For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് മഹാപരിനിര്‍വാണ്‍ ദിനം: ഡോ. ബി ആര്‍ അംബേദ്കറെക്കുറിച്ച് ചിലത്

|

ഇന്ന് മഹാപരിനിര്‍വാണ്‍ ദിനം. ഈ ദിനത്തില്‍ നാം ഓര്‍ക്കേണ്ടതും ഓര്‍ക്കപ്പെടേണ്ടതുമായ ഒരു പേരാണ് ഇന്ത്യന്‍ ഭരണ ഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടേത്. അദ്ദേഹത്തിന്റെ ചരമദിനമായാണ് മഹാപരിനിര്‍വാണ്‍ ദിനം ആചരിക്കപ്പെടുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ 6-ന് മഹാപരിനിര്‍വാണ്‍ ദിനം ആചരിക്കുന്നു. ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച അദ്ദേഹം സ്വന്തം അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുന്നതില്‍ ഏതൊരു ഇന്ത്യക്കാരനേയും പ്രാപ്തനാക്കിയിരുന്നു. നമ്മുടെ മാതൃരാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. മഹാപരിനിര്‍വാണ്‍ ദിവസ് ഇദ്ദേഹത്തിന്റെ 66-ാം ചരമവാര്‍ഷിക ദിനത്തെയാണ് അടയാളപ്പെടുത്തുന്നത്.

Mahaparinirvan Diwas

1891-ല്‍ നാം ഓര്‍ക്കേണ്ടതും സ്മരിക്കേണ്ടതുമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു ബി ആര്‍ അംബേദ്കര്‍. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മന്ത്രി സഭയിലെ നിയമ നീത് മന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും ദളിത് ആക്റ്റിവിസ്റ്റ് എന്ന നിലയിലും അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു. 1956- ഡിസംബര്‍ 6-നാണ് അദ്ദേഹം മരണപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1947-ല്‍ സ്വതന്ത്ര ഇന്ത്യയുടെ ഭരണ ഘടനക്ക് വേണ്ടി ഓഗസ്റ്റ് 29-ന് ചേര്‍ന്ന ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു ഇദ്ദേഹം. രാജ്യത്തിന്റെ വികസനത്തിന് എന്നത് പോലെ തന്നെ സ്ത്രീകളുടെ ഉന്നമത്തിനും വേണ്ടി ഇദ്ദേഹം അഹോരാത്രം പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തെ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു. ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് വര്‍ഷം തോറും ഡിസംബര്‍ 6 ന് ഇന്ത്യയില്‍ മഹാപരിനിര്‍വാണ്‍ ദിവസ് ആചരിച്ച് വരുന്നു.

എന്താണ് മഹാപരിനിര്‍വാണ്‍ ദിനം?

എന്താണ് മഹാപരിനിര്‍വാണ്‍ ദിവാസ് എന്ന് നമുക്ക് നോക്കാം. ബുദ്ധമത വിശ്വാസപ്രകാരം 'പരിനിര്‍വാണം' എന്നാല്‍ തന്റെ ജീവിതകാലത്തും മരണശേഷവും നിര്‍വാണം നേടിയ വ്യക്തി എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ബി ആര്‍ അംബേദ്കറുടെ ചരമവാര്‍ഷികത്തെ മഹാപരിനിര്‍വാണ്‍ ദിനം എന്ന് വിളിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? അദ്ദേഹം ഹിന്ദുമതം ഉപേക്ഷിക്കുകയും ദളിത് ബുദ്ധമത പ്രസ്ഥാനത്തിന് പ്രചോദനം നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു. അതുകൊണ്ടാണ് ഈ ദിനത്തെ മഹാപരിനിര്‍വാണ്‍ ദിവസ് എന്ന് വിളിക്കുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ ആദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും ഏതൊരാളിലും ഉന്‍മേഷം നിറക്കുന്നതായിരുന്നു.ജാതിവ്യവസ്ഥയെ കര്‍ക്കശമായി വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.

ഡോ. ബി ആര്‍ അംബേദ്കറെ കുറിച്ച് ചിലത്

Mahaparinirvan Diwas

1. മഹാപരിനിര്‍വാണ്‍ ദിനത്തില്‍ ഡോ. ബി ആര്‍ അംബേദ്കറെ കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം. ബുദ്ധമതവിശ്വാസിയായാണ് അംബേദ്കര്‍ അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം മഹാരാഷ്ട്രയിലെ മഹര്‍ വിഭാഗത്തിലായിരുന്നു ജനിച്ചത്. അന്നത്തെ കാലത്ത് ഇത് താഴ്ന്ന ജാതിയായി കണക്കാക്കിയിരുന്നു. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള അംബേദ്കറുടെ പോരാട്ടം ആരംഭിച്ചതും അവിടെ നിന്നായിരുന്നു.

