Just In
Don't Miss
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Automobiles
100 ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ട് ഹീറോ
- News
ബിജെപി ബിഎസ്എഫിനെ കരുവാക്കിയോ? ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ
- Finance
കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു, പവന് വില വീണ്ടും 37000ൽ തൊട്ടു
- Movies
ജൂനിയര്‍ ഡോണിനെ വരവേറ്റ് ഡോണ്‍ ടോണിയും ഡിവൈനും, സന്തോഷം പങ്കുവെച്ച് ഡിംപിള്‍ റോസും
- Sports
ആളും ആരവങ്ങളുമില്ല- 'കംഗാരു കശാപ്പ്' കഴിഞ്ഞ് ഇന്ത്യന്‍ ഹീറോസ് മടങ്ങിയെത്തി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഓരോ രാശിക്കും ഭാഗ്യം കൊടികുത്തിവാഴും മാസമിതാണ്
ഓരോ രാശിക്കാർക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ലഭിക്കുന്നത്. എന്നാൽ നിങ്ങൾക്ക് ഗ്രഹങ്ങൾ മാറി വരുന്നതിന് അനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് എന്നും അത് ഭാഗ്യമാണോ നിർഭാഗ്യമാണോ നൽകുന്നത് എന്ന് അറിയാവുന്നതാണ്.
Most read:ജനന സമയം പറയും പെൺവ്യക്തിത്വം രഹസ്യങ്ങളിതാണ്
ഓരോ ദിവസവും നിങ്ങൾക്കുണ്ടാവുന്ന രാശിമാറ്റത്തെക്കുറിച്ച് നമുക്ക് അറിയാവുന്നതാണ്. എന്നാൽ ഓരോ മാസവും ഭാഗ്യം നൽകുന്ന ചില രാശികൾ ഉണ്ട്. ഏതൊക്കെയാണ് ഭാഗ്യം നിറയുന്ന രാശിക്കാർ എന്ന് നോക്കാം. അതില്‍ ഏത് മാസമാണ് നിങ്ങളുടെ രാശി എന്ന് അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാർക്ക് ഒക്ടോബർ മാസമാണ് ഏറ്റവും ഭാഗ്യം നൽകുന്ന ഒരുമാസമായി മാറുന്നത്. മാർച്ച് 2020-ഉം നിങ്ങള്‍ക്ക് പല നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. ഒക്ടാബറിലും മാർച്ചിലും പല കാര്യങ്ങളും നിങ്ങൾക്ക് പൂര്‍ത്തീകരിക്കാൻ സാധിക്കുന്നുണ്ട്. ഒക്ടോബർ മാസത്തിലാണ്. എങ്കിലും അൽപം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് നോക്കണം. വിശ്വസിച്ച് ഓരോ കാര്യങ്ങളും ചെയ്യുന്നതിനുള്ള ആർജ്ജവം നിങ്ങൾക്ക് ലഭിക്കുന്നുണ്ട്.

ഇടവം രാശി
ഇടവം ആളുകൾക്ക് സ്വയം ഭാഗ്യമെന്ന് കരുതുന്ന മാസമാണ് മെയ്. അവരുടെ സ്വപ്നങ്ങൾ കൂടുതൽ എളുപ്പത്തിൽ പൂർത്തിയാകുന്ന മാസമാണിത്, അവർ അവരുടെ ആഗ്രഹങ്ങൾക്കായി പുതിയ മേഖലകൾ കണ്ടെത്തുന്ന മാസം കൂടിയാണ്. കൂടാതെ വർഷത്തിലെ ആദ്യത്തെ അവധിക്കാലം വളരെയധികം പ്രണയത്തോടെ തന്നെ പങ്കാളിയോടൊപ്പം അവർ ആസ്വദിക്കുന്നു. വിവാഹം നടക്കുന്നതിനും വിവാഹക്കാര്യത്തിൽ തീരുമാനം ആവുന്നതിനും സാധ്യതയുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ജൂൺ മാസമാണ് ഏറ്റവും നല്ലത്. ഈ മാസം 2020 ൽ ജെമിനിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ഗ്രഹങ്ങൾ മിഥുനം രാശിക്കാർക്ക് ജൂൺ മാസത്തിൽ ഭാഗ്യം മാത്രമേ നല്‍കുകയുള്ളൂ. ഈ പുതിയ മാസം നിങ്ങൾക്ക് എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പുതിയ വീട് വെക്കുന്നതിന് ഏറ്റവും പറ്റിയ മാസമാണ് മിഥുനം രാശിക്കാർക്ക് ജൂൺ മാസം.

