Latest Updates
-
തുലാവർഷം തുടങ്ങി: കേരളത്തിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിൽ അതീവ ജാഗ്രത; അറിയേണ്ടതെല്ലാം -
ജയിലർ 2 റിലീസ്: കേരളത്തിൽ ആവേശം അണപൊട്ടുന്നു, ആദ്യ ഷോയ്ക്ക് വൻ തിരക്ക്! -
കാലവർഷം വിടവാങ്ങി, തുലാവർഷം പടിവാതിൽക്കൽ: കേരളത്തിൽ മഴ കനക്കും, വടക്കേ ഇന്ത്യയിൽ തണുപ്പും പുകമഞ്ഞും! -
ഡൽഹിയിൽ ഡെങ്കിപ്പനി ഭീഷണി; കൊതുക് നിവാരിണികൾ ഉപയോഗിക്കുമ്പോൾ അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ -
നവരാത്രിയിൽ വീട് വൃത്തിയാക്കുമ്പോൾ ഉപ്പ് ഉപയോഗിക്കണോ? നെഗറ്റീവ് ഊർജ്ജം അകറ്റാൻ വാസ്തു പറയുന്ന വഴികൾ -
വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റിയോ? തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീം കോടതി -
വിജയദശമിക്ക് വീടിന്റെ പ്രധാനവാതിൽ ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ; ഐശ്വര്യം കൂടും! -
ആയുധപൂജയും വിജയദശമിയും: പൂജകൾക്ക് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അബദ്ധമാകും! -
നവരാത്രി ആഘോഷങ്ങൾക്കിടയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാം; കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
തുലാം രാശിയിൽ ബുധാദിത്യ യോഗം: ഈ തീയതികളിൽ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്!
Onam 2022: ഓണാഘോഷത്തിന് തിരികൊളുത്തി മൂലം ദിനാഘോഷങ്ങള്
ഓണത്തിന് ഇനി വെറും വിരലിലെണ്ണാവുന്ന മണിക്കൂറുകള് മാത്രമാണ് ബാക്കിയുള്ളത്. ഓരോ ഓണക്കാലവും മലയാളികള്ക്ക് ഗൃഹാതുരത്വം നിറക്കുന്ന നല്ല ഓര്മ്മകളാണ്. ഇന്നത്തെ കാലത്ത് ഓണം എന്നത് പലപ്പോഴും ഇന്സ്റ്റന്റ് ഓണമായി മാറുന്ന കാഴ്ച നമ്മുടെ കണ്മുന്നിലുണ്ട്. എന്നാല് ഓണാഘോഷത്തനിമ എപ്പോഴും നിലനിര്ത്തുന്നതിന് നാം പഴമയെ കൂട്ടുപിടിക്കേണ്ടതായുണ്ട് എന്നതാണ് സത്യം. ഓണത്തിന് തിടുക്കം കൂട്ടാന് ഇനി വെറും ചുരുങ്ങിയ ദിവസങ്ങള് മാത്രമാണ്. ഇന്ന് മൂലം, രണ്ട് ദിവസം കഴിഞ്ഞാല് തിരുവോണത്തിരക്കുകള്ക്ക് തുടക്കമായി.

പൂക്കളത്തിന്റെ വലിപ്പവും ചാരുതയും വര്ദ്ധിക്കുന്ന സമയമാണ് ഇന്ന് മുതല്. പരമ്പരാഗത ഘോഷയാത്രകളും കലാരൂപങ്ങളും എല്ലാം തുടങ്ങുന്ന ദിനമാണ് മൂലം എന്നതില് സംശയം വേണ്ട. മൂലം നാളോട് കൂടിയാണ് പുലികളിക്ക് തുടക്കം കുറിക്കുന്നത്. വളരെയധികം പഴമയുടെ ശീലു പിടിച്ച് ഇന്നും തുടര്ന്ന് പോരുന്നതാണ് പുലികളി. ഏകദേശം 200 വര്ഷത്തിലധികം പഴക്കം പുലികളിക്കുണ്ട് എന്നതാണ് സത്യം. മൂലം നാളില് പുലിക്കളിക്കും പൂക്കളത്തിനും ഉള്ള പ്രാധാന്യത്തെ നമുക്ക് തള്ളിക്കളയാന് സാധിക്കില്ല. കാരണം മൂലം നക്ഷത്രത്തില് ഇടുന്ന പൂക്കളം ചതുരാകൃതിയില് ആയിരിക്കണം. ഇത് കൂടാതെ ഈര്ക്കിലിയില് നാല് ചുറ്റും കുത്തിനിര്ത്തിയ പൂവ് കൊണ്ടാണ് പൂക്കളം അലങ്കരിച്ചിരിക്കുക. എന്നാല് മൂലം നക്ഷത്രത്തിന് ശേഷം പൂക്കളം ഏത് രീതിയില് വേണമെങ്കിലും അലങ്കരിക്കാവുന്നതാണ്.

