For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Mahavir Jayanti 2022 : ജൈനരുടെ പുണ്യദിനം; വര്‍ധമാന മഹാവീര ജയന്തി

|

ജൈനമതത്തിലെ 24-ാമത്തെ തീര്‍ത്ഥങ്കരനായിരുന്നു വര്‍ധമാന മഹാവീരന്‍. അദ്ദേഹത്തിന്റെ ജന്‍മദിനം ഏപ്രില്‍ 14ന് മഹാവീര ജയന്തിയായി കൊണ്ടാടും. ജൈന സന്യാസ സമൂഹത്തിന്റെ പരിഷ്‌കര്‍ത്താവായി വര്‍ധമാന മഹാവീരനെ വിശേഷിപ്പിക്കപ്പെടുന്നു. ബീഹാറിലെ ജൈന രാജകുടുംബത്തില്‍ രാജകുമാരനായി ജനിച്ച അദ്ദേഹം ആത്മീയ ഉണര്‍വിനും മോക്ഷത്തിനും വേണ്ടി 30 വയസ്സുള്ളപ്പോള്‍ വീട് വിട്ടു.

Most read: ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍Most read: ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍

ബിസി 599-ല്‍ ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ പതിമൂന്നാം നാളിലാണ് മഹാവീരന്‍ ജനിച്ചതെന്ന് വിശ്വസിക്കുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, ഈ ദിവസം സാധാരണയായി മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസങ്ങളില്‍ വരുന്നു. മഹാവീര ജയന്തിയുമായി ബന്ധപ്പെട്ട പ്രധാന വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

മഹാവീര ജയന്തി 2022

മഹാവീര ജയന്തി 2022

സ്വാമി മഹാവീരന്റെ ജന്മദിനം വീര നിര്‍വാണ സംവത് കലണ്ടര്‍ പ്രകാരമാണ് കണക്കാക്കുന്നത്. ഇത് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിന്റെ പതിമൂന്നാം ദിവസമാണ്. ഇതനുസരിച്ച്, മഹാവീര ജയന്തി 2022 ഏപ്രില്‍ 14 വ്യാഴാഴ്ച ആചരിക്കും.

വര്‍ധമാന മഹാവീരന്‍ - ചരിത്രം

വര്‍ധമാന മഹാവീരന്‍ - ചരിത്രം

കുന്ദഗ്രാമയിലെ (ഇന്നത്തെ ബീഹാറിലെ വൈശാലിക്കടുത്താണെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം) സിദ്ധാര്‍ത്ഥ രാജാവിന്റെയും ത്രിശാല രാജ്ഞിയുടെയും രാജകുടുംബത്തിലാണ് മഹാവീരന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം രാജകുമാരനായി ചെലവഴിച്ചുവെങ്കിലും 30 വയസ്സുള്ളപ്പോള്‍ അദ്ദേഹം രാജകീയ ജീവിതം ഉപേക്ഷിച്ച് ആത്മീയ ഉണര്‍വ് തേടി പുറപ്പെട്ടു. 43 ാം വയസ്സില്‍, ഋജുബലിക നദിയുടെ തീരത്ത് ഒരു സാല മരത്തിന്റെ ചുവട്ടില്‍ വച്ച് മഹാവീരന് സര്‍വ്വജ്ഞാനം നേടാന്‍ കഴിഞ്ഞു. ഹിന്ദു ഉത്സവമായ ദീപാവലി ദിനത്തില്‍ പാവപുരി പട്ടണത്തില്‍ (നിലവില്‍ ബീഹാറില്‍) മഹാവീരന്‍ നിര്‍വാണം (മരണം) പ്രാപിച്ചു. ജൈന ഗ്രന്ഥങ്ങള്‍ മഹാവീരന്റെ മരണത്തെ അദ്ദേഹത്തിന്റെ നഖങ്ങളും മുടിയും മാത്രം ഉപേക്ഷിച്ച് അപ്രത്യക്ഷമായ രൂപത്തില്‍ വിവരിക്കുന്നു. ഗ്രന്ഥങ്ങള്‍ അനുസരിച്ച്, 72 ാം വയസ്സില്‍ മഹാവീരന്‍ തന്റെ അറുപത് ദിവസത്തെ നീണ്ട പ്രബോധനത്തിനൊടുവില്‍ അപ്രത്യക്ഷനായി, അവശേഷിച്ചത് അദ്ദേഹത്തിന്റെ നഖങ്ങളും മുടിയും മാത്രമാണ്, അത് പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ സംസ്‌കരിച്ചു.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