കർക്കിടകം രാശി
എപ്രിൽ മാസമാണ് കർക്കിടകം രാശിക്കാർക്ക് ഏറ്റവും ഭാഗ്യം നല്‍കുന്ന മാസം. ഇവരുടെ ഏത് ആഗ്രഹവും ഏപ്രിൽ മാസത്തിൽ പൂർത്തീകരിക്കപ്പെടുന്നുണ്ട്. മാത്രമല്ല വളരെയധികം സൗകര്യത്തോടെ ജീവിതത്തിൽ മുന്നേറുന്നതിന് നിങ്ങൾക്ക് സാധിക്കുന്ന ഒരു മാസം കൂടിയാണ് കർക്കിടകം രാശിക്കാർക്ക് ഏപ്രിൽ മാസം. ജോലിക്കാര്യത്തില്‍ ഇവരെ കാത്ത് ധാരാളം നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്.

ചിങ്ങം രാശി
ജൂലൈ മാസമാണ് ചിങ്ങം രാശിക്കാർക്ക് ഏറ്റവും മികച്ച മാസം എന്ന് പറയാവുന്നത്. വളരെയധികം നേട്ടങ്ങൾ ഈ മാസം നിങ്ങൾക്ക് ഉണ്ടാവുന്നുണ്ട്. കാര്യങ്ങൾക്കെല്ലാം തീർപ്പ് കൽപ്പിക്കാൻ പറ്റുന്ന ഒരു മാസമാണ് ചിങ്ങം രാശിക്കാർക്ക് ജൂലൈ മാസം. നിങ്ങൾ പ്ലാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം നടക്കുന്നതിനുള്ള സാധ്യത ഈ മാസം ഉണ്ടാവുന്നുണ്ട്. സാമ്പത്തികവും നിങ്ങൾക്ക് നല്ല ഉപകാരങ്ങൾ നൽകുന്ന മാസവും ചിങ്ങം രാശിക്കാർക്ക് ജൂലൈ മാസമാണ്.

കന്നി രാശി
കന്നി രാശിക്കാർക്ക് ജൂലൈ ആണ് ഏറ്റവും അധികം ഭാഗ്യം നിറഞ്ഞ് നിൽക്കുന്ന മാസം എന്ന് പറയുന്നത്. ഇത് നിങ്ങൾക്ക് പല വിധത്തിലുള്ള നേട്ടങ്ങളും നൽകുന്ന ഒരു മാസമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള അവസരങ്ങൾ നിങ്ങളെ തേടിയെത്തുന്ന ഒരു മാസമാണ് കന്നി രാശിക്കാർക്ക് ജൂലൈമാസം. ജ ോലിയുടെ കാര്യത്തിലും നേട്ടങ്ങൾ നിങ്ങളിൽ ധാരാളം ഉണ്ടാവുന്നുണ്ട്

തുലാം രാശി
തുലാം രാശിക്കാർക്ക് ആഗസ്റ്റ് മാസമാണ് ഏറ്റവും നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു മാസം. കൊടുത്ത കടങ്ങളെല്ലാം തിരിച്ച് കിട്ടുന്നു. ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്നു. 2019-ൽ ബാക്കി വെച്ച പല കാര്യങ്ങളും മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എല്ലാം നിങ്ങൾക്ക് തുലാം രാശിയിൽ സംഭവിക്കുന്നതാണ്. ഇവരുടെ ഭാഗ്യമാസത്തിൽ വളരെയധികം കാര്യങ്ങൾ ചെയ്ത് തീർക്കാൻ ശ്രമിച്ചാൽ അതെല്ലാം നിങ്ങളിൽ നേട്ടങ്ങൾ നൽകുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

