For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല്‍ ഇത്, മാറിയാല്‍ ദോഷം

|

മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാകും, ചില കുട്ടികളും കൗമാരക്കാരുമൊക്കെ കാലില്‍ കറുത്ത ചരട് കെട്ടി നടക്കുന്നത്. ഇത് എന്തിനാണെന്ന് ചിലപ്പോള്‍ അവര്‍ക്കുപോലും അറിയില്ലായിരിക്കും. ചിലര്‍ ഒരു സ്‌റ്റൈലിനു വേണ്ടി മാത്രം ഇങ്ങനെ ചരട് കെട്ടി നടക്കുന്നു. എന്നാല്‍ ജ്യോതിഷപരമായും ആത്മീയപരമായും ഇതിന് നിരവധി അര്‍ത്ഥങ്ങളുണ്ട്.

Also read: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തുംAlso read: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും

കൈത്തണ്ടയിലോ കണങ്കാലിലോ സാധാരണയായി കറുത്ത ചരട് ധരിക്കുന്നത് കണ്ണേറില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. കറുത്ത നൂല്‍ ധരിക്കുന്നത് നെഗറ്റീവ് നെഗറ്റീവ് എനര്‍ജികളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും കരുതപ്പെടുന്നു. കാലില്‍ കറുത്ത നൂല്‍ കെട്ടുന്നത് എന്തിനാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കണ്ണേറില്‍ നിന്ന് സംരക്ഷിക്കുന്നു

കണ്ണേറില്‍ നിന്ന് സംരക്ഷിക്കുന്നു

ദുഷ്ടശക്തികളെക്കുറിച്ചും കണ്ണേറിനെക്കുറിച്ചുമെല്ലാം ഹിന്ദു പുരാണ ഗ്രന്ഥങ്ങളില്‍ ധാരാളം പറഞ്ഞിട്ടുണ്ട്. ജ്യോതിഷം അനുസരിച്ച്, കറുത്ത നിറം ദുഷിച്ച കണ്ണില്‍ നിന്ന് സംരക്ഷിക്കുന്നു. അതുകൊണ്ട് കണ്ണേറ് ഒഴിവാക്കാനാണ് ആളുകള്‍ കറുത്ത ചരടോ നൂലോ ഒക്കെ കാലില്‍ കെട്ടുന്നത്. ജ്യോതിഷത്തില്‍ പലവിധ പ്രതിവിധികളും പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഒരു കാലില്‍ കറുത്ത ചരട് കെട്ടണം. ഏതെങ്കിലും നെഗറ്റീവ് എനര്‍ജി നിങ്ങളെ ശല്യപ്പെടുത്തുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ കാലില്‍ കറുത്ത നൂല്‍ ധരിക്കേണ്ടതാണ്.

മെച്ചപ്പെട്ട സാമ്പത്തികത്തിന്

മെച്ചപ്പെട്ട സാമ്പത്തികത്തിന്

നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുകയോ ജോലിയിലോ ബിസിനസ്സിലോ എന്തെങ്കിലും നഷ്ടം സംഭവിക്കുകയോ ചെയ്താല്‍, നിങ്ങള്‍ക്ക് കാലില്‍ ഒരു കറുത്ത ചരട് ധരിക്കുക. ഇതിലൂടെ നഷ്ടങ്ങളില്‍ നിന്ന് മുക്തി നേടുമെന്ന് മാത്രമല്ല, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.

Also read:വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷംAlso read:വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം

രോഗങ്ങള്‍ അകറ്റിനിര്‍ത്തുന്നു

രോഗങ്ങള്‍ അകറ്റിനിര്‍ത്തുന്നു

ഹനുമാന്റെ മുന്നില്‍ പൂജിച്ചശേഷം കഴുത്തില്‍ കറുത്ത നൂല്‍ ധരിക്കുന്നത് വ്യക്തിയെ രോഗങ്ങളോടു പോരാടാന്‍ പ്രാപ്തനാക്കുന്നു. പ്രതിരോധശേഷി കുറവുള്ള കുട്ടികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്ന് പറയുന്നു. മന്ത്രത്താല്‍ ഊര്‍ജ്ജസ്വലമാക്കിയ ശേഷം കറുത്ത നിറമുള്ള ചരട് പൂര്‍ണ്ണ ഭക്തിയോടെ ധരിക്കുന്നത് ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത് വെല്ലുവിളിയെയും അകറ്റുന്നു.

കറുത്ത ചരട് കെട്ടേണ്ടതെന്ന് ഈ കാലില്‍

കറുത്ത ചരട് കെട്ടേണ്ടതെന്ന് ഈ കാലില്‍

ജ്യോതിഷ പ്രകാരം സ്ത്രീകള്‍ എപ്പോഴും ഇടതുകാലില്‍ കറുത്ത ചരട് കെട്ടണം. പുരുഷന്മാര്‍ വലതു കാലില്‍ വേണം കറുത്ത ചരട് കെട്ടാന്‍. അങ്ങനെ ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം പുരുഷന്മാര്‍ ചൊവ്വാഴ്ച വേണം കാലില്‍ കറുത്ത നൂല്‍ കെട്ടാന്‍. ശനിയാഴ്ച കറുത്ത നൂല്‍ കെട്ടുന്നതും കൂടുതല്‍ ഫലപ്രദമാണ്.

