For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേവന്മാരുടെ ദിനം; ഉത്തരായനത്തിന്റെ പ്രാധാന്യം, പുണ്യപ്രവൃത്തികള്‍ക്ക് അനുയോജ്യ കാലഘട്ടം

|

സൂര്യന്‍ ധനു രാശി വിട്ട് മകരം രാശിയില്‍ പ്രവേശിക്കുമ്പോള്‍ മകരസംക്രാന്തി ഉത്സവം രാജ്യമെമ്പാടും ആഘോഷിക്കപ്പെടുന്നു. ഇത്തവണ ജനുവരി 15 ഞായറാഴ്ചയാണ് മകരസംക്രാന്തി വരുന്നത്. ഈ ദിവസം മുതല്‍ സൂര്യന്‍ ഉത്തരായനത്തിലേക്ക് കടക്കുന്നു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത പേരുകളിലും പാരമ്പര്യങ്ങളിലും ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. ഹിന്ദു പുരാണഗ്രന്ഥങ്ങള്‍ പ്രകാരം ഉത്തരായനത്തെ വളരെ ശുഭകരമായ കാലഘട്ടമായി കണക്കാക്കുന്നു.

Also read: കണ്ണടച്ച്‌ ആരെയും വിശ്വസിക്കരുത്‌; യഥാര്‍ത്ഥ സുഹൃത്തിനെ മനസിലാക്കാന്‍ ചാണക്യന്‍ പറയുന്ന 7 കാര്യങ്ങള്‍Also read: കണ്ണടച്ച്‌ ആരെയും വിശ്വസിക്കരുത്‌; യഥാര്‍ത്ഥ സുഹൃത്തിനെ മനസിലാക്കാന്‍ ചാണക്യന്‍ പറയുന്ന 7 കാര്യങ്ങള്‍

ജ്യോതിഷ പ്രകാരം ഉത്തരായന കാലഘട്ടത്തെ ദേവന്മാരുടെ കാലം എന്ന് വിളിക്കുന്നു. വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത് ഉത്തരായനം മുതലാണ്. ഏത് ശുഭകാര്യങ്ങള്‍ക്കും ഈ സമയം വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ആരാധന പോലുള്ള മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സമയം അനുകൂലമായി കണക്കാക്കപ്പെടുന്നു. ഉത്തരായനം എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് ഉത്തരായനം

എന്താണ് ഉത്തരായനം

ജ്യോതിഷമനുസരിച്ച്, ഓരോ 30-31 ദിവസങ്ങളിലും സൂര്യന്‍ അതിന്റെ രാശി മാറ്റുന്നു. ഇങ്ങനെ 365 ദിവസം കൊണ്ട് ഒരു രാശിക്രമം പൂര്‍ത്തിയാക്കുന്നു. ഇതിനെ സൗരവര്‍ഷം എന്നും വിളിക്കുന്നു. ഒരു വര്‍ഷത്തില്‍ രണ്ട് അയനങ്ങള്‍ ഉണ്ട്. സൂര്യന്‍ ഓരോ വര്‍ഷവും ഓരോ തവണ ഇതിലേക്ക് കടക്കുന്നു. ഈ മാറ്റങ്ങളെ ഉത്തരായനം അതായത് വേനല്‍ അറുതി എന്നും ദക്ഷിണായനം അതായത് ശീതകാല അറുതി എന്നും അറിയപ്പെടുന്നു. മകരസംക്രാന്തി ദിവസം മുതല്‍ ഉത്തരായന കാലം ആരംഭിക്കുന്നു. ഈ കാലയളവില്‍ സൂര്യന്‍ മകരം മുതല്‍ കര്‍ക്കടകം വരെ രാശികളില്‍ തെക്ക് നിന്ന് വടക്കോട്ട് സഞ്ചരിക്കുന്നു.

ആറുമാസം നീണ്ട കാലയളവ്

ആറുമാസം നീണ്ട കാലയളവ്

ആറുമാസം നീണ്ട കാലയളവാണിത്. ഉത്തരായനകാലത്ത് പകലുകള്‍ ദൈര്‍ഘ്യമേറിയതും രാത്രിദൈര്‍ഘ്യം കുറവുമാണ്. ഈ കാലയളവ് പുണ്യകാലമായി കണക്കാക്കുന്നു. ഉത്സവങ്ങള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമെല്ലാം ഈ കാലഘട്ടം ശുഭമാണ്. ശീതകാലം മുതല്‍ വേനല്‍ക്കാല അറുതി വരെയുള്ള സൂര്യന്റെ ഈ വടക്കോട്ടുള്ള ചലനം ജനുവരി 14ന് ഉത്തരായനകാലം അഥവാ മകരസംക്രാന്തിയില്‍ ആരംഭിച്ച് ജൂലൈ 16ന് കര്‍ക്കിടക സംക്രാന്തിയില്‍ അവസാനിക്കും.

