Just In
- 31 min ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 4 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 6 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 7 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല് പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
ഓണം, ജന്മാഷ്ടമി.. ഓഗസ്റ്റിലെ പ്രധാന ആഘോഷദിനങ്ങള് ഇതാ
ഉത്സവങ്ങളുടെ നാടാണ് ഇന്ത്യ. നിരവധി പരിപാടികള്, പ്രധാനപ്പെട്ട ദിവസങ്ങള് എന്നിവ ഓരോ ദിവസവും അത്യധികം ആവേശത്തോടെ ആഘോഷിക്കുന്നു. എല്ലാ ദിവസങ്ങള്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. 2021 ഓഗസ്റ്റില് പ്രധാനപ്പെട്ട നിരവധി ദിവസങ്ങളും ആഘോഷങ്ങളും വരുന്നു. സ്വാതന്ത്ര്യ ദിനം, മുഹറം, ഓണം, കൃഷ്ണ ജന്മാഷ്ടമി തുടങ്ങിയ ആഘോഷങ്ങള് ഈ മാസത്തിലുണ്ട്. 2021 ഓഗസ്റ്റ് മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളുടെയും തീയതികളുടെയും പട്ടിക ഇതാ.
Most
read:
മൂങ്ങയെ
കണ്ടാല്
നല്ലതോ
ചീത്തയോ;
ശകുനം
പറയുന്നത്
ഇതാണ്

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 1 - ദേശീയ പര്വതാരോഹണ ദിനം
എല്ലാ വര്ഷവും ഓഗസ്റ്റ് 1 ന് ദേശീയ പര്വതാരോഹണ ദിനം ആചരിക്കുന്നു. ന്യൂയോര്ക്കിലെ അഡിറോണ്ടാക്ക് പര്വതനിരകളിലെ 46 കൊടുമുടികള് വിജയകരമായി കീഴടക്കിയ ബോബി മാത്യൂസ്, സുഹൃത്ത് ജോഷ് മഡിഗന് എന്നിവരോടുള്ള ബഹുമാനാര്ത്ഥമാണ് ഈ ദിവസം ആഘോഷിക്കുന്നത്.
ഓഗസ്റ്റ് 1-7 - ലോക മുലയൂട്ടല് വാരം
ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില് എല്ലാ വര്ഷവും ഓഗസ്റ്റ് ആദ്യ വാരത്തില് ലോക മുലയൂട്ടല് വാരം ആഘോഷിക്കുന്നു. 1992 ലാണ് ഇത് ആദ്യമായി ആഘോഷിച്ചത്.

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 1 - ഫ്രണ്ട്ഷിപ്പ് ഡേ
ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച അന്താരാഷ്ട്ര ഫ്രണ്ട്ഷിപ്പ് ദിനമായി ആഘോഷിക്കുന്നു. 2021 ല് ഇത് ഓഗസ്റ്റ് 1 നാണ്. 1935 ല് യുഎസിലാണ് സുഹൃത്തുക്കള്ക്കായി ഒരു ദിവസം സമര്പ്പിക്കുന്ന പാരമ്പര്യം ആരംഭിച്ചത്. ക്രമേണ ഫ്രണ്ട്ഷിപ്പ് ഡേ ജനപ്രീതി നേടി. ഇന്ന് ഇന്ത്യ ഉള്പ്പെടെ വിവിധ രാജ്യങ്ങളും ഈ ദിനം ആഘോഷിക്കുന്നു.
ആഗസ്റ്റ് 6 - ഹിരോഷിമ ദിനം
എല്ലാ വര്ഷവും ഓഗസ്റ്റ് 6 നാണ് ഹിരോഷിമ ദിനം ആചരിക്കുന്നത്. 1945ല് ജാപ്പനീസ് നഗരമായ ഹിരോഷിമയില് ലോകത്ത് ആദ്യമായി അണുബോംബ് പതിച്ച ദിവസമാണിത്.
Most
read:ലോകം
മുഴുവന്
വളരട്ടെ
സൗഹൃദം;
ഫ്രണ്ട്ഷിപ്പ്
ഡേ
ആശംസകള്

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ആഗസ്റ്റ് 6 - അന്താരാഷ്ട്ര ബിയര് ദിനം
ഓഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച അന്താരാഷ്ട്ര ബിയര് ദിനം ആചരിക്കുന്നു. 2007 ല് കാലിഫോര്ണിയയിലെ സാന്താക്രൂസിലാണ് ഇതിന് തുടക്കം കുറിച്ചത്.
ഓഗസ്റ്റ് 7 - ദേശീയ കൈത്തറി ദിനം
എല്ലാ വര്ഷവും ഓഗസ്റ്റ് 7 ന് രാജ്യത്തെ കൈത്തറി തൊഴിലാളികളെ ബഹുമാനിക്കുന്നതിനായി ഈ ദിവസം ആചരിക്കുന്നു. ഈ വര്ഷം രാജ്യം ആറാമത് ദേശീയ കൈത്തറി ദിനം ആഘോഷിക്കും.

