For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ പ്രധാനമന്ത്രി; നരേന്ദ്ര മോദിക്ക് ഇന്ന് 72-ാം പിറന്നാള്‍

|

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72-ാം ജന്മദിനം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നയങ്ങള്‍ മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയും ഇന്ത്യന്‍ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തു. ഇന്ത്യയെ ലോകശക്തികളില്‍ മുന്നിലെത്തിക്കാന്‍ പ്രദാനമന്ത്രി മോദി നടത്തിയ പദ്ധതികള്‍ ഏറെ പ്രശംസനീയമായവയാണ്. സെപ്റ്റംബര്‍ 17 ശനിയാഴ്ച നരേന്ദ്ര മോദിക്ക് 72 വയസ്സ് തികയുന്ന വേളയില്‍, നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള അധികം അറിയപ്പെടാത്ത ചില വസ്തുതകള്‍ നമുക്ക് നോക്കാം.

Most read: ഉറക്കത്തില്‍ പരമശിവനെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്

നരേന്ദ്ര മോദിക്ക് ഇന്ന് 72-ാം പിറന്നാള്‍

നരേന്ദ്ര മോദിക്ക് ഇന്ന് 72-ാം പിറന്നാള്‍

* വഡ്‌നഗറിലെ ഒരു ഗുജറാത്തി കുടുംബത്തില്‍ ജനിച്ച മോദി, കുട്ടിക്കാലത്ത് റെയില്‍വേ സ്റ്റേഷനില്‍ ചായ വില്‍ക്കാന്‍ പിതാവിനെ സഹായിച്ചിരുന്നു.

* എട്ടാം വയസ്സില്‍, മോദി രാഷ്ട്രീയ സ്വയംസേവക് സംഘിലെത്തി, പ്രഭാഷണങ്ങളിലും പരിശീലനങ്ങളിലും പങ്കെടുക്കാന്‍ തുടങ്ങി. ലക്ഷ്മണറാവു ഇനാംദാറിനെ അദ്ദേഹം കണ്ടുമുട്ടി, ആര്‍എസ്എസില്‍ ജൂനിയര്‍ കേഡറ്റായി അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതിന് ശേഷം അദ്ദേഹം ഉപദേശകനായി.

* മോദി 1967-ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, 1978-ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. 1982-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.

 നരേന്ദ്ര മോദിക്ക് ഇന്ന് 72-ാം പിറന്നാള്‍

നരേന്ദ്ര മോദിക്ക് ഇന്ന് 72-ാം പിറന്നാള്‍

* 1975ലെ അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പോയ മോദി, ഗുജറാത്തി ഭാഷയില്‍ അക്കാലത്തെ സംഭവങ്ങള്‍ ക്രമീകരിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്.

* 1971ലെ യുദ്ധത്തിനുശേഷം മോദി ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രചാരകനായി. 1985ല്‍ ബിജെപിയിലേക്ക് നിയമിതനായി.

* 1990ലെ അന്നത്തെ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി നേതൃത്വം നല്‍കിയ രാമരഥയാത്രയില്‍ മോദി നിര്‍ണായക പങ്ക് വഹിച്ചു.

* സ്വാമി വിവേകാനന്ദന്റെ ഉറച്ച അനുയായിയാണ് മോദി. ബേലൂര്‍ മഠം, അദ്വൈതാശ്രമം, രാമകൃഷ്ണ മിഷന്‍ തുടങ്ങിയ വിവേകാനന്ദന്‍ സ്ഥാപിച്ച ആശ്രമങ്ങള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പലപ്പോഴും വിവരിച്ചിട്ടുണ്ട്.

Most read:രാഷ്ട്രഭാഷയുടെ മഹത്വം വിളിച്ചോതി ഇന്ന് 'ഹിന്ദി ദിവസ്'

നരേന്ദ്ര മോദിക്ക് ഇന്ന് 72-ാം പിറന്നാള്‍

നരേന്ദ്ര മോദിക്ക് ഇന്ന് 72-ാം പിറന്നാള്‍

* മോദി എല്ലാ ദിവസവും ഏകദേശം 5 മണിക്കൂര്‍ ഉറങ്ങുകയും പുലര്‍ച്ചെ 5-5:30 ന് ഉണരുകയും ചെയ്യുന്നു. മെറ്റബോളിസവും ആരോഗ്യവും കേടുകൂടാതെയിരിക്കാന്‍ അദ്ദേഹം സസ്യാഹാരം പിന്തുടരുന്നു.

* 2014-ലെ ഫോബ്സ് മാഗസിന്‍ ഏറ്റവും ശക്തരായ ആളുകളുടെ പട്ടികയില്‍ മോദി 15-ാം സ്ഥാനത്തായിരുന്നു. അതേ വര്‍ഷം തന്നെ ടൈം മാഗസിന്‍ അദ്ദേഹത്തെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തു. 2014, 2015, 2017 വര്‍ഷങ്ങളില്‍ ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നരേന്ദ്ര മോദിക്ക് ഇന്ന് 72-ാം പിറന്നാള്‍

നരേന്ദ്ര മോദിക്ക് ഇന്ന് 72-ാം പിറന്നാള്‍

* സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം.

* ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് മോദി.

* പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദി ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയായിരുന്നു.

English summary

Narendra Modi's 72nd Birthday: Lesser Known Facts about PM Modi in Malayalam

Narendra Modi's 72nd Birthday is on September 17. We reveal some of the exciting facts about Narendra Modi. Take a look.
Story first published: Saturday, September 17, 2022, 10:39 [IST]
X
Desktop Bottom Promotion