വൃശ്ചികം രാശി
സെപ്റ്റംബർ മാസമാണ് വൃശ്ചികം രാശിക്കാരുടെ ഭാഗ്യമാസമായി കണക്കാക്കുന്നത്. ഇവർക്ക് വളരെയധികം അഡ്വാൻറേജസ് ഉള്ള ഒരു മാസം കൂടിയാണ് സെപ്റ്റംബർ മാസം. ഈ മാസത്തിൽ ആരംഭിക്കുന്ന എന്തും നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിനും നേട്ടങ്ങള്‍ കൊണ്ട് അവസാനിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല എന്നത് തന്നെയാണ് കാര്യം

ധനു രാശി
ഒക്ടോബർ മാസമാണ് ധനു രാശിക്കാർക്ക് ഏറ്റവും മികച്ച മാസം. നിങ്ങളെ സംബന്ധിച്ച എല്ലാ ഭാഗ്യവും വന്നെത്തുന്നത് ഒക്ടോബർ മാസത്തിലാണ്. ജോലിയാണെങ്കിലും വിവാഹമാണെങ്കിലും എല്ലാം ഓക്ടോബർ മാസത്തിൽ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയം വിജയത്തിലെത്തുന്നതിനും പ്രണയത്തിൽ നിന്ന് പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നതിനും എല്ലാം ധനു രാശിക്കാർക്ക് സാധിക്കുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാർക്ക് ഈ വർഷം ഏപ്രിൽ ആണ് നേട്ടങ്ങൾ കൊണ്ട് വരുന്ന ഒരു മാസം. എന്ത് ചെയ്യുന്നതിനും ഏപ്രിൽ മാസത്തിൽ തുടക്കം കുറിച്ച് നോക്കൂ ഇത് നിങ്ങൾക്ക് നൽകുന്ന നേട്ടങ്ങൾ ചില്ലറയല്ല. എന്ത് ഉണ്ടെങ്കിലും നേട്ടങ്ങൾ പുറകേ വരുന്ന ഒരു മാസമാണ് മകരം രാശിക്കാർക്ക് ഏപ്രിൽ എന്ന കാര്യത്തിൽ സംശയം വേണ്ട. അൽപം ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം എന്ന് മാത്രമാണ്.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ജനുവരിയാണ് ഏറ്റവും ഭാഗ്യം നൽകുന്ന ഒരു മാസം എന്ന് പറയുന്നത്. ബന്ധങ്ങളുടെ കാര്യത്തിൽ ആണെങ്കിലും നേട്ടങ്ങളുടെ കാര്യത്തില്‍ ആണെങ്കിലും സാമ്പത്തികത്തിന്‍റെ കാര്യത്തിൽ ആണെങ്കിലും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോയാൽ നേട്ടങ്ങൾ ഉണ്ടാക്കുന്ന ഒരു മാസമാണ് ജനുവരി മാസം.

മീനം രാശി
മീനം രാശിക്കാർക്ക് നേട്ടങ്ങളും ഭാഗ്യവും നൽകുന്ന മാസം എന്ന് പറയുന്നത് സെപ്റ്റംബര്‍ 2020 ആണ്. നിങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള വളരെ നല്ല അവസരങ്ങൾ ഉണ്ടാവുന്ന ഒരു മാസം കൂടിയാണ് സെപ്റ്റംബർ മാസം. നിങ്ങളുടെ കഴിവിന് വളരെയധികം നേട്ടങ്ങൾ നൽകുന്ന ഒരു മാസമാണ് മീനം രാശിക്കാർക്ക് സെപ്റ്റംബർ മാസം. ഓരോ ദിവസത്തേയും പ്രതിസന്ധികളിൽ മുന്നോട്ട് പോയാലും സെപ്റ്റംബറിൽ നിങ്ങളെ കാത്തിരിക്കുന്നത് പലപ്പോഴും മഹാഭാഗ്യമാണ്.