For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചന്ദ്രഗ്രഹണദിനത്തില്‍ വ്രതമെടുക്കുന്നവര്‍ കഴിക്കേണ്ടതും പാടില്ലാത്തതും

|

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 8-നാണ് സംഭവിക്കുന്നത്. ഈ ദിനത്തില്‍ ജ്യോതിഷപരമായി പല വിധതത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. 2022-ലെ രണ്ടാമത്തേയും അവസാനത്തേയും പൂര്‍ണ ചന്ദ്രഗ്രഹണമാണ് നവംബറില്‍ നടക്കാന്‍ പോവുന്നത്. ഇന്ത്യയില്‍, ചന്ദ്രഗ്രഹണ സമയത്ത് പിന്തുടരുന്ന നിരവധി മുന്‍കരുതലുകളും ആചാരങ്ങളും ഉണ്ട്. ഇതിനെ സുതക കാലം എന്നാണ് പറയപ്പെടുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച്, സൂതക് സമയത്ത് നമ്മുടെ ഭൂമി മലിനമാവുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിലുള്ള മലിനീകരണം മൂലമുണ്ടാകുന്ന ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

Lunar Eclipse November 2022

ചന്ദ്രഗ്രഹണ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വ്രതമെടുക്കുന്നവര്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഈ സമയം ചില മന്ത്രങ്ങളും ജപിക്കേണ്ടതാണ്. ചന്ദ്രഗ്രഹണ സമയത്ത് എന്തൊക്കെ കഴിക്കണം എന്നും കഴിക്കാന്‍ പാടില്ല എന്ന് മാത്രമല്ല ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഇവയെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുത്

ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുത്

ചന്ദ്രഗ്രഹണ സമയത്ത് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട് സുതക കാലഘട്ടത്തില്‍ ഭൂമി മലിനമാവുന്ന അവസ്ഥയാണ് എന്ന് വായിച്ചു. ഈ സമയം ഭക്ഷണ പദാര്‍ത്ഥങ്ങളും ഖരമോ ദ്രാവകമോ ആയ ഭക്ഷണങ്ങളും കഴിക്കുന്നത് അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ രോഗാവസ്ഥയില്‍ ഉള്ളവര്‍ക്ക് ഈ സമയവും ഭക്ഷണം കഴിക്കാവുന്നതാണ്. വ്രതമെടുക്കുന്നവര്‍ ഗോതമ്പ്, അരി, ധാന്യങ്ങള്‍, അച്ചാറുകള്‍ എന്നിവയില്‍ തുളസി ഇട്ട് ശുദ്ധീകരിച്ചതിന് ശേഷം വേണം കഴിക്കുന്നതിന്.

ഗര്‍ഭിണികള്‍ക്കുള്ള മുന്‍കരുതല്‍

ഗര്‍ഭിണികള്‍ക്കുള്ള മുന്‍കരുതല്‍

ഗര്‍ഭിണികള്‍ ഗ്രഹണ സമയത്ത് പുറത്തിറങ്ങരുതെന്നാണ് പറയുന്നത്. ഇത് ഗ്രഹണദോഷത്തില്‍ ഗര്‍ഭസ്ഥശിശുവിന് പ്രശ്‌നമുണ്ടാക്കുന്നു എന്നാണ് പറയുന്നത്. ഇതിന്റെ പിന്നില്‍ ഗ്രഹണ സമയത്തുണ്ടാവുന്ന മോശം രശ്മികള്‍ മലിനമായ അന്തരീക്ഷത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുകയും അത് വഴി കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും അത് വഴി ഗര്‍ഭസ്ഥശിശുവിന് പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നുമാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ ശാസ്ത്രീയ വശത്തെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ഈ സമയം ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇത് ഗ്രഹണത്തിന്റെ ദോഷം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. ഓയില്‍ മസാജ്, വെള്ളം കുടിക്കുന്നത്, മല-മൂത്ര വിസര്‍ജനം, മുടി ചീകല്‍, പല്ല് തേയ്ക്കല്‍, ലൈംഗിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യരുത് എന്നാണ് പറയപ്പെടുന്നത്. ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ദോഷഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം.

ഗ്രഹണ ശേഷം എന്ത് ചെയ്യണം?

ഗ്രഹണ ശേഷം എന്ത് ചെയ്യണം?

നിങ്ങള്‍ ചന്ദ്രഗ്രഹണത്തിന് ശേഷം ചില ഭക്ഷണങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. ഇത് കൂടാതെ ഇത് ദോഷഫലങ്ങളെ കുറക്കുന്നതിന് സഹായിക്കും എന്നാണ് പറയുന്നത്. ഗ്രഹണ ശേഷം കുളിച്ച് വീട് വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഗോതമ്പ്, അരി, മറ്റ് ധാന്യങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ പാത്രങ്ങളില്‍ കറുകപ്പുല്ല് അല്ലെങ്കില്‍ തുളസി ഇലകള്‍ ഇടേണ്ടതാണ്. കൂടാതെ, ഗ്രഹണത്തിന് ശേഷം ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്.

 ഗ്രഹണ സമയത്ത് ജപിക്കാനുള്ള മന്ത്രം

ഗ്രഹണ സമയത്ത് ജപിക്കാനുള്ള മന്ത്രം

തമോമയ മഹാഭീമാ സോമസൂര്യവിമര്‍ദനഃ

ഹേമാതരപ്രദനേന മമ ശാന്തിപ്രദോ ഭവ

വിധുന്തുദാ നമസ്തുഭ്യം സിംഹികാനന്ദനച്യുത

ദനേനാനേന നാഗസ്യ രക്ഷ മാം വേദജദ്ഭയാത്

ഗ്രഹണ സമയം ഭക്ഷണത്തില്‍ ഒരു തുളസിയില ചേര്‍ക്കൂ: ഗ്രഹണദോഷങ്ങളെ അകറ്റാംഗ്രഹണ സമയം ഭക്ഷണത്തില്‍ ഒരു തുളസിയില ചേര്‍ക്കൂ: ഗ്രഹണദോഷങ്ങളെ അകറ്റാം

നവംബര്‍ മാസം 27 നാളുകാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍നവംബര്‍ മാസം 27 നാളുകാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍

English summary

Lunar Eclipse November 2022 fasting rules: What to eat, what to avoid during chandra grahan In Malayalam

Here in this article we are sharing some fasting rules on Chandragrahan. What to eat and what to avoid during chandragrahan in malayalam. Take a look.
Story first published: Tuesday, November 1, 2022, 15:31 [IST]
X
Desktop Bottom Promotion