വര്‍ധമാന മഹാവീരന്റെ ശിക്ഷണങ്ങള്‍

വര്‍ധമാന മഹാവീരന്റെ ശിക്ഷണങ്ങള്‍

മഹാവീരന്റെ ശിക്ഷണങ്ങള്‍ 12 ഗ്രന്ഥങ്ങളില്‍ സമാഹരിക്കപ്പെട്ടുവെങ്കിലും അതിന്റെ ഭൂരിഭാഗവും ബിസി 300-ല്‍ മഗധ രാജ്യത്ത് ഒരു ക്ഷാമം ഉണ്ടായപ്പോള്‍ നഷ്ടപ്പെട്ടു. നിലവിലുള്ള മഹാവീരന്റെ ശിക്ഷണങ്ങളില്‍ ഭൂരിഭാഗവും വ്യത്യസ്തമായ പതിപ്പാണ്. ആത്മാക്കള്‍ ഉണ്ടെന്ന് മഹാവീരന്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, അസ്തിത്വത്തിന് തുടക്കമോ അവസാനമോ ഇല്ല, ജനനമരണ ചക്രം തുടരുന്നു. ഓരോ വ്യക്തിയും മനുഷ്യന്‍, മൃഗം, മൂലകം അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ഇന്നത്തെ ജീവിതത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കനുസരിച്ച് ജനിക്കും. മഹാവീരനാകുന്നതിന് മുമ്പ് മഹാവീരന്‍ തന്നെ 27 ജന്മങ്ങളില്‍ ജനിച്ചതായും വിശ്വസിക്കപ്പെടുന്നു.

മഹാവീര ജയന്തി ആഘോഷം

മഹാവീര ജയന്തി ആഘോഷം

അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയില്‍ വളരെ ആവേശത്തോടെ ഈ ദിനം കൊണ്ടാടുന്നു. മഹാവീര്‍ ജന്മ കല്യാണക് എന്ന പേരില്‍ ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു, ഈ ദിവസം മഹാവീരന്റെ ജീവിതത്തിലെ അഞ്ച് ശുഭകരമായ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കപ്പെടുന്നു. മഹാവീര ജയന്തി നാളില്‍ ജാര്‍ഖണ്ഡിലെ മധുബന്‍, ഗുജറാത്തിലെ ഗിര്‍നാജി, കര്‍ണാടകത്തിലെ ഗോമതേശ്വര, മഹാരാഷ്ട്രയിലെ ഗജപന്ഥ തുടങ്ങിയ ജൈനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ജൈനമത വിശ്വാസികള്‍ ഏറെ പുണ്യമായി കരുതുന്നു. ജൈനമതക്കാര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും മഹാവീരനോട് പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ശിക്ഷണങ്ങളും വായിക്കുകയും ചെയ്യുന്നു. മഹാവീര ജയന്തി ദിനത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കല്‍, മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സംഭാവനകള്‍ നല്‍കല്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആളുകള്‍ ചെയ്യുന്നു.

Most read:2022 ഏപ്രില്‍; പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read:2022 ഏപ്രില്‍; പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

English summary

Mahavir Jayanti 2022 Date, History, Tithi and Significance in Malayalam

Mahavir Jayanti or Mahavir Janma Kalyanak is one of the most important festivals for people belonging to the Jain community. To know more about this festival, we are here with some details. Read on.
X
Desktop Bottom Promotion