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 8 - ക്വിറ്റ് ഇന്ത്യ ദിനം
1942 ഓഗസ്റ്റ് 8 ന് ബോംബെയില് നടന്ന അഖിലേന്ത്യാ കോണ്ഗ്രസ് കമ്മിറ്റി സെഷനില് ബ്രിട്ടീഷുകാര്ക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഗാന്ധിജി 'ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം' ആരംഭിച്ചു. ഓഗസ്റ്റ് പ്രസ്ഥാനം അല്ലെങ്കില് ഓഗസ്റ്റ് ക്രാന്തി എന്നും ഇത് അറിയപ്പെടുന്നു.
ഓഗസ്റ്റ് 9 - നാഗസാക്കി ദിനം
1945 ഓഗസ്റ്റ് 9 ന് അമേരിക്ക ജപ്പാനിലെ നാഗസാക്കിയില് രണ്ടാമത്തെ ബോംബ് പതിച്ച ദിവസമാണ്ത്. ഹിരോഷിമയില് അണുബോംബ് വര്ഷിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് 'ഫാറ്റ് മാന്' എന്ന പേരില് നാഗസാക്കിയില് ബോബ് വര്ഷിച്ചത്.
Most
read:ഒരു
സ്റ്റേഡിയത്തിന്റെ
വലിപ്പം!!
ഭീമന്
ഛിന്നഗ്രഹം
ഇന്ന്
ഭൂമിക്കരികില്

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 9 - തദ്ദേശവാസികളുടെ ദിനം
തദ്ദേശവാസികളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യു.എന് നിര്ദേശപ്രകാരം ലോകമെമ്പാടും എല്ലാ വര്ഷവും ഓഗസ്റ്റ് 9 ന് തദ്ദേശവാസികളുടെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നു.
ഓഗസ്റ്റ് 12 - അന്താരാഷ്ട്ര യുവജന ദിനം
സമൂഹത്തില് യുവാക്കളുടെ വികസനത്തിനും സംരക്ഷണത്തിനും ഊന്നല് നല്കുന്നതിനായി ഓഗസ്റ്റ് 12 ന് ലോകമെമ്പാടും അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കുന്നു.

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 12: ലോക ആന ദിനം
ആനകളെ സംരക്ഷിക്കാനും അവയുടെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കുന്നതിനായി വര്ഷം തോറും ഓഗസ്റ്റ് 12 ന് ലോക ആന ദിനം ആചരിക്കുന്നു.
ഓഗസ്റ്റ് 13 - അന്താരാഷ്ട്ര ലെഫ്റ്റ് ഹാന്ഡേഴ്സ് ദിനം
എല്ലാ വര്ഷവും ഓഗസ്റ്റ് 13 ന് ലെഫ്റ്റ് ഹാന്ഡേഴ്സ് ദിനം ആചരിക്കുന്നു. ഇടത് കൈയ്യന്മാര് നേരിടുന്ന പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് ഈ ദിവസം അവബോധം വളര്ത്തുന്നു.
Most
read:2030ഓടെ
മഹാപ്രളയം;
നാസയുടെ
പ്രവചനം
സത്യമാകുമോ?

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 13 - ലോക അവയവദാന ദിനം
അവയവ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഓഗസ്റ്റ് 13 ന് ലോക അവയവദാന ദിനം ആചരിക്കുന്നു.
ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം
എല്ലാ വര്ഷവും ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947ല് ഈ ദിവസമാണ് ബ്രിട്ടീഷ് ഭരണത്തില് നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. 200 വര്ഷത്തിലേറെയായി ബ്രിട്ടീഷ് കൊളോണിയലിസത്തില് നിന്ന് മുക്തമായ ഒരു പുതിയ യുഗത്തിന്റെ തുടക്കത്തെക്കുറിച്ച് ഈ ദിവസം നമ്മെ ഓര്മ്മിപ്പിക്കുന്നു.

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 19 - ലോക ഫോട്ടോഗ്രാഫി ദിനം
ഫോട്ടോഗ്രാഫിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വര്ഷം തോറും ഓഗസ്റ്റ് 19 ന് ലോക ഫോട്ടോഗ്രാഫി ദിനം ആചരിക്കുന്നു.
ഓഗസ്റ്റ് 19 - ലോക മാനുഷിക ദിനം
മാനുഷിക സേവനത്തില് ജീവന് പണയപ്പെടുത്തുന്നവരെ സ്മരിക്കുന്നതിനായി ലോകമെമ്പാടും ആഗസ്റ്റ് 19 ന് ലോക മാനുഷിക ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രതിസന്ധികളിലുള്ള സ്ത്രീകളുടെ പ്രവര്ത്തനത്തെയും ഈ ദിവസം ഓര്ക്കുന്നു.

