For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടിന്റെ ഈ ദിശയില്‍ ഈ വസ്തുക്കള്‍ വച്ചാല്‍ സമ്പത്തും ഐശ്വര്യവും എക്കാലവും കൂടെ

|

ഒരു വീട് പണിയുമ്പോള്‍ മിക്കവരും വാസ്തു നോക്കുന്നു. കാരണം, വാസ്തു അനുസൃതമായി നിര്‍മിച്ച ഒരു ഭവനം നിങ്ങള്‍ക്ക് എക്കാലവും സന്തോഷം നല്‍കുന്നതായിരിക്കും. വാസ്തു ശാസ്ത്രത്തില്‍ ദിശകളും വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. വീട് പണിയുമ്പോള്‍ മാത്രമല്ല, അതുകഴിഞ്ഞും ദിശകള്‍ കൃത്യമായി പാലിച്ചാല്‍ ഒരു വ്യക്തിക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. വാസ്തു പ്രകാരം, വീടിന്റെ വടക്ക് ദിശയില്‍ ചില കാര്യങ്ങള്‍ സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും നേടാനാകും.

Most read: ചാണക്യനീതി; മുജ്ജന്‍മ പുണ്യഫലത്താല്‍ ഈ ജന്‍മത്തില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന സുഖങ്ങള്‍Most read: ചാണക്യനീതി; മുജ്ജന്‍മ പുണ്യഫലത്താല്‍ ഈ ജന്‍മത്തില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന സുഖങ്ങള്‍

നവഗ്രഹ മണ്ഡലത്തിലും വാസ്തുപുരുഷനിലും വടക്ക് ദിശയാണ് ഏറ്റവും പ്രധാനമായി കണക്കാക്കുന്നത്. ഇതിന് രണ്ട് പ്രത്യേക കാരണങ്ങള്‍ കൂടിയുണ്ട്. ഇന്ത്യയുടെ വടക്ക് ഭാഗത്ത് ശിവന്‍ കുടികൊള്ളുന്ന ഹിമാലയമാണെന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ, ശിവനോടൊപ്പം സമ്പത്തിന്റെ ദേവനായ കുബേരനും അവിടെ വസിക്കുന്നു. ഇക്കാരണത്താല്‍, വടക്ക് ദിശയ്ക്ക് പൗരാണികമായും പ്രത്യേകതയുണ്ട്. ചില വസ്തുക്കള്‍ വീടിന്റെ വടക്ക് ദിശയില്‍ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് ഭാഗ്യവും സമ്പത്തും കൈവരുത്തും. ആ കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ശിവലിംഗം

ശിവലിംഗം

ശിവലിംഗം വടക്കോട്ട് അഭിമുഖമായി നില്‍ക്കണമെന്ന് പറയപ്പെടുന്നു. വീടിന്റെ വടക്ക് ദിശയില്‍ ശിവലിംഗം വയ്ക്കുന്നത് വളരെയേറെ ഗുണം ചെയ്യും. നിങ്ങളുടെ കൈയ്യില്‍ നിന്ന് പണം അധികമായി ചെലവാകുന്നുണ്ടെങ്കില്‍ അത് നിയന്ത്രിക്കാന്‍ വീടിന്റെ വടക്ക് ദിശയില്‍ ശിവലിംഗം വയ്ക്കണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, വീട്ടില്‍ സൂക്ഷിക്കുന്ന ശിവലിംഗം കാല്‍ ഇഞ്ചില്‍ കൂടുതല്‍ വലിപ്പമുള്ളതായിരിക്കരുത് എന്ന് കൂടി ഓര്‍മ്മിക്കുക.

ലോഹ മത്സ്യവും ആമയും

ലോഹ മത്സ്യവും ആമയും

വാസ്തു ശാസ്ത്ര പ്രകാരം ഒരു ലോഹത്തില്‍ തീര്‍ത്ത ആമയും മത്സ്യവും വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ ശുഭകരമാണ്. ലോഹ ആമകളും മത്സ്യവും എപ്പോഴും വടക്ക് ദിശയില്‍ സൂക്ഷിക്കണം. ഇത് ദാരിദ്ര്യം അകറ്റുകയും വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുകയും ചെയ്യുന്നു. ആമയെ സൂക്ഷിക്കുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും മാത്രമല്ല, വാസ്തു ദോഷങ്ങള്‍ തടയുന്നതിനും ഉത്തമമായി കണക്കാക്കപ്പെടുന്നു.

