For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചന്ദ്രഗ്രഹണ ശേഷം ശ്രദ്ധിക്കണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും ഇതെല്ലാം

|

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണമാണ് 2022 നവംബര്‍ 8-ന് സംഭവിക്കാന്‍ പോവുന്നത്. ഗ്രഹണസമയത്തുണ്ടാവുന്ന ഓരോ മാറ്റവും ഭൂമിയിലെ ജീവജാലങ്ങളേയും ബാധിക്കുന്നുണ്ട്. ഈ വര്‍ഷം സംഭവിക്കുന്ന അവസാനത്തെ ചന്ദ്രഗ്രഹണമാണ് നടകക്കുന്നത്. ഈ ദിനത്തില്‍ ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയാല്‍ മൂടപ്പെടുന്നു. 7-8 തീയ്യതികളിലാണ് ഗ്രഹണം സംഭവിക്കുന്നത്.വടക്ക്-കിഴക്കന്‍ യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, ഇന്ത്യന്‍ മഹാസമുദ്രം, പസഫിക് സമുദ്രം, വടക്കേ അമേരിക്ക, തെക്കേ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും.

Lunar Eclipse November 2022:

എന്നാല്‍ ഇന്ത്യയില്‍, പൂര്‍ണ ചന്ദ്രഗ്രഹണം ചില കിഴക്കന്‍ ഭാഗങ്ങളില്‍ മാത്രമേ ദൃശ്യമാകൂ,അതേസമയം ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്രലോകം അറിയിച്ചു. എന്നാല്‍ ഗ്രഹണ സമയത്ത് അല്ലെങ്കില്‍ ഗ്രഹണത്തിന് ശേഷം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ നമ്മള്‍ ഓര്‍ത്തിരിക്കണം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അറിയാന്‍ വായിക്കൂ.

ഗ്രഹണ ശേഷം ചെയ്യാന്‍ പാടില്ലാത്തത്

ഗ്രഹണ ശേഷം ചെയ്യാന്‍ പാടില്ലാത്തത്

ഗ്രഹണ ശേഷവും ഗ്രഹണത്തിന് മുന്‍പും ഗ്രഹണ സമയത്തും ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ശാസ്ത്രീയമായി വിശദീകരിക്കപ്പെടാത്ത പല കാര്യങ്ങളും പലരും ഇന്നും പിന്തുടരുന്നുണ്ട്. ഇതില്‍ ഒന്നാണ് ഗര്‍ഭിണികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നത്. കാരണം ഗ്രഹണ സമയത്തും അതിന് ശേഷവും ഗര്‍ഭിണികള്‍ പുറത്തിറങ്ങുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ചന്ദ്രനിലെ മാറ്റങ്ങള്‍ ഉദരത്തിലെ കുഞ്ഞിനെ ബാധിക്കും എന്നാണ് പറയുന്നത്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ ഇല്ല. എങ്കിലും ഗ്രഹണ സമയം ഇരുട്ടായതിനാല്‍ പുറത്തിറങ്ങുന്നത് തെന്നിവീഴുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത്.

പുരുഷന്‍ ഗ്രഹണം കണ്ടാല്‍

പുരുഷന്‍ ഗ്രഹണം കണ്ടാല്‍

പുരുഷന്‍ ഗ്രഹണത്തിന് ശേഷമോ ഗ്രഹണ സമയത്തോ ചന്ദ്രനെ നോക്കിയാല്‍ അത് അടുത്ത ജന്മത്തില്‍ അവനെ സ്ത്രീയായി പുനര്‍ജന്മമെടുക്കുന്നതിലേക്ക് എത്തിക്കും എന്നൊരു വിശ്വാസമുണ്ട്. ചന്ദ്രഗ്രഹണം സ്ത്രീകളുമായി ബന്ധപ്പെട്ടാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ സമയം പുരുഷന്‍മാര് ചന്ദ്രനെ നോക്കരുത് എന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പലരും ഇന്നും വിശ്വസിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിക്കുന്നത്

മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിക്കുന്നത്

ഗ്രഹണ സമയം മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം എന്നാണ് പറയുന്നത്. കാരണം ഗ്രഹണ സമയം പലപ്പോഴും മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കൈമുറിയുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഗ്രഹണ സമയത്ത് ധാരാളം രക്തനഷ്ടം ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നവരുണ്ട്. ഗ്രഹണ സമയത്തുണ്ടാവുന്ന മുറിവിനെ മാറ്റുന്നതിന് സാധിക്കില്ല എന്നും അത് പൂര്‍ണമായും ഉണങ്ങില്ല എന്നും ഇന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ അത് പലപ്പോഴം ഗ്രഹണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന വിശ്വാസവുമായി നിലനില്‍ക്കുന്ന ഒന്ന് മാത്രമാണ്.

ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുത്

ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുത്

ഈ വിശ്വാസത്തെ ഇന്നും പാലിച്ച് പോരുന്നവര്‍ നിരവധിയാണ്. കാരണം ഗ്രഹണത്തിന് ശേഷവും ഗ്രഹണ സമയത്തും ഭക്ഷണം കഴിക്കുന്നത് വിഷതുല്യമായാണ് കണക്കാക്കുന്നത്. ഈ സമയം ഉപവസിക്കണം എന്നാണ് പറയപ്പെടുന്നത്. കാരണം ഗ്രഹണ സമയത്ത് ചന്ദ്രന്‍ പുറത്ത് വിടുന്ന നെഗറ്റീവ് ഊര്‍ജ്ജം നിങ്ങളുടെ ഭക്ഷണത്തേയും ശരീരത്തേയും അപകടത്തിലാക്കും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ സമയം ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നത്. ചില ആധുനിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണം അധിക അള്‍ട്രാവയലറ്റ്, കോസ്മിക് രശ്മികള്‍ എന്നിവ ചന്ദ്രനില്‍ നിന്ന് ഭക്ഷണത്തിലേക്ക് എത്തുന്നു എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഭക്ഷണം ഈ സമയത്ത് കഴിക്കരുത് എന്ന് പറയുന്നത്.

ഗ്രഹണമെന്ന മാറ്റം

ഗ്രഹണമെന്ന മാറ്റം

പണ്ട് കാലത്ത് തന്നെ പലരും വിശ്വസിച്ചിരുന്നത് ഇരുട്ട് എന്നത് ജീവിതത്തില്‍ പല വിധത്തിലുള്ള നെഗറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ്. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള മോശം മാറ്റങ്ങള്‍ ഇരുട്ട് കൊണ്ട് വരുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഗ്രഹണത്തിന്റെ കാര്യത്തില്‍ ഇന്നും ആളുകള്‍ പല വിധത്തിലുള്ള വിശ്വാസങ്ങള്‍ക്ക് പുറകേ പോവുന്നത്. ചന്ദ്രഗ്രഹണ സമയത്ത് അതുകൊണ്ട് തന്നെ നല്ല കാര്യങ്ങള്‍ ഒന്നും ചെയ്യരുത് എന്നാണ് ഇന്നും പലരും വിശ്വസിക്കുന്നത്. ഈ വിശ്വാസങ്ങള്‍ എല്ലാം തന്നെ ചന്ദ്രഗ്രഹണത്തെ വളരെ മോശം അനുഭവങ്ങള്‍ നല്‍കുന്ന ഒന്നായാണ് കണക്കാക്കുന്നത്. ഇതില്‍ ചിലതിന് ഇന്ന് ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ പലതും ഇന്നും മാറാതെ തന്നെ നിലനില്‍ക്കുന്നു.

Lunar Eclipse: ചന്ദ്രഗ്രഹണ ദിനം ഈ 5 രാശിക്കാരെ കാത്ത് മഹാഭാഗ്യംLunar Eclipse: ചന്ദ്രഗ്രഹണ ദിനം ഈ 5 രാശിക്കാരെ കാത്ത് മഹാഭാഗ്യം

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം: ഈ രാശിക്കാര്‍ അല്‍പം സൂക്ഷിക്കണംഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം: ഈ രാശിക്കാര്‍ അല്‍പം സൂക്ഷിക്കണം

English summary

Lunar Eclipse November 2022: Know Dos And Don'ts After Chandra Grahan In Malayalam

Here in this article we are discussing about the dos and don'ts after Chandra Grahan in malayalam. Take a look.
Story first published: Friday, November 4, 2022, 20:13 [IST]
X
Desktop Bottom Promotion