ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

മൂന്ന് ഘടകങ്ങള്
ഈ പ്രതിഭാസത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പഠനത്തിന്റെ പ്രധാന നിരീക്ഷകന് ഫില് തോംസണ് പറഞ്ഞത് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂര്ത്തിയാക്കാന് 18.6 വര്ഷം എടുക്കും. ചലനം എല്ലായ്പ്പോഴും നടക്കുന്നുണ്ടെങ്കിലും, ഭൂമിയുടെ താപം വര്ദ്ധിച്ച് സമുദ്രനിരപ്പ് ഉയരുകയും കൂടി ചേരുന്നതോടെ പ്രശ്നം കൂടുതല് രൂക്ഷമാകും. 2030 ഓടെ, ചന്ദ്രന്റെ ചലനം പ്രത്യേകിച്ച് തീരപ്രദേശങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

വിദഗ്ധര് നല്കുന്ന മുന്നറിയിപ്പ്
ചന്ദ്രന് ഭൂമിയുടെ അടുത്തേക്ക് വരുന്ന സമയത്ത് ഭൂമിയില് വന് മാറ്റങ്ങള് സംഭവിക്കാറുണ്ട്. ഇപ്പോഴും ഇത് സംഭവിക്കുന്നുണ്ട്. ജലനിരപ്പ് ഉയരുന്നതും ഭൂചലനങ്ങള് സംഭവിക്കുന്നതുമെല്ലാം ചന്ദ്രന് ഭൂമിയോട് അടുത്തുവരുമ്പോഴാണ്. എന്നാല്, നിലവില് ഈ പ്രതിഭാസം കാരണം ഒരു പ്രദേശത്തെ തന്നെ നശിപ്പിക്കുന്ന പ്രളയങ്ങള് ഉണ്ടായിട്ടില്ല. എന്നാല് ഇതുവരെ കണ്ട സ്ഥിതിയായിരിക്കില്ല 2030ഓടെ വരാന് പോകുന്നത് എന്നാണ് വിദഗ്ധര് നല്കുന്ന മുന്നറിയിപ്പ്.



Click it and Unblock the Notifications