പുലികളിക്ക് തുടക്കം കുറിക്കുന്നത് കൊണ്ട് തന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസമാണ് മൂലം ദിനം. ഓണക്കാലത്ത് നമുക്ക് ലഭിക്കുന്ന നയനാനന്ദകരമായ ഒരു കാഴ്ചയാണ് പുലികളി. അതുകൊണ്ട് തന്നെ പുലികളിക്കുള്ള പ്രാധാന്യത്തെ ഒട്ടും കുറച്ച് കാണേണ്ടതില്ല. കേരളത്തിന്റെ തനത് കലാരൂപം എന്ന് വേണമെങ്കില് പോലും ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. മൂലം നാള് മുതലാണ് ഓണത്തിന് അതിന്റേതായ ഒരു ച്ഛായ വരുന്നത്. ഉത്സവത്തിന്റെ തുടക്കമാണ് ഓരോ ആഘോഷവും. അതിന് പുലിക്കളിയും പൂക്കളവും ഊഞ്ഞാലാട്ടവും എല്ലാം മാറ്റ് കൂട്ടുന്നു.

ഈ ദിനത്തില് തയ്യാറാക്കുന്ന സദ്യക്കുമുണ്ട് പ്രാധാന്യം. കാരണം ഓണം ദിനത്തില് നാം തയ്യാറാക്കുന്ന സദ്യയുടെ ഒരു ചെറിയ രൂപം മൂലം നാള് തൊട്ട് തയ്യാറാക്കാന് തുടങ്ങുന്നു. അതുകൊണ്ട് തന്നെ ഈ ദിനത്തില് തയ്യാറാക്കുന്ന സദ്യ എപ്പോഴും പ്രത്യേകതയുള്ളതാണ്. ചിലയിടങ്ങളില് പായസം ഉള്പ്പടെയുള്ള സദ്യ തയ്യാറാക്കുന്നു. കുട്ടികളുടെ ആഘോഷം തുടങ്ങുന്നതും മൂലം നാള് മുതലാണ്. ഓണക്കോടി എടുക്കുന്നതിനും അടിക്കുന്നതിനും എന്ന് വേണ്ട എല്ലാ വിധത്തിലുള്ള മാറ്റങ്ങള് കൊണ്ട് വരുന്നതും ഈ ദിനം മുതലാണ്.

പത്തുദിവസം നീണ്ടുനില്ക്കുന്ന ഓണത്തിന്റെ ഏഴാം ദിവസമാണ് മൂലം എന്ന് നമുക്കറിയാം. ഓണാഘോഷത്തിന് ബാക്കി നില്ക്കുന്ന രണ്ട് ദിവസത്തെ ആവേശം കൊള്ളിക്കുന്ന സമയമാണ് മൂലം ദിനത്തിന്റെ പ്രത്യേകത. ഈ ദിനം തന്നെയാണ് കടകളില് സാധനങ്ങള് നിറയ്ക്കുകയും സ്ഥലത്തിനായി ആളുകള് നെട്ടോട്ടമോടുകയും ചെയ്യുന്നതും. വിപണികള് എല്ലാം തന്നെ ഓണവിപണികളായി മാറുന്ന സമയം കൂടിയാണ് ഇത്. തങ്ങളുടെ ഓണത്തപ്പനെ കാണാനുള്ള സമയം വന്നിരിക്കുന്നു എന്ന തോന്നലാണ് ആളുകള്ക്ക് ലഭിക്കുന്നത്. ഒരു വര്ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചുറ്റും ആഘോഷങ്ങളും സന്തോഷങ്ങളും കൊണ്ട് നിറക്കുന്ന സമയമാണ് ഈ ദിനം. അതുകൊണ്ട് തന്നെ ഇനി കാത്തിരിക്കാം, നല്ലൊരു തിരുവോണപ്പുലരിക്കായി.



Click it and Unblock the Notifications