2. അക്കാദമിക് നേട്ടങ്ങള്‍ക്ക് പേരുകേട്ട ഡോ. അംബേദ്കര്‍ 64 വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇത് കൂടാതെ 9 ഭാഷകള്‍ ഇദ്ദേഹം അനായാസമായി കൈകാര്യം ചെയ്യുന്നു. അതൊടൊപ്പം തന്നെ 21 വര്‍ഷം കൊണ്ട് ലോകത്തിന്റെ ഫല കോണില്‍ നിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനും അദ്ദേഹമായിരുന്നു.

3. ലണ്ടനിലെ മ്യൂസിയത്തില്‍ കാള്‍ മാര്‍ക്സിനൊപ്പം സ്വന്തം പ്രതിമയുള്ള ഏക ഇന്ത്യക്കാരനാണ് ഡോ. ബി ആര്‍ അംബേദ്കര്‍. ഇന്ത്യയിലെ താഴ്ന്ന ജാതിയില്‍ പെട്ട ആദ്യത്തെ അഭിഭാഷകനും ഇദ്ദേഹം തന്നെയായിരുന്നു.

Mahaparinirvan Diwas

4. 50000-ത്തിലധികം പുസ്തകങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി എന്ന് പറയുന്നത് ഡോ. ബി ആര്‍ അംബേദ്കറിന്റെ സ്വകാര്യ ലൈബ്രറിയാണ്. ബുദ്ധന്‍ കണ്ണുതുറന്നിരിക്കുന്ന ചിത്രം ആദ്യമായി വരച്ച വ്യക്തിയും അംബേദ്കറാണ്. 1956-ലാണ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചത്.

5. ബാബാസാഹെബ് അംബേദ്കറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ചു. രാജ്യത്തെ പരമോന്നത പൗരബഹുമതിയാണ് ഇത്. കുടിവെള്ളത്തിനായി വരെ ഇദ്ദേഹം സത്യാഗ്രഹം നടത്തിയിട്ടുണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്.

6. 1935-ല്‍ റിസര്‍വ്വ് ബാങ്കിന്റെ രൂപികരണത്തിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് ഇദ്ദേഹം. ഇത് കൂടാതെ ഇന്ത്യയിലെ തൊഴില്‍ നിയമം 12 മണിക്കൂറില്‍ നിന്ന് 8 മണിക്കൂറായി കുറച്ചതിന് പിന്നിലും ഡോ. ബി ആര്‍ അംബേദ്കറുടെ കൈകള്‍ ഉണ്ട്.

7. ഡോ. ബി ആര്‍ അംബേദ്കറുടെ ആത്മകഥയായ 'വെയ്റ്റിംഗ് ഫോര്‍ എ വിസ' എന്ന പുസ്തകം കൊളംമ്പിയ സര്‍വ്വകലാശാലയില്‍ പഠിക്കാനുണ്ട്. ഇദ്ദേഹത്തിന്റെ ശരിയായ പേര് എന്നത് അംബവേദ്കര്‍ എന്നായിരിക്കും. എന്നാല്‍ പിന്നീട് അംബേദ്കര്‍ എന്ന് മാറ്റുകയായിരുന്നു.

ഉറക്കം വടക്കോട്ട് വേണ്ട; ആയുസ്സിന് വരെ ദോഷമാണ്ഉറക്കം വടക്കോട്ട് വേണ്ട; ആയുസ്സിന് വരെ ദോഷമാണ്

കിടന്ന ഉടനേ ഇനി ഉറങ്ങാം: ഈ മൂന്ന യോഗ പോസുകള്‍ സഹായിക്കുംകിടന്ന ഉടനേ ഇനി ഉറങ്ങാം: ഈ മൂന്ന യോഗ പോസുകള്‍ സഹായിക്കും

English summary

Mahaparinirvan Diwas 2022: Date, History, Significance and why is it celebrated in Malayalam

Here in this article we are sharing about the date, history, significance and why we celebrated Mahaparinirvan Diwas in malayalam. Take a look
X
Desktop Bottom Promotion