Also read:ചൊവ്വയുടെ രാശിമാറ്റം; മാര്‍ച്ച് 13 വരെ സ്വര്‍ണ്ണവില ഉയരും, രാഷ്ട്രീയ അട്ടിമറികള്‍; ഇന്ത്യയിലെ മാറ്റം ഇങ്ങനെAlso read:ചൊവ്വയുടെ രാശിമാറ്റം; മാര്‍ച്ച് 13 വരെ സ്വര്‍ണ്ണവില ഉയരും, രാഷ്ട്രീയ അട്ടിമറികള്‍; ഇന്ത്യയിലെ മാറ്റം ഇങ്ങനെ

സൂര്യന്‍ ഉത്തരാര്‍ദ്ധഗോളത്തിലേക്ക് നീങ്ങുന്നു

സൂര്യന്‍ ഉത്തരാര്‍ദ്ധഗോളത്തിലേക്ക് നീങ്ങുന്നു

ഭൂമിയെ വടക്കന്‍, തെക്കന്‍ അര്‍ദ്ധഗോളങ്ങളായി തിരിച്ചിട്ടുണ്ടെന്നും നാം ജീവിക്കുന്ന ഭൂമിയുടെ പ്രദേശം വടക്കന്‍ അര്‍ദ്ധഗോളത്തിന് കീഴിലാണെന്നും നമ്മുടെ പൂര്‍വ്വികര്‍ക്ക് അറിയാമായിരുന്നു. സൂര്യന്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ ആയിരിക്കുമ്പോള്‍, പകല്‍ ദൈര്‍ഘ്യം കൂടാന്‍ തുടങ്ങുന്നു. അങ്ങനെ നമുക്ക് കൂടുതല്‍ സൂര്യപ്രകാശം ലഭിക്കും. ഈ വെളിച്ചത്തില്‍, വിളകള്‍ പാകമാകുകയും കടല്‍ വെള്ളം ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു. അത് മഴയില്‍ നമുക്ക് തിരികെ ലഭിക്കും. ഇക്കാരണങ്ങളാല്‍, സൂര്യന്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ പ്രവേശിക്കുന്നത് വളരെ ശുഭകരമായ കാലമായി കണക്കാക്കപ്പെടുന്നു.

ദേവന്മാരുടെ ദിനം

ദേവന്മാരുടെ ദിനം

ഹിന്ദു പുരാണഗ്രന്ഥങ്ങളില്‍ ഉത്തരായനത്തെ വളരെ ശുഭകരമായി കണക്കാക്കുന്നു. ഉത്തരായനത്തെ ദേവന്മാരുടെ ദിനമെന്നും ദക്ഷിണായനത്തെ ദേവന്മാരുടെ രാത്രിയെന്നും വിളിക്കുന്നു. ഉത്തരായനം എന്നത് ഒരു പോസിറ്റിവിറ്റിയുടെ പ്രതീകമാണ്. ഈ സമയത്ത് സൂര്യപ്രകാശം ഭൂമിയില്‍ കൂടുതല്‍ നേരം നിലനില്‍ക്കും. മകരസംക്രാന്തി ദിനത്തില്‍ സൂര്യന്റെ രാശിയിലെ മാറ്റം ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നീങ്ങുന്നതായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഉത്തരായന ദിവസം സൂര്യദേവനെ പ്രത്യേകമായി ആരാധിക്കുകയും ചെയ്യുന്നു.

Also read:ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണംAlso read:ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണം

മോക്ഷം നേടിത്തരുന്ന കാലം

മോക്ഷം നേടിത്തരുന്ന കാലം

മകരസംക്രാന്തി നാളില്‍ തുടങ്ങി ആറ് മാസക്കാലം, അതായത് ഉത്തരായന കാലത്ത് മരിക്കുന്ന ഒരാള്‍ നേരിട്ട് സ്വര്‍ഗത്തില്‍ എത്തുമെന്നും പുനര്‍ജന്മം ഉണ്ടാകില്ലെന്നും വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസങ്ങള്‍ ഹിന്ദു പുരാണത്തിലെ വളരെ പ്രധാനപ്പെട്ട വശങ്ങളാണ്. പാണ്ഡവര്‍ കുരുക്ഷേത്രയില്‍ യുദ്ധം ചെയ്യുമ്പോള്‍ സൂര്യന്‍ ദക്ഷിണായനത്തിലായിരുന്നു. യുദ്ധം അവസാനിച്ച് യുധിഷ്ടിരനെ കിരീടമണിയിച്ചപ്പോള്‍ പാണ്ഡവരെല്ലാം ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ അടുത്തേക്ക് പോയി. ഭീഷ്മര്‍ പാണ്ഡവരോട് തന്റെ അറിവില്‍ നിന്ന് പല കാര്യങ്ങളും പറഞ്ഞുകൊടുത്ത് സൂര്യന്‍ ഉത്തരായനത്തിലെത്താന്‍ കാത്തിരുന്നു. സൂര്യന്‍ ഉത്തരായനത്തിലെത്തിയ ശേഷമാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞത്.

English summary

Makar Sankranti 2023: What Is Uttarayanam, Date, Time And Significance in Malayalam

Uttarayan has been considered very auspicious in religious texts. Here we will discuss about Uttarayan 2023 date, time and significance. Take a look.
X
Desktop Bottom Promotion