For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനുവരി 1-ന് ഇവയെല്ലാം പേഴ്‌സില്‍ സൂക്ഷിക്കൂ: വര്‍ഷം മുഴുവന്‍ ധനനേട്ടം ഐശ്വര്യവും

|

പുതുവര്‍ഷത്തിലേക്ക് നമ്മള്‍ ഓരോരുത്തരും ചുവടുകള്‍ വെച്ച് കഴിഞ്ഞു. ഇന്നത്തെ ദിവസം ഓരോ സെക്കന്റില്‍ പോലും പുതുവര്‍ഷത്തിന്റെ ഫലങ്ങളെക്കുറിച്ചും അടുത്ത വര്‍ഷം എങ്ങനെയായിരിക്കും, എന്തൊക്കെയായിരിക്കും പ്രത്യേകതകള്‍, എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചെല്ലാമുള്ള ആശങ്കകള്‍ ആയിരിക്കും. ഏറെ പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാം കാത്തിരിക്കുന്നത്. ലോകത്തിന്റെ പല കോണിലും പുതുവര്‍ഷാഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. സന്തോഷത്തോടെ ഒരു വര്‍ഷം മുന്നോട്ട് പോവുക എന്നതില്‍ കുറഞ്ഞ ഒന്നും ഒരാളും ആഗ്രഹിക്കില്ല.

 Good Luck And Prosperity

എങ്കിലും ജീവിതം എന്നത് സന്തോഷവും സങ്കടവും ഇടകലര്‍ന്നതായിരിക്കും. ഈ സമയം നാം അറിഞ്ഞോ അറിയാതേയോ പല കാര്യങ്ങളും ചെയ്യുകയും പറയുകയും ചെയ്യുന്നു. ഇതെല്ലാം നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. എന്നാല്‍ വര്‍ഷം മുഴുവന്‍ ഈ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കുന്നതിന് വേണ്ടി നമുക്ക് പുതുവര്‍ഷത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. നമ്മുടെ പേഴ്‌സില്‍ പണം നിറയാനും ജീവിതത്തില്‍ ഐശ്വര്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അവയാണ് ഇനി നിങ്ങള്‍ വായിക്കാന്‍ പോവുന്നത്.

ആലില

ആലില

ആലില പേഴ്‌സില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരും എന്നാണ് പറയുന്നത്. പുതുവര്‍ഷത്തിന് ഒരു ദിവസം മുന്‍പ് അതായത് ഇന്ന് ഒരു ആലില നിങ്ങള്‍ പേഴ്‌സില്‍ സൂക്ഷിച്ച് വെക്കൂ. ഇത് നിങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമ്പത്തും നല്‍കും എന്നാണ് വിശ്വാസം. കാരണം ആലിലയില്‍ മുപ്പത്തി മുക്കോടി ദേവതകളും കുടി കൊള്ളുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ആലിലയില്‍ ഇവരുടെ അനുഗ്രഹം ഉണ്ടെന്നാണ് പറയുന്നത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയും ആലിലയില്‍ കുടികൊള്ളുന്നു. ദേവി നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളെ ഇല്ലാതാക്കി ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറക്കും എന്നാണ് പറയുന്നത്.

അരി

അരി

പുതുവര്‍ഷത്തില്‍ അല്‍പം അരിമണികള്‍ പേഴ്‌സില്‍ സൂക്ഷിക്കൂ. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ വര്‍ഷം മുഴുവന്‍ നിങ്ങള്‍ക്ക് ഐശ്വര്യവും നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം. അരിമണികള്‍ സൂക്ഷിക്കുന്നതിലൂടെ ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടില്‍ കുടികൊള്ളുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് കൂടാതെ കുടുംബത്തില്‍ നിന്ന് സാമ്പത്തിക പ്രതിസന്ധി ഇല്ലാതാവുകയും ചെയ്യും എന്നും പറയുന്നു. നിങ്ങളുടെ വീട്ടില്‍ നിന്ന് ദാരിദ്ര്യത്തെ എന്നന്നേക്കുമായി പുറത്തേക്കിറക്കാം.

കവടി

കവടി

ജ്യോത്സ്യന്‍മാര്‍ കവടി നിരത്തുന്നത് കണ്ട് കവടിയെക്കുറിച്ച് നിങ്ങള്‍ക്ക് നല്ല പരിചയമുണ്ടായിരിക്കും. പുതുവര്‍ഷത്തിന്റെ ആദ്യ ദിനം അതായത് ജനുവരി 1-ന് കവടി പേഴ്‌സില്‍ സൂക്ഷിക്കുക. ലക്ഷ്മി ദേവിയുടെ പ്രതീകമായാണ് കവടി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പേഴ്‌സില്‍ സൂക്ഷിക്കുന്നത് ദാരിദ്ര്യ ദു:ഖ ശമനം ഉണ്ടാക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ പണം വെക്കുന്ന സ്ഥലത്തും കവടി സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇവരില്‍ ലക്ഷ്മീ ദേവിയുടെ സാന്നിധ്യം എപ്പോഴും നിലനില്‍ക്കുന്നു.