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 20 - ലോക കൊതുക് ദിനം
എല്ലാ വര്ഷവും ഓഗസ്റ്റ് 20 നാണ് ലോക കൊതുക് ദിനം ആചരിക്കുന്നത്. ബ്രിട്ടീഷ് ഡോക്ടറായ സര് റൊണാള്ഡ് റോസ് 1897ല് ഈ ദിവസമാണ് മലേറിയ പരത്തുന്ന പെണ് കൊതുകുകളെ കണ്ടെത്തിയത്.
20 ഓഗസ്റ്റ് -സദ്ഭാവനാ ദിനം
അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണയ്ക്കായി എല്ലാ വര്ഷവും ഓഗസ്റ്റ് 20 ന് സദ്ഭാവനാ ദിവസമായി ആചരിക്കുന്നു.
Most
read:ഓഗസ്റ്റില്
4
ഗ്രഹങ്ങള്ക്ക്
സ്ഥാനചലനം;
4
രാശിക്ക്
ഭാഗ്യകാലം

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 22 - രക്ഷാബന്ധന്
സഹോദരനും സഹോദരിയും തമ്മിലുള്ള ശാശ്വതമായ ബന്ധം കെട്ടിയുറപ്പിക്കാനായി ഈ ദിവസം ലക്ഷ്യമിടുന്നു. 2021 ല് ഓഗസ്റ്റ് 22 ന് രക്ഷാബന്ധന് ദിവസമായി ആഘോഷിക്കും.
ഓഗസ്റ്റ് 23 - അടിമത്ത നിരോധന ദിനം
അടിമക്കച്ചവടത്തിന്റെ ദുരന്തത്തെക്കുറിച്ച് ഓര്മ്മപ്പെടുത്തുന്നതിനായി എല്ലാ വര്ഷവും ഓഗസ്റ്റ് 23 ന് അടിമത്ത നിരോധന ദിനം ആചരിക്കുന്നു. അടിമക്കച്ചവടത്തിന്റെ ചരിത്രപരമായ കാരണങ്ങളെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ഓര്മ്മിക്കാന് ഈ ദിവസം അവസരമൊരുക്കുന്നു.

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 26 - സ്ത്രീ സമത്വ ദിനം
സ്ത്രീകള്ക്ക് വോട്ടവകാശം നല്കിയ യുഎസ് ഭരണഘടനയുടെ 19 ാം ഭേദഗതി പാസാക്കിയതിന്റെ ഓര്മ്മയാണ് ഈ ദിവസം ആഘോഷിക്കുന്നത്. 1971 ല് യുഎസ് കോണ്ഗ്രസ് ഓഗസ്റ്റ് 26 സ്ത്രീ സമത്വ ദിനം ഔദ്യോഗികമായി അംഗീകരിച്ചു.
ഓഗസ്റ്റ് 26: ലോക നായ ദിനം
ഓരോ വര്ഷവും ഓഗസ്റ്റ് 26 ന് ലോക നായ ദിനമായി ആഘോഷിക്കുന്നു
Most
read:12
രാശിയില്
ഭഗവാന്
ശിവന്റെ
കൃപാകടാക്ഷം
എപ്പോഴും
ഈ
3
രാശിക്കൊപ്പം

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 29 - ദേശീയ കായിക ദിനം
ഹോക്കി മാന്ത്രികനായ ധ്യാന് ചന്ദിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി എല്ലാ വര്ഷവും ഓഗസ്റ്റ് 29 ന് ദേശീയ കായിക ദിനം ആഘോഷിക്കുന്നു.
ഓഗസ്റ്റ് 30 - ചെറുകിട വ്യവസായ ദിനം
ചെറുകിട വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്ഷവും ഓഗസ്റ്റ് 30 ന് ചെറുകിട വ്യവസായ ദിനം ആചരിക്കുന്നു.

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 30 - കൃഷ്ണ ജന്മാഷ്ടമി
ഈ വര്ഷം ഓഗസ്റ്റ് 30ന് ജന്മാഷ്ടമി ആഘോഷിക്കും. ശ്രീകൃഷ്ണന്റെ ജനനത്തെയാണ് ജന്മഷ്ടമി ഉത്സവം അടയാളപ്പെടുത്തുന്നത്. മഹാവിഷ്ണുവിന്റെ മനുഷ്യാവതാരങ്ങളിലൊന്നാണ് അദ്ദേഹം.
Most
read:അതിശ്രേഷ്ഠം
ശ്രാവണ
മാസത്തിലെ
തിങ്കളാഴ്ച;
നോമ്പെടുത്താല്
കോടിപുണ്യം

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്
ഓഗസ്റ്റ് 3 - രോഹിണി വ്രതം
ഓഗസ്റ്റ് 5 - പ്രദോഷ വ്രതം
ഓഗസ്റ്റ് 10 - ഇസ്ലാമിക് പുതുവര്ഷം
ഓഗസ്റ്റ് 13 - നാഗപഞ്ചമി
ഓഗസ്റ്റ് 16 - പാഴ്സി പുതുവര്ഷം
ഓഗസ്റ്റ് 19 - മുഹറം
ഓഗസ്റ്റ് 21 - ഓണം