For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാത്മാഗാന്ധി; ചരിത്രം പറയും ഗാന്ധിജിയുടെ പോരാട്ട വഴികള്‍

|

മഹാത്മാ ഗാന്ധി എന്ന് കേള്‍ക്കുമ്പോഴേ സ്വാതന്ത്ര്യ സമരവും പോരാട്ടവും തന്നെയാണ് ഏതൊരാള്‍ക്കും ഓര്‍മ്മ വരുന്നത്. എന്നാല്‍ ഗാന്ധിജിയുടെ ചരിത്രത്തെക്കുറിച്ചും ജീവിതയാത്രയെക്കുറിച്ചും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഈ ഗാന്ധി ജയന്തി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കും.

Mahatma Gandhi Biography

1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ദറിലാണ് മഹാത്മാഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. വൈശ്യ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം 1887-ല്‍ മെട്രിക്കുലേഷന്‍ പാസായി. 1883-ലായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. കസ്തൂര്‍ബാ ഗാന്ധിയാണ് ഗാന്ധിജിയുടെ ഭാര്യ. 1885-ല്‍ ഇദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുന്നു. പിന്നീട് തുടര്‍ പഠനത്തിനായി ഗാന്ധിജി 1887-ല്‍ ഇംഗ്ലണ്ടിലേക്ക് പോവുകയുണ്ടായി. 1891-ല്‍ ബാരിസ്റ്റര്‍ പരീക്ഷക്ക് ശേഷം അദ്ദേഹം 1839-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോയി. അവിടെ വെച്ച് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എതിരേയുണ്ടാവുന്ന വര്‍ണവിവേചനത്തെക്കുറിച്ച് അറിയുകയും അതിനെതിരെ പോരാടാന്‍ തീരുമാനിക്കുകയും ചെയ്തു.

Mahatma Gandhi Biography

പിന്നീട് 1896-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തുകയും ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. 1901-ല്‍ വീണ്ടും ഇന്ത്യയില്‍ തിരിച്ചെത്തി കല്‍ക്കത്ത കോണ്‍ഗ്രസില്‍ ചേരുകയും വളണ്ടിയറായി പ്രവര്‍ത്തിക്കുകയും ചെയ്തു. പീന്നീട് വീണ്ടും ദക്ഷിണാഫ്രിക്കയില്‍ എത്തി ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രം ആരംഭിച്ചു.1910-ല്‍ ടോള്‍സ്‌റ്റോയ് ഫാം സ്ഥാപിക്കുകയും ചെയ്തു. 1915-ല്‍ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ മഹാത്മാ എന്ന് ഇദ്ദേഹത്തെ അഭിസംബോധന ചെയ്തു. 1917-ല്‍ സബര്‍മതി ആശ്രമം സ്ഥാപിക്കുകയും 1920-തോടെ കുപ്പായവും തൊപ്പിയും ഉപേക്ഷിച്ച് അര്‍ദ്ധനഗ്നനായി ജീവിതം തുടങ്ങി.

Mahatma Gandhi Biography

മറക്കരുത് മഹാത്മാവിന്റെ ഈ മഹത്‌വചനങ്ങള്‍മറക്കരുത് മഹാത്മാവിന്റെ ഈ മഹത്‌വചനങ്ങള്‍

1922-ലാണ് നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഇതിന്റെ ഫലമായി ആറുകൊല്ലത്തെ കഠിനതടവിന് വിധേയനായി. ജയില്‍ ജീവിത കാലത്താണ് ഗാന്ധിജി തന്റെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകം രചിച്ചത്. ഇതിനെല്ലാം ശേഷമാണ് 1929-ല്‍ തന്റെ 72 അനുയായികളോടൊപ്പം ഗാന്ധിജി ദണ്ഡിയാത്രക്ക് തുടക്കം കുറിച്ചത്. ശേഷം വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി മുന്നോട്ടെത്തി. 1935-ല്‍ സേവാശ്രമം സ്ഥാപിക്കുകയും ചെയ്തു. 1942-ലാണ് ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നല്‍കുന്നത്. 1944-ല്‍ ഇദ്ദേഹത്തിന്റെ ഭാര്യ കസ്തൂര്‍ബാ ഗാന്ധി അന്തരിച്ചു.

Mahatma Gandhi Biography

'മുഹമ്മദിന്റെ വാക്കുകള്‍ ജ്ഞാനത്തിന്റെ നിധികളാണ്; മുസ്ലീങ്ങള്‍ക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും' എന്നാണ് ഗാന്ധിജി പറഞ്ഞത്. അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു- 'അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലീമും യഹൂദനുമാണ്'. 'മനുഷ്യന്റെ അന്തസ്സത്ത ദിവ്യമായ ഒന്നാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും അത് സാക്ഷാത്കരിക്കുകയാണ് ജീവിതത്തിന്റെ പരമലക്ഷ്യം എന്നാണ് ഗാന്ധിയന്‍ ദര്‍ശനത്തിന്റെ പൊരുള്‍.

Mahatma Gandhi Biography

ഗാന്ധിജിയെക്കുറിച്ച് ആരും പറയാത്തത്‌ഗാന്ധിജിയെക്കുറിച്ച് ആരും പറയാത്തത്‌

1948- ജനുവരി 30ന് വൈകുന്നേരം 5.17-ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കവേ ആണ് നാഥുറാം വിനായക ഗോഡ്‌സേയുടെ വെടിയേറ്റ് ഗാന്ധിജി മരണപ്പെട്ടത്. ജനുവരി 31-നാണ് ഗാന്ധിജിയുടെ ഭൗതിക ശരീരം രാജ്ഘട്ടില്‍ സംസ്‌കരിച്ചത്. 1949- നവംബര്‍ 15-ന് ഗോഡ്‌സേയും കുറ്റവാളികളേയും തൂക്കിലേറ്റുകയും ചെയ്തു. രാഷ്ട്രപിതാവ് എന്ന് ഗാന്ധിജിയെ അവസാനമായി വിളിച്ചത് സുഭാഷ് ചന്ദ്രബോസാണ്. ഇന്ത്യ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് പോവണം എന്നാണ് ഗാന്ധിജിയുടെ ആഗ്രഹവും.

Mahatma Gandhi Biography

English summary

Mahatma Gandhi Biography in Malayalam: Know Gandhiji Life History, Quotes, Slogans, Family Tree Details in Malayalam

Here in this article we are discussing about Mahatma Gandhi life history, quotes, slogans, family tree details in malayalam. Take a look
X
Desktop Bottom Promotion