Also read:ചാണക്യനീതി; പെട്ടെന്ന്‌ കരയുന്ന സ്ത്രീകള്‍ വീടിന് ഐശ്വര്യം, ഭര്‍ത്താവിന് ഭാഗ്യം; ചാണക്യന്‍ പറയുന്ന കാര്യങ്ങള്‍Also read:ചാണക്യനീതി; പെട്ടെന്ന്‌ കരയുന്ന സ്ത്രീകള്‍ വീടിന് ഐശ്വര്യം, ഭര്‍ത്താവിന് ഭാഗ്യം; ചാണക്യന്‍ പറയുന്ന കാര്യങ്ങള്‍

കറുത്ത നൂല്‍ കെട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നിയമങ്ങള്‍

കറുത്ത നൂല്‍ കെട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നിയമങ്ങള്‍

എപ്പോഴും ഒരു കറുത്ത നിറത്തിലുള്ള നൂല്‍ നിങ്ങളുടെ ശരീരത്തില്‍ സ്പര്‍ശിച്ചിരിക്കേണ്ടതാണ്. ഇത് ധരിച്ചതിന് ശേഷം നിങ്ങള്‍ക്ക് ശാരീരികമോ ആരോഗ്യമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ അത് അഴിച്ചുമാറ്റുക. ഹിന്ദു പാരമ്പര്യമനുസരിച്ച്, ഒരു സ്ത്രീ ഇടതു കൈത്തണ്ടയില്‍ കറുത്ത നൂല്‍ ധരിച്ചാല്‍ അത് ശുഭകരമായി കണക്കാക്കപ്പെടുന്നു. കറുത്ത നൂല്‍ ധരിക്കുന്നതില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍, എല്ലാ ശനിയാഴ്ചയും വൈകുന്നേരം നിങ്ങള്‍ ശനിയുടെ വേദമന്ത്രങ്ങള്‍ ജപിക്കണം.

കറുത്ത നൂല്‍ കെട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നിയമങ്ങള്‍

കറുത്ത നൂല്‍ കെട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നിയമങ്ങള്‍

ശനിദേവന്റെ പ്രതീകമായി കറുപ്പ് നിറത്തെ കണക്കാക്കപ്പെടുന്നു. അതിനാല്‍ കറുത്ത ചരട് ധരിച്ച ശേഷം എപ്പോഴും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. വലത് അല്ലെങ്കില്‍ ഇടത് കൈത്തണ്ടയില്‍ കറുത്ത നൂല്‍ ധരിക്കുന്നത് ശുഭകരമാണ്. നിങ്ങള്‍ കറുത്ത നൂല്‍ ധരിച്ചാല്‍ സമാധാനം നിലനിര്‍ത്താന്‍ ദിവസവും ഗായത്രി മന്ത്രം ചൊല്ലണം. ശനിയാഴ്ച കറുത്ത നൂല്‍ കെട്ടാന്‍ കഴിയുമെങ്കില്‍, അത് കൂടുതല്‍ ഫലപ്രദമാകും. ധരിക്കുന്നതിന് മുമ്പ് കറുത്ത നൂലില്‍ കെട്ടുകളിടണം.

Also read:ചാണക്യനീതി: ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള്‍ ശീലമാക്കൂAlso read:ചാണക്യനീതി: ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള്‍ ശീലമാക്കൂ

ചരടിലെ കെട്ടുകള്‍ പ്രധാനം

ചരടിലെ കെട്ടുകള്‍ പ്രധാനം

ഒന്‍പത് കെട്ടുകള്‍ കെട്ടിയ ശേഷം കറുത്ത ചരട് ധരിക്കുക. മന്ത്രങ്ങള്‍ ഉപയോഗിച്ച് ഊര്‍ജ്ജസ്വലമാക്കിയ ശേഷം ബ്രാഹ്‌മ മുഹൂര്‍ത്തം പോലുള്ള നല്ല നേരത്ത് വേണം ചരട് ധരിക്കാന്‍. 2, 4, 6 അല്ലെങ്കില്‍ 8 വട്ടങ്ങളാക്കി ചുറ്റി ശരീരഭാഗത്തില്‍ കറുത്ത ചരട് ബന്ധിക്കുക. ഇതിനകം ചുവപ്പ്, മഞ്ഞ നിറമുള്ള ചരട് ധരിച്ചിട്ടുണ്ടെങ്കില്‍ കൈയില്‍ കറുത്ത ചരട് കെട്ടരുത്.

English summary

Mythological Reason Why People Wearing Black Thread In Malayalam

You must have seen many people tying black thread on their feet. Here is why people doing like that. Read on.
Story first published: Friday, February 3, 2023, 17:11 [IST]
X
Desktop Bottom Promotion