Most read:വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍Most read:വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍

ലക്ഷ്മി ദേവിയുടെ പ്രതിമ

ലക്ഷ്മി ദേവിയുടെ പ്രതിമ

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി. വടക്ക് ദിശയെ സമ്പത്തിന്റെ ദിശയായി കണക്കാക്കുന്നു. വാസ്തു പ്രകാരം, താമരയില്‍ ഇരിക്കുന്ന തരത്തിലുള്ള ലക്ഷ്മി ദേവിയുടെ ഒരു ചിത്രം വീടിന്റെ വടക്ക് ദിശയില്‍ സൂക്ഷിക്കുക. വാസ്തു ശാസ്ത്രമനുസരിച്ച്, ഇത് വീട്ടില്‍ ലക്ഷ്മി ദേവിയുടെ കൃപ നിലനിര്‍ത്തുന്നു. നിങ്ങളുടെ വീട്ടില്‍ ഐശ്വര്യവുമുണ്ടാകും.

വെള്ളം നിറച്ച കുടം

വെള്ളം നിറച്ച കുടം

വാസ്തു ശാസ്ത്ര പ്രകാരം, നിങ്ങള്‍ക്ക് വീട്ടില്‍ സമ്പത്ത് നിലനിര്‍ത്തണമെങ്കില്‍, നിങ്ങളുടെ വീടിന്റെ വടക്ക് ദിശയില്‍ ഒരു മണ്‍പാത്രമോ വെള്ളം നിറച്ച കുടമോ സൂക്ഷിക്കണം. ഇത് ചെയ്യുന്നതിലൂടെ പണത്തിന് ഒരിക്കലും ഒരു കുറവുമുണ്ടാകില്ല. കുടം സൂക്ഷിക്കുമ്പോള്‍ അത് ശൂന്യമല്ലെന്ന് ഉറപ്പാക്കണം. അതില്‍ വെള്ളം കുറയാന്‍ തുടങ്ങിയാല്‍ ഉടന്‍ പുതിയ വെള്ളം ഒഴിച്ച് സൂക്ഷിക്കുക.

Also read:വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താംAlso read:വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താം

ലോഹ പിരമിഡ്

ലോഹ പിരമിഡ്

വാസ്തു പ്രകാരം വീട്ടില്‍ ഒരു പിരമിഡ് സൂക്ഷിക്കുന്നത് പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നു. പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ പിരമിഡ് ഫലപ്രദമാണ്. വെള്ളി, പിച്ചള, ചെമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ പിരമിഡ് നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. സാധാരണയായി ഇത് വീടിന്റെ വടക്ക് ദിശയില്‍ സൂക്ഷിക്കുന്നത് വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുന്നു. ഇതുകൂടാതെ, കുട്ടികളുടെ സ്റ്റഡി ടേബിളില്‍ ഒരു പിരമിഡ് ഉണ്ടെങ്കില്‍ അവരുടെ പഠനത്തില്‍ ഏകാഗ്രത വര്‍ദ്ധിക്കുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്ഥലത്താണ് പിരമിഡ് സൂക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹം വളരുന്നു.

തത്തയുടെ ചിത്രം

തത്തയുടെ ചിത്രം

പഠിക്കുന്ന കുട്ടികള്‍ ഉള്ള വീട്ടില്‍ തത്തയുടെ ചിത്രം വയ്ക്കുന്നത് വളരെ ഐശ്വര്യമാണ്. വാസ്തു പ്രകാരം വടക്ക് ദിശയില്‍ തത്തയുടെ ചിത്രം വച്ചാല്‍ പഠിക്കുന്ന കുട്ടിക്ക് അത് വളരെ ഗുണം ചെയ്യും.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

ഇതും ശ്രദ്ധിക്കുക

ഇതും ശ്രദ്ധിക്കുക

ശുഭകരമല്ലാത്തതിനാല്‍ വീടിന്റെ വടക്കുഭാഗം അടയ്ക്കരുതെന്നാണ് പറയുന്നത്. ഈ ദിശയില്‍ അബദ്ധവശാല്‍ പോലും ടോയ്ലറ്റും ശുചിമുറിയും ഉണ്ടാക്കരുത്. വടക്ക് ദിശയില്‍ ഒരിക്കലും കനത്ത ഫര്‍ണിച്ചറുകള്‍ സൂക്ഷിക്കരുത്. ഈ സ്ഥലം എപ്പോഴും തുറന്നതും സുഗന്ധമുള്ളതും വൃത്തിയുള്ളതുമായി സൂക്ഷിക്കുക.

English summary

Keep These Things In North Direction Of Your House To Get Wealth

The north direction is considered to be most prominent in Navagraha Mandal and Vastu Purush. Keeping these things in north direction of your house will make you rich. Read on.
Story first published: Saturday, December 17, 2022, 18:13 [IST]
X
Desktop Bottom Promotion