For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തിന്റെ ഭാവിതലമുറ; ഇന്ന് അന്താരാഷ്ട്ര യുവജനദിനം

|

ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന അസംഖ്യം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ന് അന്താരാഷ്ട്ര യുവജനദിനം ആഘോഷിക്കുന്നു. വിദ്യാഭ്യാസം, സുസ്ഥിര വികസനം, ആഗോള സമാധാനം, സാമൂഹിക നീതി തുടങ്ങിയ കാര്യങ്ങളില്‍ യുവാക്കളുടെ പങ്ക് എടുത്തു കാണിക്കുന്നതിനായി ഈ ദിനം വിനിയോഗിക്കുന്നു. ഈ ലേഖനത്തില്‍, ഈ വര്‍ഷത്തെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ സന്ദേശവും ചരിത്രവും പ്രാധാന്യവും എന്തെന്ന് വായിച്ചറിയാം.

Most read: സിംഹങ്ങളെ സംരക്ഷിക്കാന്‍ പരിസ്ഥിതിയൊരുക്കാം; ഇന്ന് ലോക സിംഹ ദിനംMost read: സിംഹങ്ങളെ സംരക്ഷിക്കാന്‍ പരിസ്ഥിതിയൊരുക്കാം; ഇന്ന് ലോക സിംഹ ദിനം

അന്താരാഷ്ട്ര യുവജന ദിനം പ്രാധാന്യം

അന്താരാഷ്ട്ര യുവജന ദിനം പ്രാധാന്യം

യുവാക്കളുടെ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ഇന്നത്തെ ആഗോള സമൂഹത്തില്‍ പങ്കാളികളാകുന്ന യുവാക്കളുടെ സാധ്യതകളെ വിശകലനം ചെയ്യുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. ഇതേ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി ലോകമെമ്പാടും വിവിധ പരിപാടികളും ഈ ദിനം സംഘടിപ്പിക്കുന്നു.

അന്താരാഷ്ട്ര യുവജന ദിനം 2022 സന്ദേശം

അന്താരാഷ്ട്ര യുവജന ദിനം 2022 സന്ദേശം

എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രമേയം.

(Intergenerational solidarity: creating a world for all agte) സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എല്ലാ തലമുറകളിലും പ്രവര്‍ത്തനം ആവശ്യമാണെന്ന സന്ദേശം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Most read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതിMost read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി

അന്താരാഷ്ട്ര യുവജനദിനം 2022 ചരിത്രം

അന്താരാഷ്ട്ര യുവജനദിനം 2022 ചരിത്രം

1991-ല്‍ ഓസ്ട്രിയയിലെ വിയന്നയില്‍ ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് യൂത്ത് ഫോറത്തിന്റെ ആദ്യ സെഷനില്‍ ഒത്തുകൂടിയ യുവാക്കളാണ് അന്താരാഷ്ട്ര യുവജനദിനം എന്ന ആശയം മുന്നോട്ടുവച്ചത്. യുവജന സംഘടനകളുമായി സഹകരിച്ച് ഐക്യരാഷ്ട്രസഭയുടെ യുവജന നിധിയെ പിന്തുണയ്ക്കുന്നതിനായി, പ്രത്യേകിച്ച് ധനസമാഹരണത്തിനും പ്രമോഷണല്‍ ആവശ്യങ്ങള്‍ക്കുമായി ഒരു അന്താരാഷ്ട്ര യുവജനദിനം പ്രഖ്യാപിക്കണമെന്ന് ഫോറം ശുപാര്‍ശ ചെയ്തു. 1999-ലാണ് ആദ്യമായി അന്താരാഷ്ട്ര യുവജനദിനം ആചരിച്ചത്.

അന്താരാഷ്ട്ര യുവജന ദിനം: പ്രവര്‍ത്തനങ്ങള്‍

അന്താരാഷ്ട്ര യുവജന ദിനം: പ്രവര്‍ത്തനങ്ങള്‍

മനുഷ്യ നാഗരികതയുടെ പുരോഗതി എല്ലാ തലമുറകളുടെയും സഹകരണത്തെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാനും ഭീകരതയെ ചെറുക്കാനും ആഗോള സമാധാനം സ്ഥാപിക്കാനും ആവശ്യമായ എല്ലാ പിന്തുണയും യുവാക്കള്‍ക്ക് ലഭിക്കണം. യുവാക്കളെ ഈ ലക്ഷ്യത്തിലേക്ക് പ്രചോദിപ്പിക്കുന്നതിനായി ശില്‍പശാലകളിലൂടെയും മീറ്റിംഗുകളിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും അന്താരാഷ്ട്ര യുവജനദിനം ആഘോഷിക്കുന്നു.

Most read:അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?Most read:അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?

English summary

International Youth Day 2022: Date,Theme, history and significance in Malayalam

12th of August is celebrated as International Youth Day across the world. Know about the theme, history and significance of the day.
Story first published: Friday, August 12, 2022, 12:27 [IST]
X
Desktop Bottom Promotion