താമരവിത്ത്

താമരവിത്ത്

ലക്ഷ്മി ദേവി കുടികൊള്ളുന്നത് താമരയില്‍ ആണ്. അതുകൊണ്ട് തന്നെ വളരെ ഐശ്വര്യം നല്‍കുന്ന ഒരു പുഷ്പമായാണ് താമരയെ കണക്കാക്കുന്നത്. താമര വിത്ത് പേഴ്‌സില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം. നിങ്ങളുടെ പേഴ്‌സിലെ പണം ഇരട്ടിക്കുകയും നിങ്ങള്‍ കടങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കപ്പെടുകയും ചെയ്യും എന്നുമാണ് വിശ്വാസം. എത്ര കാലം വേണമെങ്കിലും താമര വിത്ത് പേഴ്‌സില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നു.

വിഷ്ണുവിന്റെ ചിത്രം

വിഷ്ണുവിന്റെ ചിത്രം

ഭഗവാന്‍ മഹാവിഷ്ണുവിന്റെ ചിത്രം പേഴ്‌സില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഐശ്വര്യവും നേട്ടവും നല്‍കുന്നു. ഭഗവാന്‍ ലക്ഷ്മീ സമേതനായി ഇരിക്കുന്ന ചിത്രമാണ് വെക്കേണ്ടത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ദാരിദ്ര്യവും ദു:ഖവും ഇല്ലാതാക്കി വര്‍ഷം മുഴുവന്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു എന്നാണ് പറയുന്നത്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളെ കുബേരനാക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജനുവരി 1 മുതല്‍ ലക്ഷ്മി സമേതനായ മഹാവിഷ്ണുവിന്റെ ചിത്രം പേഴ്‌സില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

ഒറ്റരൂപാ നാണയം

ഒറ്റരൂപാ നാണയം

ഒറ്റരൂപാ നാണയം പേഴ്‌സില്‍ എപ്പോഴും സൂക്ഷിക്കണം. എത്രയൊക്കെ ആവശ്യം വന്നാലും ഈ നാണയം എടുക്കരുത്. ഇത് നിങ്ങള്‍ക്ക് ഐശ്വര്യവും നേട്ടവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നതിനും ജീവിതത്തിലെ ഐശ്വര്യക്കേടിനെ പുറന്തള്ളുന്നതിനും ഒറ്റ രൂപാ നാണയം നിങ്ങളെ സഹായിക്കുന്നു. ജീവിത വിജയം നേടുന്നതിനും ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നിലനില്‍ക്കുന്നതിനും ദാരിദ്ര്യ ദു:ഖത്തില്‍ നിന്ന് കരകയറുന്നതിനും എല്ലാം നിങ്ങള്‍ക്ക് ഈ ദിനത്തില്‍ ഒരു രൂപാ നാണയം പേഴ്‌സില്‍ സൂക്ഷിക്കാം.

ഗോമതി ചക്രം

ഗോമതി ചക്രം

ഗോമതി ചക്രം ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഗോമതി ചക്രം വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ നിങ്ങളൂടെ ജീവിതത്തില്‍ സാമ്പത്തികപരമായും മാനസികപരമായും വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. വീട്ടില്‍ ധനം സൂക്ഷിക്കുന്ന സ്ഥലത്തും നിങ്ങളുടെ പേഴ്‌സിലും ഇത് സൂക്ഷിക്കണം. ഇത്തരം കാര്യങ്ങള്‍ പോസിറ്റീവ് എനര്‍ജി നിറക്കുകയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുകയും ചെയ്യുന്നു. നിങ്ങളുടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സാമ്പത്തിക നേട്ടവും വര്‍ദ്ധിപ്പിക്കുന്നതിനും ഗോമതി ചക്രം പേഴ്‌സില്‍ സൂക്ഷിക്കാം.

Varsha Phalam 2023: 12 രാശിക്കാര്‍ക്കും പുതുവര്‍ഷത്തിലെ സമ്പൂര്‍ണ രാശിഫലംVarsha Phalam 2023: 12 രാശിക്കാര്‍ക്കും പുതുവര്‍ഷത്തിലെ സമ്പൂര്‍ണ രാശിഫലം

2023 നക്ഷത്രഫലം: 27 നക്ഷത്രക്കാരില്‍ ഈ വര്‍ഷത്തെ ഭാഗ്യനാളുകള്‍2023 നക്ഷത്രഫലം: 27 നക്ഷത്രക്കാരില്‍ ഈ വര്‍ഷത്തെ ഭാഗ്യനാളുകള്‍

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Keep These Things In Your Wallet On The First Day Of New Year For Good Luck And Prosperity

Happy New year 2023: Keep these things in your purse on the first day of the new year will bring good luck and prosperity in malayalam. Take a look.
X
Desktop Bottom Promotion